സ​ർ​ഫിം​ഗിൽ ​സ്റ്റാ​റായി പതിനെട്ടുകാരി തൻവി

Tuesday 23 October 2018 3:38 PM IST
thanvi-jagdheesh-surfing-

ബം​ഗ​ളൂ​രു​:​ ​ഇ​ന്ത്യ​ക്കാ​ർ​ക്ക് ​അ​ത്ര​പ​രി​ചി​ത​മ​ല്ലാ​ത്ത​ ​കാ​യി​വി​നോ​ദ​മാ​ണ് ​സ​ർ​ഫിം​ഗ്.​ ​പ്ര​ത്യേ​കി​ച്ച് ​ദ​ക്ഷി​ണേ​ന്ത്യ​ക്കാ​ർ​ക്ക്.​ ​പ​ക്ഷേ,​​​ ​ക​ർ​ണാ​ട​ക​യി​ൽ​നി​ന്നൊ​രു​ 18​കാ​രി​ ​പെ​ൺ​കു​ട്ടി​ ​ത​ൻ​വി​ ​ജ​ഗ​ദീ​ഷ് ​സ​ർ​ഫിം​ഗി​ൽ​ ​അ​ന്താ​രാ​ഷ്ട്ര​ ​മെ​ഡ​ലു​ക​ൾ​ ​വാ​രി​ക്കൂ​ട്ടു​ന്ന​ ​തി​ര​ക്കി​ലാ​ണ്.


മാ​ത്ര​മ​ല്ല,​​​ ​അ​ടു​ത്ത​മാ​സം​ 17,​​​ 18​ ​തീ​യ​തി​ക​ളി​ലാ​യി​ ​ന​ട​ക്കു​ന്ന​ ​സിം​ഗ​പ്പൂ​ർ​ ​ഓ​ഷ്യ​ൻ​ ​ക​പ്പി​ലും​ ​ഡി​സം​ബ​റി​ൽ​ ​പാ​രീ​സി​ൽ​ ​ന​ട​ക്കു​ന്ന​ ​മ​ത്സ​ര​ത്തി​ലും​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള​ ​ക​ഠി​ന​പ​രി​ശീ​ല​ന​ത്തി​ലു​മാ​ണ്.​ ​സിം​ഗ​പ്പൂ​ർ​ ​ഓ​ഷ്യ​ൻ​ ​ക​പ്പി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ ​ഒ​രേ​യൊ​രു​ ​ഇ​ന്ത്യാ​ക്കാ​രി​യാ​ണ് ​ത​ൻ​വി.​ ​പാ​രീ​സി​ൽ​ ​ഒ​പ്പം​ ​പോ​കാ​ൻ​ ​ഒ​രാ​ൾ​ ​കൂ​ടി​യു​ണ്ടാ​കും.​ ​ഇ​തു​വ​രെ​ ​ആ​റ് ​അ​ന്താ​രാ​ഷ​ട്ര​ ​മെ​ഡ​ലു​ക​ളാ​ണ് ​ത​ൻ​വി​ ​സ്വ​ന്തം​ ​പേ​രി​ൽ​ ​കു​റി​ച്ചി​രി​ക്കു​ന്ന​ത്.​ 2024​ ​ൽ​ ​ന​ട​ക്കാ​നി​രി​ക്കു​ന്ന​ ​സ​ർ​ഫിം​ഗ് ​വേ​ൾ​ഡ് ​ക​പ്പാ​ണ് ​ത​ൻ​വി​യു​ടെ​ ​സ്വ​പ്ന​ങ്ങ​ളി​ൽ​ ​തൊ​ട്ട​ടു​ത്തു​ള്ള​ത്.


അ​തി​രാ​വി​ലെ​ 3.30​നാ​ണ് ​ത​ൻ​വി​യു​ടെ​ ​ഒ​രു​ദി​വ​സം​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​നേ​ര​ത്തെ​ ​മെ​ഡി​റ്റേ​ഷ​നും​ ​ധ്യാ​ന​വും.​ 5.30​ ​ഓ​ടെ​ ​തു​ട​ങ്ങു​ന്ന​ ​സ​ർ​ഫിം​ഗ് ​പ്രാ​ക്ടീ​സ്.​ ​പ​രി​ശീ​ല​ന​ത്തി​ന് ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​കി​ട്ടാ​നാ​യി​ ​മ​ന്ത്ര​ ​സ​ർ​ഫിം​ഗ് ​ക്ല​ബി​ൽ​ ​നി​ന്ന് 10​ ​മി​നു​ട്ട് ​മാ​ത്ര​ം ​ ​ദൂ​ര​മു​ള്ള​ ​ക​ർ​ണാ​ട​ക​യി​ൽ​ ​മു​ൾ​കി​യി​ലേ​ക്ക് ​താ​മ​സം​മാ​റു​ക​യും​ ​ചെ​യ്തു.
ദി​വ​സ​വും​ 4,​​​ 5​ ​മ​ണി​ക്കൂ​ർ​ ​തു​ട​ർ​ച്ച​യാ​യി​ ​വെ​ള്ള​ത്തി​ൽ​ ​ചെ​ല​വ​ഴി​ക്കാ​നും​ ​ത​ൻ​വി​ക്ക് ​മ​ടി​യൊ​ന്നു​മി​ല്ല.​ ​സ​ർ​ഫിം​ഗി​ൽ​ ​ലോ​ക​ത്തെ​മ്പാ​ടും​ ​ശി​ഷ്യ​രു​ള്ള​ ​ഹെ​യ്ഡ​ൻ​ ​റോ​ഡ്സ് ​ആ​ണ് ​ഇ​പ്പോ​ൾ​ ​ത​ൻ​വി​യു​ടെ​ ​പ​രി​ശീ​ല​ക​ൻ.​ ​പ​ക്ഷേ,​ ​നി​ല​വി​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​സ​ർ​ഫിം​ഗി​ന് ​സ്പോ​ൺ​സ​ർ​മാ​രെ​ ​കി​ട്ടാ​ത്ത​താ​ണ് ​ഈ​ ​രം​ഗ​ത്ത് ​തു​ട​രാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ​ ​വെ​ല്ലു​വി​ളി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE