തൃശൂർ: തൃശൂരിൽ സുരേഷ് ഗോപി തരംഗം പോളിംഗ് ദിനത്തിൽ പ്രകടമായിരുന്നെന്നും വിജയം സുനിശ്ചിതമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ. സത്രീകളും യുവാക്കളും വോട്ടെടുപ്പിൽ വലിയ ഉത്സാഹത്തോടെയാണ് പങ്കെടുത്തത്.
ബി.ജെ.പി പ്രവർത്തകർ വോട്ട് ചെയ്യുന്നത് തടസപ്പെടുത്താൻ പലയിടത്തും കോൺഗ്രസ് - സി.പി.ഐ ബൂത്ത് ഏജന്റുമാരും പ്രിസൈഡിംഗ് ഓഫീസറും ചേർന്ന് ശ്രമം നടത്തി. ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ പോളിംഗ് മന്ദഗതിയിലാക്കാനും ശ്രമമുണ്ടായിട്ടുണ്ട്.
പൂങ്കുന്നം ഹരിശ്രീ സ്കൂളിൽ സത്രീകൾ ഉൾപ്പെടെയുള്ളവരെ 5 മണിക്കൂറോളം വോട്ട് ചെയ്യാൻ അനുവദിക്കാതെ തടഞ്ഞുനിറുത്തിയത് ഹീനമായ നടപടിയാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇടതും വലതും മത്സരിച്ച് ബി.ജെ.പിക്കെതിരെ കുപ്രചാരണം അഴിച്ചുവിട്ട തിരഞ്ഞെടുപ്പായിരുന്നു ഇത്. പക്ഷെ ഇതെല്ലാം അതിജീവിച്ച് മുന്നേറാൻ ബി.ജെ.പിക്ക് കഴിയുമെന്നും അനീഷ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |