മുംബയ്: ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറാ ടെൻഡുൽക്കറാണിപ്പോൾ ഇൻസ്റ്റാഗ്രാമിലെ താരം.
സാറ പോസ്റ്റുചെയ്യുന്ന ചിത്രങ്ങൾ കാണാൻ ഇടിയോടിടിയാണ്. മൂന്നുലക്ഷം ഫോളവേഴ്സാണ് സാറയ്ക്കുള്ളത്.
ചിത്രങ്ങളിൽ ചിലത് അല്പം ഹോട്ടായിപ്പോയെന്ന അഭിപ്രായക്കാരും ഇല്ലാതില്ല. എന്നാൽ കാഴ്ചപ്പാടിലെ കുഴപ്പമാണ് ഇങ്ങനെ തോന്നാൻ കാരണമെന്നാണ് മറുപക്ഷത്തിന്റെ വാദം.
ടെൻഡുൽക്കറുടെ മകളെന്ന നിലയിൽ കുഞ്ഞുന്നാൾ മുതൽ സാറ സെലിബ്രിറ്റിയാണ്.
കൗമാരക്കാരിയായതോടെ പാപ്പരാസികളുടെ നോട്ടപ്പുള്ളിയായി. ഇറക്കംകുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചുള്ള സാറയുടെ നിരവധി ചിത്രങ്ങൾ പുറത്തുവന്നു. പക്ഷേ,കുടുംബത്തിലുള്ള ആരും ഇതിനെക്കുറിച്ച് പ്രതികരിച്ചില്ല.
ഇതിനിടെ സാറ സിനിമയിൽ അഭിനയിക്കുന്നു എന്നവാർത്ത പുറത്തുവന്നു. ചിലർ നായകനെപ്പോലും നിശ്ചയിച്ചു. പക്ഷേ, ഇൗ ഗോസിപ്പിന് അധികം ആയുസുണ്ടായിരുന്നില്ല.
പഠിത്തത്തിൽ മാത്രമാണ് മകളുടെ ശ്രദ്ധയെന്നും സിനിമാ അഭിനയത്തെക്കുറിച്ച് ചിന്തിക്കുന്നേയില്ലെന്നും സച്ചിൻ പറഞ്ഞതോടെ ഗോസിപ്പിന് ഫുൾസ്റ്റോപ്പായി.ഇപ്പോൾ ലണ്ടനിൽ മെഡിസിന് പഠിക്കുകയാണ് സാറ.
പ്രണയരോഗം പിടിപെട്ട ചിലർ സാറയുമായി കടുത്ത പ്രണയത്തിലാണെന്നുപറഞ്ഞ് രംഗത്തെത്തിയിരുന്നു.
പക്ഷേ, ആരും മൈൻഡുചെയ്തില്ല. ഇതിലൊരാൾ സാറയെ നിഴൽപോലെ പിന്തുടർന്നിരുന്നു.
സാറയെ വിവാഹംകഴിച്ചുകൊടുക്കാമെന്ന് സച്ചിൻ പറഞ്ഞെന്നുവരെ അയാൾ വച്ചുകാച്ചി. കക്ഷിയെക്കുറിച്ചും ഇപ്പോൾ കേൾക്കാനില്ല.