പിങ്ക് പൊലീസ് 109

Saturday 01 December 2018 2:27 PM IST
pink-police

മി​ന്ന​ൽ​ ​പോ​ലെ​യാ​ണ് ​ലോ​റി​ ​ഡ്രൈ​വ​ർ​ ​ആ​ ​കാ​ഴ്ച​ ​ക​ണ്ട​ത്...
ലോ​റി​ക്ക് ​മു​ന്നി​ലേ​ക്ക് ​ടൂ​വീ​ല​റു​മാ​യി​ ​ഒ​രാ​ൾ...
അ​യാ​ൾ​ക്ക് ​ബ്രേ​ക്ക് ​അ​മ​ർ​ത്താ​നു​ള്ള​ ​നേ​രം​ ​കി​ട്ടി​യി​ല്ല.​ ​അ​തി​നു​മു​ൻ​പ് ​ലോ​റി​ ​ആ​ക്ടീ​വ​യി​ൽ​ ​വ​ന്നി​ടി​ച്ചു.
റോ​ഡി​ലേ​ക്ക് ​മ​റി​ഞ്ഞ​ ​വാ​സു​ദേ​വ​ന്റെ​ ​പു​റ​ത്തു​കൂ​ടി​ ​അ​തി​ന്റെ​ ​ച​ക്ര​ങ്ങ​ൾ​ ​ക​യ​റി​യി​റ​ങ്ങി.
ആ​ക്ടീ​വ​യെ​ ​ലോ​റി​ ​മു​ന്നോ​ട്ട് ​ഇ​ടി​ച്ചു​ ​നി​ര​ക്കി....
വാ​സു​ദേ​വ​ന്റെ​ ​ശി​ര​സ്സി​ൽ​ ​വ​ന്നി​ടി​ച്ച​ ​സ്പാ​ന​ർ​ ​ക​ര​യ്ക്ക് ​പി​ടി​ച്ചി​ട്ട​ ​മ​ത്സ്യ​ത്തെ​പ്പോ​ലെ​ ​റോ​ഡി​ൽ​ ​കി​ട​ന്നു​ ​പി​ട​ഞ്ഞു,​ ​പി​ന്നെ​ ​നി​ശ്ച​ല​മാ​യി.
തൊ​ട്ട​പ്പു​റ​ത്ത് ​സു​മോ​യി​ൽ​ ​ഇ​രു​ന്ന​ ​സ്പാ​ന​ർ​ ​മൂ​സ​ ​ചാ​ടി​യി​റ​ങ്ങി.
അ​പ്പോ​ഴേ​ക്കും​ ​പി​ന്നി​ൽ​ ​വ​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​ബ്രേ​ക്കി​ട്ടു.​ ​ജ​നം​ ​ഓ​ടി​ക്കൂ​ടി.​ ​സൂ​ത്ര​ത്തി​ൽ​ ​മൂ​സ​ ​ത​ന്റെ​ ​സ്പാ​ന​ർ​ ​എ​ടു​ക്കു​ക​യും​ ​ചെ​യ്തു.
പ​രി​ഭ്രാ​ന്ത​നാ​യ​ ​ലോ​റി​ ​ഡ്രൈ​വ​ർ​ ​ഇ​തി​ന​കം​ ​നി​ർ​ത്താ​തെ​ ​പോ​യി.
ഓ​ടി​ക്കൂ​ടി​യ​വ​ർ,​ ​ചോ​ര​ ​തീ​ർ​ത്ത​ ​വ​ല​യ​ത്തി​നു​ള്ളി​ൽ​ ​കി​ട​ക്കു​ന്ന​ ​മ​നു​ഷ്യ​നെ​ ​ക​ണ്ട് ​സ്ത​ബ്ധ​രാ​യി.
മൂ​സ​ ​തി​രി​കെ​ ​ചെ​ന്ന് ​സു​മോ​യി​ൽ​ ​ക​യ​റി.​ ​ഒ​ന്നും​ ​അ​റി​യാ​ത്ത​തു​ ​പോ​ലെ​ ​വി​ക്ര​മ​ൻ​ ​അ​ത് ​അ​വി​ടെ​നി​ന്ന് ​ഓ​ടി​ച്ചു​ ​മാ​റ്റു​ക​യും​ ​ചെ​യ്തു.
ഡ്യൂ​ട്ടി​ ​ക​ഴി​ഞ്ഞ് ​വീ​ട്ടി​ലേ​ക്കു​ ​മ​ട​ങ്ങു​ക​യാ​യി​രു​ന്നു​ ​പി​ങ്ക് ​പൊ​ലീ​സ്.
മു​ന്നി​ലെ​ ​ആ​ൾ​ക്കൂ​ട്ടം​ ​ക​ണ്ട് ​എ​സ്.​ ​ഐ​ ​വി​ജ​യ,​ ​ഡ്രൈ​വ​ർ​ ​സു​മ​ത്തി​ന്റെ​ ​തോ​ളി​ൽ​ ​തോ​ണ്ടി.
'​'​ആ​ക്സി​ഡ​ന്റോ​ ​മ​റ്റോ​ ​ആ​ണെ​ന്നു​ ​തോ​ന്നു​ന്നു​ ​സു​മേ...​ ​നി​ർ​ത്തി​ക്കേ."
ആ​ൾ​ക്കൂ​ട്ട​ത്തി​നു​ ​പി​ന്നി​ൽ​ ​സു​മം​ ​ടൊ​യോ​ട്ട​ ​കാ​ർ​ ​നി​ർ​ത്തി.
വി​ജ​യ​യ്ക്കു​ ​പി​ന്നാ​ലെ​ ​നി​ർ​മ​ല​യും​ ​ശാ​ന്തി​നി​യും​ ​അ​മ​ല​യും​ ​കൂ​ടി​ ​ഇ​റ​ങ്ങി.
'​'​ ​ഒ​ന്നു​ ​മാ​റി​ക്കേ.."
ജ​ന​ങ്ങ​ളെ​ ​ഒ​തു​ക്കി​ ​പൊ​ലീ​സ് ​സം​ഘം​ ​മു​ന്നി​ലെ​ത്തി.
'​'​ഹോ..​ ​"​ ​ആ​ ​കാ​ഴ്ച​ ​ക​ണ്ട് ​വി​ജ​യ​ ​മു​ഖം​ ​തി​രി​ച്ചു.
പെ​ട്ടെ​ന്നാ​ണ് ​അ​വ​ൾ​ ​റോ​ഡി​ൽ​ ​ഇ​ള​കി​ക്കി​ട​ന്ന​ ​ഒ​രു​ ​ന​മ്പ​ർ​ ​പ്ളെ​യി​റ്റ് ​ക​ണ്ട​ത്.
ഒ​ന്നു​കൂ​ടി​ ​അ​വ​ൾ​ ​സൂ​ക്ഷി​ച്ചു​നോ​ക്കി.​ ​ഒ​രു​ ​ഞെ​ട്ട​ൽ....
അ​ച്ഛ​ന്റെ​ ​വ​ണ്ടി​യു​ടെ​ ​ന​മ്പ​ർ.
അ​വ​ളു​ടെ​ ​ക​ണ്ണു​ക​ൾ​ ​ചോ​ര​യി​ൽ​ ​കു​ളി​ച്ചു​കി​ട​ന്ന​ ​മ​നു​ഷ്യ​നി​ലേ​ക്ക് ​നീ​ണ്ടു.
'​'​അ​ച്ഛാ..​"​ ​നെ​ഞ്ചു​ ​പൊ​ട്ടു​ന്ന​ ​ഒ​ര​ല​ർ​ച്ച.
പി​ങ്ക് ​പൊ​ലീ​സും​ ​ജ​ന​ങ്ങ​ളും​ ​ഞെ​ട്ടി​ത്തി​രി​ഞ്ഞു.
വി​ജ​യ,​ ​അ​ച്ഛ​ന്റെ​ ​ച​ത​ഞ്ഞ​ര​ഞ്ഞ​ ​ശ​രീ​രം​ ​കൈ​ക​ളി​ൽ​ ​കോ​രി​യെ​ടു​ത്തു.

*​*​*​
വാ​സു​ദേ​വ​ന്റെ​ ​ശ​വ​സം​സ്കാ​രം​ ​ക​ഴി​ഞ്ഞു.​ ​ര​ണ്ടാ​മ​ത് ​ഒ​രി​ക്ക​ൽ​ക്കൂ​ടി​ ​വി​ജ​യ​യു​ടെ​ ​വീ​ടി​ന്റെ​ ​തെ​ക്കു​ഭാ​ഗ​ത്ത് ​ചി​ത​ ​എ​രി​യു​ക​യാ​ണ്.
ആ​ളു​ക​ൾ​ ​പി​രി​ഞ്ഞി​ട്ടും​ ​'​റെ​ഡ്"​ ​വാ​ട്സ് ​ആ​പ്പ് ​ഗ്രൂ​പ്പി​ലെ​ ​പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ ​അ​വി​ടെ​ ​കാ​ത്തു​നി​ന്നു.
ക​ര​ഞ്ഞു​ ​ക​ല​ങ്ങി​യ​ ​ക​ണ്ണു​ക​ളു​മാ​യി​ ​വി​ജ​യ​ ​അ​വ​ർ​ക്ക​രു​കി​ൽ​ ​എ​ത്തി.
'​'​എ​നി​ക്കു​റ​പ്പു​ണ്ട്..​ ​"​ ​അ​വ​ൾ​ ​അ​വ​രോ​ടു​ ​പ​റ​ഞ്ഞു.​"​ ​അ​തൊ​രു​ ​ആ​ക്സി​ഡ​ന്റ് ​ആ​ല്ല."
'​'​അ​റ​സ്റ്റി​ലാ​യ​ ​ലോ​റി​ ​ഡ്രൈ​വ​റും​ ​അ​തു​ ​ത​ന്നെ​യാ​ ​പ​റ​ഞ്ഞ​ത്...​"​ ​എ​സ്.​ ​ഐ​ ​ആ​ർ​ജ​വ് ​അ​റി​യി​ച്ചു.
'​'​സ്കൂ​ട്ട​റി​നു​ ​പി​ന്നി​ൽ​ ​ആ​രും​ ​ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ലും​ ​ആ​രോ​ ​ത​ള്ളി​യി​ടു​ന്ന​തു​പോ​ലെ​ ​വാ​സു​വേ​ട്ട​ൻ​ ​വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന്."
വി​ജ​യ​യു​ടെ​ ​നെ​റ്റി​ ​ചു​ളി​ഞ്ഞു.
അ​ച്ഛ​ൻ​ ​മ​രി​ച്ച​ ​ദുഃ​ഖ​ത്തേ​ക്കാ​ൾ​ ​അ​വ​ൾ​ക്ക​പ്പോ​ൾ​ ​തോ​ന്നി​യ​ത് ​ഒ​രു​ത​രം​ ​പ​ക​യാ​ണ്.​ ​അ​വ​ളു​ടെ​ ​പ​ല്ലു​ക​ൾ​ ​ഞെ​രി​ഞ്ഞു.
'​'​അ​ക​ത്ത് ​ക​ര​ഞ്ഞ് ​ബോ​ധ​മ​റ്റ് ​കി​ട​ക്കു​ന്ന​ ​എ​ന്റെ​ ​അ​മ്മ​യു​ടെ​ ​മു​ന്നി​ലെ​ങ്കി​ലും​ ​എ​നി​ക്ക് ​നീ​തി​ ​പു​ല​ർ​ത്ത​ണം.​ ​അ​തി​നാ​ൽ​ ​അ​ച്ഛ​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​മ​ര​ണ​കാ​ര​ണം​ ​അ​റി​ഞ്ഞേ​ ​പ​റ്റൂ..."
അ​വ​ൾ​ ​ഒ​ന്നു​ ​നി​ർ​ത്തി.​ ​പി​ന്നെ​ ​പെ​ട്ടെ​ന്ന് ​ഓ​ർ​മ്മി​ച്ച​തു​ ​പോ​ലെ​ ​തു​ട​ർ​ന്നു.
'​'​ആ​ ​പ​രി​സ​ര​ത്തെ​ ​ക​ട​ക​ളി​ൽ​ ​സി​സി​ ​ടി​വി​ ​ക്യാ​മ​റ​ക​ൾ​ ​ഉ​ണ്ടാ​വാം.​ ​പ്ര​ത്യേ​കി​ച്ചും​ ​അ​വി​ടെ​യൊ​രു​ ​ബാ​ങ്ക് ​എ.​ടി.​എം​ ​സെ​ന്റ​ർ​ ​ഉ​ള്ള​ ​നി​ല​യ്ക്ക്.​ ​അ​ത് ​പ​രി​ശോ​ധി​ച്ചാ​ൽ​ ​സ​ത്യം​ ​അ​റി​യാം."
മ​റ്റ് ​എ​സ്.​ഐ​മാ​ർ​ക്ക് ​അ​തൊ​രു​ണ​ർ​വ്വാ​യി.
അ​പ്പോ​ൾ​ത​ന്നെ​ ​ആ​ ​സം​ഘം​ ​തി​രി​ച്ചു.​ ​സ​മീ​പ​ത്തെ​ ​മെ​ഡി​ക്ക​ൽ​ ​സ്റ്റോ​റി​ലെ​യും​ ​ഓ​പ്പ​സി​റ്റി​ലെ​ ​ക​ട​ക​ളി​ലെ​യും​ ​സി.​സി.​ടി​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ചു.
അ​വ​ർ​ ​അ​മ്പ​ര​ന്നു​ ​പോ​യി...
നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ ​ഒ​രു​ ​സു​മോ​ ​വാ​ൻ.​ ​അ​തി​ലി​രു​ന്ന് ​ഒ​രാ​ൾ​ ​വാ​സു​ദേ​വ​നു​ ​നേ​രെ​ ​എ​ന്തോ​ ​ക​റ​ക്കി​യെ​റി​യു​ന്നു....
വാ​സു​ദേ​വ​ന് ​ആ​ക്സി​ഡ​ന്റ് ​ഉ​ണ്ടാ​യി​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ഒ​രാ​ൾ​ ​സു​മോ​യി​ൽ​ ​നി​ന്ന് ​ഇ​റ​ങ്ങി​ ​എ​ന്തോ​ ​എ​ടു​ത്തു​കൊ​ണ്ട് ​മ​ട​ങ്ങു​ന്നു....
പൊ​ലീ​സ് ​സം​ഘം​ ​ആ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ഒ​ന്നു​കൂ​ടി​ ​സൂം​ ​ചെ​യ്തു.
ഞെ​ട്ടി​പ്പോ​യി....
സു​മോ​യി​ൽ​ ​നി​ന്ന് ​ഇ​റ​ങ്ങി​യ​ ​മ​നു​ഷ്യ​ൻ,​ ​വെ​ള്ളി​പോ​ലെ​ ​തി​ള​ങ്ങു​ന്ന​ ​ഒ​രു​ ​സ്പാ​ന​റാ​ണ് ​റോ​ഡി​ൽ​ ​നി​ന്നെ​ടു​ത്ത​ത്....
എ​സ്.​ഐ​ ​ആ​ർ​ജ​വ് ​അ​തെ​ടു​ത്ത​ ​മ​നു​ഷ്യ​ന്റെ​ ​മു​ഖം​ ​കൂ​ടി​ ​സൂം​ ​ചെ​യ്തു...
അ​വ​രി​ൽ​ ​അ​ടു​ത്ത​ ​ഞെ​ട്ട​ൽ...
ത​ങ്ങ​ൾ​ ​ഏ​താ​നും​ ​ദി​വ​സ​ങ്ങ​ളാ​യി​ ​തേ​ടി​ക്കൊ​ണ്ടി​രു​ന്ന​ ​അ​തേ​ ​ആ​ൾ...
നൊ​ട്ടോ​റി​യ​സ് ​ക്രി​മി​ന​ൽ...
സ്പാ​ന​ർ​ ​മൂ​സ!.(​തു​ട​രും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE