കേ​രം തി​ങ്ങും നമ്മുടെ നാ​ട്

Friday 23 November 2018 12:43 AM IST
padasekharam

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​തൽ നാ​ളി​കേ​രം ഉ​ത്​പാ​ദി​പ്പി​ക്കു​ന്ന ഒ​ന്നാ​മ​ത്തെ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ഇ​ന്ത്യ​യെ​ന്നാൽ ത​മി​ഴ്‌​നാ​ട്, കർ​ണാ​ട​കം, കേ​ര​ളം. ഇ​ന്ത്യ​യി​ലെ മൊ​ത്തം കേ​ര​കൃ​ഷി​യി​ട​ങ്ങ​ളിൽ എ​ഴു​പ​ത് ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലാ​ണ്. കേ​രോ​ത്​പാ​ദ​ന​ത്തിൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങൾ യ​ഥാ​ക്ര​മം ഇൻ​ഡോ​നേ​ഷ്യ​യ്​ക്കും ഫി​ലി​പ്പൈൻ​സി​നു​മാ​ണ്. നാ​ലും അ​ഞ്ചും സ്ഥാ​നം യ​ഥാ​ക്ര​മം ശ്രീ​ല​ങ്ക​യ്​ക്കും ബ്ര​സീ​ലി​നു​മാ​ണ്. ഈ നാ​ലു രാ​ജ്യ​ങ്ങ​ളു​ടെ​യും സാ​മ്പ​ത്തി​കാ​ടി​ത്ത​റ​യിൽ നിർ​ണാ​യ​ക സ്വാ​ധീ​നം അ​വ​രു​ടെ കേ​രാ​ടി​സ്ഥാ​ന വ്യ​വ​സാ​യ​ങ്ങൾ​ക്കാ​ണ്.

വ്യ​വ​സാ​യ സാ​ദ്ധ്യ​ത​കൾ

ഇ​വി​ടെ ന​മ്മു​ടെ കേ​ര​ള​ത്തിൽ ഇ​ന്നും കേ​ര വ്യ​വ​സാ​യ​മെ​ന്നാൽ വെ​ളി​ച്ചെ​ണ്ണ, പി​ണ്ണാ​ക്ക്, കാ​ലി​ത്തീ​റ്റ എ​ന്നി​വ​യു​ടെ ഉ​ത്​പാ​ദ​ന​ത്തിൽ മാ​ത്രം ഒ​തു​ങ്ങി നിൽ​ക്കു​ന്നു. നീ​ര തു​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ളു​ടെ ഉ​ത്​പാ​ദ​നം ന​ടക്കുന്നുണ്ട്. ഇ​വി​ടു​ത്തെ എ​ണ്ണ​യാ​ട്ട് വ്യ​വ​സാ​യം പോ​ലും ന​വീ​ക​രി​ക്കാൻ ന​മു​ക്ക് ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. കേ​ര സം​സ്​ക​ര​ണ മേ​ഖ​ല​യിൽ ഒ​ട്ടേ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ പ്ര​വർ​ത്തി​ച്ചി​രു​ന്ന നാ​ളി​കേ​ര വി​ക​സ​ന കോർ​പ​റേ​ഷൻ എ​ന്ന സർ​ക്കാർ ക​മ്പ​നി​യെ നി​ക്ഷി​പ്​ത താ​ത്​പ​ര്യ​ങ്ങൾ​ക്ക് വി​ധേ​യ​മാ​യി അ​ട​ച്ചു​പൂ​ട്ടി.

ന​മ്മു​ടെ കൊ​പ്ര വെ​ളി​ച്ചെ​ണ്ണ ക​മ്പോ​ള​ങ്ങൾ നി​യ​ന്ത്രി​ക്കു​ന്ന​തും വി​ല നിർ​ണ​യി​ക്കു​ന്ന​തും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​ള്ള എ​ണ്ണ വ്യാ​പാ​രി​ക​ളാ​ണ്. ഇ​ട​ത്ത​ട്ടു​കാ​രു​ടെ ചൂ​ഷ​ണ​ത്തിൽ നി​ന്നും കേ​ര കർ​ഷ​ക​രെ ര​ക്ഷി​ക്കാ​നും അ​വർ​ക്ക് മെ​ച്ച​പ്പെ​ട്ട ഒ​രു ഭാ​വി വാ​ഗ്​ദാ​നം ചെ​യ്യാ​നും കേ​രാ​ടി​സ്ഥാ​ന വ്യ​വ​സാ​യ​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ ക​ഴി​യൂ.

ഇ​രു​നൂ​റോ​ളം ഉ​ത്​പ​ന്ന​ങ്ങൾ

ലോ​ക ക​മ്പോ​ള​ത്തിൽ കേ​രാ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഇ​രു​നൂ​റി​ൽപ്പ​രം ഉ​ത്​പ​ന്ന​ങ്ങൾ ഇ​ന്ന് ല​ഭ്യ​മാ​ണെ​ന്ന​റി​യു​മ്പോൾ നാം അ​ദ്​ഭു​ത​പ്പെ​ട്ടു​പോ​കും. കേ​ര​സം​സ്​ക​ര​ണ രം​ഗ​ത്ത് വ​ള​രെ മു​ന്നിൽ നിൽ​ക്കു​ന്ന ഫി​ലി​പ്പൈൻ​സ്, ഇൻ​ഡോ​നേ​ഷ്യ, ശ്രീ​ല​ങ്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളിൽ നി​ന്നും ലോ​ക ക​മ്പോ​ള​ങ്ങ​ളി​ലെ​ത്തു​ന്ന അ​നേ​കം ഉ​ത്​പ​ന്ന​ങ്ങ​ളിൽ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ചി​ല​തി​നെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കാം.

കോ​ക്ക​ന​ട്ട് യീ​സ്റ്റ്

അ​മി​നോ അ​മ്ല​ങ്ങ​ളു​ടെ​യും ജീ​വ​ക​ങ്ങ​ളു​ടെ​യും ബാ​ഹു​ല്യം മൂ​ലം ഇ​ത്ത​രം യീ​സ്റ്റ് വ​ള​രെ പോ​ഷ​ക​ഗു​ണ​മു​ള്ള​താ​ണ്. തേ​ങ്ങ വെ​ള്ള​ത്തിൽ നി​ന്നും വ​ള​രെ ലാ​ഭ​ക​ര​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​വു​ന്ന ഒ​രു ഉ​പ തൊ​ഴി​ലാ​ണ് യീ​സ്റ്റ് ഉ​ത്​പാ​ദ​നം.

ചി​ര​ട്ട​യ്​ക്കും ഡി​മാൻഡ്

കോ​ക്ക​ന​ട്ട് ഷെൽ അ​ഥ​വാ ചി​ര​ട്ട​യിൽ നി​ന്നും വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തിൽ ഉ​ത്​പാ​ദി​പ്പി​ക്കാ​വു​ന്ന പ​ദാർ​ത്ഥ​ങ്ങൾ നി​ര​വ​ധി​യാ​ണ്. ലോ​ക ക​ര​കൗ​ശ​ല വി​പ​ണി​യിൽ വ​ള​രെ പ്രി​യ​മു​ള്ള ഒ​ട്ടേ​റെ ഉ​ത്​പ​ന്ന​ങ്ങൾ വി​റ്റ​ഴി​യു​ന്നു​ണ്ട്.

ന​മ്മു​ടെ സം​സ്ഥാ​ന​ത്തു ല​ഭ്യ​മാ​കു​ന്ന ചി​ര​ട്ട​യു​ടെ ഭൂ​രി​ഭാ​ഗ​വും ഇ​ന്ധ​ന​മെ​ന്ന നി​ല​യിൽ എ​രി​ച്ചു​ക​ള​യു​ക​യാ​ണ് നാം ചെ​യ്യു​ക. എ​ന്നാൽ ഇ​ത​ര കേ​രോ​ത്​പാ​ദ​ക രാ​ജ്യ​ങ്ങ​ളിൽ ചി​ര​ട്ട​യിൽ നി​ന്നു ചാർ​ക്കോൾ, ഷെൽ ഫ്‌​ള​വർ എ​ന്നി​വ വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തിൽ വൻ​തോ​തിൽ ഉ​ത്​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു. മോൾ​ഡ​് ചെ​യ്​തു നിർ​മ്മി​ക്കു​ന്ന വ​സ്​തു​ക്ക​ളു​ടെ ഉ​പ​രി​ത​ല​ത്തി​ന് തി​ള​ക്കം അ​ഥ​വാ ഫി​നി​ഷിം​ഗ് വർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും പു​റ​മേ ചൂ​ടിൽ നി​ന്നും ഈർ​പ്പ​ത്തിൽ നി​ന്നും ഈ വ​സ്​തു​ക്ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നും ഷെൽ ഫ്‌​ള​വർ ഉ​പ​യോ​ഗി​ക്കു​ന്നു. ല​ബോ​റ​ട്ട​റി​ക​ളിൽ ഇ​തി​ന് മ​റ്റു പ​ല ഉ​പ​യോ​ഗ​ങ്ങ​ളു​മു​ണ്ട്. രാ​സ​വ​സ്​തു​ക്ക​ളും മ​റ്റും ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നും ആ​ക്ടി​വേ​റ്റ​ഡ് കാർ​ബൺ അ​ത്യാ​വ​ശ്യ​മാ​ണ്. വാ​ത​ക​ങ്ങ​ളെ ആ​ഗി​ര​ണം ചെ​യ്യാ​നു​ള്ള ആ​ക്ടി​വേ​റ്റ​ഡ് കാർ​ബ​ണി​ന്റെ ക​ഴി​വ് പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. രാ​സ​വ്യ​വ​സാ​യ​ത്തിൽ മേ​ല്​പ​റ​ഞ്ഞ പ​ദാർ​ത്ഥ​ങ്ങൾ​ക്ക് ഇ​ന്ന് അ​മൂ​ല്യ​സ്ഥാ​ന​മാ​ണു​ള്ള​ത്.

കോ​ക്ക​ന​ട്ട് വി​നി​ഗ​റും സോ​സും

തേ​ങ്ങാ വെ​ള്ള​ത്തിൽ നി​ന്നു വേർ​തി​രി​ച്ചെ​ടു​ക്കാ​വു​ന്ന മ​റ്റൊ​രു ഉ​ത്​പ​ന്ന​മാ​ണ് വി​നി​ഗർ അ​ഥ​വാ വി​നാ​ഗി​രി. തേ​ങ്ങാ​വെ​ള്ള​വും പ​ഞ്ച​സാ​ര​യും യീ​സ്റ്റും ഒ​രു നി​ശ്ചി​ത അ​ള​വിൽ സം​സ്​ക​രി​ച്ചെ​ടു​ത്താൽ കോ​ക്ക​ന​ട്ട് വി​നി​ഗർ ല​ഭ്യ​മാ​കും. സം​സ്​ക​രി​ച്ച തേ​ങ്ങ​വെ​ള്ള​ത്തിൽ ചു​വ​ന്ന മു​ള​കും ചു​വ​ന്ന ഉ​ള്ളി​യും വി​നി​ഗ​റും ഒ​രു നി​ശ്ചി​ത അ​ള​വിൽ ചേർ​ത്താ​ല​ത് സോ​സാ​കും.

കോ​ക്ക​ന​ട്ട് ക്ര​ഷ്

നാം പാ​ഴാ​ക്കി​ക്ക​ള​യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റർ തേ​ങ്ങാ​വെ​ള്ളം സം​സ്​ക​രി​ച്ചെ​ടു​ത്ത് അ​ത്യ​ന്തം ഹൃ​ദ്യ​മാ​യ ഒ​രു ശീ​ത​ള​പാ​നീ​യ​മാ​യി വി​പ​ണ​നം ന​ട​ത്താ​വു​ന്ന​താ​ണ്. ഇ​തി​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ തി​രു​വ​ന​ന്ത​പു​ര​ത്തെ റീ​ജി​യ​ണൽ റി​സർ​ച്ച് ലാ​ബ് വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ന​മ്മു​ടെ കേ​ര​കർ​ഷ​കർ​ക്ക് വ​ള​രെ ലാ​ഭ​ക​ര​മാ​യി ന​ട​ത്താ​വു​ന്ന ഒ​രു കു​ടിൽ വ്യ​വ​സാ​യ​മാ​യി​രി​ക്കും ഇ​ത്.

തേ​ങ്ങാ​പ്പാൽ കു​റു​ക്കി​യ​ത്

പ​ച്ച​തേ​ങ്ങ ല​ഭ്യ​മ​ല്ലാ​ത്ത തെ​ങ്ങു​കൃ​ഷി​യി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളിൽ വൻ​പി​ച്ച വി​പ​ണ​ന സാ​ദ്ധ്യ​ത​യു​ള​ള ഒ​രു ഉ​ത്​പ​ന്ന​മാ​ണ് ടി​ന്നു​ക​ളി​ല​ട​ച്ച കു​റു​ക്കി​യ തേ​ങ്ങാ​പ്പാൽ. ഫി​ലി​പ്പൈൻ​സ്, താ​യ്‌​ലന്റ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് ഇ​തി​ന്റെ പ്ര​മു​ഖ ഉ​ത്​പാ​ദ​കർ.

കു​പ്പി​യി​ല​ട​ച്ച തേ​ങ്ങാ​പ്പാൽ

തേ​ങ്ങാ​പ്പാൽ സം​സ്​ക​ര​ണ വി​ധേ​യ​മാ​ക്കി കു​പ്പി​ക​ളിൽ നി​റ​ച്ച് വി​പ​ണ​നം ന​ട​ത്തു​ന്ന ഏർ​പ്പാ​ട് ചി​ല രാ​ജ്യ​ങ്ങ​ളിൽ നി​ല​വി​ലു​ണ്ട്. പ​ശു​വിൻ പാ​ലു​പോ​ലെ പോ​ഷ​ക ഗു​ണ​വും മൂ​ല്യ​വും ഇ​തി​നു​ണ്ട​ത്രെ. കു​പ്പി​യി​ല​ട​ച്ച തേ​ങ്ങാ​പ്പാൽ ഏ​ഴു ദി​വ​സം വ​രെ കേ​ടു​കൂ​ടാ​തി​രി​ക്കും

കോ​ക്ക​ന​ട്ട് ല​മ​ണേ​ഡ്

തേ​ങ്ങാ​വെ​ള്ളം, പ​ഞ്ച​സാ​ര, ചെ​റു​നാ​ര​ങ്ങാ നീ​ര് എ​ന്നി​വ ഒ​രു നി​ശ്ചി​ത അ​നു​പാ​ത​ത്തിൽ സം​സ്​ക​രി​ച്ചെ​ടു​ക്കു​ന്ന ഒ​രു ന​ല്ല ഉ​ത്​പ​ന്ന മാ​ണ് ല​മ​ണേ​ഡ്, വ​ള​രെ ലാ​ഭ​ക​ര​മാ​യി വി​പ​ണ​നം ന​ട​ത്താ​വു​ന്ന ഉ​ത്​പ​ന്ന​മാ​ണി​ത്.

നാ​റ്റാ ഡി കൊ​ക്കൊ

അ​ന്തർ​ദ്ദേ​ശീ​യ വി​പ​ണി​യിൽ വ​ള​രെ പ്രി​യ​മു​ള്ള ഒ​രു കേ​രോ​ത്​പ​ന്ന​മാ​ണി​ത്. തേ​ങ്ങാ​വെ​ള്ള​വും പ​ഞ്ച​സാ​ര​യും മ​റ്റ് അ​സ​റ്റി​ക് അ​മ്‌​ള സം​വർ​ദ്ധ​ന ലാ​യ​നി​ക​ളും ചേർ​ത്ത് ത​യ്യാ​റാ​ക്കു​ന്ന ഈ ഭ​ക്ഷ്യ​പ​ദാർ​ത്ഥം ഒ​രു​ത​രം മ​ധു​ര ജെ​ല്ലി​യാ​ണ്. ഇ​ത് ആ​വ​ശ്യാ​നു​സ​ര​ണം മു​റി​ച്ചെ​ടു​ത്ത് പു​ഡിം​ഗ്, ഫ്രൂ​ട്ട് സാ​ല​ഡ് എ​ന്നി​വ​യിൽ ചേർ​ത്ത് ക​ഴി​ക്കാം. ഫി​ലി​പ്പൈൻ​സി​ലെ നാ​ഷ​ണൽ സ​യൻ​സ് ആൻ​ഡ് ടെ​ക​നോ​ള​ജി ഇൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ് ഇ​തി​ന്റെ സാ​ങ്കേ​തി​ക വി​ദ്യ ക​ണ്ടു​പി​ടി​ച്ച​ത്.

കോ​ക്ക​ന​ട്ട് സി​റ​പ്പ്

ഇ​ത് തേ​ങ്ങാ​പ്പാ​ലിൽ നി​ന്നും ഉ​ത്​പാ​ദി​പ്പി​ക്കു​ന്നു. മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളു​ടെ നിർ​മാ​ണ​ത്തി​നും ജാം പോ​ലെ റൊ​ട്ടി​യിൽ പു​ര​ട്ടാ​നും വെ​ള്ള​ത്തിൽ ക​ലർ​ത്തി ല​ഘു​പാ​നീ​യ​ങ്ങ​ളു​ണ്ടാ​ക്കാ​നും ഉ​ത്ത​മ​മാ​ണി​ത്. ഇ​ത് വൻ തോ​തിൽ ഫി​ലി​പ്പൈൻ​സിൽ ഉ​ത്​പാ​ദി​പ്പി​ക്കു​ന്നു.

കോ​ക്ക​ന​ട്ട് ഹ​ണി

തേ​നി​നു പ​ക​രം ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു വി​ശി​ഷ്ടാ​ഹാ​ര​മാ​ണ് നാ​ളി​കേ​ര തേൻ. തേ​ങ്ങാ​പ്പാ​ലിൽ നി​ന്നാ​ണി​തും നിർ​മ്മി​ക്കു​ന്ന​ത്. തേ​ങ്ങാ​പ്പാൽ, പ​ഞ്ച​സാ​ര, ഗ്ലൂ​ക്കോ​സ് എ​ന്നി​വ ഒ​രു നി​ശ്ചി​ത അ​ള​വിൽ സം​സ്​ക​രി​ച്ചാൽ ഇ​ത് ല​ഭി​ക്കും.

ഡെ​സി​ക്കേ​റ്റ​ഡ് കോ​ക്ക​ന​ട്ട്

തേ​ങ്ങ​യു​ടെ വെ​ള്ള​യാ​യ മാം​സ​ള​ഭാ​ഗം പ​ച്ച​യാ​യി നു​റു​ക്കി​പ്പൊ​ടി​ച്ച് ഉ​ണ​ക്കി​യെ​ടു​ക്കു​ന്ന ഉ​ത്​പ​ന്ന​മാ​ണ് ഡെ​സി​ക്കേ​റ്റ​ഡ് കോ​ക്ക​ന​ട്ട് അ​ഥ​വാ തൂൾ​തേ​ങ്ങ. ലോ​ക​മെ​മ്പാ​ടും ഡി​മാന്റു​ള്ള ഒ​രു വ്യ​വ​സാ​യി​ക ഉ​ത്​പ​ന്ന​മാ​ണി​ത്. ഭ​ക്ഷ​ണ പ​ദാർ​ത്ഥ​ങ്ങ​ളു​ടെ​യും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളു​ടെ​യും നിർ​മ്മാ​ണ​ത്തി​നാ​ണ് ഇ​ത് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ക. ലോ​ക ക​മ്പോ​ളം ഫി​ലി​പ്പൈൻ​സും ശ്രീ​ല​ങ്ക​യും ചേർ​ന്ന് നി​യ​ന്ത്രി​ക്കു​ന്നു. അ​മേ​രി​ക്ക, ജർ​മ്മ​നി, കാ​ന​ഡ, നെ​തർ​ലൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളിൽ ഇ​തി​ന് വ​മ്പി​ച്ച ഡി​മാന്റാ​ണു​ള്ള​ത്. ഇ​ന്ത്യ​യിൽ കേ​വ​ലം നാ​മ​മാ​ത്ര​മാ​യ ഉ​ത്​പാ​ദ​നം മാ​ത്ര​മേ ന​ട​ക്കു​ന്നു​ള്ളൂ.

ത​യ്യാ​റാ​ക്കി​യ​ത്: വ​ക്കം എ​സ്. ബ്രൈ​റ്റ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE