ഷൂട്ടിംഗിൽ ഷാർദുലിലൂടെ വീണ്ടും വെള്ളിത്തിളക്കം, ടെന്നീസിൽ അങ്കിതയ്‌ക്ക് വെങ്കലം

Thursday 23 August 2018 5:33 PM IST

shardul-vihan

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ. ഡബിൾ ട്രാപ്പ് ഷൂട്ടിംഗിൽ പതിനഞ്ചുകാരൻ ഷാർദുൽ വിഹാൻ ആണ് വെള്ളിമെഡൽ നേടിയത്. ടെന്നീസ് വനിതാ സിംഗിൾസിൽ ഇന്ത്യയുടെ അനിത റെയ്‌ന  വെങ്കല മെഡൽ സ്വന്തമാക്കി. സെമിയിൽ ചെെനയുടെ ഷ്വായ് സാങ്ങിനോടാണ് അങ്കിത തോറ്റത്. ഏഷ്യൻ ഗെയിംസിൽ സിംഗിൾസ് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് അങ്കിത. 2010ൽ സാനിയ മിർസയും വെങ്കലം നേടിയിരുന്നു.

 അതേസമയം, പുരുഷൻമാരുടെ രോഹൻ ബൊപ്പണ്ണ- ദ്വിവിജ് സഖ്യം ഫെെനലിൽ പ്രവേശിച്ചു.  ജപ്പാന്റെ യൂസുകി-  ഷിമാബുകോറോ സഖ്യത്തെ 4–6, 6–3, 10–8 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം തോൽപ്പിച്ചത്. സ്വർണ പ്രതീക്ഷയായ കബഡിയിൽ ചെെനീസ് തായ്പേയിയെ തകർത്ത് ഇന്ത്യൻ വനിതകൾ ഫെെനലിൽ പ്രവേശിച്ചു.  

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN SPORTS
LATEST VIDEOS
YOU MAY LIKE IN SPORTS