സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ- 38 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വൈസ് പ്രസിഡണ്ട് (സ്ട്രക്ചറിംഗ് ആൻഡ് സിൻഡിക്കേഷൻ) , വൈസ് പ്രസിഡണ്ട് (സെക്ടർ സ്പെഷ്യലിസ്റ്റ്) , അസിസ്റ്റന്റ് വൈസ് പ്രസിഡണ്ട് (സെ
ക്ടർ സ്പെഷ്യലിസ്റ്റ്), മാനേജർ ( സെക്ടർ സ്പെഷ്യലിസ്റ്റ്, മാനേജർ (സ്ട്രക്ചറിംഗ് ആൻഡ് സിൻഡിക്കേഷൻ), വൈസ് പ്രസിഡണ്ട് (ഡിജിറ്റൽ മാർക്കെറ്റിംഗ്), വൈസ് പ്രസിഡണ്ട് (മീഡിയ സ്ട്രാറ്രജി ആൻഡ് ഓപ്പറേഷൻസ്) , സീനിയർ മാനേജർ (മാർകോം) , സീനിയർ മാനേജർ (കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്), സീനിയർ മാനേജർ (ഈവന്റ്സ് ആൻഡ് സ്പോൺസർഷിപ്പ് ), ഫാക്കൽട്ടി (എക്സിക്യൂട്ടീവ് എഡ്യുക്കേഷൻ), ഫാക്കൽട്ടി(മാർക്കറ്റിംഗ്),ഫാക്കൽറ്റി ( ക്രെഡിറ്റ്, റിസ്ക്ക് മാനേജ്മെന്റ്, ഇന്റർനാഷ്ണൽ ബാങ്കിംഗ് ) , മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: ബി.ഇ, ബി.ടെക്, എംബിഎ (ഫിനാൻസ്) , സിഎ, സിഎഫ്എ, എംബിഎ, പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ളോമ, പിഎച്ച്ഡി ഇൻ എച്ച്.ആർ. പ്രായം: 21-45. വെബ്സൈറ്റ്:www.sbi.co.in. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡിസംബർ12.
ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ
ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ ആർകിടെക്ചറൽ എക്സ്പേർട് 02, മാനേജർ(സിവിൽ യുജി) 01, അസി. ചീഫ് കൺട്രോളർ 03 എന്നിങ്ങനെ ഒഴിവുണ്ട്.
കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആർകിടെക്ചറൽ എക്സ്പേർട് ഉയർന്ന പ്രായം 50, മാനേജർ ഉയർന്ന പ്രായം 38, അസി. ചീഫ് കൺട്രോളർ ഉയർന്ന പ്രായം 45 എന്നിങ്ങനെയാണ്. വാക് ഇൻ ഇന്റർവ്യു ഡിസംബർ എട്ട്. വിശദവിവരത്തിന് : chennaimetrorail.org
എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ
എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസ് കമ്പനി ലിമിറ്റഡ് 372 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ന്യൂഡൽഹിയിലാണ് നിയമനം.
സെക്യൂരിറ്റി സ്ക്രീനേഴ്സ് തസ്തികയിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : www.aaiclas-ecom.org. വിലാസം: The Chief Executive Officer,AAI Cargo Logistics & Allied Services Company Limited,AAI Complex,Delhi Flying Club Road,Safdarjung Airport,New Delhi -110 003. ഡിസംബർ 15 വരെ അപേക്ഷിക്കാം
UPSC 60 ഒഴിവ്
കേന്ദ്രസർവീസിലെ വിവിധ തസ്തികകളിലേക്ക് യൂണിയന് പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. വ്യോമയാന മന്ത്രാലയത്തിൽ എയർ സേഫ്റ്റി ഓഫീസർ 16, അസി. ഡയറക്ടർ ഒഫ് ഓപറേഷൻസ് 37, തൊഴിൽ മന്ത്രാലയത്തിൽ ഡെപ്യൂട്ടി ഡയറക്ടർ(സേഫ്റ്റി) 01, ജലവിഭവ മന്ത്രാലയത്തിൽ സയന്റിസ്റ്റ് ബി (കെമിസ്റ്റ്) 06 എന്നിങ്ങനെ ആകെ 60 ഒഴിവുണ്ട്.
www.upsconline.nic.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഡിസംബർ 13.
എൻ.ഐ.ഇ.എൽ.ഐ.ടിയിൽ
സയന്റിസ്റ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ സയന്റിസ്റ്റ് സി 42, സയന്റിസ്റ്റ് ഡി 14 ഒഴിവുണ്ട്. യോഗ്യത: ബിഇ/ ബിടെക് അല്ലെങ്കിൽ തത്തുല്യം. സയന്റിസ്റ്റ് സി, ഉയർന്ന പ്രായം 35, സയന്റിസ്റ്റ് ഡി, ഉയർന്ന പ്രായം 40. സ്ക്രീനിംഗ് ടെസ്റ്റ്, സർടിഫിക്കറ്റ് പരിശോധന, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സ്ക്രീനിംഗ് ടെസ്റ്റിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണുണ്ടാവുക. റീസണിങ്, ബേസിക് മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, താത്പര്യം, മനോഭാവം, നേതൃഗുണം എന്നിവ അളയ്ക്കാനുള്ള ചോദ്യങ്ങളുണ്ടാകും.ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 19 വൈകിട്ട് 5.30. വിശദവിവരത്തിന് recruitmentdelhi.nielit.gov.in
ആർ.ബി.ഐയിൽ
പിഎച്ച്.ഡിക്കാർക്ക് അവസരം മുംബയ്, റിസർവ് ബാങ്ക് ഒഫ് ഇന്ത്യയിൽ പിഎച്ച്.ഡി (ഗ്രേഡ് ബി) റിസർച്ച് പൊസിഷൻ 14 ഒഴിവുണ്ട്. യോഗ്യത ഇക്കണോമിക്സിലൊ/ ഫിനാൻസിലൊ പിഎച്ച്.ഡി.
ഉയർന്ന പ്രായം 34. 2018 ഒക്ടോബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
www.rbi.org.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി നവംബർ 30.
ഡൽഹി ജുഡീഷ്യൽ സർവീസിൽ
ഡെൽഹി ജുഡീഷ്യൽ സർവീസിൽ അവസരം. 147 (ജനറൽ 112, എസ്സി 26, എസ്ടി 09) ഒഴിവുണ്ട്.
അഭിഭാഷകരായി പ്രക്ടീസ് ചെയ്യുന്നവർക്കും അഭിഭാഷകനാകാൻ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായം 32. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പ്രായത്തിൽ നിയമാനുസൃത ഇളവ് ലഭിക്കും.
പ്രലിമിനറി, മെയിൻ, വൈവ എന്നിവയെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. www.delhihighcourt.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 22 രാത്രി 11.
ന്യൂക്ലിയർ പവർ കോർപറേഷൻ
ന്യൂക്ലിയർ പവർ കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡിൽ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന്(എച്ച്ആർ) 05, അസി. ഗ്രേഡ് ഒന്ന് (എഫ് ആൻഡ് എ) 05, അസി. ഗ്രേഡ് ഒന്ന്(സി ആൻഡ് എം.എം) 03 എന്നിങ്ങനെ ഒഴിവുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 27 മുതൽ തുടങ്ങും.
അവസാന തീയതി ഡിസംബർ 14. വിശദവിവരം www.npcilcareers.co.in ൽ ലഭിക്കും.