PATHANAMTHITTA
Sunday, 17 February 2019
OBIT
obit-sivasankaran-nair ശിവശങ്കരൻ നായർ
ചെങ്ങന്നൂർ: ചെറിയനാട് മാമ്പ്രവിളതെക്കേതിൽ റിട്ട. ടിസ്കോ ഉദ്യോഗസ്ഥൻ ശിവശങ്കരൻ നായർ (75) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: ബിനു എസ്. നായർ, രഘു എസ്. നായർ. മരുമകൾ: പ്രസീത. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.

February 11, 2019 11:27 PM
lijinsaji ബൈക്കും വാനും കൂട്ടിയിടിച്ച് പ്രവാസി യുവാവ് മരിച്ചു
പന്തളം: വിുേശത്ത്നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് ബൈക്കും വാനും കൂട്ടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. ഉളനാട് ഇടയാടിയിൽ സജി സാമുവലിന്റെ മകൻ ലിജിൻ സജി(26) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ന് പന്തളംപത്തംനംതിട്ട റോഡിൽ മാമ്പിലാലി ജംഗ്ഷനു സമീപമാണ് അപകടം. ബൈക്കിൽ പത്തനംതിട്ടയ്ക്കു പോകുകയായിരുന്നു ലിജിൻ. പന്തളം ഭാഗത്തേയ്ക്ക് പാലുമായി വന്ന വാനാണ് ഇടിച്ചത്. പന്തളത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ഷാർജയിൽ ജോലി ചെയ്യുന്ന ലിജിൻ. ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ പെരുന്നാളിന് അവധിയ്ക്ക് കഴിഞ്ഞ മാസം വന്ന് ബുധനാഴ്ച്ച മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. പന്തളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്‌കാരം പിന്നീട്. ലൈസാമ്മ മാതാവും ലിജിയ , ലിഡിയ എന്നിവർ സഹോദരിമാരാണ്.

February 11, 2019 11:25 PM
sob-paul-raj പോൾ രാജ്
വെണ്ണിക്കുളം: പറമ്പുവിള പോൾരാജ് (54) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഓമന. മക്കൾ: രമ്യാരാജ്, ശരണ്യരാജ്. മരുമകൻ: രജിത്.

February 11, 2019 11:20 PM
sob-aleyamma-alexander ഏലിയാമ്മ അലക്സാണ്ടർ
വാളക്കുഴി: കുന്നുംപുറത്ത് പരേതനായ ടോമിയുടെ ഭാര്യ ഏലിയാമ്മ അലക്സാണ്ടർ (തങ്കമ്മ - 68) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വാളക്കുഴി തെള്ളിയൂർ ശാലേം മാർത്തോമാ പള്ളിയിൽ. പരേത ഇരുവള്ളിപ്ര ചുങ്കത്തിൽ കുടുംബാംഗമാണ്. മക്കൾ: റോയി, രഞ്ജിനി.മരുമക്കൾ: വിനീത.

February 11, 2019 11:19 PM
sob-cj-varghese സി. ജെ. വർഗീസ്
കീഴ്‌​വായ്പ്പൂര്: വിമുക്തഭടൻ പറകാട്ട് സി. ജെ.വർഗീസ് (അച്ചൻകുഞ്ഞ് - 67) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം പരയ്ക്കത്താനം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

February 11, 2019 11:13 PM
sob-p-m-mathai പി. എം. മത്തായി
ചുഴന: കാക്കനാട്ടിൽ പി. എം. മത്തായി (85, റിട്ട. ഇറിഗേഷൻ എൻജിനീയർ അംബികാപൂർ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ഭോപ്പാൽ സെന്റ് പോൾസ് മാർത്തോമാ പള്ളിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി നെയ്തേലിൽ. മക്കൾ: ലൗലി, ബാജിമോൻ, ലീനാ. മരുമക്കൾ: ജോസ്, സിസിലി, സാജൻ.

February 11, 2019 11:10 PM
sob-np-scariah എൻ. പി. സ്കറിയ
മല്ലപ്പള്ളി : പയ്യമ്പള്ളിൽ ഞാറക്കോട്ട് എൻ. പി. സ്കറിയാ (ബേബി - 83) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: ഏലിയാമ്മ സ്കറിയ (അമ്മുക്കുട്ടി), ചെങ്ങന്നൂർ പുത്തൻകാവ് ആലുമ്മൂട്ടിൽ കുടുംബാംഗം. മക്കൾ: സോഫി, ജൂബി, സോണി. മരുമക്കൾ: അജി തൈക്കൂട്ടത്തിൽ, മല്ലപ്പള്ളി, സജി ചിറത്തലാട്ട് വാകത്താനം, പ്രസന്ന മേരി സോണി, പെരുമാകുഴി, ആലുവ.

February 11, 2019 11:08 PM
sob-janaki ജാനകി
സൗത്ത് പാമ്പാടി: മല്ലപ്പള്ളി ആനിക്കാട് നല്ലൂപ്പടവിൽ കരിമ്പോലിൽ ഗോവിന്ദന്റെ ഭാര്യ ജാനകി (85) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉച്ചയ്ക്ക് രണ്ടിന് മാന്തുരുത്തി യിലുള്ള മകൻ രാജന്റെ വീട്ടുവളപ്പിൽ. മറ്റുമക്കൾ: സുമതി, ശാന്തമ്മ, ശ​ശി, രാജമ്മ, വി​ജ​യൻ, ഉഷ, ജയൻ. മരുമക്കൾ: വിജയൻ ,വിശ്വംഭരൻ, സുലോചന, ഓമന, മോഹനൻ, മണി, രാജീവ്, സൂര്യ.

February 10, 2019 11:55 PM
damodaran എൻ. ദാമോദരൻ
അടൂർ : പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും റിട്ട. പഞ്ചായത്ത് സെക്രട്ടറിയും നാടകാചാര്യൻ ഒാ . മാധവന്റെ സഹോദരി ഭർത്താവുമായ പെരിങ്ങനാട് മേലൂട് ഇളയശ്ശേരിൽ വീട്ടിൽ എൻ. ദാമോദരൻ [88] നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൻ. ഭാര്യ : കെ. കാർത്തിക. മക്കൾ : ഡി. മധു [ റിട്ട. കണ്ടക്ടർ, കെ. എസ്.ആർ. ടി. സി ], അഡ്വ. ഡി. ഉദയൻ. മരുമക്കൾ : ജയശ്രീ കെ. ആർ [അദ്ധ്യാപിക, ഇ. വി. എച്ച്. എസ്. എസ്, ഇളമണ്ണൂർ], ബിജി ബി. കൃഷ്ണൻ [സെക്രട്ടറി, പെരിങ്ങനാട് സർവ്വീസ് സഹകരണ.ബാങ്ക് ]

February 10, 2019 11:46 PM
sob-raveendran-nair രവീന്ദ്രൻ നായർ
കോട്ട: എലിമുക്ക് രോഹിണിയിൽ രവീന്ദ്രൻ നായർ (റേഷൻ വ്യാപാരി - 70) നിര്യാതനായി. ഇടയാറന്മുള തലാപ്പിൽ കുടുംബാംഗമാണ്.ഭാര്യ ഗീത രവീന്ദ്രൻ. മക്കൾ: ഗിരീഷ് രവീന്ദ്രൻ (എൻജിനീയർ ദുബായ്), ഹരീഷ് രവീന്ദ്രൻ (ദുബായ്). മരുമക്കൾ: ലക്ഷ്മി ഗിരീഷ് (ദുബായ്).

February 10, 2019 11:43 PM
sob-raghavanpilla രാഘവൻ പിള്ള
പെണ്ണുക്കര: വല്യതറയിൽ രാഘവൻപിള്ള (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ പരേതയായ രാജമ്മ. മക്കൾ: ഉഷാകുമാരി, പത്മകുമാരി, പ്രസന്നകുമാരി. മരുമക്കൾ : രാമചന്ദ്രൻപിള്ള, വാസുദേവൻ പിള്ള, പരേതനായ ദാമോദരക്കുറുപ്പ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.

February 10, 2019 11:38 PM
sob-gopalakrishnan ഗോപാലകൃഷ്ണൻ നായർ സി.എൻ
ഇടയാറന്മുള: മണയങ്ങാട്ട് സി.എൻ,ഗോപാലകൃഷ്ണൻ നായർ (ഉണ്ണി​ - 74) നിര്യാതനാ​യി. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവള​പ്പിൽ. ഭാര്യ: ദേവ​കിയമ്മ. മക്കൾ: പ്രദീപ്, പ്രമോദ്. മരുമക്കൾ: രശ്മി വി.ആർ, രശ്മി ആർ നായർ.

February 10, 2019 11:30 PM
sob-annamma-chacko അന്നമ്മ ചാക്കോ
മുക്കൂർ: പുന്നത്താനത്തിൽ പി .റ്റി ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (പൊടിയമ്മ​ -72 )നിര്യാതയായി. സംസ്‌കാരം ഇന്ന്മൂന്നിന് പാലക്കാത്തകിടി ഫാത്തിമാ ഗിരി കത്തോലിക്കാ പള്ളിയിൽ. പരേത വാളക്കുഴി പുറമല തേക്കുങ്കൽ കുടുംബാംഗമാണ്. മക്കൾ :തങ്കമ്മ, റോസമ്മ, റോയി. മരുമക്കൾ: ജോയി നെടുംകുന്നം, സണ്ണി കണ്ടംപേരുർ, ബിൻസി പുല്ലാട്.

February 10, 2019 11:24 PM
sob-s-aanandan എസ്. ആനന്ദൻ
കാരയ്ക്കാട്: ചുടലമോടിയിൽ കുഞ്ഞുകുഞ്ഞിെന്റ മകൻ എസ്. ആനന്ദൻ (67) നിര്യാതനായി.സംസ്‌കാരം പിന്നീട്.ഭാര്യ:ഐക്കാട് തെങ്ങിനാൽ കുടുംബാംഗം ചെല്ലമ്മ. മക്കൾ: എ. റീനാകുമാരി, സി.പി. അശോകൻ (ദുബൈ), മരുമക്കൾ: രാമകൃഷ്ണൻ, സുമിത്ര.

February 10, 2019 11:22 PM
sob-oc-kesavan ഒ. സി. കേശവൻ
വാര്യാപുരം: ഇലന്തൂർ പഞ്ചായത്തിലെ ആദ്യ നോമിനേറ്റഡ് മെമ്പറായിരുന്ന ഒരിക്കൊമ്പിൽ ഒ.സി. കേശവൻ (94) നിര്യാതനായി. ഇലന്തൂരിലെ ഗാന്ധിയനായിരുന്ന കെ. കുമാർജി പ്രസിഡന്റായിരിക്കെ ഇദ്ദേഹം പഞ്ചായത്തിലെ നോമിനേറ്റഡ് മെമ്പറായിരുന്നു. മൃതദേഹം ഇന്ന് രാവിലെ 11മുതൽ 12വരെ പഞ്ചായത്തിൽ പൊതു ദർശനത്തിനു വയ്ക്കുന്നതും 2 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ പൊതീപ്പാട് മുണ്ടയ്ക്കൽ ചാങ്ങോലിക്കൽ കുടുംബാംഗം കുഞ്ഞിപ്പെണ്ണ്. മക്കൾ: കെ. വാസുദേവൻ, ഒ. കെ. ലീലാമ്മ, ഒ. കെ. രവീന്ദ്രൻ, ഒ. കെ. മോഹൻദാസ് (കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്). മരുമക്കൾ: എ. കെ. രാധാമണി, എൻ. സി. സോമനാഥൻ (കുന്നന്താനം), ലത രവീന്ദ്രൻ (സ്റ്റാഫ് തിരുവനന്തപുരം മെഡിക്കൽ കോളേജ്), ബുധ മോഹൻദാസ്.

February 10, 2019 11:20 PM
sob-bhaskaran-pilla ഭാസ്‌കരൻ പിള്ള
പന്തളം: മുടിയൂർക്കോണം മോഹന സദനത്തിൽ ഭാസ്‌കരൻ പിള്ള (86) നിര്യാതനായി. സംസ്‌കാരം ഇന്നു ഉച്ചയ്ക്ക് 3 നു വീട്ടുവളപ്പിൽ. ഭാര്യ: ദേവകിയമ്മ. മക്കൾ: സി.ബി. മോഹനൻ നായർ (കനകാ ഫൈനാൻസ്, അടൂർ), ഇന്ദിരാദേവി (ഗുജറാത്ത്), അഡ്വ. സി.ബി. ശ്രീകുമാർ (ഹൈക്കോടതി സീനിയർ സ്റ്റാൻഡിംഗ് കോൺസൽ, ഭാരത സർക്കാർ), അഡ്വ. ബി. ഗോപകുമാർ (പത്തനംതിട്ട). മരുമക്കൾ: പത്മിനിയമ്മ, സുരേന്ദ്രൻ പിള്ള, ലക്ഷ്മി നായർ, കെ.എസ്. ലീന.

February 10, 2019 11:19 PM
sob-mammen-baby മാമ്മൻ ബേബി
മൈലപ്ര: കൈരളിപുരം വടക്കേതിൽ മാമ്മൻ ബേബി (75) നിര്യാതനായി. സംസ്​കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മൈലപ്ര തിരുഹൃദയ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: അമ്മിണി മൈലപ്ര കുറ്റിയിൽ കുടുംബാംഗം. മക്കൾ: ജോർജ് വർഗീസ് (പ്രിൻസിപ്പൽ, കാർമൽ സെൻട്രൽ സ്​കൂൾ, പയ്യനാമൺ കോന്നി), സാലി (ടീച്ചർ, എസ്എച്ച്എച്ച്എസ്എസ്, മൈലപ്ര), സജു (ഷാർജ). മരുമക്കൾ: ബിജി (അത്തിക്കയം), സാബു (തെങ്ങുംകാവ്), ലിഷ (പത്തനംതിട്ട).

February 8, 2019 11:09 PM
sob-vr-rajan വി. ആർ. രാജൻ
റാന്നി: തെക്കേപ്പുറം ആയിക്കൽ വളയത്ത് വി ആർ രാജൻ (72) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: രഞ്ജിത്ത്, രതീഷ്. മരുമക്കൾ സന്ധ്യ, സ്വാതി.

February 8, 2019 11:07 PM
sob-sosamma-abraham ശോശാമ്മ ഏബ്രഹാം
തിരുവല്ല: കുറ്റൂർ കണ്ണങ്കേരിൽ പരേതനായ കെ.എ. ഏബ്രഹാമിന്റെ (കുഞ്ഞ്) ഭാര്യ ശോശാമ്മ ഏബ്രഹാം (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 3 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 4 ന് കുറ്റൂർ സെന്റ് മേരീസ് ജറുസലേം ക്നാനായ പള്ളിയിൽ. ഓതറ പള്ളിയമ്പിൽ (പോബ്സ്) കുടുംബാംഗമാണ്. മക്കൾ: കെ.എ. ഏബ്രഹാം (ജോയി) പോബ്സ് ഗ്രൂപ്പ്, ജോസഫ് ഏബ്രഹാം (സാബു), എൽസി ലാൽ. മരുമക്കൾ: വത്സമ്മ മണക്കാട്ട്, ലാലി പാട്ടാളശേരിൽ, ലാലു റാന്നി മണിമലേത്ത്.

February 8, 2019 11:06 PM
v-c-baby വി സി ബേബി
കുമ്പനാട്: വട്ടക്കോട്ടാൽ കാലായിൽ വി ബി ബേബി (69) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഇരവിപേരൂർ സെന്റ് പോൾ സിഎസ്ഐ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ലിസി ചെങ്ങന്നൂർ അങ്ങാടിക്കൽ കുറ്റിയിൽ കുടുംബാംഗം. മക്കൾ: ഷീജ, ഷിനു, ഷിന്റോ. മരുമക്കൾ: ശരവണൻ, ഷീജ, സന്തോഷ്

February 8, 2019 11:05 PM
TRENDING TODAY
LATEST VIDEOS