കാറ്റേ കാറ്റേ.. നാലുമണിക്കാറ്റേ

സ​ജിനി | Sunday 02 December 2018 12:35 AM IST
varadhya

നാ​ലു​മ​ണി​ക്കാ​റ്റി​"​ ​ന് ​നീ​ളം​ ​മൂ​ന്നൂ​റ് ​മീ​റ്റ​റാ​ണ്.​ ​മു​ന്നു​റ് ​മീ​റ്റ​റി​ൽ​ ​വീ​ശു​ന്ന​ ​കാ​റ്റോ...​ ​അ​തെ​ന്തു​ ​കാ​റ്റ്?​ ​അ​ത്ഭു​ത​പ്പെ​ട​ണ്ട...​ ​ഒ​ന്നു​ ​മ​ന​സു​വ​ച്ചാ​ൽ​ ​നി​ങ്ങ​ളു​ടെ​ ​നാ​ട്ടി​ലും​ ​ഈ​ ​കാ​റ്റ് ​വീ​ശും.​ ​പ​റ​ഞ്ഞു​ ​വ​രു​ന്ന​ത് ​കോ​ട്ട​യം​​​ ​തി​രു​വ​ഞ്ചൂ​ർ​ ​ദേ​ശീ​യ​ ​പാ​ത​യി​ൽ​ ​മു​ന്നൂ​റ് ​മീ​റ്റ​ർ​ ​ദൈ​ർ​ഘ്യ​ത്തി​ൽ​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​'​നാ​ലു​മ​ണി​ക്കാ​റ്റ്"​ ​എ​ന്ന​ ​പാ​ത​യോ​ര​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​ത്തെ​ക്കു​റി​ച്ചാ​ണ്.​ 2011​ ​ജ​നു​വ​രി​യി​ൽ​ ​അ​ന്ന​ത്തെ​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​വ​കു​പ്പ് ​മ​ന്ത്രി​യാ​യി​രു​ന്ന​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ​്ണ​ൻ​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌​ത​ ​ഇത് ഇ​ന്ത്യ​യി​ലെ​ ​ ആ​ദ്യ​ത്തെ​ ​ പാ​ത​യോ​ര​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​മാ​ണ്.​ ​വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ​ ​വ​യ​ലു​ക​ൾ​ക്കു​ ​ന​ടു​വി​ൽ​ ​കാ​റ്റു​കൊ​ണ്ട്,​ ​വ​ട്ട​യി​ല​യി​ൽ​ ​നാ​ട​ൻ​ ​രു​ചി​ക​ൾ​ ​രു​ചി​ച്ച് ​ ഒ​രു​ ​നാ​ട്ടി​ൻ​പു​റ​ത്തെ​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​തി​ക​ച്ചും​ ​ഉ​ന്മേ​ഷ​ത്തോ​ടെ​ ​ ഇവിടെ നി​ങ്ങ​ൾ​ക്കി​രി​ക്കാം.​ ​കോ​ൺ​ക്രീ​റ്റ് ​കാ​ടു​ക​ൾ​ക്ക് ​ന​ടു​വി​ൽ​ ​നി​ന്നും​ ​വ​രു​ന്ന​വ​ർ​ക്ക് ​മ​ന​സി​നും​ ​ശ​രീ​ര​ത്തി​നും​ ​ഉ​ൻ​മേ​ഷം​ ​ത​രു​ന്ന​ ​ത​നി​ ​നാ​ട്ടി​ൻ​പ്പു​റ​പ്ര​കൃ​തി.​ ​മ​ണ​ർ​ക്കാ​ട് ​​​ഏ​റ്റൂ​മാ​നൂ​​​ർ​ ​റ​സി​ഡ​ൻ​സ് ​അ​സോ​സി​യേ​ഷ​നാ​ണ് ​ഇ​ത്ത​ര​മൊ​രു​ ​ആ​ശ​യം​ ​ന​ട​പ്പി​ലാ​ക്കി​യ​ത്.​ ​നാലുമണിക്കാ​റ്റി​ന്റെ​ ​വി​ശേ​ഷ​ങ്ങ​ൾ​ ​അ​റി​യാം.

പേ​രി​നു​ ​ പി​ന്നി​ലെ​ ​ കാ​റ്റ്
വൈ​കു​ന്നേ​രം​ ​നാ​ലു​ ​മ​ണി​ക്ക് ​നാ​ട്ടി​ൻ​പു​റ​ത്ത് ​കാ​റ്റു​ ​കൊ​ള്ളാ​ൻ​ ​ഇ​രി​ക്കാ​റു​ള്ള​തി​ന്റെ​ ​ഓ​ർ​മ്മ​യാ​ണ് ​ഗൃ​ഹാ​തു​ര്വ​ത​മു​ള്ള​ ​ഈ​ ​പേ​രി​നു​ ​പി​ന്നി​ൽ.​ ​ഒ​രു​ ​പാ​ത​യോ​ര​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​ത്തി​ന് ​എ​റ്റ​വും​ ​അ​നു​യോ​ജ്യ​മാ​യ​ ​ഈ​ ​പേ​ര് ​ത​ന്നെ​യാ​ണ് ​ ഇ​വി​ടേ​ക്കു​ള്ള​ ​ ആ​ദ്യ​ ​ആ​ക​ർ​ഷ​ണ​ഘ​ട​കം.​ ​വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ​ ​വ​യ​ൽ​ ​വ​ര​മ്പു​ക​ളി​ൽ​ ​ഒ​ത്തു​ ​കൂ​ടി​ ​വെ​ടി​വെ​ട്ട​വും​ ​വി​ശേ​ഷ​ങ്ങ​ളും​ ​പ​ങ്കു​വ​ച്ചി​രു​ന്ന​ ​ഒ​രു​ ​ത​ല​മു​റ​യു​ടെ​ ​ഗ​ത​കാ​ല​ ​സ്‌​മ​ര​ണ​യാ​ണ് ​നാ​ലു​മ​ണി​ക്കാ​റ്റ്.​ ​ഒ​രി​ക്ക​ൽ​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​നി​ക്ഷേ​പി​ക്കു​ന്ന​ ​ഇ​ട​മാ​യി​രു​ന്നു​ ​ഈ​ ​പ്ര​ദേ​ശം.​ ​ച​പ്പു​ച​വ​റു​ക​ൾ​ ​കു​ന്നു​കൂ​ടി​യ​ ​ഈ​ ​പ്ര​ദേ​ശം​ ​പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ​ഒ​രു​ ​ത​ല​വേ​ദ​ന​യാ​യി​രു​ന്നു.​ ​പ​ല​ ​ത​വ​ണ​സ്ഥ​ലം​ ​വൃ​ത്തി​യാ​ക്കി.​ ​പ​ക്ഷേ​ ​മാ​ലി​ന്യം​ ​വീ​ണ്ടും​ ​വ​ഴി​വ​ക്കി​ൽ​ ​കു​ന്നു​ ​കൂ​ടി.​ ​അ​പ്പോ​ഴാ​ണ് ​അ​വ​ർ​ ​വ്യ​ത്യ​സ്‌​ത​മാ​യി​ ​ചി​ന്തി​ച്ച​ത്.​ ​എ​ന്തു​ ​കൊ​ണ്ട് ​എ​ല്ലാ​വ​ർ​ക്കും​ ​വ​ന്നി​രി​ക്കാ​നും​ ​കാ​റ്റ് ​കൊ​ള്ളാ​നു​ള്ള​ ​ഒ​രു​ ​സ്ഥ​ല​മാ​ക്കി​ ​മാ​റ്റി​യെ​ടു​ത്തു​ ​കൂ​ടാ.​ ​അ​ങ്ങ​നെ​ ​കു​റെ​ ​പേ​ർ​ ​ചേ​ർ​ന്ന് ​ഒ​രു​ ​ആ​ശ​യം​ ​രൂ​പീ​ക​രി​ച്ചു.​ ​കോ​ട്ട​യ​ത്തെ​ ​ട്രോ​പ്പി​ക്ക​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഇ​ക്കോ​ള​ജി​ക്ക​ൽ​ ​സ​യ​ൻ​സി​ന്റെ​ ​സ​ഹാ​യ​വും​ ​കി​ട്ടി​യ​തോ​ടെ​ ​മാ​ലി​ന്യം​ ​നി​റ​ഞ്ഞ​ ​സ്ഥ​ലം​ ​മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കി.​ ​അ​ഞ്ചാ​റ് ​ലോ​റി​ക​ൾ​ ​നി​റ​ക്കാ​നു​ള്ള​ ​മാ​ലി​ന്യം​ ​പാ​ത​യ്‌​ക്കി​രു​വ​ശ​വും​ ​കി​ട​ന്നി​രു​ന്നു.​ ​ലോ​ഡ് ​ക​ണ​ക്കി​ന് ​മാ​ലി​ന്യ​ങ്ങ​ളോ​ട് ​'​ഗു​ഡ്‌​ബൈ​" ​പ​റ​ഞ്ഞ് ​പു​തി​യ​ ​പേ​രും​ ​സ്വീ​ക​രീ​ച്ച​തോ​ടെ​ ​ബൈ​പാ​സ് ​ റോ​ഡ് ​ആ​ളാ​കെ​ ​മാ​റി.

ക​ല​യ്‌​ക്കും​ ​വേ​ണം​ ​ഒ​രി​ടം
വെ​റു​തെ​ ​വൃ​ത്തി​യാ​ക്കു​ക ​ ​മാ​ത്ര​മ​ല്ല​ ​ചെ​യ്‌​ത​ത്.​ ​പൈ​തൃ​ക​ ​സം​ര​ക്ഷ​ണം​ ​എ​ന്ന​ ​ല​ക്ഷ്യം​ ​ഇ​തി​നൊ​പ്പം​ ​ചേ​ർ​ത്തു.​ ​സാം​സ്‌​കാ​രി​ക​ ​പ​രി​പാ​ടി​ക​ളും​ ​ക​ലാ​പ​രി​പാ​ടി​ക​ളും​ ​ഇ​വി​ടെ​ ​ന​ട​ത്തു​ന്നു.​ ​മു​മ്പ് ​എ​ല്ലാ​ ​മാ​സ​വും​ ​ര​ണ്ടാ​മ​ത്തെ​ ​ഞാ​യ​റാ​ഴ്ച​ ​'ക​ലാ​സ​ന്ധ്യ​"​ ​എ​ന്ന​ ​പേ​രി​ൽ​ ​ക​ലാ​പ​രി​പാ​ടി​ക​ൾ​ ​അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​ചി​ല​ ​വി​ശേ​ഷ​ ​അ​വ​സ​ര​ങ്ങ​ളി​ൽ​ ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ത്തും.​ ​നാ​ട്ടി​ലെ​ ​ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് ​ഇ​വി​ടെ​ ​വേ​ദി​ ​ല​ഭി​ക്കു​ന്നു.​ ​ക​ലാ​സാം​സ്‌​കാ​രി​ക​ ​രം​ഗ​ത്തെ​ ​പ്ര​മു​ഖ​ർ​ ​ഇ​വി​ടെ​ ​പ​രി​പാ​ടി​ക​ൾ​ ​അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​വി​വി​ധ​ ​ദി​നാ​ച​ര​ണ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ​ബോ​ധ​വ​ത്ക്ക​ര​ണം​ ന​ട​ത്തു​ന്ന​തും​ ​കൂ​ടു​ത​ൽ ​ ​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ​ ​ ക​ഴി​ഞ്ഞു.​ ​ഒ​രു​ ​പ്ര​ദേ​ശ​ത്തി​ന്റെ​ ​ത​ന്നെ​ ​പൊ​തു​ ​സം​സ്‌​ക്കാ​രം​ ​മെ​ച്ച​പ്പെ​ടു​ത്താ​ൻ​ ​ക​ഴി​ഞ്ഞെ​ന്ന് ​ ഇ​തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​വ​ർ ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.​ ​പാ​ത​യോ​ര​ ​വി​നോ​ദ​ ​സ​ഞ്ചാ​രം​ ​ഈ​ ​പ്ര​ദേ​ശ​ത്തി​ന് ​ന​ൽ​കി​യ​ത് ​സാ​മ്പ​ത്തി​ക​ ​പി​ന്തു​ണ​ ​കൂ​ടി​യാ​ണ്.​ ​കു​ടും​ബ​ശ്രീ​യു​ടെ​ ​ഒ​ൻ​പ​ത് ​ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ ​ഇ​വി​ടെ​ ​ പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​മ​ണ​ർ​ക്കാ​ട് ​ഏ​റ്റൂ​മാ​നൂ​ർ​ ​ഭാ​ഗ​ത്തു​ള്ള​ ​കു​ടും​ബ​ശ്രീ​ ​യൂ​ണി​റ്റു​ക​ൾ​ക്കാ​ണ് ​ഇ​വി​ടെ​ ​പ്ര​വ​ർ​ത്ത​നാ​നു​മ​തി.​ ​ഇ​പ്പോ​ൾ​ ​ഈ​ ​പ്ര​ദേ​ശം​ ​വൃ​ത്തി​യാ​ക്കു​ന്ന​ത് ​ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ ​ന​ട​ത്തു​ന്ന​ ​കു​ടും​ബ​ശ്രീ​ക്കാ​​​രാ​ണ്.​ ​ഇ​വി​ട​ത്തെ​ ​ഭ​ക്ഷ​ണാ​വ​ശി​ഷ്‌​ട​ങ്ങ​ൾ​ ​ബ​യോ​ഗ്യാ​സ് ​പ്ലാ​ന്റി​ൽ​ ​നി​ക്ഷേ​പി​ക്കു​ന്നു.​ ​ഇ​തി​ലൂ​ടെ​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​പോ​കു​ന്ന​വ​ർ​ ​എ​റി​യു​ന്ന​ ​പ്ലാ​സ്റ്റി​ക്ക് ​കു​പ്പി​ക​ൾ​ ​ല​ഭി​ക്കാ​റു​ണ്ട്.​ ​അ​വ​യെ​ ​സം​സ്‌​ക​ര​ണ​ ​ശാ​ല​ക​ൾ​ക്ക് ​കൊ​ടു​ക്കും.​ ​ഈ​ ​പ്ര​ദേ​ശ​ത്തി​ന്റെ​ ​പ്രാ​ധാ​ന്യം​ ​മ​ന​സി​ലാ​ക്കി​ ​അ​ങ്ങ​നെ​ ​ചെ​യ്യു​ന്ന​വ​ർ​ ​ഇ​നി​യെ​ങ്കി​ലും​ ​മാറി ചിന്തിക്കണമെന്നാണ് ഇവർക്ക് ​പ​റ​യാ​നു​ള്ള​ത്.

നാ​ട​ൻ​രു​ചി​മേ​ളം
നാ​ട​ൻ​ ​രു​ചി​ക​ൾ​ ​കി​ട്ടു​ന്ന​ ​കു​ടും​ബ​ശ്രീ​ ​ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ ​ഇ​വി​ട​ത്തെ​ ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​തയാണ്.​ ​മി​ത​മാ​യ​ ​നി​ര​ക്കി​ൽ​ ​ആ​വോ​ളം​ ​ക​ഴി​ക്കാം.​ ​ക​പ്പ​പ്പു​ഴു​ക്ക്,​ ​ചേ​മ്പ് ​പു​ഴു​ങ്ങി​യ​ത്,​ ​കൊ​ഴു​ക്ക​ട്ട,​ ​അ​വ​ലോ​സു​ണ്ട,​ ​നെ​ല്ലി​ക്ക,​ ​മാ​ങ്ങ,​ ​മു​ള​ക് ​എ​ന്നി​വ​ ​ഉ​പ്പി​ലി​ട്ട​ത്, ത​ണ്ണി​മ​ത്ത​ൻ,​ ​ദോ​ശ​യും​ ​ച​മ്മ​ന്തി​യും,​ ​പ​ഴം​ ​പൊ​രി,​ ​ബ​ജി,​ ​ചാ​യ​ ​എ​ന്നീ​ ​വി​ഭ​വ​ങ്ങ​ൾ​ ​വ​ട്ട​യി​ല​യി​ൽ​ ​ക​ഴി​ക്കാം.​ ​കൂ​ടാ​തെ​ ​പാ​യ​സ​വു​മു​ണ്ട്.​ ​ഇ​വി​ടം​ ​വൃ​ത്തി​യാ​യി​ ​സൂ​ക്ഷി​ക്കു​ന്ന​തി​ൽ​ ​കു​ടും​ബ​ശ്രീ​യ്‌​ക്കൊ​രു​ ​പ​ങ്കു​ണ്ട്.​ ​അ​തി​നാ​ൽ​ ​ത​ന്നെ​ ​ഇ​തൊ​രു വ​രു​മാ​നം​ ​കൂ​ടി​യാ​ണി​വ​ർ​ക്ക്.​ ​പ‌്ളാ​സ്റ്റി​കി​നെ​ ​പ​ടി​ക്കു​പു​റ​ത്തു​നി​റു​ത്തി​യ​തി​ന്റെ ​ ഭാ​ഗ​മാ​യി​ ​ ഐ​സ്‌​ക്രീ​മി​നെ​യും​ ​പ​ടി​ക​ട​ത്തി.​ ​ ​ഐ​സ്‌​ക്രീ​മും​ ​പ്ലാ​സ്റ്റി​ക്കും​ ​ത​മ്മി​ൽ​ ​എ​ന്തു​ ​ബ​ന്ധം​?​ ​ഐ​സ്‌​ക്രീം​ ​ക​പ്പു​ക​ൾ​ക്കൊ​പ്പം​ ​കി​ട്ടു​ന്ന​ ​ പ്ലാ​സ്റ്റി​ക്ക് ​ സ്‌​പൂ​ണു​ക​ൾ​ ​ ത​ന്നെ ​ ​പ്ര​ധാ​ന​ ​കാ​ര​ണം.​ ​എ​ന്നാ​ൽ​ ​കോ​ൺ​ ​ഐ​സ്‌​ക്രീം​ ​ആ​ക്കാം​ ​എ​ന്നൊ​ന്നും​ ​പ​റ​യ​ണ്ട.​ ​കാ​ര​ണം​ ​ന​മ്മു​ടെ​ ​പി​ള്ളേ​ർ​ ​നാ​ട​ൻ​ ​രു​ചി​ക​ൾ​ ​അ​റി​യ​ട്ടെ.​ ​പേ​പ്പ​ർ​ ​ക​പ്പും​ ​ഇ​വി​ടെ​ ​ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല​ ​കാ​ര​ണം​ ​പേ​പ്പ​ർ​ ​ക​പ്പി​ന​ക​ത്ത് ​പ്ലാ​സ്റ്റി​ക് ​ആ​വ​ര​ണ​മു​ണ്ട്.

ഇ​വി​ടെ​യു​ള്ള​ ​ ഓ​രോ​ ഭക്ഷണശാലകളുടെ ​വ​ശ​ങ്ങ​ളി​ലും​ ​ഓ​രോ​ ​ബോ​ർ​ഡു​ക​ൾ​ ​കാ​ണാം.​ ​ഇ​തി​ന്റെ​ ​ ഒ​രു​ ​വ​ശ​ത്ത് ​ വി​ഭ​വ​ങ്ങ​ളു​ടെ​ ​വി​ല​വി​വ​ര​ ​പ​ട്ടി​ക​യാ​ണെ​ങ്കി​ൽ​ ​മ​റു​പു​റ​ത്ത് ​മു​ന്ന​റി​യി​പ്പു​ക​ളാ​ണ്.​ ​മാ​ലി​ന്യം​ ​വ​ലി​ച്ചെ​റി​യ​രു​ത്,​ ​ചെ​ടി​ക​ൾ​ ​ന​ശി​പ്പി​ക്ക​രു​ത്,​ ​പൂ​ക്ക​ൾ​ ​പ​റി​ക്ക​രു​ത്...​ ​എ​ന്നി​ങ്ങ​നെ​യു​ള്ള​ ​കാ​ര്യ​ങ്ങ​ളാ​ണ് ​ഇ​തി​ൽ.​ ​കോ​ൺ​ക്രീ​റ്റ് ​നി​ർ​മ്മി​തി​ക​ൾ​ ​ഇ​വി​ടെ​ ​കു​റ​വാ​ണ്.​ ​പാ​ത​യോ​ര​ത്ത് ​കാ​റ്റു​കൊ​ണ്ടി​രി​ക്കാ​ൻ​ ​മ​നോ​ഹ​ര​ങ്ങ​ളാ​യ​ ​ഇ​രി​പ്പി​ട​ങ്ങ​ളു​ണ്ട്.​ ​കു​ട്ടി​ക​ൾ​ക്ക് ​ക​ളി​ക്കാ​ൻ​ ​സ്ളൈ​ഡ​റും​ ​ഊ​ഞ്ഞാ​ലും.​ ​വീ​ടി​നു​ള്ളി​ൽ​ ​മാ​ത്രം​ ​ക​ളി​ച്ച് ​ശീ​ലി​ച്ച​ ​കു​ട്ടി​ക​ൾ​ക്ക് ​ഇ​തൊ​രു​ ​വേ​റി​ട്ട​ ​അ​നു​ഭ​വ​മാ​കും.

ഒ​ര​ല്പം​ ​നേ​രം​പോ​ക്കാ​യാ​ലോ....
വെ​റു​തെ​ ​പ​റ​ഞ്ഞ​ത​ല്ല.​ ​'​നേ​രം​പോ​ക്ക്"​ ​ഇ​വി​ട​ത്തെ ​ ​വാ​യ​ന​ശാ​ല​യാ​ണ്.​ ​ത​ട്ടു​ക​ട​ ​പോ​ലെ​ ​തോ​ന്നി​ക്കു​ന്ന​ ​ഇ​വി​ടെ​ ​നി​ന്നും​ ​ഒ​രു​ ​രൂ​പ​ ​കൊ​ടു​ത്ത് ​ഒ​രു​ ​പു​സ്ത​കം​ ​സ്വ​ന്ത​മാ​ക്കാം.​ ​വാ​യി​ച്ച് ​തി​രി​ച്ച് ​കൊ​ടു​ക്കു​മ്പോ​ൾ​ ​രൂ​പ​ ​തി​രി​കെ​ ​ല​ഭി​ക്കും.​ ​പു​സ്ത​കം​ ​സ്വ​ന്ത​മാ​യി​ ​വാ​ങ്ങാ​ൻ​ ​താ​ത്‌​പ​ര്യ​മു​ണ്ടെ​ങ്കി​ൽ​ ​വാ​ങ്ങു​ക​യു​മാ​വാം.​ ​കാ​ല​ത്ത് ​ഏ​ക​ദേ​ശം​ ​പ​ത്തു​മ​ണി​യോ​ടു​കൂ​ടി​ ​നാ​ലു​മ​ണി​ക്കാ​റ്റി​ൽ​ ​ പോ​യാ​ൽ​ ​പ​ല​ ​ജാ​തി​യി​ൽ​പ്പെ​ട്ട​ ​പൂ​മ്പാ​റ്റ​ക​ളെ​ ​കാ​ണാം.​ പൂ​മ്പാ​റ്റ​ക​ളെ​ ​ആ​ക​ർ​ഷി​ക്കാ​നാ​യി​ ​​ ​അ​വ​യ്‌​ക്ക​നു​യോ​ജ്യ​മാ​യ​ ​ ചെ​ടി​ക​ൾ​ ​ഇ​വി​ടത്തെ ​ബ​ട്ട​ർ​ഫ്ളൈ​ ​പാ​ർ​ക്കി​ൽ​ ​ന​ട്ട് ​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​എ​ല്ലാം​ ​നാ​ട​ൻ​ ​ചെ​ടി​ക​ൾ.​ ​ഈ​ ​ചെ​ടി​ക​ളെ​ ​തേ​ടി​ 35​ഓ​ളം​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​പൂ​മ്പാ​റ്റ​ക​ൾ​ ​ഇ​തു​വ​രെ​ ​ഇ​വി​ടെ​ ​എ​ത്തി​യി​ട്ടു​ണ്ട്.​ ​അ​വ​യ്‌​ക്ക് ​തേ​നു​ണ്ണാ​നും​ ​മു​ട്ട​യി​ട്ട് ​വം​ശ​വ​ർ​ദ്ധ​ന​വ് ​ന​ട​ത്തു​ന്ന​തി​നും​ ​അ​റു​പ​തോ​ളം​ ​ഓ​ളം​ ​ചെ​ടി​ക​ൾ​ ​ഇ​വി​ടെ​യു​ണ്ട്.​ ​കെ.​എ​സ്.​ഇ.​ബി.​യു​ടെ​ ​വ​ഴി​വി​ള​ക്കു​ക​ൾ​ ​കൂ​ടാ​തെ​ ​ സൗ​രോ​ർ​ജ​ ​വൈ​ദ്യു​തി​ ​വി​ള​ക്കു​ക​ളു​മാ​യി​ ​ഇ​വി​ടെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​ഇ​ത്ര​യൊ​ക്കെ​ ​ചെ​യ്ത​ല്ലോ​ ​എ​ന്നാ​ലി​നി​യൊ​രു​ ​ച​ന്ത​ ​കൂ​ടി​ ​ആ​യാ​ലോ....​അ​തും​ ​ഇ​വി​ടെ​യു​ണ്ട്.​ ​നാ​ട്ടു​കാ​രി​ൽ​ ​നി​ന്നും​ ​ശേ​ഖ​രി​ച്ച​ ​ന​ല്ല​ ​പ​ച്ച​ക്ക​റി​ക​ൾ​ ​നാ​ട്ടു​ച​ന്ത​യി​ൽ​ ​കി​ട്ടും.

മ​ണ​ർ​കാ​ട് ​ക​ട​ന്ന​ ​കാ​റ്റ്
മ​ണ​ർ​ക്കാ​ടും​ ​കോ​ട്ട​യ​വും​ ​എ​ന്തി​ന് ​കേ​ര​ളം​ ​ത​ന്നെ​ ​ക​ട​ന്ന് ​കാ​റ്റ് ​വീ​ശീ.​ 2013​ ​ൽ,​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​രം​ഗ​ത്തെ​ ​മി​ക​ച്ച​ ​നൂ​ത​ന​ ​ആ​ശ​യ​ത്തി​നു​ള​ള​ ​സം​സ്ഥാ​ന​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​പു​ര​സ്‌​കാ​രം,​ 2014​ ​ൽ​രാ​ജ്യാ​ന്ത​ര​ ​സം​ഘ​ട​ന​യാ​യ​ ​സ്‌​കാ​ൽ​ ​ഇ​ന്റ​ർ​ ​നാ​ഷ​ണ​ലി​ന്റെ​ ​ലോ​ക​ ​സു​സ്ഥി​ര​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​അ​വാ​ർ​ഡ് ​എ​ന്നി​വ​ ​കി​ട്ടി.​ ​ഇ​തു​വ​രെ​ ​സ​ർ​ക്കാ​ർ​ ​സ​ഹാ​യം​ ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​ നാ​ട്ടു​കാ​രു​ടെ​ ​ക​യ്യി​ൽ​ ​നി​ന്നാ​ണ് ​ന​ട​ത്തി​പ്പി​നു​ള്ള​ ​തു​ക​ ​ക​ണ്ടെ​ത്തു​ന്ന​ത്.​ ഇ​ത്ത​രം​ ​പ​രി​പാ​ടി​ക​ളെ​ ​സ​ർ​ക്കാർ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​തൊ​രു​ ​പ്ര​ചോ​ദ​ന​മാ​കും.​ ​

കാറ്റ് തന്ന പാഠങ്ങൾ
പൊ​തു​യി​ട​ങ്ങ​ൾ,​ ​വ​ഴി​യോ​ര​ങ്ങ​ൾ​ ​എ​ന്നി​വ​ ​വൃ​ത്തി​യാ​യി​ ​സം​ര​ക്ഷി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ​ജ​ന​ങ്ങ​ൾ​ക്കി​യി​ൽ​ ​അ​വ​ബോ​ധം​ ​സൃ​ഷ്ടി​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​മാ​ലി​ന്യ​നി​ർ​മാ​ർ​ജ്ജ​നം​ ​ഫ​ല​പ്ര​ദ​മാ​യി​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​ക​ഴി​യും​ ​എ​ന്ന് ​തെ​ളി​യി​ച്ചു.​ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ​വ​രു​മാ​ന​മാ​ർ​ഗം​ ​നേ​ടി​ക്കൊ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​പ്ര​ദേ​ശ​ത്തി​ന്റെ​ ​ത​ന​ത് ​ജൈ​വ​വൈ​വി​ദ്ധ്യ,​ ​സാം​സ്‌​കാ​രി​ക​ത്ത​നി​മ​ ​നി​ല​നി​ർ​ത്താ​ൻ​ ​ശ്ര​ദ്ധ​ചെ​ലു​ത്തി.​ ​ നി​ങ്ങ​ൾ​ ​പോ​കു​ന്നി​ടത്ത് ​ ​ത​ന്നെ​ ​വി​നോ​ദം​ ​ന​ൽ​കു​ന്ന​വ​യാ​ണ് ​പാ​ത​യോ​ര​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​ങ്ങ​ൾ.​ ​നി​​​ർ​മ്മി​തി​ക​ളു​ടെ​ ​ബാ​ഹു​ല്യ​മി​ല്ലാ​തെ​ ​തി​ക​ച്ചും​ ​ശാ​ന്ത​മാ​യ​ ​അ​ന്ത​രീ​ക്ഷം​ ​ന​ൽ​കു​ന്നു.​ ​കൃ​ത്രി​മ​മാ​യ​ ​അ​ന്ത​രീ​ക്ഷ​മ​ല്ലാ​ത്ത​തി​നാ​ൽ​ ​ സ​ഞ്ചാ​രി​ക​ളെ​ ​ആ​ക​ർ​ഷി​ക്കാ​ൻ​ ​എ​ളു​പ്പം​ ​ക​ഴി​യും.​ ​ഇ​ത്ത​രം​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​ഒ​രു​ ​നാ​ടി​ന്റെ​ ​ഭൂ​പ്ര​കൃ​തി,​ ​സാം​സ്‌​കാ​രി​ക​ ​ത​നി​മ​ ​എ​ന്നി​വ​ ​അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​വ​യു​മാ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE