പിങ്ക് പൊലീസ് 162

Friday 08 February 2019 4:19 PM IST
novel

'​'​രാ​ഹു​ലേ..."
അ​ല​റു​ക​യാ​യി​രു​ന്നു​ ​വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​ർ.
രാ​ഹു​ൽ​ ​അ​ക്ഷോ​ഭ്യ​നാ​യി​ ​വി​ളി​ ​കേ​ട്ടു:
'​'​എ​ന്തോ."
'​'​എ​നി​ക്കു​ ​കു​രു​ക്കു​ ​വീ​ണാ​ൽ​ ​നി​ന്റെ​ ​അ​ച്ഛ​നെ​യും​ ​കു​രു​ക്കും.​ ​അ​ല്ലെ​ങ്കി​ൽ​ ​നീ​ ​നോ​ക്കി​ക്കോ."
മാ​സ്റ്റ​ർ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി.
എ​ന്നാ​ൽ​ ​രാ​ഹു​ൽ​ ​കു​ലു​ങ്ങി​യി​ല്ല:
'​'​ഞ​ങ്ങ​ൾ​ ​ഭ​രി​ക്കു​മ്പോ​ൾ​ ​എ​ന്റെ​ ​അ​ച്ഛ​നെ​ ​ഒ​രു​ത്ത​നും​ ​കു​രു​ക്ക​ത്തി​ല്ല...​ ​പി​ന്നെ​ ​ഞാ​ൻ​ ​പ​റ​ഞ്ഞു​തീ​ർ​ന്നി​ല്ല.​ ​ഇ​ന്നു​ ​രാ​ത്രി​യി​ൽ​ ​പ​ഴ​വ​ങ്ങാ​ടി​ ​ച​ന്ദ്ര​നെ​ ​ഞാ​ൻ​ ​മീ​ഡി​യ​യ്ക്കു​ ​മു​ന്നി​ൽ​ ​പ്ര​സ​ന്റു​ ​ചെ​യ്യും.​ ​അ​വ​ൻ​ ​ഞ​ങ്ങ​ൾ​ക്കു​ ​മു​ന്നി​ൽ​ ​കു​റ്റ​സ​മ്മ​തം​ ​ന​ട​ത്തി​യ​തി​ന്റെ​ ​പെ​ൻ​ഡ്രൈ​വ് ​ഉ​ൾ​പ്പെ​ടെ...."
മാ​സ്റ്റ​റു​ടെ​ ​ശ്വാ​സ​ഗ​തി​ക്കു​ ​വേ​ഗ​ത​യേ​റി.​ ​അ​യാ​ളി​ലെ​ ​അ​സ്വ​സ്ഥ​ത​ ​രാ​ഹു​ൽ​ ​ക​ണ്ട​റി​ഞ്ഞു.
അ​വ​ൻ​ ​തു​ട​ർ​ന്നു:
'​'​അ​തോ​ടെ​ ​നി​ങ്ങ​ൾ​ക്കു​ ​നേ​രെ​ ​പൂ​ജ​പ്പു​ര​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ലേ​ക്കു​ ​പോ​കാം.​ ​അ​തു​പോ​രാ​ഞ്ഞ് ​നി​ങ്ങ​ളു​ടെ​ ​ജാ​ര​സ​ന്ത​തി​യെ​യും​ ​ഞ​ങ്ങ​ൾ​ ​ജ​ന​ത്തി​നു​ ​മു​ന്നി​ൽ​ ​നി​ർ​ത്തി​ക്കൊ​ടു​ക്കും.​ ​അ​തോ​ടെ​ ​നി​ങ്ങ​ളു​ടെ​ ​കു​ടും​ബ​വും​ ​ഠേ..."
രാ​ഹു​ൽ​ ​കൈ​കൊ​ണ്ട് ​ഒ​രു​ ​ആം​ഗ്യം​ ​കാ​ണി​ച്ചു.
മാ​സ്റ്റ​റു​ടെ​ ​നാ​വ് ​മ​ര​വി​ച്ചു​പോ​യി.
രാ​ഹു​ൽ​ ​എ​ഴു​ന്നേ​റ്റു.
'​'​ഈ​ ​തി​രു​മു​ഖ​ത്തു​ ​നോ​ക്കി​ ​ഇ​ത്ര​യും​ ​പ​റ​യാ​നാ​ ​ഞാ​ൻ​ ​വ​ന്ന​ത്.​ ​വൈ​കി​ട്ട് 6.30​നു​ള്ളി​ൽ​ ​എ​നി​ക്ക് ​തീ​രു​മാ​നം​ ​അ​റി​യ​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​ഏ​ഴു​മ​ണി​ക്കു​ള്ള​ ​ന്യൂ​സി​ൽ​ ​നി​ങ്ങ​ൾ​ക്ക് ​ജാ​ര​സ​ന്ത​തി​യെ​യും​ ​ഗു​ണ്ടാ​നേ​താ​വി​നെ​യും​ ​ടി​വി​യി​ൽ​ ​കാ​ണാം.​ ​എ​ന്റെ​ ​ന​മ്പ​ർ​ ​അ​റി​യാ​മ​ല്ലോ.​ ​നി​ങ്ങ​ളു​ടെ​ ​കാ​ൾ​ ​ഞാ​ൻ​ ​പ്ര​തീ​ക്ഷി​ക്കും."
മ​റു​പ​ടി​ക്കു​ ​കാ​ക്കാ​തെ​ ​രാ​ഹു​ൽ​ ​എ​ഴു​ന്നേ​റ്റു.​ ​അ​വ​ന്റെ​ ​കാ​ൽ​ക്കീ​ഴി​ൽ​ ​ഗ്രാ​നൈ​റ്റ് ​ഫ്ളോ​ർ​ ​ഞെ​രി​ഞ്ഞു​ട​യു​ന്ന​തു​പോ​ലെ​ ​തോ​ന്നി​ ​മാ​സ്റ്റ​ർ​ക്ക്.
രാ​ഹു​ൽ​ ​പു​റ​ത്തെ​ത്തി.​ ​ഡോ​ർ​ ​ശ​ക്തി​യി​ൽ​ ​അ​ട​ഞ്ഞു.
അ​ല്പ​നേ​ര​ത്തേ​ക്ക് ​അ​ന​ങ്ങാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല​ ​മാ​സ്റ്റ​ർ​ക്ക്.
അ​യാ​ൾ​ ​ക​ണ​ക്കു​ക​ൾ​ ​കൂ​ട്ടു​ക​യും​ ​കി​ഴി​ക്കു​ക​യും​ ​ചെ​യ്തു​നോ​ക്കി.
എ​ങ്ങ​നെ​യാ​ണെ​ങ്കി​ലും​ ​ത​നി​ക്ക് ​ന​ഷ്ട​മേ​ ​ഉ​ള്ളൂ​വെ​ന്ന് ​ഉ​റ​പ്പാ​ക്കി.
പൊ​ടു​ന്ന​നെ...
ഇ​ടി​മി​ന്ന​ൽ​ ​പോ​ലെ​യൊ​രു​ ​ചി​ന്ത​ ​അ​യാ​ൾ​ക്കു​ണ്ടാ​യി.​ ​അ​തോ​ടെ​ ​ന​ഷ്ട​പ്പെ​ട്ട​ ​ആ​ത്മ​വീ​ര്യം​ ​കൈ​വ​രു​ന്ന​ത് ​മാ​സ്റ്റ​ർ​ ​അ​റി​ഞ്ഞു.
അ​ടു​ത്ത​ ​നി​മി​ഷം​ ​അ​യാ​ൾ​ ​ഫോ​ണെ​ടു​ത്ത് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​സി.​ഐ​ ​ധ​ന​പാ​ല​നെ​ ​വി​ളി​ച്ചു.
'​'​സാ​ർ...​ ​"​ ​ധ​ന​പാ​ല​ന്റെ​ ​ഭ​വ്യ​മാ​യ​ ​ശ​ബ്ദം.
'​'​താ​ൻ​ ​ഉ​ട​നെ​ ​എ​ന്റെ​ ​അ​രു​കി​ൽ​ ​എ​ത്ത​ണം.​ ​ഞാ​ൻ​ ....​ ​ഹോ​ട്ട​ലി​ൽ​ ​ഉ​ണ്ട്."
'​'​സാ​ർ.​"​ ​കാ​ൾ​ ​മു​റി​ഞ്ഞു.
അ​ര​ ​മ​ണി​ക്കൂ​ർ.
സി.​ഐ​ ​ധ​ന​പാ​ല​ൻ,​ ​സി.​എ​മ്മി​ന്റെ​ ​മു​ന്നി​ൽ​ ​അ​റ്റ​ൻ​ഷ​നാ​യി.
മാ​സ്റ്റ​ർ​ ​അ​യാ​ളെ​ ​അ​ടി​മു​ടി​ ​നോ​ക്കി.
'​'​ധ​ന​പാ​ലാ..."
'​'​സാ​ർ..."
'​'​നീ​ ​ചോ​ദി​ക്കു​ന്ന​താ​ണ് ​പ്ര​തി​ഫ​ലം.​ ​ഒ​രി​ക്ക​ലും​ ​ഒ​രു​ ​സി.​എം​ ​പ​റ​യാ​ൻ​ ​പാ​ടി​ല്ലാ​ത്ത​ ​കാ​ര്യ​മാ​ണ് ​താ​ൻ​ ​പ​റ​യാ​ൻ​ ​പോ​കു​ന്ന​ത്."
ധ​ന​പാ​ല​ൻ​ ​ജാ​ഗ​രൂ​ക​നാ​യി​ ​കാ​തു​ക​ൾ​ ​കൂ​ർ​പ്പി​ച്ചു.
'​'​സാ​റ് ​പ​റ​ഞ്ഞാ​ട്ടെ.."
'​'​ഒ​ന്നു​കി​ൽ​ ​നീ.​ ​അ​ല്ലെ​ങ്കി​ൽ​ ​നീ​ ​പ​റ​ഞ്ഞാ​ൽ​ ​അ​നു​സ​രി​ക്കു​ന്ന​ ​ആ​രെ​ങ്കി​ലും...​ ​അ​ത് ​പോ​ലീ​സാ​യാ​ലും​ ​ഗു​ണ്ട​യാ​യാ​ലും​ ​മ​റ്റ് ​ആ​രാ​യാ​ലും....​ ​എ​നി​ക്കു​ ​വേ​ണ്ടി​ ​അ​ത് ​ചെ​യ്തി​രി​ക്ക​ണം.​ ​മ​ടി​കൂ​ടാ​തെ​ ​നി​ന്റെ​ ​പ്ര​തി​ഫ​ല​വും​ ​നി​ന​ക്കു​ ​ചോ​ദി​ക്കാം.​ ​ഒ​റ്റ​ ​വ്യ​വ​സ്ഥ​:​ ​ഇ​തി​നു​ ​പി​ന്നി​ൽ​ ​ഞാ​നാ​ണെ​ന്ന് ​നീ​യ​ല്ലാ​തെ​ ​മ​റ്റൊ​രാ​ൾ​ ​അ​റി​യാ​ൻ​ ​പാ​ടി​ല്ല.
'​'​ഇ​ല്ല​ ​സാ​ർ...​ ​സാ​റി​ന് ​എ​ന്നെ​ ​വി​ശ്വ​സി​ക്കാം.​ ​നൂ​റു​ ​ശ​ത​മാ​നം.​ ​സാ​റ് ​പ​റ​ഞ്ഞോ.​ ​അ​ക്ഷ​രം​ ​പ്ര​തി​ ​ഞാ​ൻ​ ​അ​തു​ ​ചെ​യ്തി​രി​ക്കും."
വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​ർ​ ​പി​ട​ഞ്ഞു​ണ​ർ​ന്നു.​ ​അ​യാ​ളു​ടെ​ ​മു​ഖ​ത്ത് ​ആ​ഹ്ളാ​ദം​ ​അ​ല​ത​ല്ലി.
'​'​എ​ങ്കി​ൽ​ ​വ​രു​ന്ന...​ ​വ​രു​ന്ന​ ​രാ​ത്രി​ക്ക് ​അ​പ്പു​റം​ ​മു​ൻ​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​രാ​ജ​സേ​ന​ൻ​ ​ജീ​വി​ച്ചി​രി​ക്കാ​ൻ​ ​പാ​ടി​ല്ല.."
ധ​ന​പാ​ല​ൻ​ ​ഞെ​ട്ടു​മെ​ന്നാ​ണ് ​മാ​സ്റ്റ​ർ​ ​ക​രു​തി​യ​ത്.​ ​പ​ക്ഷേ​ ​അ​യാ​ൾ​ ​ഞെ​ട്ടി​യി​ല്ല.​ ​ഒ​ന്നു​ ​പു​ഞ്ചി​രി​ച്ചു.
'​'​റി​സ്ക്കു​ള്ള​ ​പ​ണി​യാ​ണ്.​ ​എ​ങ്കി​ലും​ ​ഞാ​ൻ​ ​ഏ​റ്റു."
മാ​സ്റ്റ​ർ​ ​എ​ഴു​ന്നേ​റ്റ് ​ധ​ന​പാ​ല​ന്റെ​ ​തോ​ളി​ൽ​ ​കൈ​വ​ച്ചു.
'​'​വെ​രി​ഗു​ഡ്."
പി​ന്നെ​ ​അ​യാ​ൾ​ ​ക​ട്ടി​ലി​ന​ടി​യി​ൽ​ ​നി​ന്ന് ​ഒ​രു​ ​പെ​ട്ടി​ ​വ​ലി​ച്ചെ​ടു​ത്ത് ​ടീ​പ്പോ​യി​ൽ​ ​വ​ച്ചു​ ​തു​റ​ന്നു.
ധ​ന​പാ​ല​ന്റെ​ ​ക​ണ്ണു​ക​ൾ​ ​ന​ക്ഷ​ത്ര​ങ്ങ​ൾ​ ​പോ​ലെ​ ​മി​ന്നി...
(​തു​ട​രും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE