പഞ്ചവാദ്യം
അഞ്ച് വാദ്യങ്ങൾ ചേർന്നതാണിത്. തിമില, മദ്ദളം,ഇടയ്ക്ക, ഇലത്താളം, കൊമ്പ് എന്നിവയാണവ. ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന മേളമാണിത്. തിരുവില്വാമല വെങ്കിച്ചൻ സ്വാമിയാണ് പഞ്ചവാദ്യത്തെ ഇന്നത്തെ രീതിയിൽ ക്രമപ്പെടുത്തിയത്. അടിസ്ഥാനമായി ഇതൊരു ക്ഷേത്ര കലാരൂപമാണ്.
നാല്പത് മേളക്കാർ ആണ് പഞ്ചവാദ്യത്തിലുള്ളത്. പ്രത്യേക രീതിയിലാണ് മേളക്കാരെ വിന്യസിക്കുക.
തൃശൂർപൂരത്തിനോടനുബന്ധിച്ച് നടക്കുന്ന മഠത്തിൽ വറവ് എന്ന പഞ്ചവാദ്യം വളരെ ആസ്വാദകരമാണ്. തൃപ്പൂണിത്തറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ പഞ്ചവാദ്യവും പ്രശസ്തമാണ്.
അന്നമനട പരമേശ്വരൻ നായർ, അന്നമനട പീതാംബര മാരാർ, അന്നമനട അച്ചുതമാരാർ, കീഴില്ലം ഗോപാലകൃഷ്ണൻ മാരാർ എന്നിവർ ഇൗ രംഗത്തെ പ്രശസ്തരാണ്.
ചെണ്ടമേളം
വീക്കൻചെണ്ട, ഇലത്താളം, കൊമ്പ്, കുറുങ്കുഴൽ, ഉരുട്ടുചെണ്ട എന്നിവ ഉപയോഗിച്ചുള്ള മേളം. പ്രത്യേക ചിട്ടവട്ടങ്ങളോടെ അവതരിപ്പിക്കുന്ന ഇതിൽ പഞ്ചാരി, ചെമ്പു, ചെമ്പ, അടന്ത, ധ്രുവം, പാണ്ടി എന്നിവ പലതരത്തിലും താളത്തിലുമുള്ള ചെണ്ടമേളങ്ങളാണ്.
ശിങ്കാരിമേളം
ചെണ്ട, ഇലത്താളം എന്നിവ ഉപയോഗിച്ച് നടത്തുന്ന മേളം. മേളക്കാർ അണിനിരന്ന് ചടുലമായ മേളത്തോടെ പ്രത്യേക രീതിയിൽ ചുവടുവച്ചാണ് ഇത് അവതരിപ്പിക്കുക.
ചപ്ളാംകട്ട
അഞ്ചോ ആറോ ഇഞ്ച് നീളമുള്ള മരക്കട്ടകൾ ആണ് ചപ്ളാംകട്ട എന്നറിയപ്പെടുന്നത്. പരന്ന ഭാഗവും ഉരുണ്ട ഭാഗവും ഇതിനുണ്ട്. വിരലുകൊണ്ട് പിടിക്കാൻ മരക്കട്ടകളുടെ മധ്യത്തിൽ ലോഹവലയമിട്ടിരിക്കും. രണ്ട് മരക്കട്ടകൾ തമ്മിൽ അടിച്ചാണ് താളമുണ്ടാക്കുക. ഇൗട്ടിത്തടിയാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.
തകിൽ
തവിൽ എന്നും അറിയപ്പെടുന്നു. ചെണ്ടയേക്കാൾ ചെറുതാണിത്. വിസ്തീർണം കൂടിയതാണ് വലത് തല. ഇതിൽ കൈകൊണ്ടും ഇടത് തലയിൽ കോലും കൊണ്ടും കൊട്ടുന്നു. തമിഴ്നാട്ടിലാണ് ഇതിന് പ്രചാരം കൂടുതൽ.
പഞ്ചാരിമേളം
െണ്ടമേളങ്ങളിൽ പ്രാധാന്യം കൂടുതലുള്ള മേളം. നാലുമണിക്കൂറെങ്കിലും വേണം പഞ്ചാരിമേളം അവതരിപ്പിക്കാൻ ആവശ്യമാണ്. ഇടത് കൈയിൽ കോൽ ഉണ്ടാവില്ല എന്നതാണ് പ്രത്യേകത.