സ്റ്റഫ്ഡ് വെജിറ്റബിൾ ക്രസന്റ്സ് ഉണ്ടാക്കാം ഈസിയായി

Sunday 10 February 2019 2:05 PM IST
stuffed-vegetable-cresent

ചേ​രു​വ​കൾ
മൈ​ദ​ .............​ 350​ ​ഗ്രാം
ത​ക്കാ​ളി​ ........ 1​ ​എ​ണ്ണം ​അ​രി​ഞ്ഞ​ത്
ഉ​പ്പ് ..................​പാ​ക​ത്തി​ന്
എ​ണ്ണ​ ​...............6​ ​ടേ.​സ്പൂ​ൺ​ ​(​വ​റു​ക്കാ​ൻ)

ഫി​ല്ലിം​ഗി​ന്
എ​ണ്ണ​ ​............................3​ ​ടേ.​സ്പൂൺ
ചു​ര​ണ്ടി​യ​ ​തേ​ങ്ങ​..............4​ ​ടേ.​സ്പൂൺ
ഗ്രീ​ൻ​പീ​സ് ​.....................200​ ​ഗ്രാം
കാ​ര​റ്റ് .........​ 1​ ​എ​ണ്ണം​ ​(​ഒ​രി​ഞ്ച് ​നീ​ള​ത്തി​ൽ​ ​അ​രി​ഞ്ഞ​ത്)
ഫ്ര​ഞ്ച് ​ബീ​ൻ​സ് ..............​ 100​ ​ഗ്രാം​ ​(​ഒ​രി​ഞ്ച് ​നീ​ള​ത്തി​ൽ​ ​അ​രി​ഞ്ഞ​ത്)
പ​ച്ച​മു​ള​ക് ​...................​ 3​ ​എ​ണ്ണം​ ​ (​ ​ഒ​രി​ഞ്ച് ​നീ​ള​ത്തി​ൽ​ ​അ​രി​ഞ്ഞ​ത്)
ഇ​ഞ്ചി​ .................​ ​ര​ണ്ട​ര​ ​സെ.​മീ​ ​ ​ച​ത​ച്ച​ത്
മ​ല്ലി​യി​ല​ ​ പൊ​ടി​യാ​യ​രി​ഞ്ഞ​ത് ​..........4​ ​ടീ​ ​സ്പൂൺ
പ​ഞ്ച​സാ​ര​ ,​ ​നാ​ര​ങ്ങാ​നീ​ര് ........ 2​ ​ടീ​ ​സ്പൂ​ൺ​ ​വീ​തം

ഉ​പ്പ് ​....................​പാ​ക​ത്തി​ന്
ആ​ദ്യം​ ​ഫി​ല്ലിം​ഗ് ​ത​യ്യാ​റാ​ക്കാം
എ​ണ്ണ​ ​ഒ​രു​ ​പാ​നി​ൽ​ ​ഒ​ഴി​ച്ച് ​ചൂ​ടാ​ക്കു​ക.​ ​ഗ്രീ​ൻ​പീ​സ്,​ ​കാ​ര​റ്റ്,​ ​ഫ്ര​ഞ്ച് ​ബീ​ൻ​സ് ​എ​ന്നി​വ​ ​തു​ട​രെ​ ​ഇ​ള​ക്കി​ ​വ​റു​ക്കു​ക.​ ​മ​യ​മാ​കു​മ്പോ​ൾ​ ​ഫി​ല്ലിം​ഗി​നു​ള്ള​ ​മ​റ്റ് ​ചേ​രു​വ​ക​ൾ​ ​കൂ​ടി​ ​ചേ​ർ​ത്ത് ​ഇ​ള​ക്കു​ക.​ ​വാ​ങ്ങു​ക.​ ​മൈ​ദ​യും​ ആറ്​ ​ടേ.​ ​സ്പൂ​ൺ​ ​എ​ണ്ണ​യും​ ​ഉ​പ്പും​ ​ബൗ​ളി​ൽ​ ​എ​ടു​ത്ത് ​ന​ന്നാ​യി​ ​കു​ഴ​ച്ചു​ ​വ​യ്ക്കു​ക.​ ​ഇ​ത് ​ആ​റ് ​സ​മ​ഭാ​ഗ​ങ്ങ​ളാ​ക്കി​ ​ഓ​രോ​ന്നും​ 4​ ​ഇ​ഞ്ച് ​വ്യാ​സ​മു​ള്ള​ ​ഓ​രോ​ ​വൃ​ത്ത​ങ്ങ​ൾ​ ​ആ​യി​ ​പ​ര​ത്തി​വ​യ്ക്കു​ക.​ ​ഇ​തി​ൽ​ ​ഫി​ല്ലിം​ഗി​ൽ​ ​ഒ​രു​ ​പ​ങ്ക് ​എ​ടു​ത്ത് ​വി​ള​മ്പി​ ​അ​രി​കു​ക​ൾ​ ​ത​മ്മി​ൽ​ ​യോ​ജി​പ്പി​ച്ച് ​അ​രി​കു​ക​ൾ​ ​വെ​ള്ളം​ ​തൊ​ട്ട് ​ഒ​ട്ടി​ച്ച് ​അ​ർ​ദ്ധ​ച​ന്ദ്രാ​കൃ​തി​യി​ലാ​ക്കി​ ​ചൂ​ടെ​ണ്ണ​യി​ലി​ട്ട് ​വ​റു​ത്തു​കോ​രു​ക.​ ​ബ്രൗ​ൺ​ ​നി​റ​മാ​യി​രി​ക്ക​ണം.​ ​വൃ​ത്താ​കൃ​തി​യി​ലു​ള്ള​ ​ഒ​രു​ ​പ്ലേ​റ്റി​ൽ​ ​ഇ​വ​ ​നി​ര​ത്തി​ ​ത​ക്കാ​ളി​ക​ഷ്ണ​ങ്ങ​ളും​ ​വ​ച്ച് ​അ​ല​ങ്ക​രി​ച്ച് ​ഉ​ട​ൻ​ ​വി​ള​മ്പു​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE