പുതുവർഷത്തിൽ കിടിലൻ ഫോൺ അവതരിപ്പിക്കാനൊരുങ്ങി ഷവോമി

Thursday 06 December 2018 4:51 PM IST
xiamoi

പുതുവർഷത്തിൽ കിടിലൻ ഫോൺ അവതരിപ്പിക്കാനൊരുങ്ങി ഷവോമി. പുതിയ സ്‌മാർട് ഫോണിന്റെ ടീസർ ഷവോമി പുറത്തുവിട്ടു. 48 മെഗാപിക്‌സൽ സെൻസറാണ് ഫോണിനുള്ളത്. ചൈനീസ് സോഷ്യൽ മീഡിയ വെബ്‌സൈറ്റായ വെയ്‌ബോയിലാണ് ഷാവോമി പ്രസിഡന്റ് ലിൻബിൻ ചിത്രം പോസ്റ്റ് ചെയ്‌തത്. എൽ.ഇഡി ഫ്‌ളാഷ് ലൈറ്റും ഒപ്പമുണ്ട്. എത്ര ക്യാമറ സെൻസറുകളാണ് ഫോണിൽ ഉണ്ടാവുകയെന്ന് ചിത്രം വ്യക്തമാക്കുന്നില്ല. ഫോണിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലിൻ പങ്കുവച്ചിട്ടില്ല.

48 മെഗാപിക്‌സൽ ക്യാമറയുമായി ഒരു സ്‌മാർട്ഫോൺ പുറത്തിറക്കുന്ന ആദ്യ കമ്പനിയായിരിക്കും ഷാവോമി. സോണിയുടെ ഐ.എം.എക്‌സ് 586 സെൻസറോ, സാംസംഗ് ജി.എം വൺ സെൻസറോ ആയിരിക്കും ഇതിൽ ഉപയോഗിക്കുക. ഫോൺ ജനുവരിയിൽ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ലിൻ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE