പ്രണയം കഥ പറയുന്ന കാട്ടാളത്തിപ്പാറയിലൂടെ ഒരു യാത്ര

പി.​ ​അ​യ്യ​പ്പ​ദാ​സ് | Sunday 09 December 2018 1:05 AM IST
kattalathippara

പ്ര​ണ​യി​ക്കു​ന്ന​ ​ആ​ളി​നെ​ ​ചേ​ർ​ന്നു​ ​നി​ൽ​ക്കു​മ്പോ​ൾ​ ​ചു​റ്റും​ ​മ​ഞ്ഞു​ ​പൊ​ഴി​യു​മ്പോ​ഴു​ള്ള​ ​അ​നു​ഭ​വം​ ​മ​നോ​ഹ​ര​മാ​ണ്.​ ​ആ​ ​സ്‌​നേ​ഹ​ത്തി​ന്റെ​ ​ചൂ​ടി​ൽ ​ ​തോ​റ്റു​പോ​കു​ന്ന​ ​മ​ഞ്ഞി​ന്റെ​ ​മ​റ​ ​നീ​ക്കി​ ​അ​പ്പോ​ഴൊ​രു​ ​മാ​ൻ​കൂ​ട്ടം​ ​എ​ത്തി​യാ​ലോ​?​ ​അ​വ​ ​നാ​ണി​ച്ച് ​ഓ​ടി​ ​മ​റ​യു​മ്പോ​ഴാ​കും​ ​അ​പ്പു​റ​ത്തൊ​രു​ ​കു​ട്ടി​കു​ര​ങ്ങ് ​ഓ​ടി​ ​മ​റ​യു​ന്ന​ത്.​ ​മ​യി​ലി​ണ​ക​ൾ​ ​അ​പ്പോ​ഴേ​ക്കും​ ​ കൊ​ക്കു​രു​മ്മും.​ ​മ​ല​യ​ണ്ണാ​ൻ​ ​ഞാ​നൊ​ന്നും​ ​ക​ണ്ടി​ല്ലേ​ ​എ​ന്ന​ ​ഭാ​വ​ത്തി​ൽ​ ​അ​ങ്ങേ​ ​കൊ​മ്പി​ൽ​ ​നി​ന്ന് ​ഇ​ങ്ങേ​ ​കൊ​മ്പി​ലേ​ക്ക് ​ചാ​ടും.​ ​കാ​റ്റി​ൽ​ ​പ​റ​ന്നെ​ത്തി​യ​ ​അ​പ്പൂ​പ്പ​ൻ​താ​ടി​ ​ പ്ര​ണ​യി​നി​യു​ടെ​ ​മി​ഴി​യി​ണ​യി​ൽ​ ​പ​തി​ക്കു​മ്പോ​ഴാ​യി​രി​ക്കും​ ​ദൂ​രെ​ ​മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​പ​തു​ങ്ങി​ ​നി​ൽ​ക്കു​ന്ന​ ​കു​ട്ടി​ക്കൊ​മ്പ​നെ​ ​കാ​ണു​ന്ന​ത്.​ ​എ​ത്ര​ ​ന​ല്ല​ ​ഭാ​വ​ന​ ​എ​ന്ന് ​പ​റ​യാ​ൻ​ ​വ​ര​ട്ടെ,​ ​ഇ​ത് ​സ്വ​പ്‌​ന​മേ​യ​ല്ല.​ ​പ​ത്ത​നം​തി​ട്ട​ ജി​ല്ല​യി​ലെ​ ​കോ​ന്നി,​ ​കൊ​ക്കാ​ത്തോ​ട്ടി​ലു​ള്ള ​ ​കാ​ട്ടാ​ളത്തി​പ്പാ​റ​ ​ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്!
പ്ര​ണ​യ​ത്തി​ന്റെ​ ​മ​ണം​ ​അ​റി​ഞ്ഞി​ട്ടു​ണ്ടോ​?​ ​ഇ​ല്ലെ​ങ്കി​ൽ​ ​വ​രൂ...​ ​അ​ത് ​കാ​ട്ടാ​ള​ത്തി​പ്പാ​റ​യി​ലെ​ ​ കാ​റ്റി​ന് ​അ​റി​യാം​;​ ​പ്ര​ണ​യ​ത്തി​ന്റെ​ ​സു​ഖം,​ ​തീ​വ്ര​ത,​ ​അ​നു​ഭൂ​തി...​ ​അ​ങ്ങ​നെ​ ​എ​ല്ലാം​ ​എ​ല്ലാം​ ​അ​നു​ഭ​വി​ച്ച​റി​യാം​ ​ഈ​ ​മ​നോ​ഹ​ര​ തീ​ര​ത്ത​ണ​ഞ്ഞാ​ൽ.​ ​'​പ്ര​ണ​യ​ത്തി​ന്റെ​ ​താ​ഴ്‌വ​ര​"​ ​എ​ന്നാ​ണ് ​കാ​ട്ടാ​ള​ത്തി​പ്പാ​റ​ ​അ​റി​യ​പ്പെ​ടു​ന്ന​തു​ ​ത​ന്നെ.​ ​കാ​ട്ടാ​ളത്തി​പ്പാ​റ​യു​ടെ​ ​വ​ശ്യ​ത​യി​ൽ​ ​അ​ലി​ഞ്ഞു​ ​ചേ​ർ​ന്ന​വ​രും​ ​അ​വി​ടെ​ ​പ്ര​ണ​യി​ച്ചു​ ​മ​തി​മ​റ​ന്ന​വ​രും​ ​ഏ​റെ​യാ​ണ്.​ ​കാ​ര​ണം​ ​കാ​ട്ടാ​ള​ത്തി​പ്പാ​റ​യ്ക്കും​ ​പ​റ​യാ​നു​ണ്ട് ​മ​ഴ​പോ​ലെ​ ​പെ​യ്‌​തി​റ​ങ്ങി​യ​ ​പ്ര​ണ​യ​ത്തി​ന്റെ​യും​ ​പേ​മാ​രി​പോ​ലെ​ ​തോ​രാ​ത്ത​ ​ക​ണ്ണീ​രി​ന്റെ​യും​ ​ഒ​രു​ ​പ്ര​ണ​യ​ക​ഥ.​ ​

കൈ​ ​കെ​ട്ടി​ ​ക​ണ്ണ​ട​ച്ച​ങ്ങ​നെ​ ​കാ​തോ​ർ​ത്ത് ​നി​ൽ​ക്കു​മ്പോ​ൾ​ ​കാ​ട്ടാ​ളത്തി​പ്പാ​റ​യു​ടെ​ ​ഏ​തോ​ ​കോ​ണി​ൽ​ ​നി​ന്നും​ ​ഒ​രു​ ​തേ​ങ്ങ​ൽ​ ​കേ​ൾ​ക്കാ​മ​ത്രെ,​ ​ആ​ ​തേ​ങ്ങ​ലി​ന്റെ​ ​ക​ഥ​യാ​ണി​ത്...​ ​പ്ര​ണ​യി​ച്ച് ​കൊ​തി​ ​തീ​ർ​ന്ന​വ​രാ​രും​ ​ഈ​ ​ലോ​ക​ത്തു​ണ്ടാ​വി​ല്ല,​ ​പ​ക്ഷേ​ ​പ്ര​ണ​യി​ച്ചു​ ​തു​ട​ങ്ങും​ ​മു​ൻ​പേ​ ​വേ​ർ​പി​രി​യേ​ണ്ടി​ ​വ​ന്ന​ ​കാ​ട്ടാ​ള​ന്റെ​യും​ ​കാ​ട്ടാ​ള​ത്തി​യു​ടെ​യും​ ​ക​ഥ​യാ​ണി​ത്.

കാ​ട്ടാ​ളത്തി​പ്പാ​റ​യു​ടെ​ ​ചെ​രു​വി​ൽ​ ​താ​മ​സി​ച്ചി​രു​ന്ന​ ​ഒ​രു​ ​കാ​ട്ടാ​ള​നും​ ​കാ​ട്ടാ​ള​ത്തി​യു​മു​ണ്ടാ​യി​രു​ന്നു.​ ​ര​ണ്ടു​പേ​രും​ ​ത​മ്മി​ൽ​ ​ന​മ്മു​ടെ​ ​പി​ള്ളേ​രു​ടെ​ സ് റ്റൈ‌​ലി​ൽ​ ​പ​റ​ഞ്ഞാ​ൽ​ ​ന​ല്ല​ ​ക​ട്ട​പ്രേ​മ​ത്തി​ൽ​!​ ​ആ​ന​ച്ചെ​വി​യും​ ​വ​ലി​യ​മൂ​ക്കു​മു​ള്ള​ ​സു​ന്ദ​രി​യാ​യി​രു​ന്നു​ ​കാ​ട്ടാ​ള​ത്തി.​ ​കാ​ടി​ന്റെ​ ​മു​ഴു​വ​ൻ​ ​സൗ​ന്ദ​ര്യ​വും​ ​ആ​വാ​ഹി​ച്ചെ​ടു​ത്ത,​ ​പാ​ൽ​നി​ലാ​വു​പോ​ലു​ള്ള​ ​വി​ട​ർ​ന്ന​ ​ചി​രി,​ ​കാ​ട്ടു​പ​ഴ​ത്തി​ന്റെ​ ​ചേ​ലു​ള്ള​ ​വ​ലി​യ​ ​ചു​ണ്ടു​ക​ൾ.​ ​കാ​ട്ടു​പൂ​ക്ക​ളു​ടെ​ ​സൗ​ന്ദ​ര്യ​ത്തേ​ക്കാ​ൾ​ ​സൗ​ന്ദ​ര്യ​മു​ള്ള​ ​സു​ന്ദ​രി. കാ​ട്ടു​കൊ​മ്പ​ന്റെ​ ​ക​രു​ത്താ​യി​രു​ന്നു​ ​കാ​ട്ടാ​ള​ന്.​ ​ചു​രു​ണ്ട​മു​ടി​യി​ഴ​ക​ളും,​ ​ക​റു​പ്പി​ന്റെ​ ​മു​ഴു​വ​ൻ​ ​സൗ​ന്ദ​ര്യ​വും​ ​അ​ലി​ഞ്ഞു​ ​ചേ​ർ​ന്ന​ ​ഉ​ട​ലു​മു​ള്ള​വ​ൻ.​ ​അ​സാ​ധ്യ​മാ​യ​ ​മെ​യ് ​വ​ഴ​ക്ക​മാ​യി​രു​ന്നു​ ​അ​വ​ന്.​ ​പാ​റ​യു​ടെ​ ​ അ​ടി​വാ​ര​ത്തി​ൽ​ ​തേ​ൻ​ ​നി​റ​യു​ന്ന​ ​കാ​ല​ത്ത് ​കാ​ട്ടു​വ​ള്ളിക​ൾ​ ​ഉ​ട​ലി​ൽ​ക്കെ​ട്ടി​ ​ അ​വ​ൻ​ ​തേ​ൻ​ ​ശേ​ഖ​രി​ക്കാ​നി​റ​ങ്ങും.​ ​കാ​ട്ടാ​ള​ത്തി​ ​പ്രാ​ർ​ത്ഥ​ന​യോ​ടെ​ ​അ​ത് ​നോ​ക്കി​ ​നി​ൽ​ക്കും.​ ​തേ​നു​മാ​യി​ ​കാ​ട്ടാ​ള​നെ​ത്തു​മ്പോ​ൾ​ ​അ​വ​ന​ത് ​അ​വ​ളു​ടെ​ ​ചു​ണ്ടി​ൽ​ ​ ഇ​റ്റി​റ്റു​ ​ ന​ൽ​കും.​ ​പി​ന്നെ​ ​അ​തി​നേ​ക്കാ​ൾ​ ​മ​ധു​ര​മു​ള്ള​ ​ചും​ബ​ന​ങ്ങ​ളും.ന​ക്ഷ​ത്ര​ങ്ങ​ളെ​ക്കാ​ൾ​ ​തി​ള​ക്ക​മു​ള്ള​ ​അ​വ​ളു​ടെ​ ​ക​ണ്ണു​ക​ളി​ൽ​ ​അ​വ​ളു​ടെ​ ​മ​ന​സി​ലു​ള്ള​ ​ലോ​കം​ ​കാ​ണാ​മാ​യി​രു​ന്നു​ ​കാ​ട്ടാ​ള​ന്.​ ​അ​വ​ന്റെ​ ​ഹൃ​ദ​യ​ത്തോ​ടു​ ​ചേ​രു​മ്പോ​ൾ​ ​അ​വ​ൾ​ ​അ​നു​ഭ​വി​ച്ച​താ​യി​രു​ന്നു​ ​അ​വ​ളു​ടെ​ ​ലോ​കം.​ ​ആ​ർ​ദ്ര​മാ​യി​ ​പെ​യ്യു​ന്ന​ ​മ​ഞ്ഞി​ൽ​ ​ചേ​ർ​ന്നു​ ​നി​ന്നും​ ​വെ​യി​ലി​ൽ​ ​കാ​ട്ടു​പൂ​ക്ക​ളോ​ട് ​കി​ന്നാ​രം​ ​പ​റ​ഞ്ഞും​ ​രാ​വി​ന്റെ​ ​സൗ​ന്ദ​ര്യ​ത്തി​ൽ​ ​നി​ലാ​വി​നെ​ ​നോ​ക്കി​ ​കി​ട​ന്നും​ ​അ​വ​ർ​ ​പ്ര​ണ​യം​ ​ആ​ഘോ​ഷ​മാ​ക്കി.​ ​ആ​ ​ പാ​റ​യി​ലാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​ലോ​കം.

അ​ങ്ങ​നെ​യി​രി​ക്കെ​ ​ഒ​രി​ക്ക​ൽ​ ​വ​ഴി​ ​തെ​റ്റി​ ​ഒ​രു​ ​കാ​ട്ടാ​ള​ൻ​ ​ആ​ ​പാ​റ​യി​ലേ​ക്കെ​ത്തി.​ ​പാ​റ​യു​ടെ​ ​ സൗ​ന്ദ​ര്യം​ ​ആ​വോ​ളം​ ​ഇ​ഷ്ട​പ്പെ​ട്ട​ ​ആ​ ​കാ​ട്ടാ​ള​ൻ​ ​ഇ​നി​യു​ള്ള​ ​കാ​ലം​ ​ അ​വി​ടെ​ ​ത​ന്നെ​ ​ക​ഴി​ച്ചു​കൂ​ട്ടാ​നും​ ​ തീ​രു​മാ​നി​ച്ചു.​ ​മ​ഞ്ഞു​ക​ണ​ങ്ങ​ൾ​ ​പ്ര​കൃ​തി​ക്കു​ ​ക​മ്പ​ളം​ ​തീ​ർ​ത്തൊ​രു​ ​പു​ല​രി​യി​ൽ​ ​വ​ഴി​തെ​റ്റി​ ​എ​ത്തി​യ​ ​കാ​ട്ടാ​ള​ൻ​ ​സു​ന്ദ​രി​യാ​യ​ ​കാ​ട്ടാ​ള​ത്തി​യെ​ ​ക​ണ്ടു.​ ​മ​ര​ങ്ങ​ളു​ടെ​ ​മ​റ​പ​റ്റി​ ​അ​വ​ൻ​ ​അ​വ​ളെ​ ​പി​ന്തു​ട​ർ​ന്നു.​ ​അ​വ​ളു​ടെ​ ​ഉ​ട​ലാ​ഴം​ ​അ​റി​യാ​ൻ​ ​കൊ​തി​ച്ച​തോ​ടെ​ ​ അ​വ​ന്റെ​ ​ ഉ​റ​ക്ക​വും​ ​ ന​ഷ്ട​പ്പെ​ട്ടു.​ ​സു​ന്ദ​രി​യാ​യ​ ​കാ​ട്ടാ​ള​ത്തി​യെ​ ​എ​ങ്ങ​നെ​യും​ ​സ്വ​ന്ത​മാ​ക്കാ​ൻ​ ​വ​ഴി​ ​തെ​റ്റി​ ​വ​ന്ന​ ​കാ​ട്ടാ​ള​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​അ​വ​ൾ​ക്കൊ​രു​ ​പ്ര​ണ​യ​മു​ണ്ടെ​ന്ന​റി​ഞ്ഞ​തോ​ടെ​ ​അ​വ​ൻ​ ​നി​രാ​ശ​നാ​യി.​ ​മ​ന​സ് ​ചി​ല​പ്പോ​ൾ​ ​അ​ങ്ങ​നെ​യാണ്,​ ​എ​ത്ര​ ​പ​റ​ഞ്ഞാ​ലും​ ​കേ​ൾ​ക്കില്ല!​ ​കാ​ട്ടാ​ള​ത്തി​യ്‌​ക്കാ​യി​ ​ എ​ന്തു​ ​ക​ടും​കൈ​ ​ചെ​യ്യാ​നും​ ​ത​യ്യാ​റാ​യി​ ​വ​ഴി​തെ​റ്റി​ ​എ​ത്തി​യ​ ​കാ​ട്ടാ​ള​ൻ.

പാ​റ​യു​ടെ​ ​ ഇ​ടു​ക്കി​ൽ​ ​തേ​ൻ​ ​നി​റ​ഞ്ഞ​ ​കാ​ല​മാ​യി​രു​ന്നു​ ​അ​ത്.​ ​പ​തി​വു​പോ​ലെ​ ​കാ​ട്ടാ​ള​ൻ​ ​തേ​ൻ​ ​ശേ​ഖ​രി​ക്കാ​നാ​യി​ ​കാ​ട്ടു​വ​ള്ളി​ക​ൾ​ ​കെ​ട്ടി​ ​താ​ഴേ​ക്കി​റ​ങ്ങി.​ ​വ​ഴി​തെ​റ്റി​ ​വ​ന്ന​ ​കാ​ട്ടാ​ള​ൻ​ ​കാ​ത്തി​രു​ന്ന​ ​അ​വ​സ​ര​മാ​യി​രു​ന്നു​ ​അ​ത്.​ ​വ​ള്ളി​ക​ൾ​ ​ഓ​രോ​ന്നാ​യി​ ​മു​റി​ച്ചു​വി​ട്ടു.​ ​കാ​ട്ടാ​ള​ന്റെ​ ​ചോ​ര​യി​ൽ​ ​കാ​ട്ടു​പൂ​ക്ക​ളു​ടെ​ ​നി​റം​ ​മാ​റി​!​ ​അ​തി​നു​ശേ​ഷ​മാ​ണ​ത്രെ​ ​കാ​ട്ടാ​ളത്തി​പ്പാ​റ​യു​ടെ​ ​അ​ടി​വാ​ര​ത്ത് ​നി​റ​യെ​ ​ചു​വ​ന്ന​പൂ​ക്ക​ൾ​ ​വി​രി​യാ​ൻ​ ​തു​ട​ങ്ങി​യ​ത്.

ത​ന്റെ​ ​പ്രി​യ​പ്പെ​ട്ട​വ​ന്റെ​ ​വേ​ർ​പാ​ടി​ൽ​ ​കാ​ട്ടാ​ള​ത്തി​ ​നെ​ഞ്ചു​പൊ​ട്ടി​ ​ക​ര​ഞ്ഞു.​ ​ചി​രി​ക്കാ​നും​ ​ കി​ളി​പ്പാ​ട്ടി​ൽ​ ​ല​യി​ച്ചി​രി​ക്കാ​നും​ ​അ​വ​ൾ​ക്ക​റി​യാ​തെ​യാ​യി.​ ​മു​ടി​യഴി​ച്ചി​ട്ട​ വ​ൾ​ ​ത​ല​ ​ത​ല്ലി​ ​ക​ര​ഞ്ഞു.​ ​വ​സ​ന്ത​കാ​ലം​ ​മു​ഴു​വ​ൻ​ ​വ​ഴി​തെ​റ്റി​ ​എ​ത്തി​യ​ ​കാ​ട്ടാ​ള​ന്റെ​ ​മ​ന​സി​ലാ​യി​രു​ന്നു.​ ​പ​തി​യെ​ ​അ​വ​ൻ​ ​കാ​ട്ടാ​ള​ത്തി​യു​ടെ​ ​ പി​റ​കെ​ ​അ​ല​ഞ്ഞു.​ ​കാ​ട്ടാ​റി​ന്റെ​ ​ ചി​രി​ ​നി​ന​ക്ക് ​ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും​ ​തേ​നെ​ടു​ത്ത് ​കാ​ട്ടി​ല​യി​ൽ​ ​നി​ന​ക്കു​ ​പ​ക​ർ​ന്നു​ ​ന​ൽ​കാ​ൻ​ ​ത​നി​ക്കു​ ​ക​ഴി​യു​മെ​ന്നും​ ​അ​വ​ൻ​ ​അ​വ​ളോ​ടു​ ​പ​റ​ഞ്ഞു.​ ​ത​ന്റെ​ ​ഏ​കാ​ന്ത​ത​യി​ൽ​ ​കി​നാ​വു​ക​ൾ​ ​സ​മ്മാ​നി​ച്ച​ ​അ​വ​നോ​ട് ​അ​വ​ൾ​ ​പ​തി​യെ​ ​അ​ടു​ത്തു.​ ​ആ​ ​പാ​റ​പ്പു​റം​ ​അ​ങ്ങ​നെ​ ​പു​തി​യൊ​രു​ ​പ്ര​ണ​യ​ത്തി​നു​ ​സാ​ക്ഷി​യാ​യി.​ ​അ​പ്പോ​ഴും​ ​ചു​വ​ന്ന​പൂ​ക്ക​ൾ​ ​അ​വ​രെ​ ​നോ​ക്കി​ ​ചി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.
പാ​റ​യി​ടു​ക്കി​ൽ​ ​തേ​ൻ​ ​കി​നി​ഞ്ഞ​ ​മ​റ്റൊ​രു​ ​വ​സ​ന്ത​കാ​ലം...​ ​വ​ഴി​തെ​റ്റി​ ​എ​ത്തി​യ​ ​കാ​ട്ടാ​ള​ൻ​ ​ത​ന്റെ​ ​സാ​ഹ​സി​ത​ക​ത​ ​പ്ര​ക​ട​മാ​ക്കാ​ൻ​ ​കാ​ത്തി​രു​ന്ന​ ​സ​മ​യ​മാ​യി​രു​ന്നു​ ​അ​ത്.​ ​കാ​ട്ടാ​ള​ത്തി​ ​പ്രാ​ർ​ത്ഥ​ന​യോ​ടെ​ ​കാ​ത്തു​ ​നി​ന്നു.​ ​കാ​ട്ടാ​ള​ൻ​ ​സാ​ഹ​സി​ക​മാ​യി​ ​ഒ​രോ​ ​ ചു​വ​ടും​ ​താ​ഴേ​ക്കി​റ​ങ്ങി.​ ​ഇ​ട​യ്ക്ക​വ​ളെ ​ ​നോ​ക്കി​ ​ചി​രി​ച്ചു.​ ​ആ​കാ​ശം​ ​ ക​റു​ത്തൊ​രു​ ​പ​ക​ലാ​യി​രു​ന്നു​ ​അ​ത്.​ ​പെ​ട്ടെ​ന്ന്...​ ​കാ​ട്ടാ​ള​ത്തി​ ​കാ​ട്ടു​വ​ള്ളി​ക​ൾ​ ​അ​റു​ത്തു​വി​ട്ടു​!​ ​ത​ന്റെ​ ​പ്രി​യ​പ്പെ​ട്ട​വ​നെ​ ​ഇ​ല്ലാ​താ​ക്കി​യ​ ​അ​തേ​ ​മാ​ർ​ഗ​ത്തി​ൽ​ ​അ​വ​ൾ​ ​അ​വ​നേ​യും​ ​ഇ​ല്ലാ​താ​ക്കി.​ ​മ​ഴ​ ​അ​പ്പോ​ഴേ​ക്കും​ ​അ​വ​ളെ​ ​പൊ​തി​ഞ്ഞു.​ ​അ​ട​ങ്ങാ​ത്ത​ ​ക​ലി​യ​വ​ൾ​ ​ക​ണ്ണീ​രാ​യി​ ​മ​ഴ​യ്‌​ക്കൊ​പ്പം​ ​പെ​യ്‌​തി​റ​ക്കി.​ ​ഉ​ള്ളി​ലെ​ ​സ​ങ്ക​ട​ത്തി​ന് ​അ​റു​തി​ ​വ​രു​ന്നി​ല്ലെ​ന്നു​ ​ക​ണ്ട​തോ​ടെ,​ ​അ​ടി​വാ​ര​ത്തെ​ ​പൂ​ക്ക​ളു​ടെ​ ​ചു​വ​പ്പ് ​കൂ​ട്ടാ​നെ​ന്നോ​ണം​ ​പാ​റ​യി​ൽ​ ​നി​ന്ന് ​താ​ഴേ​ക്ക് ​ചാ​ടി!

കാ​ട്ടാ​ള​ത്തി​ ​അ​ങ്ങ​നെ​ ​ചാ​ടി​ ​മ​രി​ച്ച​ ​പാ​റ​യാ​ണ​ത്രെ​ ​കാ​ട്ടാ​ള​ത്തി​പ്പാ​റ​യാ​യി​ ​മാ​റി​യ​ത്.​ ​കാ​ലം​ ​ പി​ന്നീ​ട​തി​നെ​ ​കാ​ട്ടാ​ത്തി​പ്പാ​റ​യെ​ന്നു​ ​ചു​രു​ക്കി​ ​വി​ളി​ച്ചു.​ ​മ​ര​ണ​പ്പെ​ട്ട​ ​ര​ണ്ട് ​കാ​ട്ടാ​ള​ൻ​മാ​രും​ ​സ​ഹോ​ദ​ര​ൻ​മാ​യി​രു​ന്നു​ ​എ​ന്നു​ ​വി​ശ്വ​സി​ക്കു​ന്ന​വ​രും​ ​ഇ​വി​ടെ​യു​ണ്ട്.​ ​പ്ര​ണ​യ​സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യി​ ​ വ​ന​ത്തി​ലെ​ ​ആ​ചാ​ര​ങ്ങ​ൾ​ ​ തെ​റ്റി​ച്ച​ ​ആ​ദി​വാ​സി​ ​യു​വ​തി​ ​ശാ​പം​ ​നി​മി​ത്തം​ ​കാ​ട്ടാ​ള​ത്തി​പ്പാ​റ​യാ​യ​താ​ണെ​ന്നും​ ​ വി​ശ്വാ​സ​മു​ണ്ട്.​ ​പ​ത്ത​നം​തി​ട്ട​ ​ ജി​ല്ല​യു​ടെ​ ​ടൂ​റി​സം​ ​ഭൂ​പ​ട​ത്തി​ൽ​ ​ഇ​ന്ന് ​കാ​ട്ടാ​ത്തി​പ്പാ​റ​യും​ ​ഇ​ടം​ ​നേ​ടി​ ​ക​ഴി​ഞ്ഞു.​ ​നി​ര​വ​ധി​ ​സ​ഞ്ചാ​രി​ക​ളാ​ണ് ​ഇ​ന്ന് ​കാ​ട്ടാ​ത്തി​പ്പാ​റ​ ​തേ​ടി​ ​എ​ത്തു​ന്ന​ത്.​ ​കാ​ട്ടാ​ത്തി​പ്പാ​റ​യു​ടെ​ ​അ​ടി​ഭാ​ഗ​ത്ത് ​ ഇ​പ്പോ​ഴും​ ​വ​ലി​യ​ ​തേ​നീ​ച്ച​ ​കൂ​ടു​ക​ൾ​ ​കാ​ണാം.​ ​കോ​ന്നി​ ​ഫോ​റ​സ്റ്റ് ​ഡി​വി​ഷ​നി​ൽ​ ​ന​ടു​വ​ത്തു​മു​ഴി​ ​ റേ​ഞ്ചി​ൽ​ ​കൊ​ക്കാ​ത്തോ​ട്​​ ​ അ​ള്ളു​ങ്ക​ലി​ലാ​ണ് ​ കാ​ട്ടാ​ത്തി​പ്പാ​റ.​ ​സ​ഹ്യ​പ​ർ​വ​ത​നി​ര​യു​ടെ​ ​ഭാ​ഗ​മാ​യ​ ​വ​ന​പ്ര​ദേ​ശ​മാ​ണ് ​ഇ​വി​ടെ.​ ​മേ​ട​പ്പാ​റ,​ ​പാ​പ്പി​നി​പ്പാ​റ,​ ​കു​ട​പ്പാ​റ​ ​തു​ട​ങ്ങി​യ​ ​പാ​റ​ക​ൾ​ ​കാ​ട്ടാ​ത്തി​പ്പാ​റ​യെ​ ​ചു​റ്റി​നി​ൽ​ക്കു​ന്നു.​ ​​അ​പൂ​ർ​വ​ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട​ ​വൃ​ക്ഷ​ങ്ങ​ളും​ ​മ​നോ​ഹ​ര​മാ​യ​ ​പു​ൽ​മേ​ടു​ക​ളും​ ​ഇ​വി​ടെ​ ​കാ​ണാം.​ ​മ​ല​പ​ണ്ടാ​ര​ങ്ങ​ൾ​ ​താ​മ​സി​ക്കു​ന്ന​ ​ആ​ദി​വാ​സി​ ​കോ​ള​നി​യും​ ​ഇ​വി​ടെ​ത​ന്നെ​യാ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE