പ്രവാസികൾ കൂടുതലുള്ള ജില്ല ഏതാണെന്ന് അറിയാമോ

Tuesday 04 December 2018 1:15 AM IST
thunchan-parambu
തുഞ്ചൻ സ്മാരകം

ജ​ന​സം​ഖ്യ​ ​കൂ​ടി​യ​ ​ജി​ല്ല​യാ​ണ് ​മ​ല​പ്പു​റം.​ ​പ്ര​വാ​സി​ക​ൾ​ ​കൂ​ടു​ത​ലു​ള്ള​ ​മ​ല​പ്പു​റ​മാ​ണ് ​സാ​ക്ഷ​ര​രു​ടെ​ ​എ​ണ്ണ​ത്തി​ലും​ ​മു​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​ ​ജി​ല്ല.​ ​മ​ല​പ്പു​റ​ത്തി​ന്റെ​ ​വി​ശേ​ഷ​ങ്ങ​ളി​ലൂ​ടെ


പ്രത്യേകതകൾ

  • ജ​ന​സം​ഖ്യ​ ​കൂ​ടു​ത​ലു​ള്ള​ ​ജി​ല്ല
  • സാ​ക്ഷ​ര​രു​ടെ​ ​എ​ണ്ണം​ ​കൂ​ടു​തൽ
  • ജ​ന​സം​ഖ്യാ​ ​വ​ള​ർ​ച്ചാ​ ​നി​ര​ക്ക് ​കൂ​ടു​തൽ
  • പ്ര​വാ​സി​ക​ൾ​ ​കൂ​ടു​ത​ലു​ള്ള​ ​ജി​ല്ല
  • ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​കം​പ്യൂ​ട്ട​ർ​ സാ​ക്ഷ​ര​താ​ ​ജി​ല്ല ​
  • ഗ്രാ​മ​വാ​സി​ക​ൾ​ ​കൂ​ടു​തൽ
  • അ​ക്ഷ​യ​ ​പ​ദ്ധ​തി​ ​ആ​രം​ഭി​ച്ച​ ​ജി​ല്ല

രൂപീകരണം

1969​ ​ജൂ​ൺ​ 16​ ​നാ​ണ് ​കോ​ഴി​ക്കോ​ടി​ലെ​ ​ഏ​റ​നാ​ട് ​താ​ലൂ​ക്കും​ ​തി​രൂ​ർ​ ​താ​ലൂ​ക്കും​ ​പാ​ല​ക്കാ​ട്ടെ പൊ​ന്നാ​നി,​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​താ​ലൂ​ക്കി​ലെ​ ​ഭൂ​രി​ഭാ​ഗം​ ​പ്ര​ദേ​ശ​ങ്ങ​ളും​ ​കൂ​ട്ടി​ച്ചേ​ർ​ത്ത് ​മ​ല​പ്പു​റം​ ​രൂ​പീ​ക​രി​ച്ച​ത്.

പ്രധാന സ്ഥലങ്ങൾ

നെ​ടു​ങ്ക​യം

വ​ന​പ്ര​ദേ​ശ​മാ​യ​ ​ഇ​ത് ​ഒ​രു​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​കേ​ന്ദ്രം​ ​കൂ​ടി​യാ​ണ്.​ ​ചോ​ല​നാ​യ്ക്ക​ർ​ ​എ​ന്ന​ ​ആ​ദി​വാ​സി​ ​വി​ഭാ​ഗം​ ​ഇ​വി​ട​ത്തെ​ ​വ​ന​ങ്ങ​ളി​ൽ​ ​താ​മ​സി​ക്കു​ന്നു.​ ​പ​ഴ​മ​യു​ടെ​ ​സ്മ​ര​ണ​ക​ളെ​ ​ഇ​വി​ടെ​ ​സം​ര​ക്ഷി​ച്ചി​രി​ക്കു​ന്നു.​ 1930​ൽ​ ​പ​ണി​ ​തീ​ർ​ത്ത​ ​ക​മ്പി​പ്പാ​ല​ങ്ങ​ൾ,​ ​ബം​ഗ്ളാ​വ്,​ ​ആ​ന​പ്പന്തി,​ ​കൂ​റ്റ​ൻ​ ​പ​ത്താ​യം​ ​എ​ന്നി​വ​ ​കാ​ണാം.

മ​മ്പു​റം​ ​മ​ഖാം

പ്ര​ശ​സ്ത​ ​മു​സ്ലിം​ ​തീ​ർ​ത്ഥാ​ട​ന​ ​കേ​ന്ദ്രം.​ ​ക​ട​ലു​ണ്ടി​പ്പു​ഴ​യു​ടെ​ ​തീ​ര​ത്താ​ണി​ത്.​ ​മ​മ്പു​റം​ ​ത​ങ്ങ​ൾ​മാ​രു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ളെ ​ഇ​വി​ടെ​ ​മ​റ​വ് ​ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു.​ ​ഹ​സ​ൻ​ ​ജി​ഫ്രി​ ​എ​ന്ന​ ​മ​ത​ ​പ​ണ്ഡി​ത​ന്റെ​ ​ആ​ഗ​മ​ന​ത്തോ​ടു​കൂ​ടി​യാ​ണ് ​ആ​ത്മീ​യ​ ​കേ​ന്ദ്ര​മെ​ന്ന​ ​നി​ല​യി​ൽ​ ​ഇ​ത് ​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്ക​പ്പെ​ട്ട് ​തു​ട​ങ്ങി​യ​ത്.

പൊ​ന്നാ​നി​ ​വ​ലി​യ​ ​ജു​മു​ ​അ​ത്ത് ​പ​ള്ളി

ച​രി​ത്ര​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​മു​സ്ലിം​ ​പ​ള്ളി​ ​ശൈ​ഖ് ​സൈ​നു​ദ്ദീ​ൻ​ ​നി​ർ​മ്മി​ച്ച​ ​പ​ള്ളി.​ ​അ​ദ്ദേ​ഹം​ ​ത​ന്നെ​ ​ഇ​വി​ടെ​ ​അ​ദ്ധ്യാ​പ​ന​വും​ ​ആ​രം​ഭി​ച്ചു.​ ​മ​ല​ബാ​ർ​ ​മാ​ന്വ​ലി​ൽ​ ​ഈ​ ​പ​ള്ളി​യെ​ക്കു​റി​ച്ച് ​പ​റ​ഞ്ഞി​ട്ടു​ണ്ട്.

പൂ​ക്കോ​ട്ടൂ​ർ​ ​യു​ദ്ധ​ ​സ്മാ​ര​ക​ങ്ങൾ


1921​ൽ​ ​മാ​പ്പി​ള​ ​പോ​രാ​ളി​ക​ളും​ ​ബ്രി​ട്ടീ​ഷു​കാ​രും​ ​ത​മ്മി​ൽ​ ​പൂ​ക്കോ​ട്ടൂ​ർ​ ​എ​ന്ന​ ​സ്ഥ​ല​ത്ത് ​വ​ച്ചു​ ​ന​ട​ന്ന​ ​യു​ദ്ധ​മാ​ണ് ​പൂ​ക്കോ​ട്ടൂ​ർ​ ​യു​ദ്ധം.​ ​പോ​രാ​ളി​ക​ളോടുള്ള ആദരസൂചകമായി​ സ്മാരകങ്ങളുണ്ട്.

കൊ​ടി​കു​ത്തി​മല


'​മ​ല​പ്പു​റ​ത്തി​ന്റെ​ ​ഊ​ട്ടി​'​ ​എ​ന്ന​ ​അ​പ​ര​ ​നാ​മ​ത്തി​ല​റി​യ​പ്പെ​ടു​ന്നു.​ ​ഇ​വി​ടേ​ക്കു​ള്ള​ ​ട്ര​ക്കിം​ഗ് ​എ​ളു​പ്പ​മ​ല്ല.​ ​വെ​ട്ട​ത്തൂ​ർ,​ ​താ​ഴേ​ക്കാ​ട് ​ഗ്രാ​മ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ​ഇ​ത് ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ത്.

അ​രി​മ്പ്ര​ക്കു​ന്നു​കൾ


'​മ​ല​പ്പു​റ​ത്തി​ന്റെ​ ​മി​നി​ ​ഊ​ട്ടി​'.​ ​ധാ​രാ​ളം​ ​വി​നോ​ദ​ ​സ​ഞ്ചാ​രി​ക​ളെ​ ​ആ​ക​ർ​ഷി​ക്കു​ന്ന​ ​ഇ​ത് ​സ​മു​ദ്ര​ ​നി​ര​പ്പി​ൽ​ ​നി​ന്ന് 1050​ ​മീ​റ്റ​ർ​ ​ഉ​യ​ര​ത്തി​ൽ​ ​സ്ഥി​തി​ ​ചെ​യ്യു​ന്നു.​ ​ഊ​ട്ടി​യോ​ടു​ള്ള​ ​സാ​ദൃ​ശ്യം​ ​കൊ​ണ്ടാ​ണി​തി​ന് ​'​മി​നി​ ​ഊ​ട്ടി​'​ ​എ​ന്ന​ ​പേ​ര് ​വ​ന്ന​ത്.​ ​പ്ര​കൃ​തി​ ​ഭം​ഗി​ക്ക് ​പ്ര​ശ​സ്ത​മാ​ണ് ​ഈ​ ​സ്ഥ​ലം.

കോ​ട്ട​യ്ക്കൽ


ആ​യു​ർ​വേ​ദ​ത്തി​ന്റെ​ ​ത​ല​സ്ഥാ​നം​ ​എ​ന്ന് ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ ​സ്ഥ​ല​മാ​ണ് ​കോ​ട്ട​യ്ക്ക​ൽ.​ ​വെ​ങ്കി​ട്ട​ക്കോ​ട്ട​ ​എ​ന്നാ​യി​രു​ന്നു​ ​ഈ​ ​സ്ഥ​ല​ത്തി​ന്റെ​ ​പ​ഴ​യ​പേ​ര്.​ ​കേ​ര​ള​ത്തി​ലെ​ ​'​ധ​ന്വ​ന്ത​രി​ ​ഗ്രാ​മം​'​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് ​കോ​ട്ട​യ്ക്ക​ലാ​ണ്.​ ​പി.​എ​സ്.​ ​വാ​ര്യ​ർ​ ​സ്ഥാ​പി​ച്ച​ ​കോ​ട്ട​യ്ക്ക​ൽ​ ​ആ​ര്യ​വൈ​ദ്യ​ശാ​ല​യാ​ണ് ​കോ​ട്ട​യ്ക്ക​ലി​നെ​ ​ആ​യു​ർ​വേ​ദ​ ​രം​ഗ​ത്ത് ​പ്ര​ശ​സ്ത​മാ​ക്കി​യ​ത്.

' പൊ​ന്നാ​നി​

കേ​ര​ള​ത്തി​ലെ​ ​മ​ക്ക​"​എ​ന്ന​ ​അ​പ​ര​ ​നാ​മ​ത്തി​ൽ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​പൊ​ന്നാ​നി​ ​ഒ​രു​ ​പു​രാ​ത​ന​ ​തു​റ​മു​ഖ​ ​ന​ഗ​ര​മാ​ണ്.​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​തീ​ര​ത്ത് ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​ഇ​തി​നെ​ക്കു​റി​ച്ച് ​'​പെ​രി​പ്ള​സ് ​ഒ​ഫ് ​എ​റി​ത്രി​യ​ൻ​ ​സീ​"​ ​എ​ന്ന​ ​ഗ്രീ​ക്ക് ​ഗ്ര​ന്ഥ​ത്തി​ൽ​ ​തി​ണ്ടി​സ് ​എ​ന്ന​ ​പേ​രി​ൽ​ ​പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.​ ​ച​രി​ത്ര​പ​ര​മാ​യി​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​സ്ഥ​ല​മാ​ണി​ത്.
കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ​ ​പൊ​ന്നാ​നി​യി​ൽ​ ​താ​മ​സി​ച്ചി​രു​ന്നു. ഭാ​ര​ത​പ്പു​ഴ​യും​ ​തി​രൂർ​പു​ഴ​യും​ ​ഒ​ന്ന് ​ചേ​ർ​ന്ന് ​അ​റ​ബി​ക്ക​ട​ലി​ൽ​ ​പ​തി​ക്കു​ന്ന​ത് ​പൊ​ന്നാ​നി​യി​ൽ​ ​വ​ച്ചാ​ണ്.​ ​ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ​ എത്തുന്ന പു​റ​ത്തൂ​ർ​ ​പ​ക്ഷി​ ​നി​രീ​ക്ഷ​ണ​ ​കേ​ന്ദ്രവും സന്ദർശകരെ ആകർഷി​ക്കുന്നു.
'​പ​ള്ളി​ക​ളു​ടെ​ ​ന​ഗ​രം​" ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​പൊ​ന്നാ​നി​യി​ലാ​ണ് ​പേ​ർ​ഷ്യ​ൻ,​ ​അ​റേ​ബ്യ​ൻ​ ​ക​ലാ​രൂ​പ​ങ്ങ​ൾ​ ​എ​ത്തു​ക​യും​ ​പി​ന്നീ​ട​ത് ​അ​റ​ബ് ​-​ ​മ​ല​യാ​ളം​ ​എ​ന്ന​ ​സ​ങ്ക​ര​ഭാ​ഷ​ ​രൂ​പ​പ്പെ​ട്ട​തും.

അ​ങ്ങാ​ടി​പ്പു​റം

വ​ള്ളു​വ​നാ​ട് ​സ്വ​രൂ​പ​ത്തി​ന്റെ​ ​ആ​സ്ഥാ​ന​മാ​യി​രു​ന്നു​ ​ഈ​ ​ഗ്രാ​മം.​ ​നി​ര​വ​ധി​ ​ക്ഷേ​ത്ര​ങ്ങ​ൾ​ ​ഇ​വി​ടെ​യു​ണ്ട്.​ ​ക​ട​ലു​ണ്ടി​പ്പു​ഴ​യു​ടെ​ ​ഒ​രു​ ​പോ​ഷ​ക​ ​ന​ദി​ ​ഇ​തി​ലൂ​ടെ​ ​ക​ട​ന്നു​പോ​വു​ന്നു.

നി​ല​മ്പൂർ

മ​ല​പ്പു​റ​ത്തെ​ ​പ്ര​ധാ​ന​ ​പ​ട്ട​ണ​ങ്ങ​ളി​ലൊ​ന്നാ​യ​ ​ഇ​ത് ​തേ​ക്കി​ന് ​പ്ര​ശ​സ്ത​മാ​യ​ ​സ്ഥ​ല​മാ​ണ്.​ ​ചാ​ലി​യാ​ർ​ ​ന​ദി​യു​ടെ​ ​തീ​ര​ത്താ​ണ് ​ഇ​ത്.​ ​നി​ല​മ്പൂ​രി​ന്റെ​ ​കി​ഴ​ക്ക് ​നീ​ല​ഗി​രി​ ​മ​ല​നി​ര​ക​ളാ​ണ്.


നി​ല​മ്പൂ​രി​ലെ​ ​കാ​ഴ്ച​കൾ


ക​നോ​ലി​ ​പ്ളോ​ട്ട്


ലോ​ക​ത്തി​ലെ​ ​ആ​ദ്യ​ത്തെ​ ​മ​നു​ഷ്യ​ ​നി​ർ​മ്മി​ത​ ​തേ​ക്കി​ൻ​ ​തോ​ട്ടം.​ 1846​ൽ​ ​അ​ന്ന​ത്തെ​ ​മ​ല​ബാ​ർ​ ​ക​ള​ക്ട​റാ​യി​രു​ന്ന​ ​എ​ച്ച്.​വി.​ ​ക​നോ​ലി​യു​ടെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​ന​ട്ടു​ ​പി​ടി​പ്പി​ച്ച​താ​ണ് ​ഈ​ ​തേ​ക്കി​ൻ​ ​തോ​ട്ടം.​ ​പൈ​തൃ​ക​ ​പ​ട്ടി​ക​യി​ൽ​ ​ഇ​ടം​ ​നേ​ടി​യ​താ​ണീ​ ​തോ​ട്ടം.


നി​ല​മ്പൂ​ർ​ ​തേ​ക്ക് ​മ്യൂ​സി​യം


തേ​ക്കു​ക​ളെ​ക്കു​റി​ച്ചു​ള്ള​ ​ശാ​സ്ത്രീ​യ​മാ​യ​തും​ ​ച​രി​ത്ര​പ​ര​മാ​യ​തു​മാ​യ​ ​അ​റി​വു​ക​ൾ​ ​ഇ​വി​ടെ​ ​നി​ന്ന് ​ല​ഭി​ക്കും.​ ​ലോ​ക​ത്തി​ലെ​ ​ആ​ദ്യ​ത്തെ​ ​തേ​ക്കു​ ​മ്യൂ​സി​യ​മാ​യ​ ​ഇ​വി​ടെ​യാ​ണ് ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​പ​ഴ​ക്ക​മു​ള്ള​ ​തേ​ക്കും.​ ​കേ​ര​ള​ ​വ​ന​ഗ​വേ​ഷ​ണ​ ​കേ​ന്ദ്ര​ത്തി​ന് ​കീ​ഴി​ൽ​ 1995​ ​ലാ​ണ് ​ഇ​ത് ​സ്ഥാ​പി​ത​മാ​യ​ത്.​ ​തേ​ക്ക് ​കൊ​ണ്ടു​ള്ള​ ​ശി​ല്പ​ങ്ങ​ളു​ണ്ടി​വി​ടെ.

ചെ​രു​പ്പ​ടി​ ​മല


സ​മു​ദ്ര​നി​ര​പ്പി​ൽ​ ​നി​ന്ന് 1050​ ​അ​ടി​ ​ഉ​യ​ര​ത്തി​ൽ​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​പ്ര​കൃ​തി​ഭം​ഗി​യു​ള്ള​ ​സ്ഥ​ലം.​ ​ മ​ല​പ്പു​റ​ത്തി​ന്റെ​ ​പ​കു​തി​യും​ ​ഇ​വി​ടെ​ ​നി​ന്ന് ​കാ​ണാം.


ഊ​ര​കം​മല


ഊ​ര​കം,​ ​ക​ണ്ണ​മം​ഗ​ലം,​ ​വേ​ങ്ങ​ര​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​ ​കി​ട​ക്കു​ന്ന​താ​ണ് ​ഊ​ര​കം​മ​ല.​ ​മ​ല​ബാ​ർ​ ​ക​ലാ​പ​കാ​ല​ത്ത് ​പോ​രാ​ളി​ക​ളു​ടെ​ ​ഒ​ളി​ത്താ​വ​ള​മാ​യി​രു​ന്നു​ ​ഊ​ര​കം​മ​ല.

പൂ​ച്ചോ​ല​മാ​ട്


ക​ണ്ണ​മം​ഗ​ലം​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ഒ​രു​ ​ഗ്രാ​മ​മാ​ണ് ​പൊ​ട്ടി​ച്ചെ​ന.​ ​പൂ​വി​ൻ​ചോ​ല​ ​എ​ന്ന​ ​പേ​രു​ള്ള​ ​ചെ​റി​യ​ ​കു​ളം,​ ​അ​തി​ന്റെ​ ​മാ​ട് ​(​കു​ന്ന്)​ ​എ​ന്ന​ ​വാ​ക്കി​ൽ​ ​നി​ന്നാ​ണ​ ​ഈ​ ​പേ​ര് ​ഉ​ത്ഭ​വി​ച്ച​ത്.

ആ​ന​ക്ക​യം


കേ​ര​ള​ത്തി​ലെ​ ​ക​ശു​അ​ണ്ടി​ ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്രം​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​തി​വി​ടെ​യാ​ണ്.​ ​ആ​ന​ക്ക​യം​ ​ഒ​രു​ ​ഗ്രാ​മ​മാ​ണ്.

കോ​ട്ട​പ്പാ​ടി​ ​ഫു​ട്ബാ​ൾ​ ​സ്റ്റേ​ഡി​യം


ഫു​ട്ബാ​ൾ​ ​ഭ്ര​മ​ത്തി​ന് ​പ്ര​ശ​സ്ത​മാ​ണ് ​മ​ല​പ്പു​റം.​ ​മ​ല​പ്പു​റം​ ​സ്റ്റേ​ഡി​യം​ ​എ​ന്നും​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ഈ​ ​സ്റ്റേ​ഡി​യം​ ​ച​രി​ത്ര​ ​പ്ര​സി​ദ്ധ​മാ​ണ്.​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന് ​മു​ൻ​പ് ​നി​ർ​മ്മി​ക്ക​പ്പെ​ട്ട​താ​ണീ​ ​സ്റ്റേ​ഡി​യം.

സംസ്കാരിക കേന്ദ്രങ്ങൾ

തു​ഞ്ച​ൻ​ ​പ​റ​മ്പ്


തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന്റെ​ ​ജ​ന്മ​നാ​ടാ​ണ് ​തി​രൂ​രി​ലെ​ ​തു​ഞ്ച​ൻ​ ​പ​റ​മ്പ്.​ ​ഇ​വി​ടെ​ ​തു​ഞ്ച​ൻ​ ​സ്മാ​ര​കം​ ​സ്ഥി​തി​ ​ചെ​യ്യു​ന്നു.​ ​വി​ദ്യാ​രം​ഭ​ത്തി​ന് ​നൂറുകണക്കി​ന് കു​ട്ടി​ക​ൾ​ ​ഇ​വി​ടെ​ ​എ​ത്താ​റു​ണ്ട്.

തി​രു​മാ​ന്ധാം​കു​ന്ന് ​ഭ​ഗ​വ​തി​ ​ക്ഷേ​ത്രം

അ​ങ്ങാ​ടി​പ്പു​റ​ത്തു​ള്ള​ ​പു​രാ​ത​ന​ ​ക്ഷേ​ത്രം.​ ​ഭ​ദ്ര​കാ​ളി​യാ​ണ് ​പ്ര​തി​ഷ്ഠ.​ ​വ​ള്ളു​വ​നാ​ട് ​രാ​ജാ​ക്ക​ന്മാ​രു​ടേ​താ​യി​രു​ന്നു​ ​ഈ​ ​ക്ഷേ​ത്രം.


തി​രു​നാ​വാ​യ​ ​നാ​വാ​മു​കു​ന്ദ​ ​ക്ഷേ​ത്രം

ഭാ​ര​ത​പ്പു​ഴ​യു​ടെ​ ​തീ​ര​ത്തു​ള്ള​ ​പു​രാ​ത​ന​ ​ക്ഷേ​ത്രം.​ ​മ​ഹാ​വി​ഷ്ണു​വാ​ണ് ​പ്ര​ധാ​ന​ ​പ്ര​തി​ഷ്ഠ.​ ​ക്ഷേ​ത്ര​ത്തി​ന​ടു​ത്താ​യി​രു​ന്നു​ ​മാ​മാ​ങ്കം​ ​ന​ട​ന്നി​രു​ന്ന​ത്.​ ​സാ​മൂ​തി​രി​ ​കു​ടും​ബ​ത്തി​ന്റെ​ ​അ​ധീ​ന​ത​യി​ലാ​ണ് ​ക്ഷേ​ത്ര​മി​ന്നും.​ ​ല​ക്ഷ്മി​ ​സ​മേ​ത​നാ​യ​ ​നാ​രാ​യ​ണ​നാ​ണ് ​നാ​വാ​മു​കു​ന്ദ​ൻ​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്.

തി​രു​നാ​വായ

ഭാ​ര​ത​പ്പു​ഴ​യു​ടെ​ ​തീ​ര​ത്തു​ള്ള​ ​ഈ​ ​ചെ​റി​യ​ ​ഗ്രാ​മ​ത്തി​ലാ​ണ് ​മാ​മാ​ങ്കം​ ​ന​ട​ന്നി​രു​ന്ന​ത്.​ ​പെ​രു​മ്പ​ട​പ്പ് ​സ്വ​രൂ​പ​ത്തി​ന്റെ​ ​ത​ല​സ്ഥാ​ന​മാ​യ​ ​തി​രു​നാ​വാ​യെ​ ​സാ​മൂ​തി​രി​ ​പി​ടി​ച്ചെ​ടു​ത്തു.​ ​അ​തി​നാ​ൽ​ ​പെ​രു​മ്പ​ട​പ്പ് ​സ്വ​രൂ​പ​ത്തി​ന്റെ​ ​ത​ല​സ്ഥാ​നം​ ​സാ​മൂ​തി​രി​ ​ചെ​റി​യ​ ​നാ​ട്ടു​രാ​ജ്യ​ങ്ങ​ളു​മാ​യി​ ​പ​തി​നാ​ലാം​ ​നൂ​റ്റാ​ണ്ടി​ൽ​ ​ചെ​യ്ത​ ​യു​ദ്ധ​ങ്ങ​ൾ​ ​തി​രു​നാ​വാ​യ​ ​യു​ദ്ധം​ ​എ​ന്ന​റി​യ​പ്പെ​ടു​ന്നു.

പാ​ണ​ക്കാ​ട് ​ത​ങ്ങ​ൾ​ ​കു​ടും​ബം


ത​ങ്ങ​ൾ​ ​കു​ടും​ബ​ത്തി​ന്റെ​ ​പേ​രി​ലൂ​ടെ​ ​പ്ര​ശ​സ്ത​മാ​ണ് ​പാ​ണ​ക്കാ​ട് ​എ​ന്ന​ ​സ്ഥ​ലം.​ ​യെ​മ​നി​ൽ​ ​നി​ന്നും​ ​വ​ന്ന​ ​അ​റ​ബ് ​വം​ശ​ജ​രു​ടെ​ ​ത​ല​മു​റ​യാ​ണ് ​ഇ​ന്ന​ത്തെ​ ​ത​ങ്ങ​ൾ​ ​കു​ടും​ബ​ക്കാ​ർ.​ 17​-ാം​ ​നൂ​റ്റാ​ണ്ടി​ലാ​ണ് ​ഇ​വ​ർ​ ​കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.

പ്രധാന പുഴകളും നദികളും കായലുകളും

കാ​ഞ്ഞി​ര​പ്പുഴ

ചാ​ലി​യാ​റി​ന്റെ​ ​പോ​ഷ​ക​ ​ന​ദി.​ ​നി​ല​മ്പൂ​രി​ലൂ​ടെ​ ​ഒ​ഴു​കു​ന്നു.​ ​ആ​ഢ്യ​ൻ​പാ​റ​ ​വെ​ള്ള​ച്ചാ​ട്ടം​ ​ഇ​തി​ലാ​ണ് ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ത്.

ചാ​ലി​യാർ

നീ​ള​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​നാ​ലാം​ ​സ്ഥാ​ന​ത്ത്.​ ​ബേ​പ്പൂ​ർ​ ​പു​ഴ​ ​എ​ന്നും​ ​വി​ളി​ക്കു​ന്നു.​ ​പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ​ ​ഇ​ള​മ്പാ​റി​ ​മ​ല​മു​ക​ളി​ൽ​ ​നി​ന്നും​ ​ഉ​ദ്ഭ​വി​ച്ച് ​അ​റ​ബി​ക്ക​ട​ലി​ൽ​ ​ചേ​രു​ന്ന​ ​ചാ​ലി​യാ​ർ​ ​കോ​ഴി​ക്കോ​ടി​നും​ ​മ​ല​പ്പു​റ​ത്തി​നു​മി​ട​യി​ലൂ​ടെ​ ​ഒ​ഴു​കു​ന്നു.​ ​
ചാ​ലി​പ്പു​ഴ,​ ​പു​ന്ന​പ്പു​ഴ,​ ​ക​രി​മ്പു​ഴ,​ ​ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ,​ ​ചെ​റു​പു​ഴ,​ ​വ​ണ്ടാ​റ​പ്പു​ഴ​ ​എ​ന്നി​വ​ ​പോ​ഷ​ക​ ​ന​ദി​ക​ളാ​ണ്. നി​ല​മ്പൂ​ർ,​ ​മാ​വൂ​ർ,​ ​ഫ​റോ​ക്ക്,​ ​അ​രീ​ക്കോ​ട്,​ ​എ​ട​വ​ണ്ണ​ ​എ​ന്നി​വ​ ​ഇ​തി​ന്റെ​ ​തീ​ര​ത്തു​ള്ള​ ​പ്ര​ധാ​ന​ ​പ​ട്ട​ണ​ങ്ങ​ൾ.

ബീ​യ്യം​ ​കാ​യൽ

പൊ​ന്നാ​നി​യി​ലെ​ ​ആ​ക​ർ​ഷ​ണം.​ ​ബോ​ട്ടിം​ഗ് ​സൗ​ക​ര്യ​മു​ണ്ട്.​ ​യാ​ത്രി​ക​ർ​ക്ക് ​കാ​യ​ലി​ന്റെ​ ​തീ​ര​ത്ത് ​താ​മ​സി​ക്കാ​നു​ള്ള​ ​റെ​സ്റ്റ് ​ഹൗ​സു​ക​ളു​ണ്ട്.

ക​ട​ലു​ണ്ടി​പ്പുഴ

ക​രി​മ്പു​ഴ​ ​എ​ന്ന് ​അ​റി​യ​പ്പെ​ടു​ന്ന​ ​ഈ​ ​ന​ദി​ ​കേ​ര​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ആ​റാ​മ​ത്തെ​ ​ന​ദി​യാ​ണ്.​ ​സ​ഹ്യ​ ​പ​ർ​വ​ത​ത്തി​ലെ​ ​ചേ​ര​ക്കൊ​മ്പ​ൻ​ ​മ​ല​യി​ൽ​ ​നി​ന്നു​ത്ഭ​വി​ച്ച് ​അ​റ​ബി​ക്ക​ട​ലി​ൽ​ ​ചേ​രു​ന്നു.​
​പ്ര​ധാ​ന​മാ​യും​ ​മ​ല​പ്പു​റ​ത്ത് ​കൂ​ടെ​ ​ഒ​ഴു​കു​ക​യാ​ണെ​ങ്കി​ലും​ ​കോ​ഴി​ക്കോ​ടി​ലൂ​ടെ​യും​ ​ഇ​ത് ​ഒ​ഴു​കു​ന്നു​ണ്ട്.​ ​ക​ട​ലു​ണ്ടി​ ​പ​ക്ഷി​ ​സ​ങ്കേ​തം​ ​ഇ​തി​ന്റെ​ ​തീ​ര​ത്താ​ണ്.​ ​
മ​ല​പ്പു​റം​ ​പ​ട്ട​ണം,​ ​തി​രൂ​ര​ങ്ങാ​ടി​ ​എ​ന്നി​വ​ ​ഇ​തി​ന്റെ​ ​ക​ര​യി​ലാ​ണ്.​ ​മ​മ്പു​റം​ ​പ​ള്ളി,​ ​കോ​ട്ട​ക്കു​ന്ന് ​എ​ന്നി​വ​യും​ ​ഇ​തി​ന്റെ​ ​തീ​ര​ത്താ​ണ്.​ ​ഒ​ലി​പ്പു​ഴ,​ ​വെ​ള്ളി​യാ​ർ​ ​പു​ഴ​ ​എ​ന്നി​വ​ ​ഇ​തി​ന്റെ​ ​കൈ​വ​ഴി​ക​ളാ​ണ്.

ക​ട​ലു​ണ്ടി​ ​പ​ക്ഷി​ ​സ​ങ്കേ​തം

വ​ള്ളി​ക്കു​ന്ന് ​പ​ഞ്ചാ​യ​ത്തി​ലെ​ ​ക​ട​ലു​ണ്ടി​ ​ന​ഗ​ര​ത്തി​ൽ​ ​സ്ഥി​തി​ ​ചെ​യ്യു​ന്നു.​ ​ക​ട​ലു​ണ്ടി​പ്പു​ഴ​ ​അ​റ​ബി​ക്ക​ട​ലി​ൽ​ ​ചേ​രു​ന്ന​ ​ഭാ​ഗ​ത്ത് ​ചെ​റി​യ​ ​തു​രു​ത്തു​ക​ളാ​യി​ ​കാ​ണ​പ്പെ​ടു​ന്ന​ ​ഈ​ ​പ​ക്ഷി​ ​സ​ങ്കേ​തം​ ​ബേ​പ്പൂ​ർ​ ​തു​റ​മു​ഖ​ത്ത് ​നി​ന്ന് 7​ ​കി.​മീ​ ​അ​ക​ലെ​യാ​ണ് ​കാ​ണ​പ്പെ​ടു​ന്ന​ത്.​ ​ത​ദ്ദേ​ശീ​യ​ ​പ​ക്ഷി​ക​ളെ​യും​ ​ദേ​ശാ​ട​ന​ ​പ​ക്ഷി​ക​ളെ​യും​ ​ഇ​വി​ടെ​ ​കാ​ണാം.​ ​ഫെ​ബ്രു​വ​രി,​ ​മാ​ർ​ച്ച് ​മാ​സ​ങ്ങ​ളി​ലാ​ണ് ​നി​ര​വ​ധി​ ​ദേ​ശാ​ട​ന​ ​പ​ക്ഷി​ക​ൾ​ ​ഇ​വി​ടെ​യെ​ത്തു​ക.​ ​ഈ​ ​ദ്വീ​പു​ക​ൾ​ ​ചെ​റി​യ​ ​കു​ന്നു​ക​ളാ​ൽ​ ​വ​ല​യം​ ​ചെ​യ്യ​പ്പെ​ട്ട​താ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE