ഇ​ന്ത്യ​യി​ലും​ ​ശ്രീ​ല​ങ്ക​യി​ലും​ മാത്രം കണ്ടുവരുന്ന മാ​ക്കാ​ച്ചി​ ​കാട

ര​ഹാ​ന​ ​ഹ​ബീ​ബ് | Sunday 10 February 2019 1:30 AM IST
birds

പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ​ ​കു​റ​ച്ചു​ ​വി​ചി​ത്ര​ ​പ​ക്ഷി​ക​ളും​ ​ഉ​ണ്ട്.​ ​അ​വ​ ​അ​ത്ര​ ​സാ​ധാ​ര​ണ​മ​ല്ല.​ ​ചി​ല​ ​ഇ​ട​തൂ​ർ​ന്ന​ ​കാ​ടു​ക​ളി​ലോ,​ ​ഉ​ഷ്‌​ണ​മേ​ഖ​ലാ​ ​വ​ന​ങ്ങ​ളി​ലോ,​ ​നി​ത്യ​ഹ​രി​ത​ ​വ​ന​ങ്ങ​ളി​ലോ​ ​ഒ​ക്കെ​ ​മാ​ത്ര​മേ​ ​ഇ​വ​യെ​ ​കാ​ണാ​റു​ള്ളൂ​ .​സാ​ധാ​ര​ണ​ ​പ​ക്ഷി​ക​ളി​ൽ​ ​ നി​ന്ന് ​ഇ​വ​യെ​ ​വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത് ​ഇ​വ​യു​ടെ​ ​രീ​തി​ക​ൾ​ ​ത​ന്നെ.​ ​അ​തി​ലൊ​ന്നാ​ണ് ​മാ​ക്കാ​ച്ചി​ ​കാ​ട​ ​എ​ന്ന​ ​ത​വ​ള​ ​വാ​യ​ൻ.​ ​ഇ​ന്ത്യ​യി​ലും​ ​ശ്രീ​ല​ങ്ക​യി​ലും​ ​മാ​ത്ര​മേ​ ​ഇ​വ​യെ​ ​കാ​ണാ​റു​ള്ളൂ.​ ​സി​ലോ​ൺ​ ​ഫ്രോ​ഗ് ​മൗ​ത് ​എ​ന്ന് ​ഇം​ഗ്ലീ​ഷി​ൽ​ ​പ​റ​യും.​ ​മി​ക്ക​വാ​റും​ ​ത​വ​ളെ​യെ​പ്പോ​ലെ​ ​വാ​യ് ​പൊ​ളി​ച്ചി​രി​ക്കു​ന്ന​തു​ ​കൊ​ണ്ടാ​വും​ ​ഈ​ ​പേ​ര് ​കി​ട്ടി​യ​ത്.​രാ​ത്രി​ഞ്ച​ര​ന്മാ​രാ​ണ്.​ ​പ​ക​ലും​ ​കാ​ണാ​ൻ​ ​പ​റ്റും.​ ​പ​ക്ഷേ​ ​ഉ​ണ​ക്ക​ ഇ​ല​ക​ൾ​ക്കി​ട​യി​ൽ​ ​ഇ​രി​ക്കു​ന്ന​ ​ഇ​വ​രെ​ ​ക​ണ്ടാ​ൽ​ ​ത​ന്നെ​ ​ന​മു​ക്ക് ​മ​ന​സി​ലാ​വ​ണ​മെ​ന്നി​ല്ല.​ ​മ​റ്റൊ​രു​ ​ഉ​ണ​ക്ക​യി​ല​യാ​ണെ​ന്നേ​ ​തോ​ന്നൂ.​ ​

കേ​ര​ള​ത്തി​ൽ​ ​ അ​രി​പ്പ​യി​ലും​ ​ത​ട്ടേ​ക്കാ​ടും​ ​തേ​ക്ക​ടി​യി​ലും​ ​പ​റ​മ്പി​ക്കു​ള​ത്തും​ ​ആ​റ​ള​ത്തും​ ​ഒ​ക്കെ​ ​ഇ​വ​യെ​ ​കാ​ണാ​ൻ​ ​സാ​ധി​ക്കും.​ ​പ​ക്ഷേ​ ​ആ​ ​കാ​ടു​ക​ൾ​ ​ന​ന്നാ​യി​ ​അ​റി​യാ​വു​ന്ന​ ​പ​ക്ഷി​ക​ളെ​ ​തി​രി​ച്ച​റി​യാ​ൻ​ ​ക​ഴി​യു​ന്ന​ ​ആ​രെ​ങ്കി​ലും​ ​കൂ​ടെ​യി​ല്ലെ​ങ്കി​ൽ​ ​കാ​ണു​ന്ന​ത് ​വ​ള​രെ​ ​ബു​ദ്ധി​മു​ട്ട്.​ ​കാ​പ്പി​പ്പൊ​ടി​ ​ക​റു​പ്പ് ​ക​ല​ർ​ന്ന​ ​ചാ​ര​ ​നി​റ​ത്തി​ൽ​ ​ആ​ണും​ ​ത​വി​ട്ടു​ ​ക​ല​ർ​ന്ന​ ​ചെ​ങ്ക​ല്ല് ​നി​റ​ത്തി​ൽ​ ​പെ​ണ്ണും.​വെ​ള്ളാ​പ്പ​ള്ളി​ക്കു​ത്തു​ക​ൾ​ ​ശ​രീ​ര​ത്തി​ന്റെ​ ​അ​ടി​ഭാ​ഗ​ത്തു​ണ്ട്.​ത​വ​ള​യു​ടെ​ ​വാ​യ​ ​ഓ​ർ​മി​പ്പി​ക്കു​ന്ന​ ​വ​ലി​യ​ ​വി​‌​സ്‌​താ​ര​മേ​റി​യ​ ​ചു​ണ്ടു​ക​ൾ.​ ​ചെ​റി​യ​ ​കാ​ലു​ക​ൾ.​ ​നീ​ണ്ട​ ​ക​ണ്ണു​ക​ൾ.​ ​ക​ണ്ണു​ക​ളി​ലെ​ ​ഭാ​വം​ ​വി​വ​രി​ക്കാ​ൻ​ ​പ്ര​യാ​സം.​ ​ഒ​രേ​ ​ഇ​രി​പ്പി​ൽ​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​വാ​യ​ ​പൊ​ളി​ച്ച് ​ഇ​രി​ക്കാ​റു​ണ്ട് ​ഇ​വ​ർ.​ ​പ​റ​ക്കു​ന്ന​ ​ഷ​ഡ്പ​ദ​ങ്ങ​ളും​ ​പ്രാ​ണി​ക​ളു​മൊ​ക്കെ​ ​ആ​ണ് ​ഇ​വ​യു​ടെ​ ​ആ​ഹാ​രം.​ ​വാ​യ​ ​തു​റ​ന്നു​ ​വെ​ച്ചാ​ണ് ​ഇ​ര​പി​ടി​ക്കു​ന്ന​ത്.​ ​

ഒ​രേ​ ​മ​ര​വും​ ​കൊ​മ്പും​ ​ഒ​ക്കെ​ ​ത​ന്നെ​യാ​ണ് ​എ​പ്പോ​ഴും​ ​ചേ​ക്കേ​റാ​ൻ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​ ​ആ​ ​ഭാ​ഗ​ത്ത് ​എ​ന്തെ​ങ്കി​ലും​ ​ശ​ല്യ​മു​ണ്ടാ​യാ​ൽ​ ​മാ​ത്ര​മേ​ ​അ​വ​ർ​ ​സ്ഥ​ലം​ ​മാ​റാ​റു​ള്ളൂ.​ ​ജ​നു​വ​രി​ ​മു​ത​ൽ​ ​ഏ​പ്രി​ൽ​ ​വ​രെ​ ​പ്ര​ജ​ന​ന​ ​കാ​ലം.​ ​പാ​യ​ലും​ ​പൂ​പ്പും​ ​കൊ​ണ്ട് ​മ​ര​ക്കൊ​മ്പി​ൽ​ ​നി​ർ​മി​ക്കു​ന്ന​ ​ഒ​രു​ ​തി​ട്ട​യി​ൽ​ ​പു​റം​ ​തൂ​വ​ലു​ക​ളു​ടെ​ ​അ​ക​ത്തു​ള്ള​ ​മൃ​ദു​വാ​യ​ ​തൂ​വ​ലു​ക​ൾ​ ​പൊ​ഴി​ച്ചി​ട്ടു​ ​അ​തി​ന്മേ​ൽ​ ​ഒ​രു​ ​വെ​ള്ള​ ​മു​ട്ട​യി​ടു​ന്നു.​ ​കൂ​ടി​ന്റെ​ ​പു​റം​ ​പാ​യ​ലും​ ​ക​മ്പു​ക​ളും​ ​കൊ​ണ്ട് ​മ​റ​യ്‌​ക്കു​ന്നു.​ ​വ​ള​രെ​ ​വി​ദ​ഗ്ദ്ധ​മാ​യി​ ​മ​ര​ക്കൊ​മ്പു​ക​ൾ​ ​കൊ​ണ്ട് ​കൂ​ടി​നെ​ ​മ​റ്റു​ ​പു​റ​ത്തു​ള്ള​വ​ർ​ ​കാ​ണാ​തെ​ ​മ​റ​ച്ചും​ ​പി​ടി​ക്കു​ന്നു.​ ​പ​ക​ൽ​ ​സ​മ​യ​ത്തു​ ​ആ​ൺ​പ​ക്ഷി​യാ​ണ് ​കൂ​ടു​ത​ൽ​ ​അ​ട​യി​രി​ക്കാ​റു​ള്ള​ത്.​ ​രാ​ത്രി​ ​അ​ച്‌​ഛ​ന​മ്മ​മ്മാ​ർ​ ​മാ​റി​ ​മാ​റി​ ​അ​ട​യി​രി​ക്കു​ന്നു.​ ​മു​ട്ട​ ​വി​രി​ഞ്ഞു​ ​കു​ഞ്ഞു​ങ്ങ​ൾ​ ​പു​റ​ത്തു​ ​വ​ന്ന​തി​നു​ ​ശേ​ഷം​ ​കൂ​ടു​ ​ന​ശി​പ്പി​ച്ചു​ ​ക​ള​യു​ന്നു.​ ​ഓ​രോ​ ​പ്രാ​വ​ശ്യം​ ​മു​ട്ട​യി​ടാ​നും​ ​ഓ​രോ​ ​കൂ​ടു​ണ്ടാ​ക്കു​ന്നു.​ ​അ​തേ​ ​മ​ര​ത്തി​ൽ​ ​ഒ​രു​ ​പ​ക്ഷേ​ ​അ​തേ​ ​കൊ​മ്പി​ൽ​ ​ത​ന്നെ.​ ​മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം​ ​ഇ​ര​ പി​ടി​ക്കാ​ൻ​ ​പ​ഠി​ക്കു​ന്ന​ ​കു​ഞ്ഞ് ​കു​റ​ച്ചു​ ​നാ​ളി​നു​ ​ശേ​ഷം​ ​അ​വ​രെ​ ​വി​ട്ടു​ ​പോ​കു​ന്നു.​ ​ഏ​താ​ണ്ട് 20-​ ​​25​ സെ.മീനീ​ള​മു​ള്ള​ ​ഈ​ ​പ​ക്ഷി​യു​ടെ​ ​ഓ​രോ​ ​ഭാ​വ​ങ്ങ​ൾ​ ​കാ​ണാ​ൻ​ ​ന​ല്ല​ ​ര​സ​മാ​ണ്.​ ​എ​ണ്ണ​ത്തി​ൽ​ ​കു​റ​വാ​ണെ​ങ്കി​ലും​ ​ നി​ല​നി​ൽ​പ്പി​ന് ​വ​ലി​യ​ ​ഭീ​ഷ​ണി​യൊ​ന്നു​മി​ല്ല​ .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE