സോഷ്യൽ മീഡിയയിൽ ആർത്തവത്തെ കുറിച്ചുള്ള സംഭാഷണങ്ങൾക്ക് കരുത്ത് പകർന്ന് ഇമോജി എത്തി. ചുവന്ന ഒരു തുള്ളിയുടെ ചിത്രമാണ് ആർത്തവത്തെ സൂചിപ്പിക്കുന്ന ഇമോജി. ആർത്തവസംബന്ധിയായ ചർച്ചകൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഇമോജി രംഗത്തിറക്കിയത്. #PeriodEmoji എന്ന ഹാഷ് ടാഗും ഇതിനോടകം ട്രെൻഡിംഗ് പട്ടികയിൽ ഇടംപിടിച്ചു.
ആർത്തവം ഒരു സ്ത്രീകളുടെ ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയാണെന്നും സംസാരത്തിൽ മറച്ചു പിടിക്കേണ്ട ഒന്നുമില്ലെന്നും സമൂഹത്തിന് ബോദ്ധ്യപ്പെടുത്തുകയാണ് ഇമോജിയുടെ ലക്ഷ്യം.
ആർത്തവത്തെ സൂചിപ്പിക്കുന്ന ചുവന്ന രക്തത്തുള്ളിയുടെ ചിത്രം ഇമോജിയായി വേണമെന്ന് ആവശ്യപ്പെട്ട് പ്ലാൻ ഇന്റർനാഷണൽ യു.കെയുടെ നേതൃത്വത്തിൽ കാമ്പെയിൻ നടത്തിയിരുന്നു. ഇതിൽ 55000 പേർ പിന്തുണച്ച ഇമോജിയാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്.
ആർത്തവ ദിവസങ്ങളിലെ വികാരങ്ങളും ചിന്തകളും പങ്കുവയ്ക്കുമ്പോഴുള്ള നാണക്കേടും ഭയവും മാറ്റി വെച്ച് സംസാരിക്കാൻ പുതിയ നീക്കം സഹായിക്കുമെന്നാണ് കരുതുന്നത്.
We are thrilled to announce that we are actually getting a #PeriodEmoji!
— PlanInternational UK (@PlanUK) February 6, 2019
It is through your support that we can now celebrate that the @unicode have announced that we will get our first ever #PeriodEmoji in March 2019 🎊
Find out more here ▶https://t.co/dKd4WwEShX pic.twitter.com/CdyG5fapAx