SignIn
Kerala Kaumudi Online
Thursday, 09 May 2024 7.15 PM IST

കാപ്പ ചുമത്തി നാടുകടത്തി

പാലക്കാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒറ്റപ്പാലം ചുനങ്ങാട് വാരിയത്ത് പറമ്പിൽ വി.പി.മനൂപിനെ(20) കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15 ചുമത്തി നാടുകടത്തി. കാപ്പ നിയമം 15(1) (എ) പ്രകാരം പാലക്കാട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും ഒരു വർഷത്തേക്കാണ് പ്രവേശന വിലക്ക്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കും.

2024 വർഷത്തിൽ ജനുവരി മാസത്തിൽ ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചുനങ്ങാട് മുട്ടുപാലത്തുള്ള വീട് പണി നടക്കുന്ന കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറി ആയുധം ഉപയോഗിച്ച് ദേഹോപദ്രവം നടത്തിയതിന് കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ നടപടികൾ സ്വീകരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, ELECTION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.