ജീ​വാം​ശ​മാ​കു​ന്നു​ ​ഈ​ ​ചു​വ​ടു​കൾ

ശ​ര​ണ്യാ​ ​ ഭു​വ​നേ​ന്ദ്രൻ | Tuesday 23 October 2018 12:45 AM IST
anjali-hari

ച​ല​ച്ചി​ത്ര​ ​ഗാ​ന​ങ്ങ​ൾ​ക്ക് ​ശാ​സ്‌​ത്രീ​യ​ ​നൃ​ത്ത​ത്തി​ന്റെ​ ​ക​സ​വ് ​ചാ​ർ​ത്തു​ക​യാ​ണ് ​അ​ഞ്ജ​ലി​ ​ഹ​രി​ .​ ​പാ​ട്ട് ​ഏ​തു​മാ​കാം,​ ​ആ​ ​ചു​വ​ടു​ക​ൾ​ ​പി​ഴ​യ്‌​ക്കി​ല്ല,​പാ​ട്ട് ​അ​വ​രു​ടെ​ ​കാ​തി​ലെ​ത്തി​യാ​ൽ​ ​മാ​ത്രം​ ​മ​തി,​ ​ആ​രും​ ​ഒ​ന്നി​രു​ന്ന് ​കാ​ണാ​ൻ​ ​കൊ​തി​ക്കു​ന്ന​ ​നൃ​ത്ത​ശി​ല്പം​ ​പി​റ​ക്കു​മെ​ന്നു​റ​പ്പ്.​ ​ഇ​ങ്ങ​നെ​ ​ടീ​ച്ച​ർ​ ​ചി​ട്ട​പ്പെ​ടു​ത്തി​യ​ ​നൃ​ത്ത​ങ്ങ​ളി​ലൊ​ന്ന് ​ശി​ഷ്യ​ർ​ ​ചി​ത്രീ​ക​രി​ച്ച് ​യുട്യൂ​ബി​ലി​ട്ടു​ ​നോ​ക്കി.​ ​ഇ​താ​ ​ആ​ ​ചു​വ​ടു​ക​ൾ​ ​വൈ​റ​ലാ​യി​ ​മാ​റി​യി​രി​ക്കു​ന്നു.ടൊ​വി​നോ​ ​തോ​മ​സ് ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ച​ ​ഫെ​ലി​നി​യു​ടെ​ ​ചി​ത്രം​ ​തീ​വ​ണ്ടി​യി​ലെ​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ഗാ​നം​ ​'​ജീ​വാം​ശ​മാ​യി​ ​താ​നേ​ ​നീ​യും​ "​ ​എ​ന്ന​ ​പ്ര​ണ​യം​ ​തു​ളു​മ്പു​ന്ന​ ​വ​രി​ക​ൾ​ക്ക് ​ചി​ല​ങ്ക​യാ​ൽ​ ​ശ​ബ്ദം​ ​ന​ൽ​കി​യാ​ണ് ​അ​ഞ്ജ​ലി​ ​ഹ​രി​ ​ഇ​പ്പോ​ൾ​ ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധേ​യ​യാ​യി​ ​മാ​റി​യി​രി​ക്കു​ന്ന​ത്.​ ​കോ​ട്ട​യം​ ​പു​തു​പ്പ​ള്ളി​ ​സ്വ​ദേ​ശി​നി​ ​അ​ഞ്ജ​ലി​ ​ഹ​രി​ ​ഒ​രു​ക്കി​യ​ ​നൃ​ത്തം​ ​ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ​ഇ​തി​ന​കം​ ​ക​ണ്ട​ത്.

ഇ​പ്രാ​വ​ശ്യം​ ​ക്ലി​ക്കാ​യി

ഇ​ഷ്ട​പ്പെ​ട്ട​ ​സി​നി​മാ​ഗാ​ന​ങ്ങ​ൾ​ക്ക് ​ക്ലാ​സി​ക്ക​ൽ​ ​നൃ​ത്ത​ച്ചു​വ​ടു​ക​ൾ​ ​ഒ​രു​ക്കു​ന്ന​ ​പ​തി​വു​ണ്ട്.​ ​അ​ങ്ങ​നെ​ ​ഒ​രു​ ​ദി​വ​സം​ ​നൃ​ത്ത​ ​ക്ലാ​സി​നി​ടെ​യാ​ണ് ​'​ജീ​വാം​ശ​മാ​യ് ​താ​നേ...​'​എ​ന്ന​ ​ഗാ​ന​ത്തി​ന് ​ചു​വ​ട് ​വ​യ്‌​ച്ച​ത്.​ ​എ​ന്റെ​ ​സ്‌​കൂ​ളി​ന്റെ​ ​പേ​ജാ​യ​ ​ക​ലാ​ക​ള​രി​യി​ൽ​ ​പോ​സ്റ്റ് ​ചെ​യ്‌​ത​ ​ആ​ദ്യ​ദി​വ​സം​ ​ത​ന്നെ​ ​ആ​ ​വീ​ഡി​യോ​ ​ക​ണ്ട​ത് ​മൂ​ന്നു​ ​ല​ക്ഷം​ ​പേ​ർ​!​ ​ജ​ന​ങ്ങ​ൾ​ ​ഇ​ങ്ങ​നെ​ ​ഏ​റ്റെ​ടു​ക്കു​മെ​ന്ന് ​ഒ​ട്ടും​ ​പ്ര​തീ​ക്ഷി​ച്ചി​ല്ല.​ ​വീ​ഡി​യോ​ ​ഹി​റ്റ്ചാ​ർ​ട്ടി​ൽ​ ​ഇ​ടം​ ​നേ​ടി​യ​തോ​ടെ​ ​സ​ന്തോ​ഷ​മാ​യി.​ ​തീ​വ​ണ്ടി​യു​ടെ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​യ​ ​കൈ​ലാ​സ് ​മേ​നോ​ൻ​ ​നൃ​ത്തം​ ​ക​ണ്ട​തി​ന് ​ശേ​ഷം​എ​ക്സ​ലെ​ന്റ് ​എ​ന്നാ​ണ് ​പ്ര​തി​ക​രി​ച്ച​ത്.​ ​അ​തു​കൂ​ടി​ ​കേ​ട്ട​പ്പോ​ൾ​ ​ഫു​ൾ​ ​ത്രി​ല്ലി​ലാ​യി​ ​ഞാ​ൻ.​ ​കൂ​ടു​ത​ൽ​ ​ഗാ​ന​ങ്ങ​ൾ​ ​ഇ​ത്ത​ര​ത്തി​ൽ​ ​ചി​ട്ട​പ്പെ​ടു​ത്തി​ ​പോ​സ്റ്റ് ​ചെ​യ്‌​തു​ ​കൂ​ടെ​യെ​ന്നാ​ണ് ​പ​ല​രും​ ​ചോ​ദി​ക്കു​ന്ന​ത്.​ ​പി​ൻ​തു​ണ​ ​ല​ഭി​ക്കു​മ്പോ​ൾ​ ​വ​ലി​യ​ ​സ​ന്തോ​ഷം​ ​തോ​ന്നു​ന്നു​ണ്ട്.

anjali-hari

നൃ​ത്ത​മാണെനിക്കെല്ലാം

തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ ​ജ​യ​കൃ​ഷ്ണ​ന്റെ​യും​ ​ജ്യോ​തി​യു​ടെ​യും​ ​മ​ക​ളാ​യ​ ​അ​ഞ്ജ​ലി​ ​മൂ​ന്നാം​ ​ക്ലാ​സ് ​മു​ത​ൽ​ ​നൃ​ത്തം​ ​അ​ഭ്യ​സി​ക്കു​ന്നു​ണ്ട്.​ ​അ​ജ്ഞ​ലി​യു​ടെ​ ​അ​മ്മ​യു​ടെ​ ​മോ​ഹ​മാ​യി​രു​ന്നു​ ​ന​ർ​ത്ത​കി​യാ​ക​ണ​മെ​ന്ന​ത്.​ ​എ​ന്നാ​ല​ത് ​സാ​ധി​ച്ചി​ല്ല.​ ​കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ​ ​ആ​ ​അ​മ്മ​ ​മ​ക​ളി​ലൂ​ടെ​ ​ത​ന്റെ​ ​മോ​ഹം​ ​പൂ​ർ​ത്തീ​ക​രി​ച്ചു.​സു​രേ​ഖാ​ ​ഹ​രി​യെ​ന്ന​ ​നൃ​ത്താ​ദ്ധ്യാ​പി​ക​യു​ടെ​ ​ശി​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​ ​നൃ​ത്ത​ത്തി​ന്റെ​ ​ആ​ദ്യ​ ​പാ​ഠ​ങ്ങ​ൾ.​ ​വി​വേ​കോ​ദ​യം​ ​ഗേ​ൾ​സ് ​ഹ​യ​ർ​ ​സെ​ക്കൻഡറി സ്കൂ​ളി​ലാ​യി​രു​ന്നു​ ​വി​ദ്യാ​ഭ്യാ​സം.​ ​പ്ല​സ് ​ടു​വി​ന് ​ശേ​ഷം​ ​നൃ​ത്ത​ ​പ​ഠ​ന​ത്തി​ന്റെ​ ​ന​ല്ലൊ​രു​ ​ഭാ​ഗ​വും​ ​ചെ​ന്നൈ​യി​ലാ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​ഡോ.​ ​പ​ദ്മാ​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്റെ​ ​ശി​ഷ്യ.​ ​ഒ​പ്പം​ ​എം.​എ​ഫ്.​എ​ ​ഭ​ര​ത​നാ​ട്യം​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​വി​ദ്യാ​ർ​ത്ഥി​​യു​മാ​ണ്.

ഭ​ര​ത​നാ​ട്യ​വും​ ​മോ​ഹ​നി​യാ​ട്ട​വും​ ​ജീ​വി​ത​ ​ത​പ​സ്യ​യാ​ക്കി​യി​രി​ക്കു​ന്ന​ ​അ​ഞ്ജ​ലി​യു​ടെ​ ​ല​ക്ഷ്യം​ ​നൃ​ത്ത​ത്തി​ൽ​ ​ഉ​യ​ര​ങ്ങ​ളാ​ണ്.​ ​ഒ​രു​ ​റേ​ഡി​യോ​ ​ചാ​ന​ലി​ന്റെ​ ​പ​രി​പാ​ടി​യി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​ലാ​ലേ​ട്ടാ​ ​എ​ന്ന​ ​ഗാ​ന​ത്തി​നൊ​രു​ക്കി​യ​ ​അ​ഞ്ജ​ലി​യു​ടെ​ ​നൃ​ത്ത​വും​ ​ഇ​പ്പോ​ൾ​ ​വൈ​റ​ലാ​യി​ട്ടു​ണ്ട്.​ ​സ്റ്റു​ഡി​യോ​യി​ൽ​ ​ഇ​രു​ന്നു​കൊ​ണ്ടാ​യി​രു​ന്നു​ ​ആ​ ​ഗാ​ന​ത്തി​ന് ​അ​ഞ്ജ​ലി​ ​നൃ​ത്ത​രൂ​പ​മൊ​രു​ക്കി​യ​ത്.​നൃ​ത്തം​ ​ത​രം​ഗ​മാ​യ​തോ​ടെ​ ​സി​നി​മ​യി​ലേ​ക്ക് ​ധാ​രാ​ളം​ ​ക്ഷ​ണം​ ​ല​ഭി​ക്കു​ന്നു​ണ്ട്.​ ​ന​ർ​ത്ത​കി​യാ​യി​ ​കൂ​ടു​ത​ൽ​ ​വേ​ദി​ക​ളി​ൽ​ ​നി​റ​യു​ക​യാ​ണ് ​ല​ക്ഷ്യം.​ ​ന​ല്ല​ ​അ​വ​സ​ര​ങ്ങ​ൾ​ ​വ​ന്നാ​ൽ​ ​സി​നി​മ​യി​ലും​ ​ശ്ര​മി​ക്കാം​ ​എ​ന്നും​ ​അ​ഞ്ജ​ലി​ ​പ​റ​യു​ന്നു.

ശി​ഷ്യ​ർ ​മൂ​ന്ന് മുതൽ 65​ ​വ​രെ
കോ​ട്ട​യം​ ​പു​തു​പ്പ​ള്ളി​യി​ൽ​ ​ക​ലാ​ക​ള​രി​ ​എ​ന്ന​ ​നൃ​ത്ത​വി​ദ്യാ​ല​യം​ ​ന​ട​ത്തു​ന്ന​ ​അ​ഞ്ജ​ലി​ ​കോ​ട്ട​യം​ ​പ​ള്ളി​ക്കൂ​ടം​ ​സ്‌​കൂ​ളി​ൽ​ ​നൃ​ത്ത​ ​അ​ദ്ധ്യാ​പി​ക​യു​മാ​ണ്.​ ​മൂ​ന്നു​ ​വ​യ​സു​കാ​രി​ ​മു​ത​ൽ​ 65​ ​വ​യ​സു​വ​രെ​യു​ള്ള​ ​നാ​നൂ​റി​ലേ​റെ​ ​കു​ട്ടി​ക​ളു​ടെ​ ​ഗു​രു​വാ​ണ് ​അ​ഞ്ജ​ലി.​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ​ ​ഹ​രി​പ്ര​സാ​ദാ​ണ് ​ഭ​ർ​ത്താ​വ്.​ ​ത​ന്റെ​ ​ക​ലാ​ജീ​വി​ത​ത്തി​ന് ​അ​ദ്ദേ​ഹ​ത്തി​ൽ​ ​നി​ന്ന് ​മി​ക​ച്ച​ ​പി​ന്തു​ണ​യും​ ​അ​ഞ്ജ​ലി​ക്ക് ​ല​ഭി​ക്കു​ന്നു​ണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE