പാർവതി പറന്നുയർന്നത് ഇങ്ങനെ

ആർ. സ്‌മിതാദേവി | Sunday 11 November 2018 12:19 AM IST

parvathy-vimal-prakash

കു​ട്ടിക്കാലം മുതൽ മനസിലിട്ടു പോറ്റി വളർത്തിയ ഒരു സ്വപ്‌നമുണ്ടായിരുന്നു പാർവതി‌ക്ക്. ഭിലാ​യ് ​സ്‌​റ്റീ​ൽ​ ​പ്ളാ​ന്റി​ലെ ​ജൂ​നി​യ​‍​ർ​ ​മാ​നേ​ജ​ർ​ ​പ​ദ​വി​ ​ഉ​പേ​ക്ഷി​ക്കാ​ൻ പ്രേ​രി​പ്പി​ച്ചതും ഒപ്പം വളർന്നു വലുതായ ആ സ്വ​പ്‌​ന​മാ​യി​രു​ന്നു. പാർവതി വി​മ​ൽ​ ​പ്ര​കാ​ശ്. സെ​ൻ​ട്ര​ൽ​ ​ബോ​ർ​ഡ് ​ ഒ​ഫ് ​ഫി​ലിം​ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​നിൽ​ ​(​സി.​ബി.​എ​സ്.​സി ​)​ ​കേ​ര​ള​ത്തി​ന്റെ​യും​ ​ല​ക്ഷ​ദ്വീ​പി​ന്റെ​യും​ ​ചാ​ർ​ജുള്ള​ ​റീ​ജി​യ​ണ​ൽ​ ​ഓ​ഫീ​സർ.


​അ​പ്പൂ​പ്പ​ൻ എന്ന വി​ജയ​ര​ഹ​സ്യം​


അ​​​പ്പൂ​​​പ്പ​​​ൻ​​​ ​​​വ​​​ർ​​​ക്ക​​​ല​​​ ​​​രാ​​​ധാ​​​കൃ​​​ഷ്‌​​​ണ​​​നെ​ ​അ​ഭി​മാ​ന​ത്തോ​ടെ,​​​ ​ഹൃ​ദ​യം​ ​തൂവുന്ന​ ​സ്‌​നേ​ഹ​ത്തോ​ടെ ചെ​റു​മ​ക​ൾ​ ​ഓ​ർ​ക്കു​ന്നു​ .​ ​​​''​ ​ജോ​ലി​ ​രാ​ജി​വ​ച്ച് ​സി​വി​ൽ​ ​സ​ർ​വീ​സി​ന് ​ത​യാ​റെ​ടു​ക്കാ​ൻ​ ​പി​ന്തു​ണ​ ​ന​ൽ​കി​യ​ത് ​അ​പ്പൂ​പ്പ​നാ​ണ്.​ ​അ​ദ്ദേഹം​ ​അ​ന്ന് ​എം.​പി​യാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കൂ​ടെ​ ​ഡ​ൽ​ഹി​യി​ൽ​ ​താ​മ​സി​ച്ചാ​ണ് ​കോ​ച്ചിം​ഗി​ന് ​പോ​യ​ത്. ​(​ ​വ​ർ​ക്ക​ല​ ​രാ​ധാ​കൃ​ഷ്‌​ണ​ന്റെ​ ​മ​ക​ൾ​ ​ശ്രീ​ല​ത​യു​ടെ​ ​മ​ക​ളാ​ണ് ​പാ​ർ​വ​തി​ )
ര​ണ്ടാ​മ​ത്തെ​ ​ചാ​ൻ​സി​ൽ​ 2010​ ​ലാ​ണ് ​സി​വി​ൽ​ ​സ​ർ​വീ​സ് ​കി​ട്ടി​യ​ത്.​ 2012​ ​ൽ​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സ​ർ​വീ​സി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്‌​തു.​ ​ഡ​ൽ​ഹി​ ​ആ​ൾ​ ​ഇ​ന്ത്യ​ ​റേ​ഡി​യോ​യി​ലാ​യി​രു​ന്നു​ ​ആ​ദ്യ​ ​പ്ര​വേ​ശ​നം.​ ​ട്രെ​യി​നിം​ഗ് ​ക​ഴി​ഞ്ഞ് ​ഡി.​എ.​വി.​പി​യി​ൽ​ ​(​ ​ഇ​പ്പോ​ഴ​ത്തെ​ ​ബ്യൂ​റോ​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​)​ ​അ​സി​സ്‌​റ്റ​ന്റ് ​ഡ​യ​റ​ക്‌​ട​ർ​ ​ആ​യി​ 2013​ ​ൽ​ ​ജോ​യി​ൻ​ ​ചെ​യ്‌​തു.​നാ​ല് ​വ​ർ​ഷം​ ​അ​വി​ടെ​യാ​യി​രു​ന്നു.​ 2016​ ​ൽ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്‌​ട​റാ​യി.​ 2017​ ​ൽ​ ​സി.​ബി.​എ​സ്.​സി​ ​റീ​ജി​യ​ണ​ൽ​ ​ഓ​ഫീ​സ​റാ​യി.""
കൊ​ല്ലം​ ​ശ്രീ​നാ​രാ​യ​ണ​ ​പ​ബ്‌​ളി​ക് ​സ്‌​കൂ​ളി​ലാ​യി​രു​ന്നു​ ​പ​ത്താം​ക്ളാ​സ് ​വ​രെ പാർവതി പഠിച്ചത്.​ 11,​​​ 12​ ​ക്ളാ​സു​ക​ൾ​ ​പ​ട്ടം​ ​കേ​ന്ദ്രീ​യ​ ​വി​ദ്യാ​ല​യ​ത്തി​ൽ.​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​സി.​ഇ.​ടി​യി​ൽ.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ക​ഴി​ഞ്ഞ് ​ഒ​രു​ ​വ​ർ​ഷം​ ​ഭി​ലാ​യ് ​സ്‌​റ്റീ​ൽ​ ​പ്ളാ​ന്റി​ൽ​ ​ജൂ​നി​യ​‍​ർ​ ​മാ​നേ​ജ​രാ​യി​ ​ജോ​ലി​ ​ചെ​യ്‌​തു.​ ​പി​ന്നീ​ടാ​ണ് ​സി​വി​ൽ​ ​സ​ർ​വീ​സ് ​കോ​ച്ചിം​ഗി​ന് ​പോ​യ​ത്.​ ​എ​ൻ​ജി​നി​യ​റിം​ഗി​ന് ​പോ​യ​തു​ ​ത​ന്നെ​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ​ ​ക​രി​യ​റി​ൽ​ ​ഒ​രു​ ​സു​ര​ക്ഷി​ത​ത്വ​ത്തി​ന് ​വേ​ണ്ടി​യാ​ണെന്ന് പാർവതി.


പു​തി​യ​ ​പദവി


സി​നി​മാ​ട്ടോ​ഗ്രാ​ഫ് ​ആ​ക്‌​ട് 1952​ ,​ ​സി​നി​മാ​ട്ടോ​ഗ്രാ​ഫ് ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​റൂ​ൾ​സ് 1983​ ​എ​ന്നീ​ ​നി​യ​മ​ങ്ങ​ളു​ടെ​ ​പാ​ല​നം​ ​ആ​ണ് ​ന​മ്മു​ടെ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ം.​ ​സ്‌​റ്റ്യാ​റ്റ്യൂ​ട്ട​റി​ ​പോ​സ്‌​റ്റ് ​ആ​ണ്.​ ​ഇ​തി​ൽ​ ​ഗ​വ​ൺ​മെ​ന്റി​ന്റെ​ ​ഗൈ​ഡ് ​ലൈ​നു​ക​ളും​ ​ബാ​ധ​ക​മാ​ണ്.​ ​ഇ​ത​നു​സ​രി​ച്ച് ​വേ​ണം​ ​ന​മ്മ​ൾ​ ​സി​നി​മ​യെ​ ​വി​ല​യി​രു​ത്തേ​ണ്ട​ത്.​ ​പാ​ർ​ല​മെ​ന്റ് ​പാ​സാ​ക്കി​യ​ ​നി​യ​മ​ങ്ങ​ളു​ടെ​ ​വ്യാ​ഖ്യാ​ന​ത്തി​ൽ​ ​മാ​ത്ര​മേ​ ​കോ​ട​തി​ ​ക​ട​ന്നു​ ​ചെ​ല്ലാ​റു​ള്ളൂ.​ ​വ്യാ​ഖ്യാ​നം​ ​തെ​റ്റാ​ണെ​ന്ന് ​കോ​ട​തി​ ​പ​റ​ഞ്ഞാ​ൽ​ ​അ​ത​നു​സ​രി​ക്കാ​ൻ​ ​ന​മ്മ​ൾ​ ​ബാ​ദ്ധ്യ​സ്ഥ​രാ​ണ്.​ ​പാ​സാ​ക്ക​പ്പെ​ട്ട​ ​നി​യ​മ​ത്തി​ന് ​വി​രു​ദ്ധ​മാ​യി​ ​മി​നി​സ്‌​ട്രി​യോ​ ​സി​ബി.​എ​ഫ് ​സി​യോ​ ​പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ​ ​കോ​ട​തി​ ​ഇ​ട​പെ​ടും.


സി.​ബി.​എ​ഫ്‌​സി​​യും​ ​സ്‌​ത്രീ​യും


സെ​ൻ​സ​ർ​ ​ബോ​‌​ർ​ഡി​ൽ​ ​ഒ​ൻ​പ​ത് ​റീ​ജി​യ​ണ​ൽ​ ​ഓ​ഫീ​സ​ർ​മാ​രു​ണ്ട്.​ ​അ​തി​ൽ​ ​ര​ണ്ട് ​പേ​ർ​ ​സ്‌​ത്രീ​ക​ളാ​ണ്.​ ​ചെ​ന്നൈ​ ​റീ​ജി​യ​ണ​ൽ​ ​ഓ​ഫീ​സ​റും​ ​സ്‌​ത്രീ​യാ​ണ്.​ ​സി​നി​മ​യുടെ എ​ക്‌​സാ​മി​നേ​ഷ​ൻ​ ​ക​മ്മി​റ്റി​യി​ൽ​ ​ര​ണ്ട് ​സ്‌​ത്രീ​ക​ളെ​ങ്കി​ലും​ ​ഉ​ണ്ടാ​യി​രി​ക്ക​ണം​ ​എ​ന്നാ​ണ് ​നി​യ​മം.​ ​ര​ണ്ടി​ൽ​ ​കൂ​ടു​ത​ൽ​ ​സ്‌​ത്രീ​ക​ളാ​യാ​ലും​ ​കു​ഴ​പ്പ​മി​ല്ല.​ ​എ​ന്നാ​ൽ​ ​ര​ണ്ടി​ൽ​ ​കു​റ​യ​രു​ത്.​ ​റീ​ജി​യ​ണ​ൽ​ ​ഓ​ഫീ​സ​ർ​ ​സ്‌​ത്രീ​യാ​ണെ​ങ്കി​ൽ​ ​ക​മ്മി​റ്റി​യി​ൽ​ ​ഒ​രു​ ​സ്‌​ത്രീ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ട്ടി​രി​ക്ക​ണം.​ ​റീ​ജി​യ​ണ​ൽ​ ​ഓ​ഫീ​സ​ർ​ ​പു​രു​ഷ​ൻ​ ​ആ​ണെ​ങ്കി​ൽ​ ​ക​മ്മി​റ്റി​യി​ൽ​ ​ര​ണ്ട് ​സ്‌​ത്രീ​ക​ൾ​ ​നി​ർ​ബ​ന്‌​ധ​മാ​യും​ ​ഉ​ണ്ടാ​യി​രി​ക്ക​ണം​ ​എ​ന്നാ​ണ് ​നി​യ​മം​. ഏ​ത് ​സി​നി​മ​യും​ ​ര​ണ്ട് ​സ്‌​ത്രീ​ക​ൾ​ ​ക​ണ്ടി​രി​ക്ക​ണം​ ​എ​ന്ന​തി​ലൂ​ടെ​ ​എ​ല്ലാ​ ​സി​നി​മ​യും​ ​സ്‌​ത്രീ​ക​ളു​ടെ​ ​വീ​ക്ഷ​ണ​കോ​ണി​ലൂ​ടെ​ ​വി​ല​യി​രു​ത്ത​പ്പെ​ട​ണം​ ​എ​ന്ന് ​നി​യ​മം​ ​അ​നു​ശാ​സി​ക്കു​ന്നു.


പുതിയ സി​നി​മ​കളെ ​ ​എങ്ങനെവിലയിരുത്തും ?​


ഫി​ലിം​ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​എ​ന്ന​ത് ​സാ​മൂ​ഹ്യ​ ​മാ​റ്റ​ങ്ങ​ളു​മാ​യി​ ​ബ​ന്‌​ധ​പ്പെ​ട്ടാ​ണി​രി​ക്കു​ന്ന​ത് .​ ​കാ​ല​ത്തി​ന​നു​സ​രി​ച്ച് ​സി​നി​മ​യി​ലും​ ​മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.​ ​ഒ​രു​ ​സി​നി​മ​യെ​ ​വി​ല​യി​രു​ത്തു​മ്പോ​ൾ​ ​ആ​ ​സി​നി​മ​ ​കടന്നുവരാനുണ്ടായ​ ​പ​ശ്‌​ചാ​ത്ത​ല​വും അത് ഉയർത്തുന്ന സാമൂഹ്യപ്രശ്‌നങ്ങളും സ​മ​കാ​ലി​ക​ പ്രസക്‌തിയും​ ​കൂ​ടി​യാ​ണ് ​വി​ല​യി​രു​ത്ത​പ്പെ​ടേ​ണ്ട​ത്. ഒരു സിനിമ കാണുമ്പോൾ അതിന് ​ഇ​ട​യാ​ക്കി​യ​ ​സാ​ഹ​ച​ര്യ​ത്തെ​ ​ഉ​ൾ​ക്കൊ​ള്ളാ​ൻ​ ​ശ്ര​മി​ക്കും.​ ​മു​ൻ​പ് ​ ഇ​റ​ങ്ങി​യ​ ​സി​നി​മ​ക​ളെ​യും​ ​ഇ​പ്പോ​ഴ​ത്തെ​ ​ ​സി​നി​മ​ക​ളെ​യും​ ​താ​ര​ത​മ്യ​പ്പെ​ടു​ത്തി​ ​പ​ഠി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്നു​ണ്ട്.


കു​ടും​ബം


അ​ച്ഛ​ൻ​ ​വി​മ​ൽ​ ​പ്ര​കാ​ശ് ​ഇ​ടു​ക്കി​ ​ജി​ല്ലാ​ ​ഇ​ല​ക്‌​ട്രി​ക്ക​ൽ​ ​ഇ​ൻ​സ്‌​പെ​ക്‌​ട​ർ​ ​ആ​യി​ ​റി​ട്ട​യ​ർ​ ​ചെ​യ്‌​തു.​ ​അ​മ്മ​ ​ശ്രീ​ല​ത​ ​ചെ​മ്പ​ഴ​ന്തി​ ​എ​സ്.​എ​ൻ.​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​എ​ച്ച്.​ഒ.​ഡി​യാ​യി​ ​റി​ട്ട​യ​ർ​ ​ചെ​യ്‌​തു.​ ​ഭ​ർ​ത്താ​വ് ​സു​ധീ​പ് ​ഡ​ൽ​ഹി​യി​ൽ​ ​അ​ഭി​ഭാ​ഷ​ക​നാ​ണ് .​ ​മ​ക​ൾ​ ​നീ​ലാ​ഞ്ജ​ന​യ്‌​ക്ക് ​ര​ണ്ട് ​വ​യ​സാ​യി. സ​ഹോ​ദ​ര​ൻ​ ​ഗോ​പീ​കൃ​ഷ്‌​ണ​ൻ​ ​സ്‌​റ്റേ​റ്ര് ​ബാ​ങ്ക് ​ഇ​ന്ത്യ​യി​ൽ​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ ​ആ​യി​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ജോ​ലി​ ​ചെ​യ്യു​ന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE