'ര​ണ്ടാം നി​വർ​ത്ത​ന പ്ര​ക്ഷോ​ഭ​ത്തി​ന് സ​മ​യ​മാ​യി"

എ​സ്. പ്രേം​ലാൽ | Thursday 11 October 2018 12:32 AM IST
vellapally

കേ​ര​ള​ത്തിൽ ര​ണ്ടാം നി​വർ​ത്ത​ന പ്ര​ക്ഷോ​ഭ​ത്തി​ന് സ​മ​യ​മാ​യെ​ന്ന് എ​സ്.എൻ.ഡി.പി​യോ​ഗം ജ​ന​റൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശൻ പ​റ​ഞ്ഞു. സ​മ്പ​ത്തും ഭൂ​മി​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ഇ​പ്പോൾ ആ​രു​ടെ കൈ​യി​ലാ​ണ്. ഇ​തി​നെ ഇ​നി നോ​ക്കി​യി​രി​ക്കാ​നാ​വി​ല്ല. ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യിൽ കേ​ര​ള​കൗ​മു​ദി​ക്ക് അ​നു​വ​ദി​ച്ച പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തിൽ അദ്ദേഹം വ്യക്തമാക്കി​.


മാ​റി മാ​റി വ​ന്ന സർ​ക്കാ​രു​ക​ളെ​ല്ലാം സം​ഘ​ടി​ത മ​ത​ശ​ക്തി​ക​ളു​ടെ കൈ​യി​ലാ​യി. അ​വർ​ണ്ണ​ന്റെ വോ​ട്ടിൽ മ​റ്റു​ള്ള​വർ അ​ധി​കാ​രം കൈ​യാ​ളു​ന്നു. ര​ണ്ടാം ഭൂ​പ​രി​ഷ്​ക​ര​ണ ബിൽ കൊ​ണ്ടു​വ​രാൻ സ​മ​യ​മാ​യി. സാ​മൂ​ഹി​ക നീ​തി ദേ​വ​സ്വം ബോർ​ഡി​ലു​ണ്ടോ. ദേ​വ​സ്വം ബോർ​ഡു​ക​ളി​ല​ല്ലേ ആ​ദ്യം നീ​തി ന​ട​പ്പി​ലാ​ക്കേ​ണ്ട​ത്. ദേ​വ​സ്വം ബോർ​ഡ് ആ​രു​ടെ കൈ​യി​ലാ​ണ്. ശ​ബ​രി​മ​ല പ്ര​ശ്‌​ന​ത്തി​ന്റെ പേ​രിൽ വീ​ണ്ടു​മൊ​രു വി​മോ​ച​ന സ​മ​രം ന​ട​ത്താ​മെ​ന്നാ​ണോ വി​ചാ​രം. അ​തി​നെ​തി​രെ സ​മാ​ന​ചി​ന്താ​ഗ​തി​ക്കാ​രു​മാ​യി ചേർ​ന്ന് എ​സ്.എൻ.ഡി.പി യോ​ഗം മു​ന്നോ​ട്ട് പോ​കും. സു​പ്രീം കോ​ട​തി വി​ധി​യു​ടെ പേ​രിൽ ക​ലാ​പ​ഭൂ​മി​യാ​ക്കാ​നു​ള്ള ശ്ര​മം ശ​രി​യ​ല്ല. ഇ​ത് തി​രി​ച്ച​റി​യാ​നു​ള്ള വി​വേ​കം ഞ​ങ്ങൾ​ക്കു​ണ്ട്. ഈ സാ​ഹ​ച​ര്യ​ത്തിൽ ഹി​ന്ദു​സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ച്ച് ചർ​ച്ച ചെ​യ്യാ​നു​ള്ള വ​ലി​യ മ​ന​സ് മു​ഖ്യ​മ​ന്ത്രി കാ​ണി​ക്ക​ണം. ഇ​പ്പോൾ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​മെ​ല്ലാം വോ​ട്ട് ല​ക്ഷ്യം വ​ച്ചു​കൊ​ണ്ടു​ള്ള​താ​ണ്.


അ​വ​സ​ര​ത്തി​നൊ​ത്ത് വി​ള​വ് കൊ​യ്യു​ന്ന ര​ക്തം ഞ​ങ്ങ​ളി​ലി​ല്ല. പ്ര​തി​സ​ന്ധി​യി​ലും അ​വ​ശ​ത​യി​ലും സ​ഹാ​യി​ക്കു​ന്ന ര​ക്ത​മാ​ണ് ഞ​ങ്ങ​ളു​ടേ​ത്. അ​ത് സ​ത്യ​സ​ന്ധ​ത​യു​ടെ​യും നീ​തി​യു​ടെ​യും ഭാ​ഗ​ത്ത് നി​ന്നാ​ണ്. ഈ തി​രി​ച്ച​റി​വ് രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​നും ഭ​ര​ണ​ക്കാർ​ക്കും ഉ​ണ്ടാ​വ​ണം.
ശ​ബ​രി​മ​ല വി​ധി​ക്കെ​തി​രെ സ​മ​ര​ത്തി​നി​റ​ങ്ങാൻ തീ​രു​മാ​നി​ച്ച​താ​ര്. ത​മ്പ്രാ​ക്കൻ​മാർ തീ​രു​മാ​നി​ച്ച​ത് അ​ടി​യാൻ​മാർ അ​നു​സ​രി​ച്ചു​കൊ​ള്ള​ണ​മെ​ന്നാ​ണോ? ത​ന്ത്രി കു​ടും​ബ​വും രാ​ജ​കു​ടും​ബ​വും മു​ഖ്യ​മ​ന്ത്രി​യോ​ട് മ​ര്യാ​ദ കാ​ട്ടി​യി​ല്ല. ഇ​വർ മാ​ത്ര​മാ​ണോ ഹി​ന്ദു​ക്കൾ. ക്ഷേ​ത്ര​ങ്ങ​ളിൽ പ്ര​ക്ഷോ​ഭ​ത്തി​ന് ആ​ളും ആ​ര​വ​വും കൂ​ട്ടു​ന്നു. ഇ​ത് മ​ര്യാ​ദ​യാ​ണോ. ശ​ബ​രി​മ​ല​യിൽ പ​ര​മ്പ​രാ​ഗ​ത​മാ​യി വെ​ടി​വ​ഴി​പാ​ട് ന​ട​ത്തി വ​ന്ന സു​ശീ​ലാ ഗോ​പാ​ല​ന്റെ കു​ടും​ബ​മാ​യ ചീ​ര​പ്പൻ​ചി​റ​ക്കാ​രിൽ നി​ന്ന് ആ അ​വ​കാ​ശം എ​ടു​ത്ത് മാ​റ്റി​യി​ല്ലേ? മ​ക​ര​ജ്യോ​തി തെ​ളി​ച്ചി​രു​ന്ന മ​ല​യ​ര​യൻ​മാ​രു​ടെ അ​വ​കാ​ശം ഇ​ല്ലാ​താ​ക്കി. ഇ​തി​നെ​തി​രെ ആ​രെ​ങ്കി​ലും കോ​ട​തി​യിൽ പോ​യോ? സ​മ​രം ന​ട​ത്തി​യോ? എ​സ്.എൻ.ഡി.പി യോ​ഗം ഭാ​ര​വാ​ഹി​ക​ളു​ടെ​യും സ​മാ​ന ചി​ന്താ​ഗ​തി​യു​ള്ള മ​റ്റ് സം​ഘ​ട​ന​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ച് സ​ത്യ​ത്തി​ന്റെ വ​ഴി​ക്ക് സ​ഞ്ച​രി​ക്കു​ം.


ഒ​രു​പാ​ട് ആ​നു​കൂ​ല്യ​ങ്ങൾ എൻ.എ​സ്.എ​സി​ന് അ​ന​വ​സ​ര​ത്തിൽ കൊ​ടു​ത്ത​ത് ഈ സർ​ക്കാ​രാ​ണ്. പി​ണ​റാ​യി സർ​ക്കാർ വ​ന്ന​തി​നു​ശേ​ഷ​മാ​ണ് ത​ങ്ങൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങൾ കൂ​ടു​തൽ കി​ട്ടി​യ​തെ​ന്ന് എൻ.എ​സ്.എ​സ് ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​താ​ണ്. ദേ​വ​സ്വം ബോർ​ഡു​ക​ളിൽ സാ​മ്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പി​ലാ​ക്കി​യ​പ്പോൾ മ​റ്റ് ഹി​ന്ദു​സം​ഘ​ട​ന​ക​ളു​മാ​യി ചർ​ച്ച ചെ​യ്യാ​നു​ള്ള മ​ര്യാ​ദ എൽ.ഡി.എ​ഫ് കാ​ണി​ച്ചി​ല്ല. മ​ന്ത്രി സു​ധാ​ക​രൻ ദേ​വ​സ്വം ബോർ​ഡി​നാ​യി ന​ല്ലൊ​രു ബിൽ കൊ​ണ്ടു​വ​ന്നു. നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബിൽ സ​ബ്​ജ​ക്ട് ക​മ്മി​റ്റി​ക്ക് വി​ട്ടി​ട്ട് പി​ന്നെ വെ​ളി​ച്ചം ക​ണ്ടി​ല്ല. ച​ങ്ങ​നാ​ശേ​രി​ക്കാ​രു​ടെ താ​ത്​പ​ര്യ​പ്ര​കാ​രം സു​ധാ​ക​ര​നിൽ നി​ന്ന് ദേ​വ​സ്വം വ​കു​പ്പ് എ​ടു​ത്ത് മാ​റ്റി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ ​​​ഏ​ല്​പി​ച്ചു. ക​ട​കം​പ​ള്ളി​യെ ച​ങ്ങ​നാ​ശേ​രി​ക്ക് വി​ട്ട് എ​ല്ലാ ഉ​റ​പ്പും നൽ​കി. അ​ങ്ങ​നെ ഒ​രു​പാ​ട​് ആ​നു​കൂ​ല്യ​ങ്ങൾ പ​റ്റി​യ​വ​രാ​ണ് ഇ​പ്പോൾ തി​രി​ഞ്ഞു കു​ത്തു​ന്ന​ത്. അ​ത് വാ​ങ്ങാ​നു​ള്ള ബാ​ദ്ധ്യ​ത എൽ.ഡി.എ​ഫി​നു​ണ്ട്. മ​ര​മ​റി​ഞ്ഞ് കു​രു​മു​ള​ക് കൊ​ടി​യി​ട​ണ​മാ​യി​രു​ന്നു. അ​ത് ചെ​യ്യാ​തി​രു​ന്ന​താ​ണ് എൽ.ഡി.എ​ഫി​നേ​റ്റ ദു​ര​ന്തം. ഇ​ത് അ​വർ എ​ര​ന്ന് വാ​ങ്ങി​ച്ച​താ​ണ് - വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT