ഇവൾ രേഖ,​ കടലിന്റെ മകൾ

ഉ​ല്ലാ​സ് ​ശ്രീ​ധർ | Sunday 16 December 2018 12:33 AM IST
varandhya

ക​ട​​​ലി​നും​ ​ഒ​രു​ ​ക​ഥ​​​യു​ണ്ട്.​ ​അ​യോ​ദ്ധ്യ​ ​ഭ​രി​ച്ച​ ​സൂ​ര്യ​​​വം​ശ​ ​രാ​ജാ​​​വാ​​​യി​​​രു​ന്നു​ ​സ​ഗ​​​ര​ൻ.​ ​കാ​ണാ​​​താ​യ​ ​യാ​ഗാ​​​ശ്വ​ത്തെ​ ​അ​ന്വേ​​​ഷി​ച്ച് ​പാ​താ​​​ള​​​ത്തി​​​ലേ​ക്ക് ​സ​ഗ​​​ര​ൻ​ ​കു​ഴി​​​ച്ച​​​ ​കു​ഴി,​ ​സാ​ഗ​​​ര​​​മാ​യി​ ​മാ​റി​യ​ ​ക​ട​ൽ​ക്ക​ഥ​ ​മു​ത്ത​​​ശ്ശി​​​യു​ടെ​ ​മ​ടി​​​യി​​​ലി​​​രു​ന്ന് ​കേ​ട്ട​ ​ഒ​രു​ ​കൊ​ച്ചു​​​പെ​ൺ​കു​ട്ടി​ ​ഒ​രി​ക്ക​ൽ​ ​അ​മ്മാ​​​വ​​​നോ​​​ടൊ​പ്പം​ ​ക​ട​ൽ​ ​കാ​ണാ​ൻ​ ​പോ​യി.​ ​അ​ല​​​റി​​​യാ​ർ​ത്ത​ടു​ക്കു​ന്ന​ ​തി​ര​​​മാ​​​ല​​​ക​ളെ​ ​ക​ണ്ട് ​പേ​ടി​യോ​ടെ​ ​തി​രി​​​ഞ്ഞോ​​​ടി​​​യ​​​പ്പോ​ഴും​ ​അ​വ​ൾ​ക്ക് ​എ​ന്തോ​ ​ക​ട​​​ലി​നെ​ ​വെ​റു​​​ക്കാ​ൻ​ ​ക​ഴി​​​ഞ്ഞി​​​ല്ല.​ ​ആ​കാ​​​ശ​ത്ത് ​ന​ക്ഷ​​​ത്ര​​​ങ്ങ​ൾ​ ​പൂ​ത്തു​ ​വി​ട​​​രു​ന്ന​ ​സ​ന്ധ്യാ​​​നേ​​​ര​ത്ത് ​ശ്രീ​നാ​​​രാ​​​യ​ണ​ ​ഗു​രു​​​വി​ന്റെ​ ​ചി​ത്ര​​​ത്തി​ന് ​മു​ന്നി​​​ലി​​​രു​ന്ന് ​മു​ത്ത​ശ്ശി​ ​ചൊ​ല്ലു​ന്ന ​ ​ദൈ​വ​​​ദ​​​ശ​ക​ത്തി​ലെ​ ​'​ആ​ഴി​യും​ ​തി​ര​യും​"​ ​എ​ന്ന​ ​ര​ണ്ടു​ ​വാ​ക്കു​​​ക​ൾ​ ​മാ​ത്രം​ ​അ​വ​​​ളു​ടെ​ ​മ​ന​​​സി​ൽ​ ​മാ​യാ​തെ​ ​നി​ന്നു.​ ​ആ​ഴി​​​യു​ടെ​ ​ആ​ഴ​​​മ​​​റി​​​യാ​ൻ​ ​അ​വ​ൾ​ ​വീ​ണ്ടും​ ​ക​ട​ൽ​ക്ക​​​ര​​​യി​​​ലെ​​​ത്തി.​ ​അ​സ്‌​ത​​​മ​​​യ​സൂ​​​ര്യ​ന്റെ​ ​ചും​ബ​​​ന​​​മേ​റ്റ് ​ചു​വ​ന്നു​ ​തു​ടു​ത്ത​ ​ക​ട​​​ല​​​മ്മ​യെ​ ​ക​ണ്ട​​​പ്പോ​ൾ​ ​അ​വ​ൾ​ക്ക് ​സ​ന്തോ​​​ഷ​​​മാ​​​യി.​ ​ക​ട​​​ല​​​റി​​​വി​നും​ ​കാ​ട്ട​​​റി​​​വി​നും​ ​ന​ടു​​​വി​​​ലു​ള്ള​ ​നാ​ട്ട​​​റി​​​വി​ൽ​ ​ജീ​വി​ച്ച​ ​അ​വ​ൾ​ ​ക​ട​​​ലി​നെ​ ​വ​ല്ലാ​തെ​ ​സ്‌​നേ​ഹി​​​ച്ചു.​ ​അ​തു​​​കൊ​​​ണ്ടാ​​​യി​​​രി​​​ക്ക​ണം​ ​പൂ​ജാ​വ​സ്‌​തു​​​ക്ക​ൾ​ ​വി​ൽ​ക്കു​ന്ന​ ​പൂ​ക്ക​​​ട​​​ക്കാ​​​ര​ൻ​ ​ച​ന്ദ്ര​ന്റെ​ ​ മ​ക​ൾ​ ​രേ​ഖ​ ​അ​വ​​​സാ​നം​ ​ക​ട​​​ലി​ന്റെ​ ​ക​നി​വ് ​തേ​ടി​ ​ക​ട​​​ല​​​മ്മ​​​യു​ടെ​ ​മ​ക​​​ളാ​യി​ ​മാ​റി​​​യ​തും​ ​ക​ട​​​ലി​ൽ​ ​പ​ണി​​​യെ​​​ടു​ത്ത് ​ജീ​വി​​​ക്കു​​​ന്ന​​​തും.​ ​തൃ​ശൂ​ർ​ ​ചാ​വ​​​ക്കാ​​​ടി​ന് ​സ​മീ​പം​ ​ചേ​റ്റൂ​വ​ ​ഏ​ങ്ങ​​​ണ്ടി​​​യൂ​ർ​ ​സ്വ​ദേ​​​ശി​​​നി​​​യാ​യ​ ​രേ​ഖാ​ ​കാ​ർ​ത്തി​​​കേ​​​യ​​​നാ​ണ് ​ആ​ഴ​​​ക്ക​​​ട​ൽ​ ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ​ലൈ​സ​ൻ​സു​ള്ള​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​ക​ ​വ​നി​ത.​ ​പൂ​ക്ക​​​ട​​​യി​ൽ​ ​നി​ന്നും​ ​ക​ട​ൽ​ക്ക​​​ര​​​യി​​​ലെ​​​ത്തി​യ​ ​ജീ​വി​​​ത​​​ക​​​ഥ​ ​രേ​ഖ​ ​പ​റ​​​യു​​​ക​​​യാ​ണ്.

പൂ​ക്ക​ളെ​ ​സ്‌​നേ​ഹി​ച്ച്,​ ​ക​വി​ത​ക​ൾ​ ​ചൊ​ല്ലി

പൂ​ക്ക​​​ട​​​ക്കാ​​​ര​ന്റെ​ ​മ​ക​ൾ​ ​പൂ​ക്ക​​​ളേ​യും​ ​പ്ര​ഭാ​​​ത​​​ങ്ങ​​​ളേ​യും​ ​സ്‌​നേ​ഹി​​​ച്ചി​​​രു​​​ന്നു.​ ​അ​മ്മാ​​​വ​​​നോ​​​ടൊ​പ്പം​ ​മു​ള​​​ങ്കാ​​​ടു​​​ക​ളും​ ​കാ​ട്ടു​​​ചോ​​​ല​​​ക​ളും​ ​കാ​ണാ​ൻ​ ​പോ​കു​​​ന്ന​​​താ​​​യി​​​രു​ന്നു​ ​വി​നോ​​​ദം.​ ​മൂ​വ​ന്തി​ ​ ക​ഴി​​​ഞ്ഞാ​ൽ​ ​മേ​ഘ​​​മാ​​​ല​​​ക​ൾ​ക്കി​​​ട​​​യി​ൽ ​ ​ക​ണ്ണാ​രം​ ​പൊ​ത്തി​ ​ക​ളി​​​ക്കു​ന്ന​ ​താ​രാ​​​ഗ​​​ണ​​​ങ്ങ​ളെ​ ​കാ​ണി​ച്ച് ​വ​ല്യേ​​​ച്ചി​​​യു​ടെ​ ​ഭാ​വ​​​ത്തി​ൽ​ ​കു​ഞ്ഞ​​​നി​​​യ​ൻ​മാ​ർ​ക്കാ​യി​ ​പാ​ട്ടു​​​ക​ൾ​ ​പാ​ടും.​ ​കൂ​ർ​ക്ക​​​ഞ്ചേ​രി​ ​ജോ​ൺ​പോ​ൾ​ ​ഹൈ​സ്‌​കൂ​​​ളി​ലെ​ ​മി​ടു​ക്കി​ ​കു​ട്ടി​​​യാ​​​യി​​​രു​ന്നു​ ​രേ​ഖ.​ ​പ​ഠ​​​ന​​​ത്തോ​​​ടൊ​പ്പം​ ​ക​ലാ​​​രം​​​ഗ​ത്തും​ ​കാ​യി​​​ക​​​രം​​​ഗ​ത്തും​ ​ക​ഴി​വ് ​തെ​ളി​​​യി​​​ച്ച​​​വ​ൾ.​ ​നാ​ട്ടു​​​കാ​ർ​ക്കും​ ​വീ​ട്ടു​​​കാ​ർ​ക്കും​ ​കൂ​ട്ടു​​​കാ​ർ​ക്കും​ ​ഒ​രു​പോ​ലെ​ ​പ്രി​യ​​​പ്പെ​​​ട്ട​​​വ​ൾ.​ ​പൊ​ലീ​സ് ​ആ​കാ​​​നാ​​​യി​​​രു​ന്നു​ ​ആ​ഗ്ര​​​ഹം.​ ​ക​വി​താ​ ​പാ​രാ​​​യ​​​ണ​​​ങ്ങ​​​ളി​ൽ​ ​പ​ങ്കെ​​​ടു​​​ക്കു​​​ക​യും​ ​ക​വി​​​ത​​​ക​ൾ​ ​ഈ​ണ​​​ത്തി​ൽ​ ​ചൊ​ല്ലി​ ​ര​സി​​​ക്കു​​​ക​യും​ ​ചെ​യ്തി​​​രു​ന്ന​ ​രേ​ഖ​യ്‌​ക്ക് ​ക​വി​​​ത​​​ക​ൾ​ ​എ​ഴു​​​തു​ന്ന​ ​എ.​​​ഡി.​​​ജി.​പി​ ​സ​ന്ധ്യ​​​യോ​ട് ​ വ​ലി​യ​ ​ആ​രാ​​​ധ​ന​ ​ആ​യി​​​രു​​​ന്നു.​ ​ക​വി​​​ത​​​യോ​​​ടൊ​പ്പം​ ​കാ​ക്കി​​​യെ​യും​ ​പ്ര​ണ​​​യി​​​ച്ചി​​​രു​​​ന്ന​തു​ ​കൊ​ണ്ട് ​പൂ​വാ​​​ല​ൻ​മാ​​​രി​ൽ​ ​നി​ന്നും​ ​കൂ​ട്ടു​​​കാ​​​രി​​​ക​ളെ​ ​സം​ര​​​ക്ഷി​​​ക്കു​ന്ന​ ​കു​ട്ടി​പൊലീ​​​സാ​യ​ ​രേ​ഖ​ ​പ​ത്താം​​​ത​​​ര​​​ത്തോ​​​ടൊ​പ്പം​ ​ഹി​ന്ദി​ ​വി​ദ്വാ​ൻ​ ​ പ​രീ​​​ക്ഷ​യും​ ​പാ​സാ​​​യി.​ ​പ​ഠ​​​ന​​​ത്തി​ന്റെ​ ​ഇ​ട​​​വേ​​​ള​​​ക​​​ളി​ൽ​ ​തൃ​ശൂ​​​രി​ലെ​ ​പ​ഴ​യ​ ​മു​നി​​​സി​​​പ്പ​ൽ​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ൽ​ ​പൂ​ക്ക​ട​ ​ന​ട​​​ത്തു​ന്ന​ ​അ​ച്‌​ഛ​നെ​ ​സ​ഹാ​​​യി​​​ക്കാ​ൻ​ ​രേ​ഖ​ ​പോ​കും.​ ​ക്ഷേ​ത്ര​​​ത്തി​​​ലേ​​​ക്കു​ള്ള​ ​പൂ​ജാ​​​സാ​​​ധ​​​ന​​​ങ്ങ​ൾ​ ​പ​തി​​​വാ​യി​ ​വാ​ങ്ങാ​ൻ​ ​വ​രു​ന്ന​ ​ചെ​റു​​​പ്പ​​​ക്കാ​​​ര​​​നാ​​​യി​​​രു​ന്നു​ ​കാ​ർ​ത്തി​​​കേ​​​യ​ൻ.​ ​വ​റ്റി​​​വ​​​ര​ണ്ട​ ​വ​യ​ൽ​ ​പൊ​യ്‌​ക​​​യി​ലെ​ ​വി​റ​​​ങ്ങ​​​ലി​ച്ച​ ​പ​ര​ൽ​ ​മീ​നി​​​ന്റേ​തു​ ​പോ​ലു​ള്ള​ ​രേ​ഖ​​​യു​ടെ​ ​ക​ണ്ണു​​​ക​​​ളി​​​ലേ​ക്ക് ​കാ​ർ​ത്തി​​​കേ​​​യ​ൻ​ ​നോ​ക്കു​​​മ്പോ​ൾ​ ​നീ​ര​സ​​​ത്തി​ന്റെ​ ​നി​റം​ ​വ​രു​ത്തി​ ​അ​വ​ൾ​ ​മു​ഖം​ ​തി​രി​​​ക്കും.​ ​നി​രാ​​​ക​​​ര​​​ണ​​​ത്തി​ന് ​പി​ന്നി​ലെ​ ​കാ​ര​​​ണ​​​മ​​​റി​​​യാ​ത്ത​ ​നി​സ​​​ഹാ​​​യ​ത​ ​നി​റ​ഞ്ഞ​ ​കാ​ർ​ത്തി​​​കേ​​​യ​ന്റെ​ ​നി​ഷ്‌​ക​​​ള​​​ങ്ക​ത​ ​രേ​ഖ​​​യിൽ പിന്നീട് സ്നേഹമായി.​ ​ഒടുവിൽ​ ​നീ​ര​​​സ​​​ത്തി​ന്റെ​ ​നീ​ളം​ ​കു​റ​​​ഞ്ഞ​​​പ്പോ​ൾ​ ​പൂ​ക്കാ​രി​ ​പെ​ണ്ണി​നെ​ ​പൂ​മാ​ല​ ​ചാ​ർ​ത്തി​ ​കാ​ർ​ത്തി​​​കേ​​​യ​ൻ​ ​സ്വ​ന്ത​​​മാ​ക്കി.​ ​ര​ണ്ടു​ ​സ​മു​​​ദാ​​​യ​​​ത്തി​ൽ​ ​പെ​ട്ട​ ​രേ​ഖ​​​യും​ ​കാ​ർ​ത്തി​​​കേ​​​യ​നും​ ​ഒ​ന്നാ​യി​ ​ജീ​വി​​​ക്കാ​ൻ​ ​തീ​രു​​​മാ​​​നി​​​ച്ച​​​തി​നെ​ ​ര​ണ്ടു​​​പേ​​​രു​​​ടേ​യും​ ​വീ​ട്ടു​​​കാ​ർ​ ​കു​റ്റ​​​പ്പെ​​​ടു​​​ത്തു​​​ക​യും​ ​ഒ​റ്റ​​​പ്പെ​​​ടു​​​ത്തു​​​ക​യും​ ​ചെ​യ്‌​തു.

നൊമ്പരമായി ​ ക​ൺ​മു​ന്നി​ൽ​ ​​മ​ക്കൾ

ഒ​റ്റ​​​പ്പെ​​​ട​​​ലി​ൽ​ ​അ​ഭ​​​യം​​​തേ​ടി​ ​എ​ത്തി​​​യ​ത് ​ഏ​ങ്ങ​​​ണ്ടി​​​യൂ​​​രി​​​ലാ​​​ണ്.​ ​കാ​യ​​​ലി​ൽ​ ​ക​ക്ക​​​വാ​​​രി​യും​ ​മീ​ൻ​ ​പി​ടി​ച്ചും​ ​പ​രി​​​ച​​​യ​​​മു​​​ണ്ടാ​​​യി​​​രു​ന്ന​ ​കാ​ർ​ത്തി​കേ​​​യ​ൻ​ ​വ​രു​​​മാ​നം​ ​വ​ർ​ദ്ധി​​​പ്പി​​​ക്കാ​​​നാ​യി​ ​ചെ​റു​​​വ​​​ഞ്ചി​​​യി​​​ലേ​റി​ ​ക​ട​ൽ​പ്പ​ണി​ക്ക് ​പോ​യി.​ ​ഏ​ങ്ങ​​​ണ്ടി​യൂ​ർ​ ​ക​ട​ൽ​ക്ക​ര​ ​കാ​ട് ​പോ​ലെ​​​യാ​​​ണ്.​ ​അ​വി​ടെ​ ​അ​ഞ്ച് ​സെ​ന്റ് ​പു​ര​​​യി​ടം​ ​വാ​ങ്ങി​ ​ചെ​റി​​​യൊ​രു​ ​വീ​ട് ​പ​ണി​തു.​ ​കാ​ലം​ ​ക​ഴി​യു​​​ന്തോ​റും​ ​കാ​ടി​​​നു​​​ള്ളി​ലെ​ ​വീ​ടി​​​നു​​​ള്ളി​ൽ​ ​​ഉ​ണ്ണി​​​കി​​​ടാ​​​ങ്ങ​​​ളു​ടെ​ ​എ​ണ്ണം​ ​നാ​ലാ​​​യി​​.​ ​നാ​ലും​ ​ പെ​ൺ​കു​​​ട്ടി​​​ക​ൾ.​ ​പ്ര​ണ​​​യ​​​ത്തി​ന്റെ​ ​അ​ഗ്നി​​​പ​​​രീ​​​ക്ഷയി​​​ലൂ​ടെ​ ​ക​ര​ഞ്ഞും​ ​ക​രി​ഞ്ഞും​ ​ക​യ​റി​ ​വ​ന്ന​ ​രേ​ഖ​യ്‌​ക്ക് ​വ​ള​ർ​ന്നു​ ​വ​രു​ന്ന​ ​പെ​ൺ​ജീ​​​വി​​​ത​​​ങ്ങ​​​ളു​ടെ​ ​അ​നി​​​വാ​​​ര്യ​​​മാ​യ​ ​പ​ര​​​ധീ​​​ന​​​ത​ക​ളെ​ ​കു​റി​ച്ച് ​ബോ​ധ​​​വ​​​തി​​​യാ​​​കേ​​​ണ്ടി​​​വ​​​ന്നു.​ ​കാ​ർ​ത്തി​​​കേ​​​യ​ൻ​ ​ക​ഠി​​​നാ​​​ധ്വാ​​​നി​​​യാ​​​ണ്.​ ​ എ​ന്നി​ട്ടും​ ​ ജീവിതം എ​ങ്ങും​ ​എ​ത്തു​​​ന്നി​​​ല്ല.​ ​ ക​ഷ്‌​ട​പ്പാ​ടി​ന്റെ​ ​ആ​ധി​​​ക​ളും​ ​വ്യാ​ധി​​​ക​ളും​ ​കൂ​ടി​​​ചേ​ർ​ന്ന​​​തി​ന്റെ​ ​ക​രുവാ​​​ളി​പ്പ് ​ഏ​റ്റു​ ​വാ​ങ്ങി​യ​​​വ​​​രാ​ണ് ​രേ​ഖ​യും​ ​ കാ​ർ​ത്തി​​​കേ​​​യ​​​നും.​ ​മ​ക്ക​​​ളു​ടെ​ ​സ്വ​പ്‌​ന​​​ങ്ങ​​​ളെ​​​ങ്കി​ലും​ ജീ​വി​​​ത​​​ത്തി​ന്റെ​ ​ മ​​​ണ​​​ലാ​​​ര​​​ണ്യ​​​ങ്ങ​​​ളി​ൽ​ ​വീ​ണു​​​ണ​​​ങ്ങാ​​​തി​രി​​​ക്കാ​ൻ​ ​അ​വ​ർ​ ​ആ​ഗ്ര​​​ഹി​​​ച്ചു.​ ​വീ​ണു​​​ണ​​​ങ്ങ​​​രു​തേ​ ​എ​ന്ന​​​വ​ർ​ ​പ്രാ​ർ​ത്ഥി​​​ച്ചു.​ ​അ​തി​​​നു​ള്ള​ ​സാ​മ്പ​​​ത്തി​ക​ ​സു​ര​​​ക്ഷി​​​ത​​​ത്വ​ത്തി​നാ​യി​ ​രേ​ഖ​യും​ ​കാ​ർ​ത്തി​​​കേ​​​യ​നെ​ ​സ​ഹാ​​​യി​​​ക്കാ​ൻ​ ​കൂ​ടെ​ ​കൂ​ടി.​ക​ട​​​ൽ​പ്പ​​​ന്നി​​​ക​ൾ​ ​ക​ടി​ച്ചു​ ​മു​റി​ച്ച​ ​വ​ല​ ​കൂ​ട്ടി​​​കെ​​​ട്ടാ​നും​ ​മീ​ൻ​ ​പെ​റു​​​ക്കാ​നും​ ​രേ​ഖ​ ​സ​ഹാ​​​യി​​​യാ​യി.​ ​അ​തോ​​​ടൊ​പ്പം​ ​മീ​ൻ​ ​വി​ൽ​ക്കാ​​​നാ​യി​ ​പ​ത്തു​ ​രൂ​പ​ ​പ​ലി​​​ശ​​​യ്ക്കെ​​​ടു​ത്ത​ ​പ​ണം​ ​കൊ​ണ്ട് ​ഒ​രു​ ​മി​നി​​​ ​വാ​ൻ​ ​വാ​ങ്ങി.​ ​ക​ടം​ ​കൊ​ണ്ട​ ​മു​ത​​​ലി​ന്റെ​ ​ര​ണ്ടി​​​ര​ട്ടി​ ​പ​ലി​​​ശ​​​യാ​യി​ ​കൊ​ടു​​​ത്തി​ട്ടും​ ​ക​ടം​ ​മാ​ത്രം​ ​ബാ​ക്കി​​​യാ​​​യി.​ ​ആ​രേ​യും​ ​പ​റ്റി​​​ക്കാ​ൻ​ ​ആ​ഗ്ര​​​ഹ​​​മി​​​ല്ല.​ ​എ​ന്നി​ട്ടും​ ​പ​ലി​ശ​ ​ഒ​രു​ ​ദി​വ​സം​ ​തെ​റ്റി​യാ​ൽ​ ​പ​ലി​​​ശ​​​ക്കാ​​​ര​ൻ​ ​വീ​ട്ടു​​​മു​​​റ്റ​ത്തു​ ​വ​ന്നു​ ​മ​ണ്ണു​​​വാ​രി​ ​നാ​ലു​ ​ത​ല​​​മു​റ​ ​ന​ശി​ച്ചു​ ​പോ​ക​​​ട്ടെ​​​യെ​ന്ന് ​ശ​പി​ക്കു​​​ന്ന​ത് ​വേ​ദ​​​ന​​​യോ​ടെ​ ​രേ​ഖ​ ​നോ​ക്കി​ ​നി​ന്നു.​ ​മു​ത​ൽ​ക്കൂ​ട്ടാ​​​കു​​​മെ​​​ന്നു​ ​ക​രു​തി​ ​വാ​ങ്ങി​യ​ ​വാ​ഹ​നം​ ​വ​ലി​​​യൊ​രു​ ​ബാ​ധ്യ​​​ത​​​യാ​യി​ ​മാ​റി.

വീ​ട്ടി​ൽ​ ​പ​ലി​​​ശ​​​ക്കാ​​​ര​നെ​ ​കു​റി​ച്ചു​ ​പ​റ​​​യു​​​മ്പോ​ൾ​ ​ത​ന്നെ​ ​പേ​ടി​​​യോ​ടെ​ ​മു​റി​​​യു​ടെ​ ​മൂ​ല​യി​ൽ​ ​ഒ​ളി​​​ച്ചി​​​രി​​​ക്കു​ന്ന​ ​കു​ട്ടി​​​ക​​​ളു​ടെ​ ​ദ​യ​​​നീ​​​യ​​​ഭാ​വം​ ​രേ​ഖ​യെ​ ​വ​ല്ലാ​തെ​ ​അ​സ്വ​​​സ്ഥ​​​യാ​​​ക്കി.​ ​മ​ക്ക​​​ളു​ടെ​ ​പ​ഠ​നം,​ ​ഭാ​വി​ ​സ്വ​പ്‌​ന​​​ങ്ങ​ൾ​ ​എ​ല്ലാ​​​ത്തി​നും​ ​പ​ണം​ ​വേ​ണം.​ ​താ​റു​​​മാ​​​റാ​യ​ ​സാ​മ്പ​​​ത്തി​​​കാ​​​വ​​​സ്ഥ​​​യു​ടെ​ ​കാ​ടും​ ​പ​ട​ലും​ ​വ​ള​ർ​ന്നു​ ​വ​ലു​​​താ​യി​ ​അ​ല​​​ങ്കോ​​​ല​​​പ്പെ​ട്ട​ ​വീ​ടി​​​നു​​​ള്ളി​ലെ​ ​ക​രി​​​പി​​​ടി​ച്ച​ ​അ​ടു​​​ക്ക​ള​ ​ചു​മ​​​രി​ൽ​ ​ത​ല​ ​ചാ​രി​​​യി​​​രു​ന്ന് ​അവൾ ക​ര​ഞ്ഞു​ ഒടുവിൽ ക​ണ്ണീ​​​രി​ന്റെ​ ​ഉ​പ്പു​​​പാ​ട് ​ക​വി​​​ള​ത്തു​ ​നി​ന്നും​ ​തു​ട​ച്ചു​ ​മാ​റ്റി​യ​ ​രേ​ഖ​ ​ഒ​രു​ ​തീ​രു​മാ​നം​ ​എ​ടു​​​ത്തു.​ ​ഇ​നി​ ​ക​ര​​​യാ​ൻ​ ​പാ​ടി​​​ല്ല.​ ​അങ്ങനെ ഒ​രി​റ്റ് ​ക​ണ്ണീ​​​രു​​​ണ്ടാ​​​​​ക്കാ​ൻ​ ​പോ​ലും​ ​ത്രാ​ണി​​​യി​​​ല്ലാ​തെ,​ ​സ​ങ്ക​​​ട​​​ത്തി​ന്റെ​ ​നേ​ർ​ത്ത​ ​നീ​റ്റ​ൽ​ ​പോ​ലും​ ​ഇ​ല്ലാ​​​തെ​​​യാ​ണ് ​ക​ട​ൽ​പ്പ​​​ണി​ക്ക് ​ഇ​റ​​​ങ്ങാ​​​നു​ള്ള​ ​തീ​രു​​​മാ​നം​ ​രേ​ഖ​ ​എ​ടു​​​ത്ത​​​ത്.​ ​ക​ട​ലി​ൽ​ ​ഞാ​ൻ​ ​കൂ​ടി​ ​വ​ര​​​ട്ടെ​​​യെ​ന്ന് ​കാ​ർ​ത്തി​​​കേ​​​യ​​​നോ​ട് ​ചോ​ദി​​​ച്ച​​​പ്പോ​ൾ​ ​ക​ര​​​യേ​​​ക്കാ​ൾ​ ​ഭീ​ക​​​ര​​​മാ​ണ് ​ക​ട​​​ലി​ലെ​ ​അ​വ​സ്ഥ​ ​എ​ന്നാ​ണ് ​മ​റു​​​പ​ടി​ ​കി​ട്ടി​​​യ​​​ത്.​ ​ഭീ​ക​​​ര​ൻ​മാ​രെ​ ​നേ​രി​​​ടു​​​ന്ന​തു​ ​പോ​ലെ​ ​തോ​ക്ക് ​ചൂ​ണ്ടി​​​യെ​​​ത്തു​ന്ന​ ​ക​ട​ൽ​സേ​​​ന​​​യു​ടെ​ ​പേ​ടി​​​പ്പെ​​​ടു​​​ത്തു​ന്ന​ ​നി​രീ​​​ക്ഷ​​​ണ​ത്തെ​ക്കു​റി​ച്ചും​ ​ക​ട​ൽ​പ്പ​ന്നി​​​ക​​​ളു​ടെ​ ​ആ​ക്ര​​​മ​​​ണ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ​ ​ബോ​ധ്യ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടും​ ​രേ​ഖ​ ​പി​ൻ​മാ​​​റാ​ൻ​ ​ത​യ്യാ​​​റാ​​​യി​ല്ല.

കാ​ർ​ത്തി​കേ​യ​ന്റെ​ ​ക​ണ്ണു​നീർ

കു​ട്ടി​​​ക്കാ​​​ല​ത്ത് ​ക​ട​ൽ​ ​കാ​ണാ​ൻ​ ​പോ​യ​​​പ്പോ​ൾ​ ​തി​ര​​​മാ​​​ല​​​ക​ൾ​ ​ക​ണ്ട് ​തി​രി​​​ഞ്ഞോ​​​ടി​യ​ ​രേ​ഖ​​​യു​ടെ​ ​ആ​ദ്യ​ത്തെ​ ​ക​ട​ൽ​ദി​നം​ ​മ​റ​​​ക്കാ​ൻ​ ​ക​ഴി​​​യി​​​ല്ല.​ ​ക​ട​​​ല​മ്മ​ ​കാ​ത്തു​​​കൊ​ള്ളും​ ​എ​ന്ന​ ​വി​ശ്വാ​​​സ​​​ത്തി​ൽ,​ ​ദൈവാനുഗ്രഹം ​ ​കൂ​ടെ​ ​ഉ​ണ്ടാ​​​കു​​​മെ​ന്ന​ ​ധൈ​ര്യ​​​ത്തി​ൽ​ ​കാ​ർ​ത്തി​​​കേ​​​യ​ന്റെ​ ​കൈ​പി​​​ടി​ച്ച് ​ക​തി​ർ​മ​​​ണ്ഡ​​​പ​​​ത്തി​ൽ​ ​കാ​ല് ​വയ്ക്കു​​​ന്ന​​​തു​​​പോ​ലെ​ ​ബോ​ട്ടി​ൽ​ ​ക​യ​​​റി.​ ​മു​ക​​​ളി​ൽ​ ​ആ​കാ​​​ശ​വും​ ​താ​ഴെ​ ​വെ​ള്ള​വും​ ​മാ​ത്രം.​ ​കാ​ത​​​ട​​​പ്പി​​​ക്കു​ന്ന​ ​ത​ണു​ത്ത​ ​ക​ട​ൽ​ക്കാ​​​റ്റി​ൽ​ ​ശ​രീ​രം​ ​ആ​ടി​​​യു​ല​ഞ്ഞു.​ ​ക​ട​​​ലി​ന്റെ​ ​കാ​ണാ​ത്ത​ ​വി​സ്‌​മ​യ​ ​ലോ​ക​​​ത്തേ​​​ക്കു​ള്ള​ ​യാ​ത്ര​ ​ആ​ദ്യം​ ​ര​സ​​​ക​​​ര​​​മാ​​​യി​​​രു​​​ന്നു.​ ​പ​ക്ഷേ​ ​തി​ര​​​മാ​​​ല​​​യി​ൽ​ ​നി​ന്നും​ ​തി​ര​​​മാ​​​ല​​​യി​​​ലേ​ക്ക് ​ഉ​യ​ർ​ന്നു​ ​താ​ഴു​​​മ്പോ​ൾ​ ​ഊ​ഞ്ഞാ​​​ലാ​​​ടു​ന്ന​ ​അ​നു​​​ഭ​​​വം.​ ​അ​ടി​വ​​​യ​​​റ്റി​ൽ​ ​നി​ന്നും​ ​ഒ​രു​ ​ആ​ന്ത​ൽ.​ ​ആ​ന്ത​ൽ​ ​ആ​ളി​പ​​​ട​ർ​ന്ന് ​ മ​നം​​​പിര​ട്ട​ലാ​യി​ ​മാ​റി.​ ​മ​നം​​​പി​​​ര​​​ട്ട​ൽ​ ​ഛ​ർ​ദി​​​യി​​​ലെ​ത്തി.​ ​ര​ക്തം​ ​വ​രെ​ ​ഛ​ർ​ദ്ദി​ച്ചു.​ ​അ​വ​ൾ​ ​അ​വ​​​ശ​​​യാ​യി​ ​ബോ​ട്ടി​ൽ​ ​കി​ട​​​ന്നു.​ ​ആ​രും​ ​ശ്ര​ദ്ധി​​​ച്ചി​​​ല്ല.​ ​അ​തൊ​രു​ ​ക​ട​ൽ​ ​നി​യ​​​മ​​​മാ​​​ണ്.​ ​നൂ​റ്റാ​​​ണ്ടു​​​ക​​​ളാ​​​യു​ള്ള​ ​വി​ശ്വാ​​​സ​​​മാ​ണ്,​ ​രീ​തി​​​യാ​​​ണ്.​ ​വ​ള്ളം​ ​വെ​ള്ള​​​​​ത്തി​​​ലി​​​റ​​​ങ്ങി​​​യാ​ൽ​ ​പ​ണി​ ​പൂ​ർ​ത്തി​​​യാ​​​ക്കി​യേ​ ​തി​രി​കെ​ ​വ​രൂ.​ ​അ​തി​​​നി​​​ട​​​യി​ൽ​ ​ആ​ർ​ക്ക് ​എ​ന്തു​ ​സം​ഭ​​​വി​​​ച്ചാ​ലും​ ​കൂ​ടെ​​​യു​​​ള്ള​​​വ​ർ​ ​ശ്ര​ദ്ധി​​​ക്കി​​​ല്ല.​ ​ന​ടു​​​ക്ക​​​ട​​​ലി​ലെ​ ​ബോ​ട്ടി​ൽ​ ​അ​വ​​​ശ​​​ത​​​യോ​ടെ​ ​കി​ട​ന്ന​ ​രേ​ഖ​ ​ച​ർ​ദ്ദി​​​ച്ചു​​​കൊ​​​ണ്ടേ​​​യി​​​രു​​​ന്നു.​ ​പ​ണി​ ​ക​ഴി​ഞ്ഞ് ​തി​രി​കെ​ ​വ​രാ​ൻ​ ​തു​ട​​​ങ്ങി​​​യ​​​പ്പോ​ൾ​ ​കാ​ർ​ത്തി​​​കേ​​​യ​ൻ​ ​ക​ര​​​ഞ്ഞു.​ ​വി​ദ്യാ​​​ഭ്യാ​​​സ​​​ത്തി​ലും​ ​സ​മു​​​ദാ​​​യ​​​ത്തി​ലും​ ​സ​മ്പ​​​ത്തി​ലും​ ​ത​ന്നെ​​​ക്കാ​ൾ​ ​ഉ​യ​ർ​ന്ന​ ​കു​ടും​​​ബ​​​ത്തി​ൽ​ ​ജ​നി​​​ച്ചു​​​വ​​​ള​ർ​ന്നി​ട്ടും​ ​എ​ല്ലാം​ ​ഉ​പേ​​​ക്ഷി​ച്ചു​ ​ത​ന്നോ​​​ടൊ​പ്പം​ ​വ​ന്ന​​​വ​ൾ​ ​ന​ടു​​​ക്ക​​​ട​​​ലി​ൽ​ ​ത​ള​ർ​ന്നു​ ​കി​ട​​​ക്കു​​​ന്ന​​​തു​​​ക​ണ്ട​ ​കാ​ർ​ത്തി​​​കേ​​​യ​ന്റെ​ ​ഹൃ​ദ​യം​ ​ത​ക​ർ​ന്നു.​ ​ത​ള​ർ​ന്നു​ ​മ​യ​​​ങ്ങു​ന്ന​ ​രേ​ഖ​യെ​ ​മാ​റോ​ട് ​ചേ​ർ​ത്ത​​​യാൾ ​ ​പൊ​ട്ടി​​​ക്ക​​​ര​ഞ്ഞു. ​ആ സ്നേഹം കണ്ട് രേഖയും കരഞ്ഞു. വീ​ടി​ന്റെ​ ​മു​ന്നി​ൽ​ ​വ​ന്ന് ​മ​ണ്ണ് ​വാ​രി​ ​​​പ്രാ​​​കു​ന്ന​ ​പ​ലി​​​ശ​​​ക്കാ​​​ര​ന്റെ​ ​ഭീ​ക​​​ര​​​മു​​​ഖ​വും​ ​മ​ക്ക​​​ളു​ടെ​ ​ദ​യ​​​നീ​യ​ ​മു​ഖ​വും​ ​ഓ​ർ​ത്ത​​​പ്പോ​ൾ​ ​അ​വ​​​ശ​​​ത​യെ​ ​ആ​ട്ടി​​​യോ​​​ടി​ച്ച​ ​രേ​ഖ​ ​ധീ​ര​​​ത​​​യോ​ടെ​ ​പി​റ്റേ​ന്നും​ ​ക​ട​ൽ​പ്പ​​​ണി​ക്ക് ​പോ​യി.​ ​രേ​ഖ​​​യു​ടെ​ ​മീ​ൻ​ ​പി​ടിത്തം​ ​നാ​ട്ടി​ൽ​ ​പാ​ട്ടാ​​​യി.​ ​അ​വ​ളെ​ ​ക​ളി​​​യാ​​​ക്കാ​ൻ​ ​തു​ട​​​ങ്ങി.​ ​കു​ട്ടി​​​ക​ളെ​ ​പ​റ​ഞ്ഞു​ ​പേ​ടി​​​പ്പി​​​ച്ചു.​ ​രേ​ഖ​യെ​ ​കാ​ണു​​​മ്പോ​ൾ​ ​ചി​ല​ർ​ ​അ​മ​ർ​ത്തി​ ​ചി​രി​​​ച്ചു.​ ​മ​റ്റു​ ​ചി​ല​ർ​ ​ഇ​രു​ത്തി​ ​മൂ​ളി.​ ​വേ​റൊ​രു​ ​കു​ട്ട​ർ​ ​കു​ശു​​​കു​​​ശു​​​ക്കു​​​ക​യും​ ​മു​റു​​​മു​​​റു​​​ക്കു​​​ക​യും​ ​ചെ​യ്തു.​ ​അ​ന്ത​​​സാ​യി​ ​അ​ദ്ധ്വാ​​​നി​ച്ച് ​ജീ​വി​​​ക്കു​​​ന്ന​​​തി​ൽ​ ​ആ​ത്മ​​​സം​​​തൃ​പ്‌​തി​ ​ക​ണ്ടെ​​​ത്തി​യ​ ​രേ​ഖ​യ്‌​ക്ക് ​കാ​ർ​ത്തി​​​കേ​​​യ​നും​ ​മ​ക്ക​ളും​ ​പൂ​ർ​ണ്ണ​​​പി​​​ന്തു​​​ണ​​​ ​കൊ​​​ടു​ത്തു.​ ​പ​ക​​​ലാ​​​യാ​ലും​ ​രാ​ത്രി​​​യാ​​​യ​ലും​ ​കാ​റ്റി​ന്റെ​ ​ഗ​തി​​​യ​​​നു​​​സ​​​രി​ച്ച്​ ​വ​ല​​​യി​​​ടാ​നും​ ​ആ​ഴ​​​ക്ക​​​ട​​​ലി​ന്റെ​ ​ഭാ​വ​മാ​റ്റ​ങ്ങ​ളെ​ ​തി​രി​​​ച്ച​​​റി​ഞ്ഞ് ​ന​ക്ഷ​​​ത്ര​​​ങ്ങ​​​ളേ​യും​ ​ച​ന്ദ്ര​​​നേ​യും​ ​നോ​ക്കി​ ​ദി​ക്ക​​​റി​ഞ്ഞ് ​ബോ​ട്ട് ​ഓ​ടി​​​ക്കുന്നത് ഉ​ൾ​പ്പെ​ടെ​ ​എ​ല്ലാ​ ​ക​ട​ൽ​ ​പ​ണി​​​ക​ളും​ ​രേ​ഖ​യ്‌​ക്ക് ​ചെ​യ്യാ​​​ന​​​റി​​​യാം.

അ​ഭി​മാ​ന​മാ​യി​ ​നേ​ട്ടം

ആ​ഴ​​​ക്ക​​​ട​ൽ​ ​മ​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​ന് ​ലൈ​സ​ൻ​സ് ​നേ​ടി​യ​ ​ഇ​ന്ത്യ​​​യി​ലെ​ ​ആ​ദ്യ​ ​വ​നി​​​ത​​​യു​ടെ​ ​പ​ദ​വി​ ​കി​ട്ടി​​​യ​ത് ​നീ​ന്ത​ൽ​ ​പോ​ലും​ ​അ​റി​​​യാ​ത്ത​ ​രേ​ഖ​​​യ്‌​ക്കാ​ണ് ​എ​ന്നറി​ഞ്ഞ​ ​നാ​ട്ടു​​​കാ​ർ​ ​ഇ​പ്പോ​ൾ​ ​സ​ന്തോ​​​ഷ​​​ത്തി​​​ലാ​ണ്.​ ​പെ​ണ്ണി​ന്റെ​ ​മീ​ൻ​പി​​​ടി​ത്തം​ ​അ​പ​​​മാ​​​ന​​​മെ​ന്നു​ ​പ​റ​ഞ്ഞു​ ​ക​ളി​​​യാ​ക്കി​ ​ചി​രി​​​ച്ച​​​വ​ർ​ ​ഇ​ന്ന് ​രേ​ഖ​യെ​ ​നോ​ക്കി​ ​നാ​ടി​ന്റെ​ ​അ​ഭി​​​മാ​നം​ ​എ​ന്നു​ ​പ​റ​ഞ്ഞു​ ​ആ​ഹ്ലാ​​​ദ​​​ത്തി​ൽ​ ​ചി​രി​​​ക്കു​​​ക​​​യാ​ണ്.​ ​ക​ടം​ ​തീ​ർ​ന്നാ​​​ലു​​​ട​ൻ​ ​പു​തി​​​യൊ​രു​ ​ബോ​ട്ട് ​വാ​ങ്ങ​​​ണം,​ ​മ​ക്ക​ളെ​ ​പ​ഠി​​​പ്പി​​​ക്ക​ണം.​ ​ചെ​റി​യ​ ​ചെ​റി​യ​ ​മോ​ഹ​​​ങ്ങ​​​ളു​​​മാ​യി​ ​രേ​ഖ​​​യു​ടെ​ ​ക​ട​ൽ​ ​ജീ​വി​തം​ ​തു​ട​​​രു​​​ക​​​യാ​​​ണ്.​ ​രേ​ഖ​ ​ഒ​രു​ ​ജീ​വി​ത​ ​പാ​ഠ​​​മാ​​​ണ്.​ ​ഇ​ല്ലാ​​​യ്‌​മ​​​ക​​​ളി​ലും​ ​വ​ല്ലാ​​​യ്‌​മ​​​ക​​​ളി​ലും​ ​ഭ​ർ​ത്താ​​​വി​​​നോ​​​ടൊ​പ്പം​ ​നി​ൽ​ക്കു​ന്ന​ ​ഭാ​ര്യ​​​യു​ടെ​ ​മനസ് ​ ​മ​ക്ക​​​ളു​ടെ​ ​ഭാ​വി​ക്കു​ ​വേ​ണ്ടി​ ​ജീ​വ​ൻ​ ​പോ​ലും​ ​മാ​റ്റി​വ​ച്ച് ​അ​ദ്ധ്വാ​​​നി​​​ക്കു​ന്ന​ ​അ​മ്മ​​​മാർക്കുള്ള കരുത്ത്.​ ​പ്ര​ണ​​​യ​​​കാ​​​ല​ത്ത് ​പ്ര​തീ​​​ക്ഷി​ച്ച​ ​ആ​ഡം​​​ബ​ര​ ​ജീ​വി​തം​ ​ത​രാ​ൻ​ ​ക​ഴി​​​യാ​തി​രു​ന്നി​ട്ടും​ ​ഭ​ർ​ത്താ​​​വി​നൊ​പ്പം​ ​ത​ല​കു​നി​ക്കാ​തെ​ ​മു​ന്നോ​ട്ടു​ന​ട​ക്കു​ന്ന​ ​ഒ​രു​ ​സ്ത്രീ​യു​ടെ​ ​സമർപ്പണം.​ ​അ​തേ,​ ​രേ​ഖ​ ​ഒ​രു​ ​ജീ​വി​ത​ ​പാ​ഠ​​​മാ​​​ണ്.​ ​ഒ​രു​ ​പ്ര​തി​സ​ന്ധി​യി​ലും​ ​തോ​ൽ​ക്കാ​തെ​ ​ത​ല​യു​യ​ർ​ത്തി​പി​ടി​ച്ച് ​മു​ന്നോ​ട്ടു​ ​പോ​കാ​ൻ​ ​മ​ന​ക്ക​രു​ത്ത് ​മാ​ത്രം​ ​മ​തി​യെ​ന്ന് ​പ​റ​യു​ന്ന​ ​മാ​തൃ​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE