വെട്ടിനുറുക്കി ഇറച്ചിയാക്കും മുന്നേ ഈ മിണ്ടാപ്രാണികളോട് കാണിക്കുന്ന കൊടും ക്രൂരത കണ്ടു നിൽക്കാനാവില്ല

Friday 07 December 2018 5:51 PM IST

animal-cruelty

പശുക്കളെയും മറ്റു ആട് മാടുകളെയും വെറും ഭക്ഷണ വസ്‌തുവായി മാത്രം കാണുന്ന നിരവധി പേരുണ്ട്. എന്നാൽ ഭക്ഷണമായി വെട്ടിനുറുക്കും മുൻപ് ഈ മിണ്ടാപ്രാണികൾ അനുഭവിക്കുന്ന യാതനകൾ മനുഷ്യത്വമുള്ള ഏതൊരാളെയും വിഷമിപ്പിക്കും. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ലോറി മാർഗം കേരളത്തിലും മറ്റിടങ്ങളിലുമെത്തിക്കുന്ന അറവുമാടുകൾ ദീർഘദൂരയാത്രകളിൽ ഉറങ്ങാതിരിക്കാനും നിലത്ത് കിടക്കാതിരിക്കാനും അവയുടെ കണ്ണിൽ പച്ചമുളക് തിരുകി കയറ്റുന്ന അതിക്രൂരവും പ്രാകൃതവുമായ രീതിയാണ് ഒട്ടുമിക്ക കച്ചവടക്കാരും ലോറിക്കാരും ഇന്നും പിന്തുടരുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ കൂടുതൽ മാടുകളെ ലോറിയിൽ കയറ്റാനാകുമെന്നതാണ് കച്ചവടം മാത്രം ലക്ഷ്യം വച്ചുള്ള ഈ ക്രൂരതയ്ക്ക് പിന്നിൽ.

എന്നാൽ ഈ ക്രൂരതയ്ക്ക് എതിരെ ശബ്ദം ഉയർത്തുവാനോ പ്രതികരിക്കാനോ ജനങ്ങളും സംഘടനകളും തയ്യാറല്ല. സർക്കാർ സംവിധാനം ഇതിന് നേരെ കണ്ണടയ്ക്കുന്നു. മനുഷ്യർ എന്ന മുല്യം എവിടെയോ നമുക്കെല്ലാം നഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. മജ്ജയും മാംസവുമുള്ള ഒരു ജീവിയാണെന്ന പരിഗണന പോലും ഈ മൃഗങ്ങൾക്ക് ലഭിക്കുന്നില്ല. നമ്മുടെ തീൻമേശയിൽ എത്തും മുൻപ് ഭൂരിഭാഗം അറവുമാടുകൾക്കും ഇത്തരം ക്രൂരത ഏറ്റു വാങ്ങേണ്ടി വരുന്നുണ്ട്.

animal-cruelty

അറവുമാടുകളുടെ കണ്ണിൽ പച്ചമുളക് തിരുകിയ ചിത്രങ്ങൾ കേരളത്തിൽ നിന്നാണ് എന്ന രീതിയിൽ ഉത്തരേന്ത്യയിൽ വ്യാജ പ്രചരണങ്ങളും നടക്കുന്നുണ്ട്. ഇത് തടയാൻ പ്രബുദ്ധരായ സമൂഹം എന്ന നിലയിൽ നമ്മൾ ബാദ്ധ്യസ്ഥരാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE