പിങ്ക് പൊലീസ് 155

Thursday 31 January 2019 4:13 PM IST
pink-polic

ഉ​റ​ങ്ങാ​തെ​ ​കി​ട​ക്കു​ക​യാ​യി​രു​ന്നു​ ​വി​ജ​യ.​ ​ഇ​രു​ട്ടി​ലേ​ക്ക് ​തു​റി​ച്ചു​നോ​ക്കി​ക്കൊ​ണ്ട്...
തൊ​ട്ട​ടു​ത്ത​ ​കി​ട​ക്ക​യി​ൽ​ ​അ​മ്മ​യു​ടെ​ ​ഇ​ട​വി​ട്ടു​ള്ള​ ​ദീ​ർ​ഘ​നി​ശ്വാ​സം​ ​കേ​ട്ടു.
എ​ത്ര​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​ക​ഴി​ഞ്ഞി​രു​ന്ന​ ​കു​ടും​ബ​മാ​യി​രു​ന്നു​ ​ത​ന്റേ​ത് ​എ​ന്ന് ​വി​ജ​യ​ ​ഓ​ർ​ത്തു.
ആ​ ​സ​മ​യ​ത്താ​ണ് ​മു​റ്റ​ത്ത് ​ബൈ​ക്കി​ന്റെ​ ​ഒ​ച്ച​ ​കേ​ട്ട​ത്.
അ​വ​ൾ​ ​സം​ശ​യ​ത്തോ​ടെ​ ​എ​ഴു​ന്നേ​റ്റു.
'​'​ആ​രാ​ ​മോ​ളേ​?​"​ ​മാ​ലി​നി​ ​തി​ര​ക്കി.
'​'​അ​റി​യി​ല്ല.​"​ ​അ​വ​ൾ​ ​ശ​ബ്ദം​ ​താ​ഴ്ത്തി,​ ​'​'​ഞാ​ൻ​ ​നോ​ക്കാം."
'​'​സൂ​ക്ഷി​ക്ക​ണേ..​"​ ​അ​ങ്ങ​നെ​ ​പ​റ​ഞ്ഞെ​ങ്കി​ലും​ ​മാ​ലി​നി​യും​ ​അ​വ​ൾ​ക്കൊ​പ്പം​ ​എ​ഴു​ന്നേ​റ്റു.
ലൈ​റ്റി​ടാ​തെ​ ​ഇ​രു​വ​രും​ ​ഹാ​ളി​ൽ​ ​എ​ത്തി.​ ​ശ​ബ്ദ​മു​ണ്ടാ​ക്കാ​തെ​ ​വി​ജ​യ​ ​സി​റ്റൗ​ട്ടി​ലേ​ക്കു​ള്ള​ ​ജ​നാ​ല​ ​തു​റ​ന്നു.
അ​ടു​ത്ത​ ​നി​മി​ഷം​ ​ആ​റ്റു​ച​ര​ലു​ക​ളെ​ ​പി​ൻ​ ​ച​ക്ര​ത്തി​ന​ടി​യി​ൽ​ ​പി​ന്നോ​ട്ടു​ ​തെ​റു​പ്പി​ച്ചു​കൊ​ണ്ട് ​ബൈ​ക്ക് ​പാ​ഞ്ഞു​പോ​യി.
അ​തി​ന്റെ​ ​പി​ന്നി​ലെ​ ​ചു​വ​ന്ന​ ​വെ​ളി​ച്ചം​ ​മാ​ത്ര​മേ​ ​വി​ജ​യ​യ്ക്കു​ ​കാ​ണാ​ൻ​ ​ക​ഴി​ഞ്ഞു​ള്ളു.
ഹാ​ളി​ലെ​ ​ലൈ​റ്റു​ ​തെ​ളി​ച്ചു​കൊ​ണ്ട് ​അ​വ​ൾ​ ​വാ​തി​ൽ​ ​തു​റ​ക്കാ​ൻ​ ​ഭാ​വി​ച്ചു.
'​'​വേ​ണ്ട​ ​മോ​ളേ...​"​ ​മാ​ലി​നി​ക്കു​ ​ഭീ​തി​യാ​യി.
പെ​ട്ടെ​ന്നു​ ​വി​ജ​യ​ ​പി​ന്നി​ൽ​ ​മ​റ​ച്ചു​പി​ടി​ച്ചി​രു​ന്ന​ ​പി​സ്റ്റ​ൾ​ ​മു​ന്നോ​ട്ടു​ ​നീ​ട്ടി.​ ​ശേ​ഷം​ ​വാ​തി​ൽ​ ​തു​റ​ന്നു.
അ​വി​ടെ​ ​സി​റ്റൗ​ട്ടി​ലെ​ ​ടീ​പ്പോ​യി​ൽ​ ​ഒ​രു​ ​ക​വ​ർ​ ​കി​ട​ന്നി​രു​ന്നു.
വി​ജ​യ​ ​സം​ശ​യ​ത്തോ​ടെ​ ​അ​തെ​ടു​ത്തു.​ ​പി​ന്നെ​ ​അ​ക​ത്തു​ക​യ​റി​ ​വാ​തി​ൽ​ ​അ​ട​ച്ചി​ട്ട് ​ക​വ​ർ​ ​തു​റ​ന്നു.
അ​തി​ൽ​ ​ഏ​താ​നും​ ​വ​രി​ക​ളി​ൽ​ ​എ​ഴു​തി​യ​ ​ക​ത്ത്...
'​'​ആം​ ​സോ​റി​ ​വി​ജ​യ.​ ​ഒ​രു​പ​ക്ഷേ​ ​ഈ​ ​ദു​ര​ന്ത​ത്തി​ന് ​ഞാ​ൻ​ ​കൂ​ടി​ ​ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്നു​ ​സം​ശ​യി​ക്കു​ന്നു.​ ​നോ​ബി​ൾ​ ​തോ​മ​സി​നെ​ ​ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​വാം​ ​ശ​ത്രു​ക്ക​ളു​ടെ​ ​പ്ര​തി​കാ​ര​ ​ന​ട​പ​ടി​ക്കു​ ​കാ​ര​ണ​മെ​ന്നു​ ​ക​രു​തു​ന്നു.​ ​ഇ​നി​ ​വി​ജ​യ​യെ​ ​ആ​രും​ ​ഉ​പ​ദ്ര​വി​ക്കി​ല്ല.​ ​ക​ൽ​ക്കി."
ക​ത്തി​ലേ​ക്കു​ ​ത​ന്നെ​ ​തു​റി​ച്ചു​നോ​ക്കി​ക്കൊ​ണ്ട് ​ഒ​രു​ ​നി​മി​ഷം​ ​നി​ന്നു​ ​വി​ജ​യ....
'​'​ആ​രു​ടെ​ ​ക​ത്താ​ ​മോ​ളേ​?​"​ ​മാ​ലി​നി​ക്ക് ​ആ​കാം​ക്ഷ.
ഉ​ത്ത​രം​ ​പ​റ​ഞ്ഞി​ല്ല​ ​വി​ജ​യ.​ ​ആ​ ​ക​ട​ലാ​സ് ​ഭ​ദ്ര​മാ​യി​ ​മ​ട​ക്കി​ ​ക​വ​റി​നു​ള്ളി​ൽ​ത്ത​ന്നെ​ ​നി​ക്ഷേ​പി​ച്ചു.
ആ​ ​സ​മ​യം​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്...
ത​ന്റെ​ ​ഓ​ഫീ​സി​ലേ​ക്ക് ​കോ​വ​ളം​ ​സി.​ഐ​ ​അ​ര​വി​ന്ദാ​ക്ഷ​നെ​ ​വി​ളി​ച്ചു​ ​വ​രു​ത്തി​ ​ഡി.​ജി.​പി​ ​ഇ​ർ​ഫാ​ൻ​ ​മു​ഹ​മ്മ​ദ്.
'​'​സ​ർ.."
ത​ന്റെ​ ​സു​പ്പീ​രി​യ​റി​നു​ ​മു​ന്നി​ൽ​ ​അ​ര​വി​ന്ദാ​ക്ഷ​ൻ​ ​അ​റ്റ​ൻ​ഷ​നാ​യി.
ഡി.​ജി.​പി​ ​അ​യാ​ളെ​ ​അ​ടി​മു​ടി​ ​നോ​ക്കി.
'​'​ക​ഴി​ഞ്ഞ​ ​പ​ക​ൽ​ ​മു​ഴു​വ​ൻ​ ​ഞാ​ൻ​ ​ത​ന്നെ​ ​തി​ര​ഞ്ഞു.​ ​ക​ണ്ടി​ല്ല.​ ​സെ​ൽ​ഫോ​ൺ​ ​പോ​ലും​ ​സ്വി​ച്ചോ​ഫ് ​ചെ​യ്തി​ട്ട് ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്ത​ ​പ്ര​തി​യു​മാ​യി​ ​താ​ൻ​ ​എ​വി​ടെ​യാ​യി​രു​ന്നു​?"
'​'​സാ​ർ...​"​ ​അ​ര​വി​ന്ദാ​ക്ഷ​ൻ​ ​ഒ​ര​ടി​കൂ​ടി​ ​മു​ന്നി​ലേ​ക്കു​ ​നീ​ങ്ങി​നി​ന്നു.
'​'​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്ത​ ​പ്ര​തി​യെ​ ​വ​ധി​ക്കു​മെ​ന്ന് ​എ​നി​ക്ക് ​ഒ​ര​നോ​ണി​മ​സ് ​കാ​ൾ​ ​കി​ട്ടി.​ ​അ​ങ്ങ​നെ​ ​വ​ല്ല​തും​ ​സം​ഭ​വി​ച്ചു​പോ​യാ​ൽ​ ​തെ​റി​ക്കു​ന്ന​ത് ​എ​ന്റെ​ ​തൊ​പ്പി​യാ​ണ​ല്ലോ​?"
ഇ​ർ​ഫാ​ൻ​ ​മു​ഹ​മ്മ​ദി​ന്റെ​ ​പു​രി​കം​ ​ചു​ളി​ഞ്ഞു.
'​'​അ​ല്ലെ​ങ്കി​ലും​ ​ത​ന്റെ​ ​തൊ​പ്പി​ ​തെ​റി​ച്ചേ​ക്കും.​ ​എ​ടോ...​ ​ത​ന്നോ​ട് ​എ​നി​ക്ക് ​ഒ​രു​ ​പ്ര​ത്യേ​ക​ ​താ​ൽ​പ്പ​ര്യം​ ​ഉ​ള്ള​തു​കൊ​ണ്ട് ​ചോ​ദി​ക്കു​ക​യാ.​ ​അ​റ​സ്റ്റു​ ​ചെ​യ്യു​ന്ന​ത് ​ചീ​ഫ് ​മി​നി​സ്റ്റ​റു​ടെ​ ​പി.​എ​ ​ആ​ണെ​ന്ന് ​അ​റി​ഞ്ഞ​പ്പോ​ഴെ​ങ്കി​ലും​ ​ത​നി​ക്ക് ​എ​ന്നെ​യൊ​ന്ന് ​വി​ളി​ച്ചു​കൂ​ടാ​യി​രു​ന്നോ​?"
അ​ര​വി​ന്ദാ​ക്ഷ​ൻ​ ​ത​ല​യാ​ട്ടി.
'​'​അ​ങ്ങ​നെ​ ​വി​ളി​ക്കാ​തി​രു​ന്ന​തു​ ​കൊ​ണ്ട് ​സാ​റി​ന്റെ​ ​മാ​നം​ ​ര​ക്ഷ​പ്പെ​ട്ടു."
'​'​ങ്‌​ഹേ​?"
ഡി.​ജി.​പി​യു​ടെ​ ​ക​ണ്ണു​ക​ൾ​ ​ചു​രു​ങ്ങി.
അ​ര​വി​ന്ദാ​ക്ഷ​ൻ​ ​വി​ശ​ദീ​ക​രി​ച്ചു:
'​'​ഞാ​ൻ​ ​ചോ​ദി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​അ​യാ​ളെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ​ ​സാ​റ് ​സ​മ്മ​തി​ക്ക​ത്തി​ല്ലാ​യി​രു​ന്നു.​ ​ഉ​റ​പ്പ്.​ ​ചു​റ്റും​ ​കൂ​ടി​ ​നി​ൽ​ക്കു​ന്ന​ ​മീ​ഡി​യ​ക്കാ​രോ​ട് ​എ​നി​ക്ക് ​സ​ത്യം​ ​പ​റ​യാ​തി​രി​ക്കാ​ൻ​ ​പ​റ്റു​മോ​?​ ​അ​തു​മി​ല്ല.​ ​അ​പ്പോ​ൾ​ ​ഇ​ന്ന​ത്തെ​ ​പ​ത്ര​ങ്ങ​ളി​ലും​ ​ടി​വി​ ​ചാ​ന​ലു​ക​ളി​ലും​ ​പി​ന്നെ​ ​അ​ന്തി​ച​ർ​ച്ച​യി​ലും​ ​സാ​റ് ​നി​റ​ഞ്ഞു​നി​ന്നേ​നെ.​ ​അ​ങ്ങ​നെ​യൊ​രു​ ​നാ​ണ​ക്കേ​ടി​ൽ​നി​ന്ന് ​ഞാ​ൻ​ ​സാ​റി​നെ​ ​ര​ക്ഷി​ച്ചി​ല്ലേ​?"
ഇ​ർ​ഫാ​ൻ​ ​മു​ഹ​മ്മ​ദ് ​ത​ല​യാ​ട്ടി​ ​സ​മ്മ​തി​ച്ചു.
'​'​ബൈ​ ​ദി​ ​ബൈ..​ ​ശി​വ​ദാ​സ​ൻ​ ​എ​വി​ടെ​യാ​?​ ​അ​യാ​ൾ​ക്ക് ​സി.​എ​മ്മി​നെ​ക്കാ​ൾ​ ​അ​ഹ​ങ്കാ​ര​മാ​യി​രു​ന്നു.​ ​ഒ​ര​ർ​ത്ഥ​ത്തി​ൽ​ ​താ​ൻ​ ​ചെ​യ്ത​തു​ ​ത​ന്നെ​യാ​ ​ശ​രി.​ ​പ​ക്ഷേ​ ​സി.​എം​ ​ഒ​റ്റ​ ​കാ​ര്യ​ത്തി​ൽ​ ​ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ.​ ​അ​യാ​ളെ​ ​ര​ക്ഷി​ക്ക​ണ​മെ​ന്ന്."
അ​ര​വി​ന്ദാ​ക്ഷ​ൻ​ ​ഒ​രു​ ​നി​മി​ഷം​ ​മൗ​നം.​ ​പി​ന്നെ​ ​അ​റി​യി​ച്ചു.
'​'​സാ​റ് ​എ​ന്നെ​ ​ഇ​പ്പോ​ഴും​ ​ക​ണ്ടി​ട്ടി​ല്ല.​ ​എ​ന്റെ​ ​അ​ണ്ട​റി​ൽ​ത്ത​ന്നെ​യു​ണ്ട് ​ശി​വ​ദാ​സ​ൻ.​ ​അ​യാ​ളെ​ ​നാ​ളെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കു​മ്പോ​ൾ​ ​മാ​ത്ര​മേ​ ​മ​റ്റു​ള്ള​വ​ർ​ ​കാ​ണൂ..."
ഡി.​ജി.​പി​ ​ഒ​ന്നു​ ​പ​ക​ച്ചു.
(​തു​ട​രും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE