സ്മാർട്ട് ഫോണിലെ ബാറ്ററി ചാർജ് നിൽക്കാൻ ചില സ്മാർട്ട് വഴികളിതാ...

Monday 03 December 2018 3:26 PM IST
smart-phone-battery

പലരുടെയും പരാതിയാണ് സ്മാർട്ട്‌ഫോണിന് ചാർജ് നിൽക്കുന്നില്ല എന്നത്. എന്നാൽ, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാവുന്നതേയുള്ളൂ. ഇടയ്ക്കിടെ ഫോൺ ചാർജ് ചെയ്യുന്നതിന് പകരം ഒരു സമയം മുഴുവനായി ചാർജ് ചെയ്യുക. ബാറ്ററിയുടെ ആയുസ് വർദ്ധിപ്പിക്കാനും ഇടയ്ക്കിടെയുള്ള ചാർജിംഗ് ഒഴിവാക്കണം. ബ്രൈറ്റ്നസ് കൂടുന്തോറും ഒരുപാട് ചാർജ് നഷ്ടമാകും. അതുകൊണ്ട്, ആവശ്യത്തിന് മാത്രം ബ്രൈറ്റ്നസ് നിങ്ങളുടെ ഫോണിൽ സെറ്റ് ചെയ്യുക. കണ്ണിന്റെ ആരോഗ്യത്തിനും അതാണ് നല്ലത്.

ഒരു സമയം ഒരു ആപ്ലിക്കേഷൻ മാത്രം ഉപയോഗിക്കുക, ആവശ്യമില്ലാത്ത സമയങ്ങളിൽ ഡേറ്റ, ബ്ലൂത്ത് ടൂത്ത്, വൈ ഫൈ തുടങ്ങിയവ ഓഫ് ചെയ്യുന്നതും ചാർജ് കൂടുതൽ നേരം നിൽക്കാൻ സഹായിക്കും. അതുപോലെ, ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയവയുടെ നോട്ടിഫിക്കേഷൻസും ഓഫ് ചെയ്‌തോളൂ. ആവശ്യമുള്ളപ്പോൾ ഇത്തരം ആപ്ലിക്കേഷനുകളിൽ നേരിട്ട് കയറി നോക്കുന്നതാണ് നല്ലത്. ഫോണിലെ പവർ സേവിംഗ് മോഡ് ആക്ടീവാക്കി ഇടുന്നതും ചാർജ് ലാഭിക്കുന്നതിന് സഹായിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE