ജീവിതങ്ങളുടെ കുതിരവട്ടം

Sunday 06 January 2019 1:43 AM IST

books

മ​ല​യാ​ളി​യെ​ ​സം​ബ​ന്ധി​ച്ച് ​ഭ്രാ​ന്തി​ന്റെ​ ​മ​റു​പേ​രാ​ണ് ​'​കു​തി​ര​വ​ട്ടം​".​ ​അ​ങ്ങ​നെ​യു​ള്ള​ ​കു​തി​ര​വ​ട്ട​ത്തി​ന്റെ​ ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​പു​സ്ത​കം​ ​ഇ.​വി​ ​ശ്രീ​ധ​ര​ന്റെ​ ​പ​ന്ത്ര​ണ്ട് ​ക​ഥ​ക​ളു​ടെ​ ​സ​മാ​ഹാ​ര​മാ​ണ്.​ ​ഭ്രാ​ന്തി​ൽ​ ​തു​ട​ങ്ങി​ ​ഭ്രാ​ന്തി​ൽ​ ​ എ​ത്തി​ ​ നി​ൽ​ക്കു​ന്ന​വ​യാ​ണ് ​ ഇ​തി​ലെ​ ​പ​ന്ത്ര​ണ്ട് ​ ക​ഥ​ക​ളും.​ക​ഥ​ക​ളു​ടെ​ ​പൊ​തു​സ്വ​ഭാ​വം​ ​ത​ന്നെ​ ​ക​ഥാ​കാ​ര​ൻ​ ​മ​ന​സി​ന്റെ​ ​ആ​കു​ല​ത​ക​ളെ​ ​ചേ​ർ​ത്തു​നി​ർ​ത്താ​ൻ​ ​ശ്ര​മി​ക്കു​ന്നു​ ​എ​ന്ന​താ​ണ്.​ ​സ​മാ​ഹാ​ര​ത്തി​ലെ​ ​മി​ക്ക​ ​ക​ഥ​ക​ൾ​ക്കും​ ​വേ​ദി​യാ​കു​ന്ന​ത് ​തി​രു​വ​ന​ന്ത​പു​ര​ത്തി​ന്റെ​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളാ​ണെ​ന്നു​മു​ള്ള ​ ​പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ ക​ഥ​ക​ളി​ലെ​ ​സ്ത്രീ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളും​ ​ഒ​രു​പാ​ട് ​വേ​റി​ട്ട് ​നി​ൽ​ക്കു​ന്നു.​ ​ഏ​റെ​യും​ ​അ​തി​ശ​ക്ത​രും​ ​ഭോ​ഗ​പ്രി​യ​രു​മാ​ണ്.​ ​മ​നഃ​ശാ​സ്ത്ര​ത്തി​നെ​ ​വെ​ള്ള​വും​ ​വ​ള​വു​മാ​ക്കി​ ​മു​ള​ച്ചു​ ​വ​ന്ന​വ​രാ​ണ് ​അ​വ​രൊ​ക്കെ​യും.

ആ​ദ്യ​ ​ക​ഥ​യാ​യ​ ​കു​തി​ര​വ​ട്ട​ത്തി​ൽ​ ​അ​ടി​യ​ന്തി​രാ​വ​സ്ഥ​ ക്കാ​ല​ത്ത് ​പൊ​ലീ​സ് ​പി​ടി​ച്ചു​കൊ​ണ്ടു​ ​പോ​യി​ ​മ​ർ​ദ്ദി​ച്ച​ ​പ്ര​കാ​ശ​ന്റെ​ ​മ​ന​സി​ന്റെ​ ​സ​ന്തു​ലി​ത​വും​ ​അ​സ​ന്തു​ലി​ത​വു​മാ​യ​ ​അ​വ​സ്ഥ​ക​ളാ​ണ്.​ ​പ​ല​ത​വ​ണ​ ​കു​തി​ര​വ​ട്ട​ത്തു​ ​പോ​യി​ ​മ​ട​ങ്ങു​ന്ന​ ​പ്ര​കാ​ശ​ന്റെ​ ​മ​ന​സി​ലൂ​ടെ​യാ​ണ് ​ക​ഥ​യു​ടെ​ ​പ്ര​യാ​ണം.​ ​മ​ന​സി​ലെ​ ​ന​ക്‌​സ​ലൈ​റ്റ് ​ആ​ശ​യ​ങ്ങ​ൾ​ ​ഒ​ടു​വി​ൽ​ ​ഭ്രാ​ന്തി​ന് ​വ​ഴി​മാ​റു​ക​യാ​ണ്.
ര​ണ്ട് ​സ്ത്രീ​ക​ളു​ടെ​ ​നി​ല​തെ​റ്റി​യ​ ​മ​ന​സി​ലൂ​ടെ​യു​ള്ള​ ​സ​ഞ്ചാ​ര​മാ​ണ് ​'​പു​ത്ത​രി​ക്ക​ണ്ടം​ ​മാ​ധ​വി​യും ​ഞാ​നും​ ​ഷാ​ഹി​ദ​യും​".​ ​സ​മാ​ഹാ​ര​ത്തി​ലെ​ ​പൊ​തു​സ്വ​ഭാ​വ​മാ​യ​ ​ഭ്രാ​ന്തി​ന്റെ​ ​ സാ​ന്നി​ദ്ധ്യം​ ​ഇ​വി​ടെ​യും​ ​കാ​ണാം.

ഭ​‌​ർ​ത്താ​വ് ​മ​രി​ച്ച് ​മൂ​ന്നാം​ ​ദി​വ​സം​ ​കു​ടും​ബ​പെ​ൻ​ഷ​ൻ​ ​വാ​ങ്ങാ​ൻ​ ​പോ​കു​ന്ന​ ​മൂ​ന്നു​ ​കെ​ട്ടി​യ​ ​സ്ത്രീ​യാ​ണ് ​മാ​ണി​ക്കോ​ട്ട് ​ഭാ​ര​തി​യെ​ന്ന​ ​പൂ​ജാ​പു​ഷ്പ​ത്തി​ലെ​ ​നാ​യി​ക.​ ​എ​ല്ലാ​വി​ധ​ ​അ​ഴി​മ​തി​യും​ ​ദു​ർ​ന​ട​പ്പും​ ​ശീ​ല​മാ​ക്കി​യ​ ​ന​ന്മ​യു​ടെ​ ​അം​ശം​ ​തൊ​ട്ടു​തീ​ണ്ടി​യി​ട്ടി​ല്ലാ​ത്ത​ ​എം.​എ​ൽ.​എ​യും​ ​മ​ന്ത്രി​യു​മൊ​ക്കെ​യാ​യ​ ​ഒ​രാ​ളു​ടെ​ ​വെ​ള്ള​ ​പൂ​ശി​യ​ ​ആ​ത്മ​ക​ഥ​യെ​ഴു​താ​ൻ​ ​വി​ധി​ക്ക​പ്പെ​ട്ട​ ​ക​ഥാ​കാ​ര​ന്റെ​ ​ആ​ത്മ​സ​ഞ്ചാ​ര​ങ്ങ​ളാ​ണ് ​'​പി.​സി​യു​ടെ​ ​ആ​ത്മ​ക​ഥ​യും​‌​ ​ഞാ​നും​"​ ​വെ​ളി​വാ​ക്കു​ന്ന​ത്.​ ​അ​യാ​ളു​ടെ​ ​ക​ഥ​യെ​ഴു​താ​ൻ​ ​വി​ധി​ക്ക​പ്പെ​ട്ട​ ​ ത​ന്റെ​ ​ ജീ​വി​ത​ത്തെ​പ്പോ​ലും​ ​ വെ​റു​പ്പോ​ടെ​യാ​ണ് ​ ക​ഥാ​കാ​ര​ൻ​ ​ നോ​ക്കി​ക്കാ​ണു​ന്ന​ത്.​ ​'​ ​ജാ​ന​കി​ ​മ​രി​ച്ചി​ട്ടി​ല്ല​"​ ​എ​ന്ന​ ​ക​ഥ​യി​ൽ​ ​ശ​ക്ത​രാ​യ​ ​സ്ത്രീ​ക​ളോ​ടു​ള്ള​ ​ക​ഥാ​കാ​ര​ന്റെ​ ​താ​ത്പ​ര്യം​ ​തെ​ളി​ഞ്ഞു​ ​കാ​ണാം.​ ​ക​ഥ​യി​ലെ​ ​ജാ​ന​കി​യെ​ ​പ​ര​ദേ​വ​ത​യാ​യി​ ​കാ​ണാ​നാ​ണ് ​ക​ഥാ​കൃ​ത്തി​നി​ഷ്ടം.

ച​രി​ത്ര​വും​ ​വ​ർ​ത്ത​മാ​ന​വും​ ​ഭാ​വ​ന​യു​മൊ​ക്കെ​ ​ഇ​ട​ക​ല​രു​ന്ന​ ​ക​ഥ​ക​ളി​ൽ​ ​പ​ല​പ്പോ​ഴും​ ​ര​തി​യും​ ​ക​ട​ന്നു​ ​വ​രു​ന്നു​ണ്ട്.​ ​മി​ക്ക​തും​ ​ജീ​വി​ത​ത്തി​ന്റെ​ ​പു​റ​മ്പോ​ക്കി​ൽ​ ​ഒ​റ്റ​പ്പെ​ട്ടു​ ​പോ​യ​ ​ജീ​വി​ത​ങ്ങ​ളു​ടെ​ ​ക​ഥ​യാ​ണ്.​ ​പ​ല​തും​ ​സ​ങ്ക​ൽ​പ്പ​ത്തി​ന്റേ​യും​ ​യാ​ഥാ​ർ​ത്ഥ്യ​ത്തി​ന്റേ​യും​ ​സ​ങ്ക​ല​ന​മാ​ണ്.​ ​പ​രി​ധി​ ​പ​ബ്ളി​ക്കേ​ഷ​ൻ​സ് ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ ​പു​സ്‌​ത​ക​ത്തി​ന്റെ​ ​വി​ല: ₹​ 130

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE