IDUKKI
Sunday, 16 December 2018
OBIT
kk പാപ്പച്ചൻ
പാപ്പച്ചൻ തൊടുപുഴ: കോതായിക്കുന്ന് പണിക്കുന്നേൽ പാപ്പച്ചൻ (ജോസഫ്- 76) നിര്യാതനായി. ഭാര്യ: അടിമാലി വെള്ളത്തൂവൽ മേലേപ്പറമ്പിൽ ആലീസ്. മക്കൾ: ബൈജു, ലൈജു, പരേതനായ ഷൈജു. മരുമക്കൾ: ഡെൽസി, റിങ്കു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ.

December 15, 2018 9:14 PM
mariyam മറിയം
മറിയം ചെറുതോണി: വാഴത്തോപ്പ് എളൂക്കാലായിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (96) നിര്യാതയായി. പരേത കളത്തൂർ ആലപ്പാട്ട് കുടുംബാഗം. മക്കൾ: കുഞ്ഞച്ചൻ, തങ്കച്ചൻ, സാജു, ജാൻസി, മിനി, സോളി. മരുമക്കൾ: മേരി, മേഴ്സി, ഷീബ, തങ്കച്ചൻ,​ ജോസ് കുന്നത്ത്, സജി കൈപ്പയിൽ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വാഴത്തോപ്പ് കത്തീഡ്രൽ പള്ളിയിൽ.

December 15, 2018 8:48 PM
kk ദേവകി
ദേവകി വണ്ണപ്പുറം: കോയിക്കൽ പരേതനായ കുമാരന്റെ ഭാര്യ ദേവകി (84) നിര്യാതയായി. തൊടുപുഴ വെങ്ങല്ലൂർ പരുന്തുംകുന്നേൽ കുടുബാംഗം. മക്കൾ: വിജയൻ, സതി, തങ്കമണി, സുശീല, ശാന്ത, ശോഭ, അംബിക, പരേതനായ ഘോഷ്. മരുമക്കൾ: ജഗദമ്മ (വണ്ണപ്പുറം പഞ്ചായത്ത് മെമ്പർ),​ വിജയൻ, രാജൻ, ഗോപിനാഥൻ, ജയൻ, പരേതരായ സുരേന്ദ്രൻ, ശശി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.

December 15, 2018 7:38 PM
kk ഇത്താക്ക്
ഇത്താക്ക് കാളിയാർ: മുള്ളൻകുത്തി നെടുംപാറയിൽ ഇത്താക്ക് (കുഞ്ഞുമോൻ മേസ്തിരി- 89) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ജോൺസൺ, ലിസി, ഷോളി, സാറാമ്മ. മരുമക്കൾ: ലിൻസി, ജോൺ, ജോസഫ്, മൈക്കിൾ. സംസ്‌കാരം ഇന്ന് 2.30ന് മുള്ളൻകുത്തി സെന്റ് മർത്ഥ്യാസ് സി.എസ്.ഐ പള്ളിയിൽ.

December 15, 2018 6:16 PM
kk കമലാക്ഷി
കമലാക്ഷി തൊടുപുഴ: താഴത്തുമലയിൽ രാഘവന്റെ ഭാര്യ കമലാക്ഷി (92) നിര്യാതയായി. മക്കൾ: മോഹനൻ (ചീനിക്കുഴി), രാജു (റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), പി.ആർ. മോഹിനി, പരേതരായ സുകുമാരൻ, ഗോപിനാഥൻ. മരുമക്കൾ: ഭാനുമതി കുന്നിന് (പാല), വിലാസിനി കുന്നത്തേൽ (അരിക്കുഴ), സി.കെ.ജയശ്രീ ജയഭവൻ കാഞ്ഞിരമറ്റം (സീനിയർ സൂപ്രണ്ട്, എ.ഇ.ഒ ഓഫീസ്, തൊടുപുഴ). സംസ്‌ക്കാരം നടത്തി.

December 15, 2018 6:14 PM
kk ഷീല
ഷീല മുണ്ടൻമുടി: ആനശേരിൽ ശിവന്റെ ഭാര്യ ഷീല (49) നിര്യാതയായി. പരേത വാഴക്കുളം കോന്തൻപ്ലാക്കൽ കുടുബാംഗം. മക്കൾ: ജിതിൻ, ജിഷ്ണു. മരുമകൾ: അമ്പിളി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.

December 14, 2018 8:35 PM
kk സുരേന്ദ്രനാഥൻ നായർ
സുരേന്ദ്രനാഥൻ നായർ കുമാരമംഗലം: തിരുവല്ല പുത്തൂർ വീട്ടിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ രാമകൃഷ്ണപണിക്കരുടെ മകൻ സുരേന്ദ്രനാഥൻ നായർ (അനിയൻ- 75) നിര്യാതനായി. ഭാര്യ: കുമാരമംഗലം അറയ്ക്കൽ ഓമന. മകൾ: ദിവ്യ: മരുമകൻ: പ്രശാന്ത്. സംസ്കാരം നടത്തി.

December 14, 2018 8:31 PM
kk ജോസഫ് മത്തായി
ജോസഫ് മത്തായി രാജാക്കാട്: ചെരിപുറം പുളിക്കചുണ്ടയിൽ ജോസഫ് മത്തായി (കുട്ടി- 94) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ എലിക്കുളം പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ: മാത്യു കരിമല, പാപ്പച്ചൻ കോഴിക്കോട്, ദേവസ്യാച്ചൻ കല്ലാർകുട്ടി, ആന്റണി കൈലാസം, തോമാച്ചൻ കരിമല, വർക്കി, ആലീസ്, ബേബി പഴയവിടുതി. മരുമക്കൾ: മേരി അരയത്തിനാൽ പാറത്തോട്, പരേതയായ ഏലിക്കുട്ടി വലിയകുന്നേൽ മുനിയറ, ത്രേസ്യാമ്മ വെട്ടിയാങ്കൽ ചെരിപുറം, അച്ചാമ്മ പൊങ്ങോംപാറയിൽ മമ്മട്ടിക്കാനം, മോളി പന്തീരായികണ്ടത്തിൽ വട്ടപ്പാറ, അന്നക്കുട്ടി കാവാട്ടുകുന്നേൽ നടുമറ്റം, തങ്കച്ചൻ വെട്ടുകാട്ടിൽ പന്നിയാർകുട്ടി, സാലി പടിഞ്ഞാറേക്കല്ലിങ്കൽ കുരുവിളാസിറ്റി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ.

December 14, 2018 8:20 PM
kk തങ്കമ്മ
തങ്കമ്മ പ്രകാശ്: താന്നിക്കപ്പാറ കറ്റിയാമലയിൽ പരേതനായ കുമാരന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. പരേത അടിമാലി കത്തിപ്പാറ പൊന്നിരുത്തുംക്കുടിയിൽ കുടുംബാംഗം. മക്കൾ: പരേതയായ നന്ദിനി, പരേതയായ ശാന്ത, ഓമന, രമ, രതി, അനിൽ, സോമിനി, വിജി, സുനിൽ, അനീഷ്. മരുമക്കൾ: വിശ്വൻ, പരേതനായ ഗണേശൻ, ശശി കൽത്തൊട്ടി ,സലി മുള്ളരിങ്ങാട്, ശശി വെള്ളിലാംങ്കണ്ടം, ഷൈല തടിയമ്പാട്, ലൈജു മുള്ളരിങ്ങാട്, അനീഷ് തൂക്കുപാലം, ഷീബ രാജാക്കാട്, സുനി പെരുമ്പാവൂർ. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.

December 12, 2018 8:16 PM
pappiyamma പാപ്പിയമ്മ
പാപ്പിയമ്മ തൊടുപുഴ: മണക്കാട് നെല്ലിക്കാവ് വടക്കേൽ രാഘവ പണിക്കരുടെ ഭാര്യ പാപ്പിയമ്മ (94) നിര്യാതയായി. മക്കൾ: സുശീലഭായി, രേഖാകുമാരി. മരുമക്കൾ: ശിവശങ്കരൻനായർ, രവീന്ദ്രൻ നായർ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.

December 12, 2018 8:14 PM
jayasenaan കെ.കെ. ജയസേനൻ
കെ.കെ. ജയസേനൻ അരിക്കുഴ: സ്കൂളുകളിൽ കരാട്ടേ അദ്ധ്യാപകനായ കോളാപ്പിള്ളിൽ വീട്ടിൽ കെ.കെ. ജയസേനൻ (53) നിര്യാതനായി. ഭാര്യ: ശ്രീജ കരിമണ്ണൂർ പാഴൂർ കുടുംബാഗം (അരിക്കുഴ കൃഷിഫാം ജീവനക്കാരി). മക്കൾ: അഖിൽ കെ. ജയൻ(ബി.ടെക്), അജയ് കെ. ജയൻ (പ്ലസ്‌വൺ വിദ്യാർത്ഥി, കദളിക്കാട് വിമലമാതാ ഹയർസെക്കൻഡറി സ്കൂൾ). സംസ്കാരം നടത്തി.

December 11, 2018 7:59 PM
esther എസ്‌തേർ പൗലോസ്
എസ്‌തേർ പൗലോസ് മടക്കത്താനം: വട്ടക്കുന്നേൽ പരേതനായ പൗലോസിന്റെ ഭാര്യ എസ്‌തേർ പൗലോസ് (88) നിര്യാതയായി. പരേത വണ്ടമറ്റം മുണ്ടയ്ക്കൽ കുടുംബാംഗം. മക്കൾ: മേരി, സിസ്റ്റർ റീന (ഝാൻസി, യു.പി), ലില്ലി, വത്സ, ജോസ്, ജോൺസൺ, മരിയ. മരുമക്കൾ: സെബാസ്റ്റ്യൻ അതിർത്തിമുക്കിൽ ഇളംദേശം, ജോർജ് കുമ്മിണിയിൽ മുട്ടം, ലൂക്കാ കോണിക്കൽ തെക്കുംഭാഗം, ആനി ചേലപ്പുറത്ത് വണ്ടമറ്റം, വത്സമ്മ നെടുവേലിൽ ഇലഞ്ഞി, മാത്യു ചെന്നിക്കര ചങ്ങനാശേരി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മൈലക്കൊമ്പ് സെന്റ് തോമസ് പള്ളിയിൽ.

December 11, 2018 6:48 PM
annamma അന്നമ്മ
അന്നമ്മ കുടയത്തൂർ: വണ്ടന്നൂർ പരേതനായ മാണിയുടെ ഭാര്യ അന്നമ്മ (76) നിര്യാതയായി. മകൻ ജോസ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുടയത്തൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ.

December 11, 2018 6:29 PM
obitksbaby കെ.എസ്. ബേബി
കെ.എസ്. ബേബി തൊടുപുഴ: എസ്.ബി.ഐ മുൻ മാനേജരും കേരള കോൺഗ്രസ് (എം) തൊടുപുഴ മുൻസിപ്പാലിറ്റി മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്ന കെ.എസ്. ബേബി (71) നിര്യാതനായി. ഭാര്യ: ഫിലോമിന ഡോമിനിക് (റിട്ട. പ്രൊഫ. ന്യൂമാൻ കോളേജ്) അന്തീനാട്ട് കല്ലറയ്ക്കൽ കുടുംബാംഗം. മക്കൾ: അരുൺ ബേബി (ജെംകോ എറണാകുളം), ഗീതു ജിൻസ് (കോഗ്നിസെന്റ്, കാക്കനാട്). മരുമക്കൾ: ഡോ. അനീറ്റ അരുൺ (പി.എച്ച്.സി തീക്കോയി, മേക്കാട്ട് കുടുംബാംഗം, പ്ലാശനാൽ), ജിൻസ് പീറ്റർ (കോഗ്നിസെന്റ്, കാക്കനാട്, കല്ലൂർക്കുന്നേൽ, കുമാരമംഗലം). സംസ്‌കാരം നാളെ രാവിലെ 10.30ന് തൊടുപുഴ വിജ്ഞാനമാതാ പള്ളി സെമിത്തേരിയിൽ.

December 11, 2018 5:22 PM
kk ബാബു
ബാബു പെരുമാംകണ്ടം : ഊരക്കാട്ടിൽ വർഗീസിന്റെ മകൻ ബാബു(45) നിര്യാതനായി. ഭാര്യ: ഡാർലി ബാബു. മക്കൾ: ടോണി, രാഗുൽ, പ്രിൻസ്.സംസ്‌കാരം ഇന്ന് 2ന് കലൂർ സെന്റ് ജോൺസ് പള്ളിയിൽ.

December 10, 2018 9:09 PM
kk മറിയാമ്മ
മറിയാമ്മ കട്ടപ്പന: പാറക്കടവ് പാരിക്കൽ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ (73) നിര്യാതയായി. മക്കൾ: ജോണി, വത്സമ്മ, റെജി, ബീന. മരുമക്കൾ: ജെസി, രാജു, സാലമ്മ, ബിനോയി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.

December 10, 2018 7:39 PM
kk ജോയി
ജോയി പെരുവന്താനം: കൊങ്ങാട്ട് ജോയി (വർക്കി- 63) നിര്യാതനായി. ഭാര്യ എൽസമ്മ . ഇടക്കുന്നം മുളങ്ങാശേരിയിൽ കുടുംബാംഗം. മക്കൾ: ഫാ. പ്രവീൺ (ഹോളി സ്പിരിറ്റ് ഫാദേഴ്സ്, പൂനെ) ഫാ. പ്രയാൺ (എം.എസ്.ടി ഉജൈയ്ൻ), പ്രസൂൺ, പ്രണവ്‌. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് പെരുവന്താനം സെന്റ് ജോസഫ് പള്ളിയിൽ.

December 10, 2018 12:53 AM
kk റോയി ജോർജ്
റോയി ജോർജ് അടിമാലി: അടിമാലി ടൗണിലെ ബാബു ബ്രദേഴ്സ് ഗ്ലാസ്ഹൗസ് ഉടമ പുത്തൻപുരയിൽ റോയി ജോർജ് (51) നിര്യാതനായി. ഉദുമൽപേട്ട പോണാട്ടുകുന്നേൽ കുടുംബാംഗം ജെസിയാണ് ഭാര്യ. മക്കൾ: റിനി, ബിനി, റീമ (നഴ്സിംങ് വിദ്യാർത്ഥിനി, മൂവാറ്റുപുഴ), റീന (വിശ്വദീപ്തി സ്‌കൂൾ വിദ്യാർത്ഥിനി). മരുമക്കൾ: ജോബിൻ വെട്ടിയാങ്കൽ ഊന്നുകൽ, ലിന്റോ തയ്യിൽ കോതമംഗലം.സംസ്‌കാരം നടത്തി.

December 10, 2018 12:50 AM
kk എൽദോ വർഗീസ്
എൽദോ വർഗീസ് അടിമാലി: ഇരുട്ടുകാനം നെടുംചാലിൽ എൽദോ വർഗീസ് (72) നിര്യാതനായി. കല്ലാർ അറുപതാംമൈൽ കക്കാട്ടുകുടിയിൽ കുടുംബാംഗം സൂസനാണ് ഭാര്യ. മക്കൾ: രാകേഷ്, ജോമോൾ. മരുമക്കൾ: ലിൻസ തടത്തിൽ മൂവാറ്റുപുഴ, ജോർജ്ജ് തുറവക്കൽ മച്ചിപ്ലാവ്.സംസ്‌കാരം ഇന്ന് രാവിലെ 10ന് കല്ലാർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.

December 10, 2018 12:49 AM
kk ത്രേസ്യാമ്മ
ത്രേസ്യാമ്മ കരിമ്പൻ: കരിമ്പൻ മുളയാനിക്കുന്നേൽ ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയായി. മക്കൾ: മേരി, ജോൺ, ഫിലോമിന (റിട്ട. സൂപ്രണ്ട്, ഡി.ഡി ഓഫീസ്, തിരുവനന്തപുരം), അനിൽ (റിട്ട. പ്രൊഫസർ, മഹാരാജാസ് കോളജ്, എറണാകുളം), ജെയിംസ് (ക്രിസ്ത്യൻ ചർച്ച്, തൃശൂർ), പോൾസൺ (യു.ഡി ക്ലർക്ക്, കളക്‌ട്രേറ്റ്), ബിന്ദു (അദ്ധ്യാപിക). മരുമക്കൾ: ജെയിംസ്, ജാൻസി, മോസ്റ്റ് റവ. ഡോ. ലേവി ജോസഫ് ഐക്കര (ആർച്ച് ബിഷപ്, ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ), അമ്പിളി, ഉഷ, റെജി, റ്റൈജി. സംസ്‌കാരം ഇന്ന് വൈകുന്നേരം 2 ന് കരിമ്പൻ സെന്റ് തോമസ് സി.എസ്‌.ഐ പള്ളിയിൽ.

December 10, 2018 12:48 AM
TRENDING TODAY
LATEST VIDEOS