പ്രശാന്തിയുടെ കടലിൽ ഒരു തുരുത്ത്

ര​മ്യ​ ​ എ​സ്.​ ​ ആ​ന​ന്ദ് | Sunday 25 November 2018 12:54 AM IST
kakkathuruth

ഒ​രു​പാ​ടു​ ​ദ​ശാ​ബ്ദ​ങ്ങ​ൾ​ക്ക് ​പി​ന്നിലേ​ക്ക് ​സ​ഞ്ച​രി​ച്ച​ ​പോ​ലെ​ ​തോ​ന്നും​ ​കാ​ക്കാ​ത്തു​രു​ത്തി​ലെ​ത്തു​മ്പോ​ൾ​. ​വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ​ ​നാ​ലു​ ​കി​ലോ​മീ​റ്റ​ർ​ ​നീ​ള​ത്തി​ൽ​ ​ക​ര​യു​മാ​യി​ ​യാ​തൊ​രു​ ​ബ​ന്ധ​വു​മി​ല്ലാ​ത്ത​ ​ഒ​റ്റ​പ്പെ​ട്ട​ ​ദ്വീ​പാ​ണ് ​ആ​ല​പ്പു​ഴ​ ​ജി​ല്ല​യി​ലെ​ ​എ​ഴു​പു​ന്ന​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​കാ​ക്കാ​ത്തു​രു​ത്ത്.​ ​ലോ​ക​ ​പ്ര​ശ​സ്ത​ ​ട്രാ​വ​ൽ​ ​മാ​സി​ക​യാ​യ​ ​നാ​ഷ​ണ​ൽ​ ​ ജ്യോഗ്ര​ഫി​ക് ​ട്രാ​വ​ല​ർ​ ​ആ​ണ് ​ഈ​ ​സ്ഥ​ല​ത്തെ​ ​ലോ​ക​ത്തി​നു​ ​മു​ന്നി​ലേ​ക്കെ​ത്തി​ച്ച​ത്.​ ​'​എ​റൗ​ണ്ട് ​ ദി​ ​വേ​ൾ​ഡ് ​ഇ​ൻ​ 24​ ​അ​വേ​ഴ്‌​സ് ​"​എ​ന്ന​ ​ട്രാ​വ​ൽ​ ​ഫോ​ട്ടോ​ ​ഫീ​ച്ച​റി​ലാ​ണ് ​ദി​വ​സ​ത്തി​ലെ​ ​ഓ​രോ​ ​മ​ണി​ക്കൂ​റി​ലും​ ​നി​ർ​ബ​ന്ധ​മാ​യും​ ​ക​ണ്ടി​രി​ക്കേ​ണ്ട​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ഒ​ന്നാ​യി​ ​കാ​ക്കാ​ത്തു​രു​ത്തും​ ​സ്ഥാ​നം​ ​പി​ടി​ച്ച​ത്.​ ​ഈ​ ​ലി​സ്റ്റി​ൽ​ ​ഇ​ടം​ ​നേ​ടി​യ​ ​ദ​ക്ഷി​ണേ​ന്ത്യ​യി​ലെ​ ​ഒ​രേ​യൊ​രു​ ​സ്ഥ​ല​മാ​ണി​ത്.​ ​വി​ദേ​ശി​ക​ളു​ടെ​ ​ഭാ​ഷ​യി​ൽ​ ​'​ഐ​ല​ൻ​ഡ് ​ഓ​ഫ് ​ക്രൗ​സ് ".

ഫ്ര​ഞ്ച് ​എ​ഴു​ത്തു​കാ​ര​ൻ​ ​ജൂ​ൾ​സ് ​വേ​ണി​ന്റെ'എ​റൗ​ണ്ട് ​ദി​ ​വേ​ൾ​ഡ് ​ഇ​ൻ​ ​എ​യ്റ്റി​ ​ഡേ​യ്‌​സ് "​ ​വാ​യി​ച്ച​തോ​ർ​മ്മ​ ​വ​ന്നു. 80​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​ലോ​കം​ ​ചു​റ്റി​ ​വ​രു​ന്ന​ ​നാ​യ​ക​ൻ​ ​കു​ട്ടി​ക്കാ​ല​ത്തെ​ ​ഹീ​റോ​ ​ആ​യി​രു​ന്നു.​ ​നാ​റ്റ് ​ജി​യോ​യു​ടെ​ ​ ഫീ​ച്ച​ർ​ ​ പ്ര​കാ​രം​ 24​ ​മ​ണി​ക്കൂ​ർ​ ​ ലോ​ക​സ​ഞ്ചാ​ര​ത്തി​നി​റ​ങ്ങു​ന്ന​ ​ ഒ​രു​ ​സ​ഞ്ചാ​രി​ ​അ​ർ​ദ്ധ​രാ​ത്രി​ 12​ ​മ​ണി​ക്ക് ​ആ​ർ​ട്ടി​ക് ​സ​ർ​ക്കി​ളി​ൽ​ ​നി​ന്നും​ 250​ ​മൈ​ൽ​ ​അ​ക​ലെ​ ​നോ​ർ​വേ​യി​ൽ​ ​വ്യ​ത്യ​സ്‌​ത​ ​നി​റ​ങ്ങ​ളു​ള്ള​ ​പ്ര​കാ​ശ​ങ്ങ​ളു​ടെ​ ​ആ​കാ​ശ​ ​നൃ​ത്ത​മാ​യ​ ​ധ്രു​വ​ദീ​പ്‌​തി​ ​ക​ണ്ടുതു​ട​ങ്ങി​ ​ടെ​ൽ​ ​അ​വീ​വി​ലെ​ ​ രാ​ത്രി​ജീ​വി​ത​മാ​സ്വ​ദി​ച്ച് ​പു​ല​ർ​ച്ചെ​ ​അ​ഞ്ചു​ ​മ​ണി​ക്ക് ​ഹ​വാ​യ് ​ദ്വീ​പി​ലെ​ ​അ​ഗ്‌​നി​പ​ർ​വ്വ​ത​ങ്ങ​ളി​ൽ​ ​നി​ന്ന് ​ക​ട​ൽ​ ​ജ​ല​ത്തി​ലേ​ക്കു​ ​വീ​ഴു​ന്ന​ ​ലാ​വ​യും​ ​ഫ്ര​ഞ്ച് ​ത​ല​സ്ഥാ​നം​ ​പാ​രീ​സും ​ക​ണ്ട്​ ​സാ​ൻ​ഫ്രാ​ൻ​സി​സ്‌​കോ​യി​ലെ സ്റ്റെ​യ​ർ​വേ​സ് ​ഉ​ന്മേ​ഷ​ഭ​രി​ത​രാ​യി​ ​ക​യ​റി​ ​അ​ബു​ദാ​ബി​യും​ ​മെ​ൽ​ബ​നും​ ​ക​ണ്ടു​ ​ടാ​ൻ​സാ​നി​യ​യി​ലെ​ ​മ​സാ​യ് ​ജീ​വി​ത​ങ്ങ​ൾ​ ​ക​ണ്ട് ​ന്യൂ​സി​ല​ൻ​ഡ് ​ഗു​ഹ​ക​ളി​ലെ​ ​ സ്വ​യം​ ​പ്ര​കാ​ശി​ക്കു​ന്ന​ ​ ഫം​ഗ​ൽ​ ​ലാ​ർ​വ​ക​ളെ​ ​ക​ണ്ട് ​ അ​ഡ്രി​യാ​റ്റി​ക് ​തീ​ര​ങ്ങ​ളി​ൽ​ ​നീ​ന്തി​ത്തു​ടി​ച്ച് ​വൈ​കി​ട്ട് ​ആ​റു​മ​ണി​ക്ക് ​എ​ത്തി​ച്ചേ​ര​ണ്ട​ ​സ്ഥ​ല​മാ​ണ് ​കേ​ര​ള​ത്തി​ലെ ഈ തുരുത്ത്.

ആ​ല​പ്പു​ഴ​യി​ലെ​ ​കാ​ക്കാ​ത്തു​രു​ത്തി​ലെ​ ​അ​സ്‌​ത​മ​യ​ ​കാ​ഴ്ച ഗംഭീരമാണ്. ​ആ​ ​ആ​റു​മ​ണി​ ​സ​മ​യ​ത്തെ​പ്പ​റ്റി​ ​നാ​റ്റ് ​ജി​യോ​ ​ഇ​ങ്ങ​നെ​ ​എ​ഴു​തു​ന്നു,​ ​'​ഇ​വി​ടം​ ​അ​സ്‌​ത​മ​യ​ത്തെ​ ​ധാ​രാ​ളം​ ​ച​ട​ങ്ങു​ക​ളി​ൽ​ക്കൂ​ടി​യാ​ണ് ​വ​ര​വേ​ൽ​ക്കു​ന്ന​ത്.​ ​ആ​ഴം​കു​റ​ഞ്ഞ​ ​കു​ള​ങ്ങ​ളി​ലേ​ക്കു​ ​ചാ​ടു​ന്ന​ ​കു​ഞ്ഞു​ങ്ങ​ൾ.​ ​ജോ​ലി​ ​ക​ഴി​ഞ്ഞു​ ​ത​ങ്ങ​ളു​ടെ​ ​വീ​ടു​ക​ളി​ലേ​ക്ക് ​ചെ​റു​വ​ള്ള​ങ്ങ​ളി​ൽ​ ​ചേ​ക്കേ​റു​ന്ന​ ​സാ​രി​യ​ണി​ഞ്ഞ​ ​സ്ത്രീ​ക​ൾ, വി​ള​ക്ക് ​തെ​ളി​യി​ച്ചു​ ​കാ​യ​ലി​ലേ​ക്ക് ​വ​ല​യെ​റി​യു​ന്ന​ ​മീ​ൻ​പി​ടു​ത്ത​ക്കാ​ർ,​ ​ച​ക്ര​വാ​ള​ത്തി​ന്റെ​ ​അ​തി​രു​ക​ളി​ലേ​ക്കു​ ​നി​ശാ​ശ​ല​ഭ​ങ്ങ​ളെ​ ​തേ​ടി​ ​പ​റ​ക്കു​ന്ന​ ​വ​വ്വാ​ൽ​ക്കൂ​ട്ട​ങ്ങ​ൾ,​ ​നീ​ല​യി​ൽ​ ​നി​ന്നും​ ​കാ​വി​ ​നി​റ​ത്തി​ലേ​ക്ക് ​മാ​റു​ന്ന​ ​ആ​കാ​ശം. ഓ​ള​ങ്ങ​ളി​ലേ​ക്കു​ ​നീ​ളു​ന്ന​ ​നി​ഴ​ലു​ക​ൾ,​ ​ഊ​ർ​ജ്ജം​ ​പ്ര​സ​രി​ക്കു​ന്ന​ ​സാ​യാ​ഹ്ന​ത്തി​ൽ,​ ​പ്ര​ശാ​ന്തി​യു​ടെ​ ​ക​ട​ലി​ൽ​ ​കാ​ക്കാ​ത്തു​രു​ത്തി​ലെ​ ​അ​സ്ത​മ​യം."
കൊ​ച്ചി​യി​ലെ​ ​ശ്വാ​സം​ ​മു​ട്ടി​ക്കു​ന്ന​ ​തി​ര​ക്കി​ൽ​ ​ നി​ന്നും​ 30​ ​കി​ലോ​മീ​റ്റ​ർ​ ​കൊ​ച്ചി​ ​ആ​ല​പ്പു​ഴ​ ​ദേ​ശീ​യ​ ​പാ​ത​യി​ൽ​ ​എ​ര​മ​ല്ലൂ​ർ​ ​ജം​ഗ്ഷ​നി​ൽ​ ​നി​ന്നും​ ​ഇ​ട​ത്തേ​ക്ക് ​ഒ​രു​ ​കി​ലോ​മീ​റ്റ​ർ​ ​യാ​ത്ര​ ​ചെ​യ്‌​തു​ക​ഴി​യു​മ്പോ​ൾ​ ​കാ​ക്കാ​ത്തു​രു​ത്തി​ലേ​ക്കു​ള്ള​ ​ക​ട​വി​ലെ​ത്തി​ച്ചേ​രാം.​ ​ഒ​രു​ ​കു​ഞ്ഞ​ൻ​ ​ലേ​ഡി​ ​ഗ്യാം​ഗു​മാ​യാ​ണ് ​അ​വി​ടേ​ക്കെ​ത്തി​യ​ത്.​ ​നാ​ലു​ ​വ​ലി​യ​ ​കു​ട്ടി​ക​ളും​ ​അ​ഞ്ചു​ ​ചെ​റി​യ​ ​കു​ട്ടി​ക​ളും​ ​ചേ​ർ​ന്ന​ ​സം​ഘം.​ ​വ​ള​രെ​ ​സാ​ധാ​ര​ണ​മാ​യ​ ​ഒ​രു​ ​ക​ട​വ്.​ ​അ​ടു​ത്ത് ​ത​ന്നെ​ ​ത​ന​തു​ ​കാ​യ​ൽ​ ​വി​ഭ​വ​ങ്ങ​ളു​മാ​യി​ ​കാ​ക്കാ​ത്തു​രു​ത്ത് ​എ​ന്ന​ ​ബ്രാ​ൻ​ഡ് ​നെ​യി​മി​ൽ​ത്ത​ന്നെ​ ​ഒ​രു​ ​ഷാ​പ്പ്.​ ​ ത​ങ്ങ​ൾ​ ​ ലോ​ക​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​ഭൂ​പ​ട​ത്തി​ൽ​ ​സ്ഥാ​നം​ ​പി​ടി​ച്ച​തൊ​ന്നും​ ​കാ​ര്യ​മാ​ക്കാ​ത്ത​ ​ഒ​രു​ ​അ​തി​സാ​ധാ​ര​ണ​മാ​യ​ ​നാ​ട്ടി​ൻ​പു​റം.

വ​യ​ലാ​ർ​ ​എ​ഴു​തി​ ​പ്ര​ശ​സ്ത​മാ​ക്കി​യ​ ​കൈ​ത​പ്പു​ഴ​ ​കാ​യ​ലു​മാ​യും​ ​ ഇ​വി​ടെ​ ​ വേ​മ്പ​നാ​ട്ടു​ ​കാ​യ​ലി​ന്റെ​ ​ശാ​ഖ​ക​ൾ​ ​ചേ​രു​ന്നു.​ ​പു​രാ​ത​ന​മാ​യ​ ​വ​ള്ള​ങ്ങ​ൾ...​അ​വ​യി​ൽ​ ​നി​ന്നും​ ​വ​ള​രെ​ ​നി​ഷ്‌​ക്ക​ള​ങ്ക​മാ​യി​ ​നി​ങ്ങ​ളെ​ ​നോ​ക്കി​ ​ചി​രി​ക്കു​ന്ന​ ​നാ​ട്ടു​കാ​ർ...​ ​കു​ഞ്ഞു​ങ്ങ​ൾ​ ​അ​വ​രു​മാ​യി​ ​പെ​ട്ട​ന്നു​ ​കൂ​ട്ടാ​യി​. ​ക​ട​വി​ലെ​ത്തി​യ​പ്പോ​ൾ​ ​തോ​ണി​ക്കാ​ര​ൻ​ ​ഔ​സേ​പ്പ​ച്ച​ൻ​ ​ഞ​ങ്ങ​ളെ​ ​ഹൃ​ദ​യ​പൂ​ർ​വം​ ​സ്വീ​ക​രി​ച്ചു.​ ​പ്ര​ള​യ​കാ​ല​ത്തെ​ ​ദു​രി​ത​ങ്ങ​ൾ​ ​പ​റ​ഞ്ഞു​ ​നെ​ടു​വീ​ർ​പ്പി​ട്ടു,​ ​തോ​ണി മെ​ല്ലെ​ ​തു​രു​ത്തി​ലേ​ക്കു​ ​യാ​ത്ര​യാ​യി.​ ​തെ​ങ്ങോ​ല​ക​ളും​ ​ക​ണ്ട​ൽ​ക്കാ​ടു​ക​ളും​ ​അ​തി​രി​ടു​ന്ന​ ​കാ​യ​ലോ​രം.​ ​കാ​യ​ൽ​ ​പ​ര​പ്പ് ​നി​റ​യെ​ ​കു​ള​വാ​ഴ​ക​ൾ.​ ​ തു​രു​ത്തി​ലെ​ത്തു​മ്പോ​ൾ​ ​ലോ​കം​ ​എ​ത്ര​യോ​ ​വ​ർ​ഷ​ങ്ങ​ൾ​ ​പി​റ​കോ​ട്ടു​ ​പോ​യോ​ ​എ​ന്ന് ​നി​ങ്ങ​ൾ​ ​സം​ശ​യി​ക്കും.​ ​മ​ണ്ണി​ന്റെ​ ​ഇ​ട​വ​ഴി​ക​ൾ,​ ​മ​ര​വേ​ലി​ക​ൾ,​ ​ചെ​റു​വെ​ള്ള​ക്കെ​ട്ടു​ക​ൾ...​ ​അ​തി​ൽ​ ​നി​റ​യെ​ ​ജ​ല​സ​സ്യ​ങ്ങ​ൾ.​ ​ഇ​ട​യ്‌​ക്കി​ടെ​ ​മ​ര​ത്ത​ടി​ക​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ ​പാ​ല​ങ്ങ​ൾ,​ ച​തു​പ്പു​ ​മ​ണ്ണി​ട്ട് ​നി​ക​ത്തി​യ​ ​വീ​ടു​ക​ൾ....​ന​ഗ​രം​ ​മാ​ത്രം ക​ണ്ടു​ ​ശീ​ലി​ച്ച​ ​കു​ഞ്ഞു​ങ്ങ​ൾ​ ​ആ​വേ​ശ​ഭ​രി​ത​രാ​യി.
പ​ച്ച​നി​റം​ ​മാ​ത്ര​മു​പ​യോ​ഗി​ച്ചു​ ​ വ​ര​ച്ച ​ ​ഒ​രു​ ​ചി​ത്രം​ ​പോ​ലെ​ ​ഒ​രു​ ​തു​രു​ത്ത്.​ ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​യി​ലും​ ​അ​ങ്ക​ണ​വാ​ടി​യി​ലും​ ​ഒ​തു​ങ്ങു​ന്ന​ ​സ​ർ​ക്കാ​ർ​ ​സാ​ന്നി​ദ്ധ്യം,​ ​ഒ​രു​ ​കാ​ല​ത്ത് ​കാ​ക്ക​ക​ൾ​ ​മാ​ത്രം​ ​ചേ​ക്കേ​റി​യി​രു​ന്ന​ ​സ്ഥ​ല​മാണെന്ന് ​നാ​ട്ടു​കാ​ർ.​ ​ഇ​വി​ടെ​ ​ധാ​രാ​ളം​ ​ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ​ ​വ​രാ​റു​ണ്ട്.​ ​ക​ക്ക​വാ​ര​ൽ,​ ​മ​ത്സ്യ​ബ​ന്ധ​നം,​ ​ക​ള്ളു​ചെ​ത്ത് ​തു​ട​ങ്ങി​യ​ ​തൊ​ഴി​ലു​ക​ളി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ ​പ​ഴ​യ​ ​ത​ല​മു​റ.​ ​എ​റ​ണാ​കു​ള​ത്തെ​ ​ക​ൺ​സ്‌ട്ര​ക്ഷ​ൻ​ ​സൈ​റ്റു​ക​ളി​ലേ​ക്ക് ​ചേ​ക്കേ​റി​ ​തു​ട​ങ്ങി​യ​ ​പു​തി​യ​ ​ജ​ന​ത.​ ​പു​ന​രു​ജ്ജീ​വി​പ്പി​ക്ക​പ്പെ​ട്ട​ ​പൊ​ക്കാ​ളി​കൃ​ഷി​യും​ ​ഇ​വി​ടെ​ ​പ്ര​ധാ​ന​ ​വ​രു​മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ്.

പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും​ ​പു​ഞ്ചി​രി​യു​മാ​യി​ ​ജീ​വി​ക്കു​ന്ന​ ​നാ​ട്ടു​കാ​ർ.​ ​തു​രു​ത്തി​ലെ​ ​വി​വാ​ഹ​ങ്ങ​ൾ​ക്കും​ ​വ​ള്ള​ത്തി​ന്റെ​ ​സ​ഹാ​യം​ ​വേ​ണം.​ ​ഏ​താ​ണ്ട് ​മു​ന്നൂ​റോ​ളം​ ​കു​ടും​ബ​ങ്ങ​ൾ​ ​ഇ​വി​ടെ​ ​താ​മ​സി​ക്കു​ന്നു​ . ക​ള്ള​നും​ ​ആ​ന​യും​ ​ക​യ​റാ​ത്ത​ ​സ്ഥ​ല​മെ​ന്നു​ ​ത​ദ്ദേ​ശീ​യ​ർ.​ക​ര​യു​മാ​യി​ ​ബ​ന്ധി​പ്പി​ക്കാ​ൻ​ ​ഒ​രു​ ​പാ​ലം​ ​മാ​ത്ര​മാ​ണ് ​ഇ​വ​രു​ടെ​ ​ആ​വ​ശ്യം.​ ​കാ​ല​ത്തി​ന്റെ​ ​ മാ​റ്റ​ങ്ങ​ൾ​ക്ക് ​ ഒ​ട്ടു​മേ​ ​ സ്‌​പ​ർ​ശി​ക്കാ​ൻ ​ ​ക​ഴി​യാ​തെ​ ​പോ​യൊ​രി​ടം.​ ​തു​രു​ത്തി​നു​ള്ളി​ൽ​ ​നാ​റ്റ് ​ജി​യോ​ ​ടീം​ ​ആ​രു​മ​റി​യാ​തെ​ ​വ​ന്നു​ ​താ​മ​സി​ച്ചു​ ​ചി​ത്ര​ങ്ങ​ളെ​ടു​ത്ത​ ​'കാ​യ​ൽ​ ​റി​ട്രീ​റ്റ് ​"എ​ന്ന​ ​റി​സോ​ർ​ട്ടും​ ​അ​തി​ലെ​ ​യു​വ​ ​സം​രം​ഭ​ക​ ​മ​നീ​ഷ​ ​പ​ണി​ക്ക​രും​ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ ​വ​ര​വേ​ൽ​ക്കാ​നാ​യി​ ​കാ​ത്തി​രി​ക്കു​ന്നു​ണ്ട്.

അ​സ്ത​മ​യം​ ​ കാ​ണാ​നാ​യി​ ​തി​രി​കെ​യു​ള്ള​ ​തോ​ണി​യാ​ത്ര​ ​അ​തീ​വ​ ​മ​നോ​ഹ​ര​മാ​യി​രു​ന്നു.​ ​അ​തു​ ​വ​രെ​ ​ക​ല​മ്പ​ൽ​ ​കൂ​ട്ടി​യി​രു​ന്ന​ ​കു​ട്ടി​ക്കൂ​ട്ട​വും​ ​അ​തീ​വ​നി​ശ​ബ്‌​ദ​രാ​യി​ ​ പ്ര​കൃ​തി​യു​ടെ​ ​വി​സ്‌​മ​യ​ക്കാ​ഴ്ച​ക​ളി​ലേ​ക്കു​ ​ ക​ണ്ണ് ​ന​ട്ടു. കു​ള​വാ​ഴ​ക​ളി​ൽ​ ​നി​ന്നും​ ​ ക​ണ്ണ് ​വി​രി​യി​ക്കു​ന്ന​ ​വ​യ​ല​റ്റ് ​പൂ​ക്ക​ൾ​,​ മ​ര​ത​ക​പ്പ​ച്ച​ ​നി​റ​മു​ള്ള​ ​ജ​ല​ത്തെ​ ​വ​ക​ഞ്ഞു​ ​മാ​റ്റി​യൊ​ഴു​കു​ന്ന​ ​തോ​ണി.​ ​തു​ഴ​ക​ൾ​ ​ വെ​ള്ള​ത്തി​ലേ​ക്ക് ​താ​ഴു​മ്പോ​ഴു​ള്ള​ ​മ​നോ​ഹ​ര​മാ​യ​ ​ശ​ബ്ദം.​ ​പാ​ട്ടു​ ​മൂ​ളു​ന്ന​ ​ തോ​ണി​ക്കാ​ര​ൻ​... ​ചേ​ക്കേ​റാ​നാ​യി​ ​ലം​ബ​മാ​യും​ ​തി​ര​ശ്ചീ​ന​മാ​യും​ ​ആ​കാ​ശ​ത്തെ​ ​മു​റി​ച്ചു​ ​ക​ട​ക്കു​ന്ന​ ​പ​ക്ഷി​ക്കൂ​ട്ട​ങ്ങ​ൾ.​ ​അ​വ​യു​ടെ​ ​ചെ​റു​ ​ക​ല​മ്പ​ലു​ക​ൾ, ​വ​ള്ള​ത്തി​ന്റെ​ ​പ​ടി​ക​ളി​ൽ​ ​ബാ​ല​ൻ​സ് ​ചെ​യ്തി​രു​ന്ന് ​വീ​ടു​ക​ളി​ലേ​ക്ക് ​കൂ​ട​ണ​യു​ന്ന​ ​പ​ല​ ​വ​ർ​ണ്ണ​ത്തി​ലു​ള്ള​ ​സാ​രി​യു​ടു​ത്ത​ ​സ്ത്രീ​ക​ൾ,​ ​കാ​യ​ൽ​പ്പ​ര​പ്പി​ലെ​ ​പ​ച്ച​നി​റ​മു​ള്ള​ ​ഓ​ള​ങ്ങ​ളി​ലേ​ക്ക് ​നീ​ളു​ന്ന​ ​നി​ഴ​ലു​ക​ൾ.

വ​യ​ല​റ്റ് ​പൂ​ക്ക​ളി​ൽ​ ​ചി​രി​യു​ണ​ർ​ത്തി​ ​മ​റ​യു​ന്ന​ ​സൂ​ര്യ​ൻ.​ ​നീ​ല​യി​ൽ​ ​നി​ന്നും​ ​ചു​വ​പ്പി​ലേ​ക്കു​ ​മാ​റി​യ​ ​ആ​കാ​ശം,​​ ​ഓ​ള​ങ്ങ​ളി​ൽ​ ​പ്ര​തി​ഫ​ലി​ക്കു​ന്ന​ ​ചു​വ​ന്ന​ ​ര​ശ്മി​ക​ൾ,​​ ​ചു​റ്റും​ ​ധ്യാ​ന​നി​ര​ത​മാ​യ​ ​പ്ര​കൃ​തി,​ ​ ​പ്ര​ശാ​ന്ത​ത​യു​ടെ​ ​ഒ​രു​ ​തു​ണ്ടു​ലോ​ക​ത്തി​ൽ​ ​കൂ​ടു​ ​കൂ​ട്ടി​യ​ ​പോ​ലെ...​ ​തീ​ർ​ച്ച​യാ​യും​ ​ജീ​വി​ത​ത്തി​ൽ​ ​ഒ​രി​ക്ക​ലെ​ങ്കി​ലും​ ​ക​ണ്ടി​രി​ക്കേ​ണ്ട​ ​സ്ഥ​ലം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE