ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന യൂട്യൂബ് താരം ഏഴു വയസുകാരൻ

Tuesday 04 December 2018 4:54 PM IST
youtube

ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന യൂട്യൂബ് താരങ്ങളുടെ പട്ടികയിൽ ഏഴ് വയസുകാരൻ ഒന്നാമത്. അമേരിക്കൻ ബിസിനസ് മാസികയായ ഫോബ്സ് ആണ് പത്ത് പേരടങ്ങുന്ന പട്ടിക പുറത്തുവിട്ടത്. കളിപ്പാട്ടങ്ങളെക്കുറിച്ച് വിശകലനം നടത്തുന്ന 'ടോയിസ് റിവ്യൂ' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് റയാൻ. കഴി‍ഞ്ഞ വർഷത്തെക്കാളും ഇരട്ടിയാണ് ഇത്തവണ റയാന്റെ വരുമാനം. 2017 -ൽ ഫോബ്സ് പുറത്തുവിട്ട പട്ടികയിൽ റയാൻ എട്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു. പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ യുട്യൂബ് താരമാണ് റയാൻ.

2018 ജൂൺ ഒന്നിന് ഒരു വർഷം തികയവെ 154.84 കോടിയാണ് ഈ ഏഴ് വയസുകാരന്റെ വാർഷിക വരുമാനം. യൂട്യൂബ് താരങ്ങളായ ഡ്യൂഡ് പേർഫക്ട്, ജെക്ക്-ലോഗൻ പോൾ സഹോദരങ്ങൾ, മേക്കപ്പ് ആർട്ടിസ്റ്റ് ജെഫ്രി സ്റ്റാർ, ഡാൻ ടിഡിഎം ഉടമ ഡാനിയേൽ മിഡിൽടൺ, മാർക്ക്പ്ലിയർ ഉടമ മാർക്ക് ഫിഷ്ബാക്ക്, വനോസ് ഗോമിംഗ് ഉടമ ഇവാൻ ഫോംഗ്, ജാക്സെപ്റ്റിസി ഉടമ സീൻ മക്ലോഗലിൻ, പ്യൂഡീപൈ ഉടമ ഫെലിക്സ് ഷെൽബെർഗ് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE