ചേരുവകൾ
മൈദ............... 175 ഗ്രാം
ഉപ്പ് ..................... 1 നുള്ള്
എണ്ണ ..............100 എം.എൽ
ഇഞ്ചി .............1 സെ.മീ ഗ്രേറ്റ് ചെയ്തത്
പച്ചമുളക് ........2 എണ്ണം (പൊടിയായരിഞ്ഞത്)
വെളുത്തുള്ളി ............. 2 അല്ലി
മല്ലിയില അരച്ചത് .... അര ടേ.സ്പൂൺ
സവാള ..... ഒന്ന് പൊടിയായരിഞ്ഞത്
ഉരുളക്കിഴങ്ങ് ........... 2 വലുത് (പുഴുങ്ങിയെടുത്തത്)
മല്ലിയില അരിഞ്ഞത് ........ 1 ടേ.സ്പൂൺ
നാരങ്ങനീര് .......... 1 ടേ.സ്പൂൺ
മഞ്ഞൾപ്പൊടി .............അര ടീ സ്പൂൺ
മുളകുപൊടി ............. 1 ടീ.സ്പൂൺ
ഗരം മസാലപൊടി ........അര ടീ.സ്പൂൺ
ഉപ്പ് ........... പാകത്തിന്
തയ്യാറാക്കുന്നവിധം
മൈദയിൽ ഉപ്പും 2 ടേ.സ്പൂൺ എണ്ണയും വെള്ളവും ചേർത്ത് കുഴച്ച് മയമാക്കി വയ്ക്കുക. നനഞ്ഞ ഒരു തുണി കൊണ്ടിത് മൂടി വയ്ക്കുക. 15-20 മിനിട്ട് കഴിഞ്ഞ് മാവ് വീണ്ടും കുഴച്ച് നനഞ്ഞ തുണി കൊണ്ട് പൊതിഞ്ഞ് വയ്ക്കുക.
ഫില്ലിംഗ് തയ്യാറാക്കാം
മൂന്നു ടേ.സ്പൂൺ എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കി ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മല്ലിയില അരച്ചത് എന്നിവ ചേർത്ത് 1 മിനിട്ട് ചെറുതീയിതിൽ വച്ച് തുടരെ ഇളക്കുക. സവാള ചേർത്ത് ബ്രൗൺ നിറമാകുംവരെ വറുക്കുക. ഉരുളക്കിഴങ്ങ് ഉടച്ചത്, മല്ലിയില അരിഞ്ഞത്, നാരങ്ങാനീര്, മഞ്ഞൾ, മുളകുപൊടി, ഗരം മസാലപ്പൊടി, ഉപ്പ് എന്നിവ തമ്മിൽ ചേർത്ത് നന്നായി ഇളക്കുക. നാലു മിനിട്ടോളം ചെറുതീയിൽ വയ്ക്കുക. ഇടയ്ക്ക് മാത്രം ഇളക്കുക.
സമൂസ തയ്യാറാക്കാനായി മാവ് പത്ത് ഉരുളകൾ ആക്കുക. ഇവ പരത്തി ഓരോന്നും രണ്ടായി മുറിച്ച് ഓരോ പൂരിയും ഓരോ കോൺ ആക്കിവയ്ക്കുക. ഇവയിൽ ഓരോ ടേ.സ്പൂൺ ഫില്ലിംഗ് വീതം വച്ച് നിറച്ച് അരികുകളിൽ വെള്ളം തൊട്ട് ഒട്ടിച്ച് ചൂടെണ്ണയിൽ ഇട്ട് വറുത്ത് കോരുക. ഇളം ബ്രൗൺ നിറമായിരിക്കണം. കടലാസിൽ നിരത്തുക.