പിങ്ക്പൊലീസ് 132

Tuesday 01 January 2019 2:46 PM IST
pink-police

'​'​മൂ​സ..."
ക​സേ​ര​യി​ലേ​ക്ക് ​ഇ​രി​ക്കു​ന്ന​തി​നി​ട​യി​ൽ​ ​രാ​ഹു​ൽ​ ​വി​ളി​ച്ചു.
മൂ​സ​ ​ത​ല​തി​രി​ച്ച് ​അ​യാ​ളെ​ ​നോ​ക്കി.
'​'​ചീ​ഫ് ​മി​നി​സ്റ്റ​റു​ടെ​ ​മു​ന്നി​ൽ​ ​വെ​ടി​പൊ​ട്ടി​ച്ചി​ട്ട് ​പോ​ന്ന​ ​നി​ല​യ്ക്ക് ​എ​ന്റെ​ ​ഫോ​ൺ​ ​പോ​ലും​ ​അ​യാ​ൾ​ ​ചോ​ർ​ത്തും.​ ​ഉ​റ​പ്പ്.​ ​അ​തു​കൊ​ണ്ട് ​ത​ന്റെ​ ​ഫോ​ണി​ൽ​ ​നി​ന്നു​ ​വേ​ണം​ ​ഇ​നി​ ​ഗ്രി​ഗ​റി​യെ​ ​വി​ളി​ക്കാ​ൻ.​ ​നോ​ബി​ളി​നെ​ ​ക​ണ്ടെ​ത്തി​യോ,​ ​എ​സ്.​ഐ​ ​വി​ജ​യ​യ്ക്ക് ​പ​ണി​ ​കൊ​ടു​ത്തോ​ ​എ​ന്ന് ​അ​റി​യ​ണം."
'​'​ശ​രി​ ​സാ​ർ..."
സ്പാ​ന​ർ​ ​മൂ​സ​ ​ഫോ​ണെ​ടു​ത്ത് ​ഗ്രി​ഗ​റി​യെ​ ​വി​ളി​ക്കാ​ൻ​ ​ഭാ​വി​ക്കു​ക​യാ​യി​രു​ന്നു.
പെ​ട്ടെ​ന്ന് ​രാ​ഹു​ലി​ന്റെ​ ​ഫോ​ൺ​ ​ഇ​ര​മ്പി.​ ​അ​വ​ൻ​ ​എ​ടു​ത്തു​നോ​ക്കി.
മു​ഖ്യ​മ​ന്ത്രി!
'​'​മാ​സ്റ്റ​റാ.​"​ ​പ​റ​ഞ്ഞു​കൊ​ണ്ട് ​രാ​ഹു​ൽ​ ​കാ​ൾ​ ​അ​റ്റ​ന്റു​ ​ചെ​യ്തു.
'​'​എ​ന്താ​ ​സാ​റേ​ ​ഇ​ത്ര​വേ​ഗം​ ​തീ​രു​മാ​നം​ ​എ​ടു​ത്തു​ക​ഴി​ഞ്ഞോ​?"
'​'​ഇ​ല്ല​ ​രാ​ഹു​ൽ.​ ​എ​ന്താ​യാ​ലും​ ​സേ​ന​നെ​യും​ ​നി​ന്നെ​യും​ ​ഞാ​ൻ​ ​ഉ​പേ​ക്ഷി​ക്കി​ല്ല.​ ​പ​ക്ഷേ​ ​എ​നി​ക്ക് ​അ​ത്യാ​വ​ശ്യ​മാ​യി​ ​ഡ​ൽ​ഹി​ക്കു​ ​പോ​ക​ണം.​ ​ഇ​ന്ന് 12.30​നു​ള്ള​ ​ഡ​ൽ​ഹി​ ​ഫ്ളൈ​റ്റി​ന്.​ ​ഹൈ​ക്ക​മാ​ൻ​ഡി​ന്റെ​ ​നി​ർ​ദ്ദേ​ശ​മാ​ണ്.​ ​ര​ണ്ട് ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​മ​ട​ങ്ങി​യെ​ത്തും.​ ​അ​തു​ക​ഴി​ഞ്ഞാ​ലു​ട​ൻ​ ​ന​മു​ക്ക് ​തീ​രു​മാ​നി​ക്കാം."
രാ​ഹു​ൽ​ ​അ​ങ്ങോ​ട്ട് ​എ​ന്തെ​ങ്കി​ലും​ ​പ​റ​യു​ന്ന​തി​നു​ ​മു​ൻ​പ് ​ഫോ​ൺ​ ​ക​ട്ടാ​യി.
'​'​ക​ള്ള​ ​കി​ള​വ​ൻ.​"​ ​രാ​ഹു​ൽ​ ​പ​ല്ലു​ ​ഞെ​രി​ച്ചു.​ ​'​'​ഡ​ൽ​ഹി​യി​ൽ​ ​നി​ന്നൊ​ന്നും​ ​വി​ളി​ ​വ​ന്നി​ട്ടു​ണ്ടാ​വി​ല്ല.​ ​ചു​മ്മാ​തെ​ ​പോ​കു​ക​യാ​ ​അ​യാ​ള്.​ ​അ​ത്ര​യും​ ​കൂ​ടി​ ​സ​മ​യം​ ​നീ​ട്ടി​ക്കി​ട്ടാ​ൻ."
അ​വ​ൻ​ ​വെ​ട്ടി​ത്തി​രി​ഞ്ഞു.
'​'​മൂ​സ,​ ​സൂ​ക്ഷി​ക്ക​ണം.​ ​കാ​ഞ്ഞ​ ​ബു​ദ്ധി​യാ​ ​കെ​ഴ​വ​ന്.​ ​അ​ങ്ങോ​ട്ട് ​അ​ടി​ക്കും​ ​മു​ൻ​പ് ​അ​യാ​ൾ​ ​ഇ​ങ്ങോ​ട്ട​ടി​ക്കും."
അ​വ​ൻ​ ​പ​റ​ഞ്ഞു​നി​ർ​ത്തി​യ​തും​ ​മൂ​സ​യു​ടെ​ ​ഫോ​ണി​ലേ​ക്ക് ​സാ​ദി​ഖി​ന്റെ​ ​കാ​ൾ​ ​വ​ന്നു.
'​'​അ​ണ്ണാ.​ ​ഒ​രു​ ​പ്ര​ശ്നം...​ ​വ​ഴി​നീ​ളെ​ ​ചെ​ക്കിം​ഗാ​ണ് ​പോ​ലീ​സ്."
മൂ​സ​ ​ഒ​ന്നു​ ​ഞെ​ട്ടി.
'​'​നി​ങ്ങ​ൾ​ ​എ​വി​ടെ​യെ​ത്തി​?"
'​'​വെ​ടി​വ​ച്ചാം​ ​കോ​വി​ലി​നോ​ട് ​അ​ടു​ക്കു​ക​യാ​ണ്.​ ​അ​ക​ലെ​ ​പോ​ലീ​സ്,​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ന്നു​ണ്ട്.​ ​നേ​ര​ത്തെ​ ​ര​ണ്ടി​ട​ത്തു​ണ്ടാ​യി​രു​ന്നു.​ ​അ​വ​ന്മാ​രു​ടെ​ ​ക​ണ്ണു​വെ​ട്ടി​ച്ച് ​ഇ​ട​റോ​ഡു​ ​വ​ഴി​യാ​ ​ഞ​ങ്ങ​ളി​വി​ടെ​ ​എ​ത്തി​യ​ത്."
മൂ​സ​യു​ടെ​ ​ചെ​ന്നി​യി​ലെ​ ​ഞ​ര​മ്പു​ക​ൾ​ ​പി​ട​ച്ചു​പൊ​ങ്ങി.
'​'​പൊ​ലീ​സ് ​തി​ര​യു​ന്ന​ത് ​ച​ന്ദ്ര​നെ​യാ​ണെ​ന്നു​ ​വ്യ​ക്തം.​ ​പി​ടി​കൊ​ടു​ക്ക​രു​ത്.​ ​ച​ന്ദ്ര​ൻ​ ​ര​ക്ഷ​പ്പെ​ടു​ക​യും​ ​അ​രു​ത്."
'​'​ശ​രി​ ​അ​ണ്ണാ."
സാ​ദി​ഖ് ​കാ​ൾ​ ​മു​റി​ച്ചു.
മൂ​സ,​ ​രാ​ഹു​ലി​ന് ​വി​വ​രം​ ​കൈ​മാ​റി.
'​'​ര​ണ്ടും​ ​ക​ൽ​പ്പി​ച്ചാ​ണ് ​മു​ഖ്യ​മ​ന്ത്രി.​"​ ​ചി​ന്ത​യോ​ടെ​ ​രാ​ഹു​ൽ​ ​എ​ഴു​ന്നേ​റ്റു.​ ​അ​സ്വ​സ്ഥ​നാ​യി​ ​മു​റി​യി​ലൂ​ടെ​ ​ന​ട​ന്നു.
സ​ന്ധ്യ.
പി​ങ്ക് ​പോ​ലീ​സ് ​എ​സ്.​ഐ​ ​വി​ജ​യ​ ​വീ​ട്ടി​ലെ​ത്തി.
അ​മ്മ​യും​ ​അ​നൂ​പും​ ​കൂ​ടി​ ​എ​ന്തോ​ ​ഗ​ഹ​ന​മാ​യ​ ​ച​ർ​ച്ച​യി​ലാ​യി​രു​ന്നു.
'​'​എ​ന്താ​ ​ര​ണ്ടാ​ളും​ ​കൂ​ടി​?"
വി​ജ​യ​ ​തൊ​പ്പി​യെ​ടു​ത്ത് ​ക​യ്യി​ൽ​ ​പി​ടി​ച്ചു.
'​'​ഇ​വ​ൻ​ ​പ​റ​യു​ക​യാ​ ​മോ​ളേ​ ​അ​ച്ഛ​ൻ​ ​ന​ട​ത്തി​യി​രു​ന്ന​ ​പ​ത്രം​ ​ഇ​നി​യും​ ​ഇ​റ​ക്കാ​ൻ​ ​പോ​കു​ക​യാ​ണെ​ന്ന്."
ഒ​ട്ടും​ ​താ​ൽ​പ്പ​ര്യ​മി​ല്ലാ​യി​രു​ന്നു​ ​മാ​ലി​നി​യു​ടെ​ ​വാ​ക്കു​ക​ളി​ൽ.​ ​അ​വ​ർ​ ​തു​ട​ർ​ന്നു:
'​'​ഒ​രു​പാ​ട് ​ശ​ത്രു​ക്ക​ളെ​ ​സൃ​ഷ്ടി​ച്ചു​ ​എ​ന്ന​താ​ണ് ​വാ​സു​വേ​ട്ട​ൻ​ ​ആ​ ​പ​ത്രം​ ​കൊ​ണ്ട് ​ഉ​ണ്ടാ​ക്കി​യ​ ​പ്ര​ധാ​ന​ ​നേ​ട്ടം.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ​അ​ദ്ദേ​ഹ​ത്തെ​ ​നാ​ശ​ത്തി​ലേ​ക്ക്.."
മാ​ലി​നി​ ​ഒ​ന്നു​ ​തേ​ങ്ങി.
'​'​അ​നൂ​പി​നാ​ണെ​ങ്കി​ൽ​ ​ശ​ത്രു​ക്ക​ൾ​ക്ക് ​യാ​തൊ​രു​ ​കു​റ​വു​മി​ല്ല.​ ​പ​ഞ്ചാ​യ​ത്ത് ​ഭ​രി​ച്ച​തു​കാ​ണ്ട് ​ഇ​വ​ൻ​ ​ഉ​ണ്ടാ​ക്കി​യ​ ​നേ​ട്ടം.​ ​ഭ​ർ​ത്താ​വും​ ​ഒ​രു​ ​മ​ക​നും​ ​ന​ഷ്ട​മാ​യ​ ​എ​നി​ക്ക് ​ഇ​നി​ ​നി​ങ്ങ​ൾ​ ​ര​ണ്ടു​പേ​രെ​ക്കൂ​ടി​ ​ന​ഷ്ട​പ്പെ​ടാ​ൻ​ ​വ​യ്യ.​ ​അ​തി​നു​ള്ള​ ​ശ​ക്തി​ ​എ​നി​ക്കി​ല്ല."
ആ​രു​ടെ​യും​ ​മ​റു​പ​ടി​ക്കു​ ​കാ​ക്കാ​തെ​ ​സാ​രി​ത്തു​മ്പു​യ​ർ​ത്തി​ ​ക​ണ്ണു​ ​തു​ട​ച്ചു​കൊ​ണ്ട് ​മാ​ലി​നി​ ​എ​ഴു​ന്നേ​റ്റു​ ​പോ​യി.
വി​ജ​യ​യും​ ​അ​നൂ​പും​ ​പ​ര​സ്പ​രം​ ​നോ​ക്കി.
'​'​എ​ന്താ​ടീ​ ​നി​ന്റെ​ ​അ​ഭി​പ്രാ​യം​?​"​ ​അ​നൂ​പ് ​തി​ര​ക്കി.
'​'​പ​ത്രം​ ​ന​ല്ല​താ​ണ്.​ ​പ​ക്ഷേ​ ​അ​തേ​പോ​ലെ​ ​അ​പ​ക​ട​വു​മാ​ണ്...​ ​അ​മ്മ​യു​ടെ​ ​പേ​ടി​ ​അ​സ്ഥാ​ന​ത്ത​ല്ല."
അ​നൂ​പ് ​അ​മ​ർ​ത്തി​ ​മൂ​ളി.
8​ ​മ​ണി.
ടി​വി​ ​കാ​ണു​ക​യാ​യി​രു​ന്നു​ ​അ​നൂ​പും​ ​വി​ജ​യ​യും​ ​മാ​ലി​നി​യും.
പു​റ​ത്ത് ​ഒ​രു​ ​വാ​ഹ​നം​ ​വ​ന്നു​നി​ന്നു.​ ​അ​നൂ​പ് ​തു​റ​ന്നു​കി​ട​ന്നി​രു​ന്ന​ ​വാ​തി​ൽ​ ​വ​ഴി​ ​പു​റ​ത്തേ​ക്കു​ ​ശ്ര​ദ്ധി​ച്ചു.
ക​ണ്ണ​ട​യും​ ​പോ​ലെ​ ​വാ​ഹ​ന​ത്തി​ന്റെ​ ​ലൈ​റ്റു​ ​കെ​ട്ടു.
അ​നൂ​പ് ​പു​റ​ത്തേ​ക്ക് ​ഇ​റ​ങ്ങി​ച്ചെ​ന്നു.​ ​ആ​ ​ക്ഷ​ണം​ ​ക​റ​ണ്ടു​പോ​യി.
പി​ന്നെ​ ​കേ​ൾ​ക്കു​ന്ന​ത് ​ഒ​ര​ല​ർ​ച്ച.
'​'​ചേ​ട്ടാ..​"​ ​ഞെ​ട്ടി​പ്പി​ട​ഞ്ഞ് ​വി​ജ​യ​ ​ചാ​ടി​യെ​ഴു​ന്നേ​റ്റു.
(​തു​ട​രും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE