ഇന്ത്യൻ വാസ്തുശാസ്ത്രവുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്തമായ രീതികളാണ് ഫെങ്ഷൂവിൽ അവലംബിക്കുന്നത്. ഇന്ത്യൻ വാസ്തു ശാസ്ത്രത്തിൽ സ്ഥായിയായ പരിഹാര മാർഗങ്ങളാണ് നിർദ്ദേശിക്കുന്നത്. ഫെങ്ഷൂവിലൂടെ നിർമ്മാണം പൂർത്തിയായ വീടുകളിൽ പൊളിച്ച് പണിയാതെ തന്നെ മാറ്റങ്ങൾ കൊണ്ട് വരാനാവും.
ഫെങ്ഷൂവിലൂടെ വീടിനകത്തെ നെഗറ്റീവ് എനർജിയെ പിന്തള്ളി പോസിറ്റീവാക്കാനാവും. പ്രധാനമായും ഫെങ്ഷൂവിലൂടെ വീടിനകത്ത് സ്ഥാപിക്കുന്ന വസ്തുക്കളിലൂടെയും, ചെടികളിലൂടെയും ആ ഭാഗത്ത് പോസ്റ്റീവായ എനർജി കൊണ്ട് വരുകയാണ് ചെയ്യുന്നത്. ചൈനീസ് ബാംബു, മണിപ്ലാന്റ് എന്നീ ചെടികൾ വീടിനകത്ത് വളർത്താനാവും,