രുചിക്കൂട്ടുകളിലെ 'വെെറൽ' മുത്തശ്ശി മസ്താനമ്മ യാത്രയായി

Wednesday 05 December 2018 8:26 PM IST
masthanayamma

ഗുണ്ടൂ‍ർ: നാട്ടുരുചിയുടെ വെെവിധ്യം കൊണ്ട് സോഷ്യൽ മീഡിയ കയ്യടക്കിയ മുത്തശ്ശി മസ്താനമ്മ അന്തരിച്ചു. നാട്ടുരീതിയിലുള്ള പാചകത്തിലൂടെ ശ്രദ്ധ നേടിയ മസ്താനഅമ്മ 107-ാം വയസിലാണ് അന്തരിച്ചത്. ആന്ധ്രാ സ്വദേശിനിയായിരുന്ന മസ്താനമ്മയ്ക്ക് അഞ്ച് മക്കളാണുണ്ടായിരുന്നത്. ഇരുപത്തിയഞ്ചാം വയസിൽ ഭർത്താവ് നഷ്ടപ്പെട്ട ഇവ‌ർ ഒറ്റയ്ക്കാണ് മക്കളെയെല്ലാം വളർത്തിയിരുന്നത്.

ചെറുപ്പം മുതലേ എല്ലാവിധ ഭക്ഷണ വിഭവങ്ങളും ഉണ്ടാക്കുന്നത് കണ്ടുപഠിച്ചാണ് മസ്താനമ്മ വളർന്നത്. കൺട്രി ഫുഡ് എന്ന യൂട്യൂബ് ചാനലാണ് മസ്താനമ്മയുടെ പാചക വീഡിയോകൾ വെെറലാക്കിയത്. 2016 ൽ ചെറുമകന്റെ കൂട്ടുകാർക്ക് വേണ്ടി ചെയ്ത വഴുതനങ്ങ കറി സോഷ്യൽ മീഡ‌ിയയിൽ ഹിറ്റായിരുന്നു. 75 ലക്ഷത്തിലധികം പേരാണ് ആ വീഡിയോ യൂട്യൂബിലൂടെ കണ്ടത്. അതിന് ശേഷം നിരവധി വീഡിയോകൾ സോഷ്യൽ മീ‌ഡിയയിൽ വെെറലായി.

വീഡിയോകൾക്ക് കാഴ്ചക്കാർ കൂടിയതോടെ നിരവധി ഭക്ഷണപ്രേമികളാണ് മസ്താനമ്മയ്ക്ക് ആരാധകരായി മാറിയത്. സ്വന്തമായ പരീക്ഷണവിഭവമായിരുന്നു അവ‌ർ ഉണ്ടാക്കിയിരുന്നത്. കടൽ വിഭവങ്ങൾക്കാണ് ആരാധകർ കൂടുതൽ. വെജിറ്റേറിയൻ ഭക്ഷണവും നോൺ വെജിറ്റേറിയനും മസ്താനമ്മ പാകം ചെയ്തിരുന്നു.

വിവിധരീതിയിലുള്ള മത്സ്യക്കറി, ബിരിയാണി,​ ചോക്ളേറ്റ് കേക്ക് തുടങ്ങിയ രുചിക്കൂട്ടുകൾ നിരവധി കാഴ്ചക്കാരെയാണ് ന‌ൽകിയത്. ഇതിനോടകം തന്നെ 12 ലക്ഷം കാഴ്ചക്കാരെയാണ് കൺട്രി ഫുഡ് യൂടൂബ് ചാനൽ നേടിയത്. മസ്താനയമ്മയ്ക്ക് ആദരാഞ്ജലി അ‌ർപ്പിച്ചുകൊണ്ട് കൺട്രി ഫുഡ് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE