പിങ്ക് പൊലീസ് 133

മെഴുവേലി ബാബുജി | Wednesday 02 January 2019 2:44 PM IST
pink-police

കാ​ലു​ക​ൾ​ ​ചി​റ​കു​ക​ളാ​ക്കി​ ​വി​ജ​യ​ ​വെ​ളി​യി​ലേ​ക്കു​ ​പാ​ഞ്ഞു.
'​'​മോ​നേ...​"​ ​വി​ല​പി​ച്ചു​കൊ​ണ്ട് ​തൊ​ട്ടു​പി​ന്നാ​ലെ​ ​മാ​ലി​നി​യും.
ശ​രീ​രം​ ​വെ​ട്ടി​മു​റി​ക്ക​പ്പെ​ടു​ന്ന​തു​പോ​ലെ​ ​അ​നൂ​പി​ന്റെ​ ​അ​ല​ർ​ച്ച​ ​പി​ന്നെ​യും​ ​കേ​ട്ടു.
ഒ​പ്പം​ ​ആ​രോ​ ​വീ​ഴു​ന്ന​ ​ഒ​ച്ച,​ ​ത​റ​യി​ൽ​ ​കി​ട​ന്നു​ള്ള​ ​ശ​ക്ത​മാ​യ​ ​പി​ടി​ച്ചി​ൽ...
'​'​ചേ​ട്ടാ...​"​ ​അ​പ്പോ​ഴേ​ക്കും​ ​ഇ​രു​ളി​​​ലൂ​ടെ​ ​വി​​​ജ​യ​ ​പു​റ​ത്തേ​ക്കു​ ​പാ​ഞ്ഞെ​ത്തി​​​ക്ക​ഴി​​​ഞ്ഞു.
ആ​ ​ക്ഷ​ണം​ ​ഒ​രു​ ​ടോ​ർ​ച്ചി​​​ന്റെ​ ​ശ​ക്ത​മാ​യ​ ​വെ​ളി​​​ച്ചം​ ​അ​വ​ളു​ടെ​ ​മു​ഖ​ത്ത​ടി​​​ച്ചു.
ക​ണ്ണു​ക​ളു​ടെ​ ​കാ​ഴ്ച​ ​ന​ഷ്ട​മാ​യ​തു​പോ​ലെ​ ​ഒ​രു​ ​നി​​​മി​​​ഷം​ ​വി​​​ജ​യ​ ​നി​​​ന്നു.
അ​പ്പോ​ൾ​ ​പി​​​ന്നി​​​ൽ​ ​നി​​​ന്ന് ​ശ​ക്ത​മാ​യ​ ​ഒ​ര​ടി​​​ ​കി​​​ട്ടി​.
'​'​അ​മ്മേ..."
വി​ജ​യ​ ​മൂ​ക്കു​കു​ത്തി​ ​വീ​ണു.
'​'​മോ​ളേ..."
മാ​ലി​നി​ ​മ​ക​ൾ​ക്ക​രു​കി​ൽ​ ​കു​ത്തി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ആ​ ​ക്ഷ​ണം​ ​ആ​രോ​ ​അ​വ​രു​ടെ​ ​ത​ല​മു​ടി​യി​ൽ​ ​പി​ടി​ച്ചു​ ​വ​ലി​ച്ചു​യ​ർ​ത്തി.
പി​ന്നെ​ ​വ​ല​തു​കാ​തു​ ​ചേ​ർ​ത്ത് ​ഒ​റ്റ​യ​ടി.
വി​ല​പി​ച്ചു​കൊ​ണ്ട് ​മാ​ലി​നി​യും​ ​വീ​ണു...
'​'​അ​മ്മേ..."
വി​ജ​യ​ ​ത​റ​യി​ൽ​ ​കൈ​കു​ത്തി​ ​എ​ഴു​ന്നേ​ൽ​ക്കാ​ൻ​ ​ഭാ​വി​ച്ചു.​ ​അ​പ്പോ​ൾ​ ​പു​റ​ത്തു​ ​ച​വി​ട്ടേ​റ്റു.
അ​തോ​ടെ​ ​അ​വ​ളു​ടെ​ ​സ്വ​ബോ​ധം​ ​പോ​യി.
ആ​രൊ​ക്കെ​യോ​ ​ചേ​ർ​ന്ന് ​അ​വ​ളെ​ ​വ​ലി​ച്ചു​ ​പൊ​ക്കി​ ​വാ​ഹ​ന​ത്തി​ന​രി​കി​ലേ​ക്കു​ ​കൊ​ണ്ടു​പോ​യി....
ര​ണ്ടു​മൂ​ന്നു​ ​പേ​ർ​ ​വീ​ടി​നു​ള്ളി​ലേ​ക്കു​ ​പാ​ഞ്ഞു​ക​യ​റി.​ ​ഓ​രോ​ ​മു​റി​യി​ലും​ ​എ​ന്തോ​ ​തി​ര​ഞ്ഞു.
കാ​ണാ​ത്ത​തി​ന്റെ​ ​രോ​ഷം​ ​കാ​ര​ണം​ ​ക​ണ്ണി​ൽ​ ​പെ​ട്ട​തൊ​ക്കെ​ ​അ​ടി​ച്ചു​ ​ത​ക​ർ​ത്തു.​ ​ശേ​ഷം​ ​തി​ടു​ക്ക​ത്തി​ൽ​ ​വ​ന്ന് ​വാ​ഹ​ന​ത്തി​ൽ​ ​ക​യ​റി.
'​'​ഇ​വി​ടെ​യെ​ങ്ങു​മി​ല്ല​ ​കേ​ട്ടോ.."
ആ​രോ​ ​പ​റ​ഞ്ഞു.
വാ​ഹ​നം​ ​അ​തി​വേ​ഗ​ത്തി​ൽ​ ​പി​ന്നോ​ട്ടു​ ​പോ​യി...
ബ​ഹ​ളം​ ​കേ​ട്ട് ​അ​ടു​ത്ത​ ​വീ​ട്ടു​കാ​ർ​ ​ഓ​ടി​യെ​ത്തി.​ ​അ​വി​ടെ​ ​മാ​ത്രം​ ​വെ​ളി​ച്ച​മി​ല്ലെ​ന്നു​ ​ക​ണ്ട് ​അ​വ​ർ​ ​ശ​ബ്ദ​മു​യ​ർ​ത്തി.
'​'​മാ​ലി​നി​ ​ച്ചേ​ച്ചീ...​ ​വി​ജ​യേ...​ "
മ​റു​പ​ടി​ ​കേ​ട്ടി​ല്ല.
എ​ന്നാ​ൽ​ ​സി​റ്റൗ​ട്ടി​ൽ​ ​ഞ​ര​ക്കം​ ​കേ​ട്ടു.
ഒ​രാ​ൾ​ ​ടോ​ർ​ച്ചു​ ​തെ​ളി​ച്ചു​ ​നോ​ക്കി.
ആ​ദ്യം​ ​ക​ണ്ട​ത് ​ര​ക്ത​ത്തി​ൽ​ ​കു​ളി​ച്ചു​ ​കി​ട​ക്കു​ന്ന​ ​അ​നൂ​പി​നെ..​ ​തെ​ല്ല​ക​ലെ​ ​ശ്വാ​സം​ ​ക​ഴി​ക്കാ​ൻ​ ​പോ​ലും​ ​പാ​ടു​പെ​ടു​ന്ന​ ​മാ​ലി​നി.
ഓ​ടി​യെ​ത്തി​യ​വ​ർ​ ​ന​ടു​ങ്ങി​പ്പോ​യി....
ആ​രോ​ ​ചെ​ന്ന് ​മെ​യി​ൻ​ ​സ്വി​ച്ച് ​ഓ​ണാ​ക്കി.​ ​എ​ല്ലാ​യി​ട​ത്തും​ ​വെ​ളി​ച്ചം​ ​പ​ര​ന്നു.
അ​പ്പോ​ൾ​ ​കാ​ഴ്ച​ക​ൾ​ ​വ്യ​ക്ത​മാ​യി.
അ​നൂ​പി​ന് ​ച​ല​ന​മേ​യി​ല്ല!
അ​വ​ന്റെ​ ​ക​ഴു​ത്തി​ലൂ​ടെ​ ​ചോ​ര​ ​പ​ത​ച്ചു​വ​രു​ന്നു!
അ​വ​ർ​ ​മാ​ലി​നി​യെ​ ​പി​ടി​ച്ചു​പൊ​ക്കി...
'​'​എ​ന്റെ​ ​മോ​ൻ...​ ​എ​ന്റെ​ ​മോ​ള്....​"​ ​അ​വ​ർ​ ​ഞ​ര​ങ്ങി.
'​'​വി​ജ​യ​ ​എ​ന്തി​യേ​?​"​ ​ഒ​രാ​ൾ​ ​തി​ര​ക്കി.
'​'​കൊ​ണ്ടു​പോ​യി..."
പ​റ​യു​ന്ന​തി​നി​ട​യി​ലാ​ണ് ​അ​വ​ർ​ ​അ​നൂ​പി​ന്റെ​ ​ചോ​ര​യി​ൽ​ ​കു​ളി​ച്ച​ ​ശ​രീ​രം​ ​ക​ണ്ട​ത്.
'​'​മോ​നേ..."
മാ​ലി​നി​യു​ടെ​ ​ക​ണ്ണു​ക​ൾ​ ​തു​റി​ച്ചു.​ ​അ​വ​ർ​ ​വേ​ച്ചു​വീ​ണു.
അ​യ​ൽ​ക്കാ​ർ​ ​ആ​റ​ന്മു​ള​ ​പോ​ലീ​സ് ​സ്റ്റേ​ഷ​നി​ലേ​ക്കു​ ​വി​ളി​ച്ചു.
പ​തി​ന​ഞ്ചു​ ​മി​നി​ട്ടി​നു​ള്ളി​ൽ​ ​പോ​ലീ​സ് ​എ​ത്തി.​ ​അ​നൂ​പ് ​മ​രി​ച്ചു​വെ​ന്ന് ​ഉ​റ​പ്പാ​യി.
മാ​ലി​നി​യെ​ ​അ​യ​ൽ​ക്കാ​ർ​ ​ഹോ​സ്പി​റ്റ​ലി​ലേ​ക്കു​ ​കൊ​ണ്ടു​പോ​യി..

*​*​*​

തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്.
രാ​ഹു​ലി​ന്റെ​ ​മു​റി​യി​ലേ​ക്ക് ​തി​ടു​ക്ക​ത്തി​ൽ​ ​സ്പാ​ന​ർ​ ​മൂ​സ​ ​എ​ത്തി.
'​'​സാ​ർ..​ ​ഒ​രു​ ​വി​വ​രം​ ​ചോ​ർ​ന്നു​ ​കി​ട്ടി​യി​ട്ടു​ണ്ട്."
'​'​എ​ന്താ​?​"​ ​രാ​ഹു​ൽ​ ​അ​യാ​ളെ​ ​തു​റി​ച്ചു​ ​നോ​ക്കി.
'​'​ചീ​ഫ് ​മി​നി​സ്റ്റ​ർ​ ​ഡ​ൽ​ഹി​ക്ക് ​പോ​കു​ന്നു​ ​എ​ന്നു​ ​പ​റ​ഞ്ഞ​ത് ​വെ​റു​തെ​യാ.​ ​അ​യാ​ൾ​ ​കോ​വ​ള​ത്തെ​ ​ഹോ​ട്ട​ലി​ൽ​ ​ഉ​ണ്ട്.​ ​പി​ന്നെ..."
മൂ​സ​ ​പ​രു​ങ്ങി.
'​'​പി​ന്നെ​?"
'​'​സാ​റി​നെ​ ​വ​ക​വ​രു​ത്തു​വാ​ൻ​ ​ഒ​രു​ ​ക്വ​ട്ടേ​ഷ​ൻ​ ​ടീ​മി​ന് ​അ​ഡ്വാ​ൻ​സ് ​ന​ൽ​കി​ക്ക​ഴി​ഞ്ഞു."
'​'​ങ്‌​ഹേ​?​"​ ​ന​ടു​ങ്ങി​പ്പോ​യി​ ​രാ​ഹു​ൽ.​ ​മൂ​സ​ ​എ​ങ്ങ​നെ​യ​റി​ഞ്ഞു?
'​'​ ​ആ​ ​ടീ​മി​ലു​ള്ള​ ​ഒ​രാ​ളെ​ ​എ​നി​ക്ക​റി​യാം.​ ​അ​യാ​ൾ​ ​പ​റ​ഞ്ഞ​താ.​ ​സാ​റ് ​സൂ​ക്ഷി​ക്ക​ണം.​ ​അ​വ​ർ​ ​ഏ​ത് ​നേ​ര​ത്തും​ ​എ​ത്തും."
അ​യാ​ൾ​ ​പ​റ​ഞ്ഞ​തും​ ​വാ​തി​ലി​ൽ​ ​ആ​രോ​ ​ശ​ക്ത​മാ​യി​ ​മു​ട്ടി!
(​തു​ട​രും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE