മുടിക്ക് കരുത്തേകാൻ ഓർക്കണം ഈ 12 കാര്യങ്ങൾ

Tuesday 04 December 2018 3:06 PM IST
hair-fall

കറുപ്പും കരുത്തുമുള്ള നീണ്ട് ഇടതൂർന്ന തലമുടി ദൗർബല്യമല്ലാത്തവരായി ആരുണ്ട് ? അൽപം ശ്രദ്ധയും സംരക്ഷണവും മാത്രം മതി ഈ വീക്ക്നസിനെ എത്തിപ്പിടിക്കാൻ. താരൻ, മുടികൊഴിച്ചിൽ, അകാല നര എന്നിങ്ങനെ പരസ്യങ്ങളിൽ എടുത്തുപറയുന്ന പ്രശ്നങ്ങളെ ചെറുക്കാൻ പരിചരണം കൊണ്ടുമാത്രമേ കഴിയൂ.

 • രാത്രി കിടക്കുന്നതിന് മുമ്പ് ഒരു സ്പൂൺ ആവണക്കെണ്ണ ചൂടാക്കി ചെറു ചൂടോടെ വിരൽകൊണ്ട് തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. രാവിലെ താളി ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ഇത് തലമുടി തഴച്ചുവളരാൻ സഹായിക്കും.

 • തലമുടി കഴുകാൻ ഷാംപൂവിന് പകരം ചെമ്പരത്തിയില ഉപയോഗിച്ച് ഉണ്ടാക്കുന്ന താളിയോ, ചെറുപയർ പൊടിയോ, കടലപ്പൊടിയോ ഉപയോഗിക്കുന്നത് മുടിയെ ബലമുള്ളതാക്കും.

 • രാമച്ചം, നെല്ലിക്ക, മൈലാഞ്ചി എന്നിവ ഇട്ട് തിളപ്പിച്ച് വെള്ളം തണുപ്പിച്ചതിനുശേഷം മുടി കഴുകുന്നതും മുടിക്ക് തിളക്കവും കറുപ്പും നിറവും പകരും.

 • ആഴ്ചയിലൊരിക്കൽ കോഴിമുട്ടയുടെ വെള്ള അടിച്ച് തലയിൽ തേച്ചുപിടിപ്പിച്ച ശേഷം താളി ഉപയോഗിച്ച് കഴുകുന്നത് മുടിക്ക് നല്ല കറുപ്പു നൽകും.

 • കുറച്ച് ഉലുവ പൊടിച്ചത് പുളിച്ച തൈരിൽ ചേർത്തിളക്കി തലയോട്ടിലും മുടിയിലും തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനുശേഷം കഴുകി കളയുകുക. മുടിയുടെ ആരോഗ്യത്തിനും താരൻ ശമിക്കുന്നതിനും ഇത് നല്ലതാണ്.

 • തലമുടി തണുത്ത വെള്ളത്തിൽ കഴുകി വിരലുകൾകൊണ്ട് നന്നായി മസാജ് ചെയ്യക. ഇത് തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യും.

 • തേനും മുട്ടയുടെ മഞ്ഞയും ചേർന്ന മിശ്രിതം തലയിൽ പിടിപ്പിച്ച ശേഷം അര മണിക്കൂർ കഴിഞ്ഞ് കഴുകികളയുക. ഇത് മുടികൊഴിച്ചിൽ തടയുന്നതിനും മുടിക്ക് കരുത്ത് പകരുകയും ചെയ്യും.

 • മുടിയിൽ ഏതെങ്കിലും കെമിക്കൽ ട്രീറ്റ്‌മെന്റ് ചെയ്യുകയാണെങ്കിൽ അതിനുശേഷം മുട്ട അടിച്ച് തേക്കുന്നതിന് മുടിക്കാവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതിന് സഹായിക്കും.

 • നനഞ്ഞമുടി കെട്ടിവെക്കാതിരിക്കുക, യാത്ര ചെയ്യുമ്പോൾ മുടി കെട്ടിവയ്ക്കുക, എപ്പോഴും ഹെയർ ഡ്രെയർ ഉപയോഗിക്കാതിരിക്കുക.

 • ആഴ്ചയിൽ ഒരു തവണയെങ്കിലും എണ്ണ് തേച്ച് മസാജ് ചെയ്ത് താളിയോ വീര്യം കുറഞ്ഞ ഷാംപൂവോ ഉപയോഗിച്ച് മുടി കഴുക.

 • ഷാംപൂ, ഹെയർ കണ്ടീഷനർ എന്നിവ മുടിയുടെ സ്വഭാവം നോക്കി മാത്രം ഉപയോഗിക്കുക.
 • ഹോട്ട് ഓയിൽ മസാജും ഹെന്നയും രണ്ടാഴ്ച കൂടുമ്പോൾ മാറിമാറി ഉപയോഗിക്കുന്നത് താരനും മുടികൊഴിച്ചിലും ഒരു പരിധിവരെ നിയന്ത്രിക്കും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
LATEST VIDEOS
YOU MAY LIKE IN HEALTH