ചേരുവകൾ
കോൺ അടർത്തിയത് ........ 100 ഗ്രാം
ഗ്രീൻപീസ് വേവിച്ചത് .......125 ഗ്രാം
ഗോതമ്പുമാവ്,
മൈദമാവ് ........... 175 ഗ്രാം വീതം
വെള്ളം .........150 എം.എൽ
ജീരകപ്പൊടി ,
മല്ലിപ്പൊടി ........ അര ടേ.സ്പൂൺ വീതം
വെളുത്തുള്ളി അരച്ചത്,
കടുക്, ജീരകം .... അര ടീ.സ്പൂൺ വീതം
പച്ചമുളക്
(പൊടിയായരിഞ്ഞത്) ...... 8 എണ്ണം
എണ്ണ .................3 ടേ.സ്പൂൺ
നെയ്യ് ................. 2 ടീ.സ്പൂൺ
ഉപ്പ് ............പാകത്തിന്
തയ്യാറാക്കുന്ന വിധം
നെയ്യ് ഒരു സോസ് പാനിൽ ഒഴിച്ച് ചൂടാക്കി കോണിട്ട് 3 മിനിട്ട് വറുത്തു കോരുക. ഗ്രീൻപീസ് വേവിച്ചതിൽ ഉപ്പിടുക. ഇത് നന്നായുടച്ച് വക്കുക. ഒരു ഫ്രയിംഗ് പാനിൽ 2 ടേ.സ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കി പച്ചമുളക്, ജീരകം, കടുക് എന്നിവ ഇട്ട് 15 സെക്കന്റ് വറുക്കുക. പൊട്ടുമ്പോൾ കോൺ വറുത്തത്, ഉടച്ചുവച്ച പീസ്, വെളുത്തുള്ളി പേസ്റ്റ്, മല്ലിപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്തിളക്കുക. അടുപ്പത്ത് നിന്നും വാങ്ങി വയ്ക്കുക.
ഗോതമ്പുമാവും, മൈദമാവും തമ്മിൽ യോജിപ്പിക്കുക. ഉപ്പും 1 ടേ. സ്പൂൺ എണ്ണയും വെള്ളവും ചേർത്ത് കുഴച്ച് മാവ് മയപ്പെടുത്തുക. 24 ഉരുളകളാക്കി ഇത് മാറ്റുക.ഓരോന്നും പരത്തി 24 സമചതുരകഷണങ്ങൾ ആക്കുക. 10 സെ.മീ വലുപ്പമുണ്ടായിരിക്കണം. ഇവയിൽകോൺ പീസ് മിശ്രിതത്തിൽ കുറേശ്ശേ വിളമ്പി അരികുകൾ മടക്കി വെള്ളം തൊട്ട് ഒഴിക്കുക. ഒരു ഫ്രയിംഗ് പാനിൽ 3 ടേ. സ്പൂൺ എണ്ണ തടവി തയ്യാറാക്കിയ സമചതുര കഷണങ്ങൾ ഇട്ട് ഇരുവശവും വറുത്ത് ബ്രൗൺ നിറമാക്കി കോരുക. തക്കാളി കെച്ചപ്പും ചേർത്ത് വിളമ്പുക.