അന്ന് മറഡോണയുടെ കാലുപിടിക്കേണ്ടിവന്നു ഇല്ലെങ്കിൽ നാട്ടുകാർ കട തല്ലി തകർത്തേനെ

Friday 07 December 2018 5:27 PM IST
boby-maradona

തന്റെ ജൂവലറി ഉദ്‌ഘാടനത്തിന് ഫുട്ബോൾ ഇതിഹാസം മറഡോണയെ കൊണ്ടുവന്നത് ഏറെ പണിപ്പെട്ടായിരുന്നെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. 'രാത്രിതന്നെ മറഡോണ താമസിച്ചിരുന്ന ഹോട്ടലിന് മുന്നിൽ ആരാധകരുടെ തിക്കും തിരക്കുമായിരുന്നു. വളരെ നേരം കഴിഞ്ഞാണ് അദ്ദേഹത്തിന് വിശ്രമിക്കാൻ പോലും സാധിച്ചത്. എന്നാൽ പിറ്റേന്ന് ഉദ്‌ഘാടന സമയമായിട്ടും മറഡോണ ഉറക്കമുണർന്നിരുന്നില്ല.

വിളിച്ചപ്പോൾ ദേഷ്യപ്പെട്ടുകൊണ്ട് വൈകുന്നേരത്തേക്ക് ഉദ്‌ഘാടനം മാറ്റിവയ്‌ക്കൂ എന്നായിരുന്നു മറുപടി. ഒടുവിൽ തന്റെ കട നാട്ടുകാർ തല്ലികർക്കുമെന്നും ചിലർ ആത്മഹത്യ ഭീഷണി മുഴക്കിയന്നുമൊക്കെ പറയേണ്ടിവന്നു മറഡോണയെ അനുനയിപ്പിക്കാൻ'- ബോബി ചെമ്മണ്ണൂർ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE