'മാർവലസ് മാൻ' സ്റ്റ‌ാൻലി

Tuesday 20 November 2018 1:10 AM IST
-spiderman

സ്റ്റാ​ൻ​ലീ​ ​എ​ന്ന​ ​പേ​ര് ​സു​പ​രി​ചി​ത​മ​ല്ലാ​യി​രി​ക്കാം.​ ​എ​ന്നാ​ൽ​ ​സ്പൈ​ഡ​ർ​മാ​നു​ൾ​പ്പെ​ടെ​യു​ള്ള​ ​നി​ര​വ​ധി​ ​കോ​മി​ക് ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​ ​സ്ര​ഷ്ടാ​വാ​യ​ ​സ്റ്റാ​ൻ​ലീ​ ​ഇൗ​ ​ലോ​ക​ത്തോ​ട് ​വി​ട​ ​പ​റ​ഞ്ഞു.​ ​ചെ​റി​യൊ​രു​ ​സ്ഥാ​പ​ന​മാ​യ​ ​മാ​ർ​വെ​ൽ ​കോ​മി​ക്സി​നെ​ ​വ​ൻ​ ​സ്ഥാ​പ​ന​മാ​ക്കു​ന്ന​തി​ൽ​ ​നി​സ്തു​ല​മാ​യ​ ​പ​ങ്ക് ​വ​ഹി​ച്ച​ ​വ്യ​ക്തി​യാ​ണി​ദ്ദേ​ഹം.
1922​ ​ൽ​ ​ന്യൂ​യോ​ർ​ക്കി​ലാ​യി​രു​ന്നു​ ​ജ​ന​നം.​ ​പ​തി​നേ​ഴാം​ ​വ​യ​സി​ൽ​ ​പു​സ്ത​ക​ ​പ്ര​സാ​ധ​ക​ ​സ്ഥാ​പ​ന​ത്തി​ൽ​ ​ജോ​ലി​ക്ക് ​ചേ​ർ​ന്നു.​ ​അ​തി​മാ​നു​ഷ​ക​ർ​ക്ക് ​ഒ​രു​ ​സ്വ​ഭാ​വ​ ​ന്യൂ​ന​ത​ ​കൊ​ടു​ത്ത​താ​ണ് ​സ്റ്റാ​ൻ​ലി​യെ​ ​വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്.​ ​അ​തു​വ​രെ​യും​ ​പൂ​ർ​ണ​ ​വ്യ​ക്തി​ക​ളാ​യി​രു​ന്നു​ ​അ​തി​മാ​നു​ഷി​ക​ർ.
അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മാ​ർ​വെ​ൽ​ ​കോ​മി​ക്സ് ​വ​ള​ർ​ന്നു.​ ​നി​ര​വ​ധി​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​ഇ​വ​ർ​ ​സൃ​ഷ്ടി​ച്ചു.​ ​ജ​ന​പ്രി​യ​ ​സ്ഥാ​പ​ന​ത്തി​ൽ​ ​നി​ന്നു​ ​വി​ര​മി​ച്ച​ശേ​ഷം​ ​മാ​ർ​വെ​ൽ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​ആ​സ്പ​ദ​മാ​ക്കി​യു​ള്ള​ ​സി​നി​മ​ക​ളി​ൽ​ ​അ​ദ്ദേ​ഹം​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.​ 1994​ ​ൽ​ ​വി​ൻ​ ​ഐ​സ്‌​ന​ർ​ ​അ​വാ​ർ​ഡ് ​ഹാ​ൾ​ ​ഒ​ഫ് ​ഫെ​യിം,​ 1995​ ​ൽ​ ​ജാ​ക്ക് ​കി​ർ​ബി​ ​ഹാ​ൾ​ ​ഒ​ഫ് ​ഫെ​യിം,​ 2008​ ​ൽ​ ​നാ​ഷ​ണ​ൽ​ ​മെ​ഡ​ൽ​ ​ഒ​ഫ് ​ആ​ർ​ട്സ് ​എ​ന്നീ​ ​ബ​ഹു​മ​തി​ക​ൾ​ ​ല​ഭി​ച്ചു.​ ​ഡി​സ്നി​ ​ലെ​ജ​ൻ​ഡ് ​പു​ര​സ്കാ​ര​വും​ ​അ​ദ്ദേ​ഹ​ത്തി​ന് ​ല​ഭി​ച്ചു.

അ​മേ​രി​ക്ക​യി​ൽ​ 1939​ ​ൽ​ ​ആ​രം​ഭി​ച്ച​ ​കോ​മി​ക്സ് ​പ്ര​സാ​ധ​ക​ർ.​ ​മാ​ർ​ട്ടി​ൻ​ ​ഗു​ഡ്മാ​ൻ​ ​ആ​ണി​തി​ന്റെ​ ​സ്ഥാ​പ​ക​ൻ.​ ​പി​ന്നീ​ട് ​സ്റ്റാ​ൻ​ലി​ ​ഇ​തി​ന്റെ​ ​ചു​മ​ത​ല​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.​ ​അ​തി​മാ​നു​ഷി​ക​ ​ക​ഥ​ക​ൾ​ ​അ​വ​ത​രി​പ്പി​ച്ച​തോ​ടു​കൂ​ടി​ ​മാ​ർ​വെ​ൽ​ ​കോ​മി​ക്സ് ​പ്ര​ശ​സ്തി​യി​ലേ​ക്കു​യ​ർ​ന്നു.

ലോ​കം​ ​മു​ഴു​വ​ൻ​ ​വ​ല​ ​വി​രി​ച്ച് ​അ​തി​ലൂ​ടെ​ ​ജ​ന​ങ്ങ​ളു​ടെ​ ​മ​ന​സി​ലേ​ക്ക് ​ക​യ​റി​യ​ ​ഇൗ​ ​ചി​ല​ന്തി​ ​മ​നു​ഷ്യ​ൻ​ ​ഏ​റ്റ​വും​ ​പ്ര​ശ​സ്ത​മാ​യ​ ​കാ​ർ​ട്ടൂ​ൺ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ്.
ഹൈ​സ്കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​പീ​റ്റ​ർ​ ​പാ​ർ​ക്ക​ർ​ക്ക് ​ഒ​രി​ക്ക​ൽ​ ​അ​ണു​വി​സ​രണ​മു​ള്ള​ ​ചി​ല​ന്തി​യു​ടെ​ ​ക​ടി​യേ​ൽ​ക്കു​ന്നു.​ ​അ​തി​നു​ശേ​ഷം​ ​അ​മാ​നു​ഷി​ക​ ​ശ​ക്തി​ ​ല​ഭി​ച്ച​ ​കു​ട്ടി​ ​ദു​ഷ്ട​ശ​ക്തി​ക​ൾ​ക്കെ​തി​രെ​ ​പോ​രാ​ടാ​ൻ​ ​തു​ട​ങ്ങി.

സ്‌പൈ‌ഡർമാൻ

ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വി​ല്പ​ന​യു​ള്ള​ ​ക​ഥാ​പാ​ത്ര​മാ​ണ് ​സ്പൈ​ഡ​ർ​ ​മാ​ൻ.​ ​സ്പൈ​ഡ​ർ​മാ​ൻ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി​ ​നി​ര​വ​ധി​ ​ച​ല​ച്ചി​ത്ര​ങ്ങ​ളി​റ​ങ്ങി.​ ​മാ​ർ​വെ​ലി​ന്റെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​യ​ ​സ്പൈ​ഡ​ർ​മാ​ൻ​ ​ക​ഥ​ക​ൾ​ക്ക് ​നി​ര​വ​ധി​ ​പു​ര​സ്കാ​ര​ങ്ങ​ൾ​ ​ല​ഭി​ച്ചു. കോ​മി​ക്,​ ​കാ​ർ​ട്ടൂ​ൺ,ച​ല​ച്ചി​ത്രം,​ ​വീ​ഡി​യോ​ ​ഗെ​യിം,​ ​നോ​വ​ൽ​ ​എ​ന്നി​ങ്ങ​നെ​ ​നി​ര​വ​ധി​ ​ശാ​ഖ​ക​ളി​ൽ​ ​സ്പൈ​ഡ​ർ​മാ​ൻ​ ​അ​ള്ളി​പ്പി​ടി​ച്ച് ​ക​യ​റി.

-spiderman

എക്സ്-മെൻ

1963​ ​ൽ​ ​ആ​ദ്യ​മാ​യി​ ​പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടു.​ ​സ്റ്റാ​ൻ​ലി​യും​ ​ജാ​ക്ക് ​കി​ർ​ബി​യു​മാ​ണ് ​സ്ര​ഷ്ടാ​ക്ക​ൾ.​ ​മ​ന​സി​ന്റെ​ ​അ​തി​ശ​ക്തി​യി​ൽ​ ​മ​റ്റു​ ​മ​ന​സു​ക​ളോ​ട് ​സം​വ​ദി​ക്കാ​നു​ള്ള​ ​ശേ​ഷി​ ​കൈ​വ​രി​ച്ച​ ​പ്രൊ​ഫ​സ​ർ​ ​സേ​വ്യ​ർ​ ​ആ​ണ് ​എ​ക്സ്-​മെ​നി​ന്റെ​ ​ത​ല​വ​ൻ.​ ​ഇൗ​ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​ ​അം​ഗ​ങ്ങ​ൾ​ക്കും​ ​എ​ക്സ്-​ജീ​ൻ​ ​എ​ന്ന​ ​ജീ​നു​ണ്ട്.​ ​ഇ​താ​ണ് ​ഇ​വ​രെ​ ​മ​റ്റു​ള്ള​വ​രി​ൽ​ ​നി​ന്നു​ ​വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. വൂ​ൾ​വെ​റി​ൻ,​ ​ജീ​ൻ​ഗോ,​ ​ബീ​സ്റ്റ്,​ ​നൈ​റ്റ് ​കോ​ള​ർ​ ​എ​ന്നി​വ​ർ​ ​ചി​ല​ ​എ​ക്സ്-​മെ​ൻ​ ​അം​ഗ​ങ്ങ​ളാ​ണ്.​ ​അ​പൊ​ക്ക​ലി​പ്‌​സൊ,​ ​മാ​ഗ്‌​ന​ടൊ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​തി​നാ​യ​ക​രും.

-spiderman-xmen

അയൺമാൻ

ലാ​റി​ ​ലി​ബ​റാസ്റ്റാ​ൻ​ലി​യു​ടെ​ ​തി​ര​ക്ക​ഥ​യെ​ ​വി​ക​സി​പ്പി​ച്ച​ത്.​ ​ഡോ​ൺ​ ​ഹെ​ഫ്,​ ​ജാ​ക് ​കി​ർ​ബി എ​ന്നി​വ​രാ​ണ് ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​രൂ​പം​ ​സൃ​ഷ്ടി​ച്ച​ത്.​ 1963​ ​ലാ​ണ് ​ആ​ദ്യ​മാ​യി​ ​പു​റ​ത്തി​റ​ങ്ങി​യ​ത്. ആ​ന്റ​ണി​ ​എ​ഡ്‌​വാ​ർ​ഡ് ​ടോ​ണി​ ​സ്റ്റാ​ർ​ക്ക് ​എ​ന്ന​ ​ആ​യു​ധ​ ​നി​ർ​മ്മാ​താ​വി​നെ​ ​തീ​വ്ര​വാ​ദി​ക​ൾ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ ​മാ​ര​ക​ശ​ക്തി​യു​ള്ള​ ​ആ​യു​ധം​ ​നി​ർ​മ്മി​ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ക്കു​ന്നു.​ ​ഇൗ​ ​സ​മ​യ​ത്ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഹൃ​ദ​യ​ത്തി​ന് ​ഗു​രു​ത​ര​മാ​യ​ ​പ​രി​ക്ക് ​പ​റ്റു​ന്നു.​ ​ഒ​രു​ ​പ​ട​ച്ച​ട്ട​ ​നി​ർ​മ്മി​ച്ച് ​അ​വി​ടെ​നി​ന്നു​ ​ര​ക്ഷ​പ്പെ​ട്ട​ ​റ്റോ​ണി​ ​സ്റ്റാ​ർ​ക്ക് ​അ​യ​ൺ​മാ​ൻ​ ​എ​ന്ന​ ​പേ​രി​ൽ​ ​ദു​ഷ്ട​ ​ശ​ക്തി​ക​ൾ​ക്കെ​തി​രെ​ ​പോ​രാ​ടു​ന്നു

ironman

തോർ

1962​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​കാ​ലാ​വ​സ്ഥ​യെ​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​നാ​യ​ക​നാ​ണ് ​തോ​ർ.

thor

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE