യുണൈറ്റഡ് കിങ്ഡത്തിന്റെ തലസ്ഥാനം ഏത്?

Thursday 29 November 2018 12:50 PM IST
united-kingdom

1. ഗാന്ധിജി എത്രപ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട്?
5 പ്രാവശ്യം
2. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്?
വിക്രം സാരാഭായ്
3. കെയ്‌റോ നഗരം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
നൈൽ
4. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ധാതുനിക്ഷേപം ഉള്ള സംസ്ഥാനം ഏത്?
ജാർഖണ്ഡ്
5. കേരളത്തിലെ ആദ്യത്തെ പോർട്ടുഗീസ് വൈസ്രോയി ആരായിരുന്നു?
അൽമേഡ
6. യുണൈറ്റഡ് കിങ്ഡത്തിന്റെ തലസ്ഥാനം ഏത്?
ലണ്ടൻ
7. ദി ഒറിജിൻ ഒഫ് സ്പീഷീസ് ആരുടെ രചനയാണ്?
ചാൾസ് ഡാർവിൻ
8. എബ്രഹാം ലിങ്കനെ വധിച്ചതാരാണ്?
വിൽക്ക്സ് ബൂത്ത്
9. സൈലന്റ് കില്ലർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കളിക്കാരൻ ആര്?
വാൽഷ്
10. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ഏത് നിലയിലാണ് പ്രസിദ്ധമായത്?
ചെണ്ട വിദ്വാൻ
11. കടുവസ്ഥാനം എന്നറിയപ്പെടുന്നതേത്?
മദ്ധ്യപ്രദേശ്
12. മസ്തിഷ്‌കത്തിന്റെ ഏറ്റവും വലിയ ഭാഗമേത്?
സെറിബ്രം
13. ബംഗ്ലാദേശിന്റെ തലസ്ഥാനം ഏത്?
ധാക്ക
14. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള പുഴ ഏത്?
ചന്ദ്രഗിരിപ്പുഴ
15. ഭൂമിയുടെ ഇരട്ടഗ്രഹം എന്നറിയപ്പെടുന്നതേത്?
ശുക്രൻ
16. തെങ്ങിന്റെ ശാസ്ത്രനാമം?
കൊക്കോസ് ന്യൂസിഫെറ
17. ഭൂമിയുടെ ഉപഗ്രഹമേത്?
ചന്ദ്രൻ
18. വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം എന്നു പാടിയതാര്?
അക്കിത്തം അച്യുതൻ നമ്പൂതിരി
19. ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം?
1942
20. എന്തിന്റെ ഫലമായാണ് ഋതുഭേദങ്ങൾ ഉണ്ടാകുന്നത്?
പരിക്രമണം
21. അദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ശങ്കരാചാര്യർ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE