​നി​ത്യ​ ​ഹ​രി​ത​ ​വ​ന​ങ്ങ​ളിലെ കി​ന്ന​രി​ ​പ​രു​ന്ത് ​

Sunday 02 December 2018 1:22 AM IST
padasekharam

ചു​ട്ടി​ ​പ​രു​ന്തി​നെ​ ​പോ​ലെ​ ​ത​ന്നെ​ ​കാ​ട്ടി​ൽ​ ​സാ​ധാ​ര​ണ​യാ​യി​ ​കാ​ണു​ന്ന​ ​മ​റ്റൊ​രു​ ​പ​രു​ന്താ​ണ് ​കി​ന്ന​രി​ ​പ​രു​ന്ത് .​ഇം​ഗ്ലീ​ഷി​ൽ​ ​ക്രെ​സ്റ്റ​ഡ് ​ഹോ​ക് ​ഈ​ഗി​ൾ​ ​എ​ന്ന് ​​പേ​ര് ​സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ​ ​ത​ല​യി​ൽ​ ​ഒ​രു​ ​ക്രെ​സ്റ്റ് ​അ​ഥ​വാ​ ​കി​ന്ന​രി​യു​ണ്ട്.​ ഇ​ന്ത്യ​ൻ​ ​ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ​ ​മി​ക്ക​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​മി​ക്ക​ ​ഏ​ഷ്യ​ൻ​ ​രാ​ജ്യ​ങ്ങ​ളി​ലും​ ​ക​ണ്ടു​വ​രു​ന്നു.

​നി​ത്യ​ ​ഹ​രി​ത​ ​വ​ന​ങ്ങ​ളും​ ​വ​ര​ണ്ട​ ​കാ​ടു​ക​ളും​ ​കാ​ടി​നു​ ​പു​റ​ത്തു​ള്ള​ ​ തു​റ​സാ​യ​ ​സ്ഥ​ല​ത്തും​ ​കാണാ​റു​ണ്ട്.​ ഇ​ട​ത്ത​രം​ ​വ​ലി​പ്പ​മു​ള്ള​ ​ഈ​ ​പ​രു​ന്തി​ന് ​ത​ല​ ​മു​ത​ൽ​ ​വാ​ല് ​വ​രെ​യു​ള്ള​ ​നീ​ളം​ ​ഏ​താ​ണ്ട് ​മു​ക്കാ​ൽ​ ​മീ​റ്റ​റോ​ളം​ ​ആ​ണ് .​എ​ന്നാ​ൽ​ ​ചി​റ​കു​ക​ൾ​ ​മാ​ത്രം​ ​എ​ടു​ത്താ​ൽ​ ​വി​ട​ർ​ത്തു​മ്പോ​ൾ​ ​ഒ​ന്ന​ര​ ​മീ​റ്റ​റി​ൽ​ ​കൂ​ടു​ത​ൽ​ ​നീ​ള​മു​ണ്ടാ​വും​.​ ഒ​ന്ന​ര​ ​മു​ത​ൽ​ ​ര​ണ്ടു​ ​കി​ലോ​യോ​ളം​ ​തൂ​ക്കം​.​പു​റം​ ​ന​ല്ല​ ​ബ്രൗ​ൺ​ ​നി​റ​വും​ ​ക​ഴു​ത്തി​ന്റെ​ ​താ​ഴോ​ട്ടു​ള്ള​ ​അ​ടി​ഭാ​ഗം​ ​വെ​ളു​പ്പി​ൽ​ ​വ​ര​ക​ളോ​ട് ​കൂ​ടി​യ​തു​മാ​ണ് .​ ചെ​റി​യ​ ​കു​ഞ്ഞു​ങ്ങ​ൾ​ക്കു​ ​പു​റ​ത്തും​ ​അ​ടി​യി​ലു​മൊ​ക്കെ​ ​വെ​ളു​പ്പ് ​നി​റം​ ​കൂ​ടു​ത​ലാ​ണ്. ​വ​ള​രു​ന്തോ​റും​ ​നി​റം​ ​ക​ടു​ത്തു​ ​വ​രു​ന്നു​.​ത​ല​യി​ൽ​ ​നാ​ലു​ ​തൂ​വ​ലു​ക​ൾ​ ​ഒ​രു​ ​കി​രീ​ടം​ ​പോ​ലെ​ ​ഉ​ണ്ടാ​വാ​റു​ണ്ട്.​ആ​ണും​ ​ പെ​ണ്ണും​ ​ ഒ​രു​പോ​ലെ​യാ​ണെ​ങ്കി​ലും​ ​ആ​ണ് ​പെ​ണ്ണി​നേ​ക്കാ​ൾ​ ​ചെ​റു​താ​ണ്.​ ​ചെ​വി​ ​തു​ള​യ്ക്കു​ന്ന​ ​കി​ ​കി​ ​കി​ ​എ​ന്ന​ ​രീ​തി​യി​ലാ​ണ് ​ഇ​വ​യു​ടെ​ ​ശ​ബ്ദം​.​

മു​ട്ട​യി​ടു​ന്ന​തും​ ​പ്ര​സ​വി​ക്കു​ന്ന​തു​മാ​യ​ ​ഇ​ഴ​ ​ജ​ന്തു​ക്ക​ൾ​,​ ​ചെ​റി​യ​ ​കി​ളി​ക​ൾ​,​ ​പാ​മ്പു​ക​ൾ​ ​എ​ന്നി​വ​യാ​ണ് ​ആ​ഹാ​രം​.​ ​എ​പ്പോ​ഴും​ ​ഒ​രു​ ​വ​ലി​യ​ ​കൊ​മ്പി​ൽ​ ​അ​ന​ക്ക​മി​ല്ലാ​തെ​ ​ഇ​രു​ന്നു​ ​ഇ​ര​ക​ളെ​ ​വീ​ക്ഷി​ച്ച്​ ​അ​തി​നെ​ ​റാ​ഞ്ചി​യെ​ടു​ക്ക​യാ​ണ് ​പ​തി​വ് .​ഡി​സം​ബ​ർ​ ​മു​ത​ൽ​ ​ഏ​പ്രി​ൽ​ ​വ​രെ​ ​കൂ​ടു​കെ​ട്ട​ൽ​ ​കാ​ലം.​ വ​ലി​യ​ ​മ​ര​ങ്ങ​ളി​ൽ​ ​ചു​ള്ളി​ക്ക​മ്പു​ക​ൾ​ ​കോ​ർ​ത്തി​ണ​ക്കി​ ​അ​ക​ത്തു​ ​ഇ​ല​ക​ൾ​ ​നി​റ​ച്ചു​ ​ഉ​ണ്ടാ​ക്കു​ന്ന​ ​വൃ​ത്താ​കൃ​തി​യി​ലു​ള്ള​ ​കൂ​ട്ടി​ൽ​ ​ന​ര​ച്ച​ ​വെ​ളു​പ്പി​ൽ​ ​അ​തി​ന്റെ​ ​പ​ര​ന്ന​ ​അ​റ്റ​ത്തു​ ​ചു​വ​പ്പു​ ​രാ​ശി​യോ​ട് ​കൂ​ടി​യു​ള്ള​ ​ഉ​ള്ള​ ​ഒ​രു​ ​മു​ട്ട​യി​ടു​ന്നു​.​കാ​ട്ടി​ൽ​ ​ഇ​തി​ന്റെ​ ​സം​ഖ്യ​ ​വ​ള​രെ​ ​കൂ​ടു​ത​ലാണ്.​ പ്ര​ത്യ​ക്ഷ​ത്തി​ൽ​ ​വം​ശ​ ​നാ​ശ​ ​ഭീ​ഷ​ണി​യി​ല്ല​.​ക്രെ​സ്റ്റ് ​ഉ​ള്ള​തും​ ​ഇ​ല്ലാ​ത്ത​തും​ ​നി​റ​ത്തി​ന്റെ​ ​വ്യ​ത്യാ​സ​വും​ ​ഒ​ക്കെ​യാ​യി​ ​ഇ​വ​യ്ക്കു​ ​ര​ണ്ടു​ ​മൂ​ന്നു​ ​വ​ക​ഭേ​ദ​ങ്ങ​ൾ​ ​കൂ​ടി​യു​ണ്ട് .​താ​ഴെ​ ​കൊ​ടു​ത്തി​രി​ക്കു​ന്ന​ ​പ​ടം​ ​നെ​യ്യാ​ർ​ ​വൈ​ൽ​ഡ് ​ലൈ​ഫ് ​സാ​ങ്്ച്വ​റി​യി​ൽ​ ​ബോട്ടി​ംഗ് ​ ന​ട​ത്തു​മ്പോ​ൾ​ ​എ​ടു​ത്ത​താ​ണ് .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE