പിങ്ക് പൊലീസ് 129

Friday 28 December 2018 2:12 PM IST
pink-police

'​'​ആ..."
ചൂ​ട് ​ചി​ക്ക​ൻ​ ​ക​റി​ ​മു​ഖ​ത്തു​ ​വീ​ണ​പ്പോ​ൾ​ ​പ​ഴ​വ​ങ്ങാ​ടി​ ​ച​ന്ദ്ര​ൻ​ ​അ​ല​റി.
അ​തു​ ​കേ​ട്ടു​കൊ​ണ്ട് ​പാ​ച​ക​ക്കാ​ർ​ ​ഞെ​ട്ടി​ത്തി​രി​ഞ്ഞു.​ ​കൗ​ണ്ട​റി​ൽ​ ​നി​ന്ന് ​ഹോ​ട്ട​ലു​ട​മ​ ​ചാ​ടി​യെ​ണീ​റ്റു.
'​'​പി​ടി​ക്കി​വ​നെ...​"​ ​സ്പാ​ന​ർ​ ​മൂ​സ​ ​അ​നു​യാ​യി​ക​ളോ​ട് ​ഗ​ർ​ജ്ജി​ച്ചു.
അ​വ​ർ​ ​മു​ന്നോ​ട്ടാ​ഞ്ഞു.
പ​ക്ഷേ....
ക​ണ്ണു​ക​ൾ​ ​നീ​റി​പ്പു​ക​യു​മ്പോ​ഴും​ ​ച​ന്ദ്ര​ൻ​ ​കൈ​ക​ൾ​ ​കൊ​ണ്ട് ​ചു​റ്റും​ ​പ​ര​തി.​ ​ക​യ്യി​ൽ​ ​ത​ട​ഞ്ഞ​ത് ​ഒ​രു​ ​വ​ലി​യ​ ​ഇ​രു​മ്പു​ ​ച​ട്ടു​കം.
അ​വ​ൻ​ ​അ​ത് ​വ​ലി​ച്ചെ​ടു​ത്തു.​ ​ശ​ത്രു​വി​ന്റെ​ ​സ്ഥാ​നം​ ​വ്യ​ക്ത​മ​ല്ലെ​ങ്കി​ലും​ ​വാ​ൾ​ ​പോ​ലെ​ ​അ​ത് ​കു​റു​കെ​ ​വീ​ശി....
സാ​ദി​ഖും​ ​വി​ക്ര​മ​നും​ ​തെ​ന്നി​മാ​റി.
അ​പ്പോ​ഴേ​ക്കും​ ​പാ​ച​ക​ക്കാ​ർ​ ​പ്ര​ത്യാ​ക്ര​മ​ണ​ത്തി​നൊ​രു​ങ്ങി.
'​'​എ​ന്ത് ​തോ​ന്ന്യാ​സ​മാ​ടാ​ ​കാ​ണി​ച്ച​ത്?"
മി​ന്ന​ൽ​ ​വേ​ഗ​ത്തി​ൽ​ ​സ്പാ​ന​ർ​ ​മൂ​സ​ ​അ​ര​യി​ൽ​ ​നി​ന്ന് ​ഒ​രു​ ​വ​ലി​യ​ ​സ്പാ​ന​ർ​ ​വ​ലി​ച്ചെ​ടു​ത്തു.​ ​അ​ത് ​വീ​ശി​ ​ച​ന്ദ്ര​ന്റെ​ ​പി​ൻ​ ​ക​ഴു​ത്തി​ൽ​ ​ഒ​റ്റ​യ​ടി.
അ​സ്പ​ഷ്ട​മാ​യ​ ​ഒ​രു​ ​നി​ല​വി​ളി​യോ​ടെ​ ​ച​ന്ദ്ര​ൻ​ ​മു​ന്നോ​ട്ടു​ ​മ​റി​ഞ്ഞു.​ ​ച​ട്ടു​കം​ ​ക​യ്യി​ൽ​ ​നി​ന്നു​ ​പി​ടി​വി​ട്ടു​പോ​യി.
ഞൊ​ടി​യി​ടെ​ ​സാ​ദി​ഖും​ ​വി​ക്ര​മ​നും​ ​ശി​ര​സ്സി​നു​ ​പി​ന്നി​ലേ​ക്ക് ​കൈ​ക​ട​ത്തി.
ഷ​ർ​ട്ടി​ന്റെ​ ​കോ​ള​റി​ന​ടി​യി​ൽ​ ​നി​ന്ന് ​വ​ടി​വാ​ളു​ക​ൾ​ ​വ​ലി​ച്ചെ​ടു​ത്തു.
'​'​അ​ന​ങ്ങി​പ്പോ​ക​രു​ത് ​ഒ​രു​ത്ത​നും.​ ​വെ​ട്ടി​ ​കീ​റി​ക്ക​ള​യും​ ​ഞ​ങ്ങ​ള്.​"​ ​സാ​ദി​ഖ് ​വ​ട്ടം​ ​തി​രി​ഞ്ഞു.
'​'​ഹോ​ട്ട​ലു​ട​മ​യും​ ​പാ​ച​ക​ക്കാ​രും​ ​സ്ത​ബ്ധ​രാ​യി.
സ്പാ​ന​ർ​ ​മൂ​സ​ ​പ​റ​ഞ്ഞു:
'​'​ഞ​ങ്ങ​ൾ​ക്ക് ​നി​ങ്ങ​ളെ​ ​ദ്റോ​ഹി​ക്ക​ണ​മെ​ന്ന് ​യാ​തൊ​രു​ ​വി​ചാ​ര​വു​മി​ല്ല.
വെ​റു​തെ​ ​നി​ങ്ങ​ൾ​ ​പ​ണി​ ​വാ​ങ്ങി​ക്ക​രു​ത്.​ ​ഞ​ങ്ങ​ൾ​ക്ക് ​വേ​ണ്ട​ത് ​ഇ​വ​നെ​യാ​ണ്.​ ​ഈ​ ​ച​ന്ദ്ര​നെ..​ ​ഇ​വ​നെ​ ​കൊ​ണ്ടു​പോ​ക​ണ​മെ​ങ്കി​ൽ​ ​ഇ​വി​ടെ​ ​ശ​വം​ ​വീ​ഴ്ത്തി​യേ​ ​പ​റ്റ​ത്തു​ള്ളെ​ങ്കി​ൽ​ ​അ​തി​നും​ ​ഞ​ങ്ങ​ൾ​ ​മ​ടി​ക്ക​ത്തി​ല്ല..."
ഒ​റ്റ​യ​ക്ഷ​രം​ ​മി​ണ്ടാ​നാ​യി​ല്ല​ ​ഹോ​ട്ട​ൽ​ ​ഉ​ട​മ​യ്ക്കും​ ​പാ​ച​ക​ക്കാ​ർ​ക്കും.
മൂ​സ,​ ​ച​ന്ദ്ര​നെ​ ​വ​ലി​ച്ചു​പൊ​ക്കി​ ​അ​നു​യാ​യി​ക​ൾ​ക്കു​ ​നേ​രെ​ ​ത​ള്ളി.
'​'​കൊ​ണ്ടു​ ​പോ..."
നി​സ്സ​ഹാ​യ​രാ​യി​ ​നി​ൽ​ക്കു​ന്ന​ ​ഹോ​ട്ട​ൽ​ ​ഉ​ട​മ​യ്ക്കും​ ​പാ​ച​ക​ക്കാ​ർ​ക്കും​ ​ഇ​ട​യി​ലൂ​ടെ​ ​അ​വ​ർ​ ​ച​ന്ദ്ര​നെ​ ​വ​ലി​ച്ചു​കൊ​ണ്ടു​പോ​യി​ ​സ്കോ​ർ​പി​യോ​യു​ടെ​ ​പി​ൻ​സീ​റ്റി​ലേ​ക്കു​ ​ത​ള്ളി..
അ​വ​രും​ ​ചാ​ടി​ക്ക​യ​റി.
മി​ന്ന​ൽ​ ​വേ​ഗ​ത്തി​ൽ​ ​സ്പാ​ന​ർ​ ​മൂ​സ​ ​സ്കോ​ർ​പി​യോ​ ​മു​ന്നോ​ട്ടെ​ടു​ത്തു.
ര​ണ്ടു​ ​മി​നു​ട്ടു​ക​ൾ​ക്കു​ള്ളി​ലാ​ണ് ​ഇ​ത്ര​യും​ ​ന​ട​ന്ന​ത്.
സ​മീ​പ​ത്തെ​ ​ക​ട​ക്കാ​രും​ ​മ​റ്റും​ ​ബ​ഹ​ളം​ ​കേ​ട്ട് ​ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും​ ​സ്കോ​ർ​പി​യോ​ ​ക​ണ്ണി​ൽ​ ​നി​ന്നു​ ​മ​റ​ഞ്ഞു​ക​ഴി​ഞ്ഞി​രു​ന്നു...
ഉ​ച്ച​ക​ഴി​ഞ്ഞു.
2​ ​മ​ണി.
രാ​ഹു​ൽ​ ​ചീ​ഫ് ​മി​നി​സ്റ്റ​ർ​ ​വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​റു​ടെ​ ​ഓ​ഫീ​സി​ലെ​ത്തി.
അ​യാ​ൾ​ ​രാ​ഹു​ലി​നെ​ ​പ്ര​തീ​ക്ഷി​ച്ച് ​ഇ​രി​ക്കു​ക​യാ​യി​രു​ന്നു.
'​'​വ​രൂ​ ​രാ​ഹു​ൽ.​ ​ഇ​രി​ക്കൂ."
നേ​ർ​ത്ത​ ​ചി​രി​യോ​ടെ​ ​മാ​സ്റ്റ​ർ​ ​ക്ഷ​ണി​ച്ചു.​ ​അ​യാ​ൾ​ക്കെ​തി​രെ​ ​രാ​ഹു​ൽ​ ​ഇ​രു​ന്നു.
'​'​സേ​ന​ന്റെ​ ​കാ​ര്യം​ ​ക​ഷ്ട​മാ​യി​പ്പോ​യി.​ ​ഇ​ന്നു​ ​വൈ​കി​ട്ട് ​ഞാ​ൻ​ ​ഹോ​സ്പി​റ്റ​ലി​ലേ​ക്കു​ ​വ​രു​ന്നു​ണ്ട്.​ ​ഇ​ട​യ്ക്കി​ടെ​ ​ഡോ​ക്ട​റ​ന്മാ​രെ​ ​വി​ളി​ച്ച് ​വി​വ​രം​ ​തി​ര​ക്കു​ന്നു​മു​ണ്ട്."
രാ​ഹു​ൽ​ ​മൂ​ളി.
സി.​എ​മ്മി​ന്റെ​ ​പി.​എ​ ​ശി​വ​ദാ​സ​ൻ​ ​ക​ട​ന്നു​വ​ന്നു.
'​'​രാ​ഹു​ലി​ന് ​ക​ഴി​ക്കാ​ൻ​ ​എ​ന്താ​ണു​ ​വേ​ണ്ട​ത്?"
'​'​ഇ​പ്പം​ ​ഒ​ന്നും​ ​വേ​ണ്ടാ.​ ​പി​ന്നെ​ ​ചേ​ട്ട​ൻ​ ​അ​ല്പ​നേ​രം​ ​ഒ​ന്നു​ ​മാ​റി​നി​ൽ​ക്കു​മോ​?​ ​എ​നി​ക്ക് ​സി.​എ​മ്മി​നോ​ട് ​പേ​ഴ്സ​ണ​ലാ​യി​ ​ചി​ല​തു​ ​പ​റ​യാ​നു​ണ്ട്."
ശി​വ​ദാ​സ​ൻ,​ ​മാ​സ്റ്റ​റെ​ ​നോ​ക്കി.
പൊ​യ്‌​ക്കൊ​ള്ളാ​ൻ​ ​മാ​സ്റ്റ​ർ​ ​ക​ണ്ണു​കൊ​ണ്ട് ​ഒ​രു​ ​അ​ട​യാ​ളം​ ​കാ​ട്ടി.
ശി​വ​ദാ​സ​ൻ​ ​പു​റ​ത്തി​റ​ങ്ങി​ ​വാ​തി​ൽ​ ​ചാ​രി.
'​'​രാ​ഹു​ൽ​ ​പ​റ​യൂ..."
മാ​സ്റ്റ​ർ​ ​നി​വ​ർ​ന്നി​രു​ന്നു.
മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മു​ഖ​ത്തേ​ക്ക് ​അ​ല്പ​നേ​രം​ ​നോ​ക്കി​യി​രു​ന്നു​ ​രാ​ഹു​ൽ.
പി​ന്നെ​ ​അ​വ​ന്റെ​ ​നാ​വു​ ​ച​ലി​ച്ചു.
'​'​അ​ച്ഛ​ൻ​ ​സാ​റി​നോ​ട് ​പ​റ​യാ​ൻ​ ​വ​ന്ന​ ​കാ​ര്യം​ ​ആ​ദ്യം​ ​പ​റ​യാം.​ ​അ​ച്ഛ​ന്റെ​യൊ​പ്പം​ ​പ​ത്തി​രു​പ​ത്തി​ര​ണ്ട് ​എം.​എ​ൽ.​എ​മാ​ർ​ ​ഉ​ണ്ടെ​ന്ന് ​അ​റി​യാ​മ​ല്ലോ..."
മാ​സ്റ്റ​റു​ടെ​ ​ക​ണ്ണു​ക​ൾ​ ​കു​റു​കി.
'​'​അ​തി​ന്?"
'​'​അ​വ​ർ​ക്കൊ​ക്കെ​ ​അ​ച്ഛ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന് ​ഒ​രാ​ഗ്ര​ഹം.​ "
അ​തു​കേ​ട്ട് ​ചി​രി​ച്ചു​പോ​യി​ ​മാ​സ്റ്റ​ർ.
'​'​സ്വ​ബോ​ധം​ ​പോ​ലു​മി​ല്ലാ​തെ​ ​ഹോ​സ്പി​റ്റ​ലി​ൽ​ ​കി​ട​ക്കു​ന്ന​ ​സേ​ന​നോ​?"
'​'​അ​ത് ​യാ​ദൃ​ച്ഛി​ക​മാ​യി​ ​സം​ഭ​വി​ച്ച​ത​ല്ല​ല്ലോ...​ ​അ​ങ്ങ​നെ​ ​ആ​ക്കി​ത്തീ​ർ​ത്ത​ത​ല്ലേ​?"
'​'​വാ​ട്ട് ​ഡൂ​ ​യൂ​ ​മീ​ൻ​?"
മാ​സ്റ്റ​ർ​ ​അ​ജ്ഞ​ത​ ​ന​ടി​ച്ചു.
രാ​ഹു​ലി​ന്റെ​ ​മു​ഖം​ ​മു​റു​കി:
'​'​ആ​ദ്യം​ ​സാ​റ് ​ഇ​തൊ​ന്നു​ ​കാ​ണ്.​ ​എ​ന്നി​ട്ട് ​ന​മു​ക്ക് ​സം​സാ​രി​ക്കാം."
അ​വ​ൻ​ ​ത​ന്റെ​ ​സെ​ൽ​ഫോ​ണി​ൽ​ ​ഒ​രു​ ​വീ​ഡി​യോ​ ​ക്ളി​പ്പിം​ഗ് ​എ​ടു​ത്ത് ​മാ​സ്റ്റ​ർ​ക്കു​ ​നേ​രെ​ ​പി​ടി​ച്ചു.
ന​ടു​ങ്ങി​പ്പോ​യി​ ​മു​ഖ്യ​മ​ന്ത്രി!
(​തു​ട​രും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE