അ​മ്മ​ക്കു​ര​ങ്ങി​ന്റെ​ ​വിലാപം

ദ​ത്ത​ൻ​ ​പു​ന​ലൂർ | Sunday 06 January 2019 1:14 AM IST
monkey

പ​ക്ഷി​ ​നി​രീ​ക്ഷ​ണ​ത്തി​നാ​യി​ ​ഒ​രു​ദി​വ​സം​ ​രാ​വി​ലെ​ ​കാ​മ​റ​യു​മാ​യി​ ​ന​ട​ക്കു​മ്പോ​ൾ​ ​കാ​ടി​ന​രു​കി​ൽ​ ​അ​വി​ടെ​യും​ ​ഇ​വി​ടെ​യു​മൊ​ക്കെ​ ​ചെ​റി​യ​ ​അ​ന​ക്കം​ ​കേ​ട്ടു.​ ​കു​ര​ങ്ങ​ൻ​മാ​രു​ടെ​ ​ഒ​രു​ ​സം​ഘം​ ​അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും​ ​ഓ​ടു​ക​യാ​ണ്.​ ​ചി​ല​തു​ ​മ​ര​ത്തി​ലേ​ക്കും​ ​ചി​ല​ത് ​റോ​ഡ​രു​കി​ലെ​ ​സൈ​ഡു​വാ​ളി​ലു​മൊ​ക്കെ​ ​ഇ​രി​ക്കു​ന്നു.​ ​എ​ല്ലാം​ ​ഒ​രു​വി​ധം​ ​ദേ​ഷ്യ​ത്തി​ലാ​ണെ​ന്നു​ ​തോ​ന്നി.​ ​സാ​ധാ​ര​ണ​ ​ഇ​വി​ടെ​യു​ള്ള​വ​ ​നാ​ട്ടി​ലൊ​ക്കെ​ ​കാ​ണു​ന്ന​ത്ര​ ​ഉ​പ​ദ്ര​വ​കാ​രി​ക​ള​ല്ല.​ ​ന​മ്മ​ൾ​ ​അ​ങ്ങോ​ട്ടു​ ​ശ​ല്യം​ ​ചെ​യ്‌​തി​ല്ലെ​ങ്കി​ൽ​ ​വ​യ​ല​ന്റാ​കാ​റി​ല്ല.​ ​സ​ന്ദ​ർ​ശ​ക​രെ​ന്നു​ ​തോ​ന്നി​യാ​ൽ​ ​കൈ​യി​ൽ​ ​ക​ട​ല​യോ​ ​ക​പ്പ​ല​ണ്ടി​യോ​ ​എ​ന്തെ​ങ്കി​ലും​ ​ഭ​ക്ഷ​ണ​പ്പൊ​തി​യോ​ ​ഉ​ണ്ടോ​ ​എ​ന്നാ​യി​രി​ക്കും​ ​അ​വ​യു​ടെ​ ​നോ​ട്ടം.​ ​എ​ന്നാ​ൽ​ ​അ​ന്ന് ​അ​വ​യെ​ല്ലാം​ ​ആ​കെ​ ​അ​സ്വ​സ്ഥ​രാ​യി​ ​ക​ണ്ടി​രു​ന്നു.​ ​കാ​ര്യം​ ​എ​ന്തെ​ന്ന് ​പി​ടി​കി​ട്ടി​യി​ല്ല. ​കു​റെ​ ​ദൂ​രെ​യാ​യി​ ​ഏ​തോ​ ​ദീ​ന​രോ​ദ​നം ​പോ​ലെ​യോ​ ​ഞ​ര​ക്കം​ ​പോ​ലെ​യോ​ ​വ​ള​രെ​ ​ചെ​റി​യ​ ​ഒ​രു​ ​ശ​ബ​ദം​ ​കേ​ട്ടു.​ ​കു​റേ​ ​അ​ടു​ത്ത് ​ചെ​ന്ന​പ്പോ​ഴാ​ണ് ​ഒ​രു​ ​കു​ട്ടി​യെ​ ​കൈ​യി​ൽ​ ​എ​ടു​ത്ത് ​വ​ച്ചി​രി​ക്കു​ന്ന​ ​അ​മ്മ​ക്കു​ര​ങ്ങി​ന്റെ​ ​വി​തുമ്പലാ​ണ് ​അ​തെ​ന്നു​ ​മ​ന​സി​ലാ​യ​ത് ​!​ ​കാ​ടി​നോ​ട് ​ചേ​ർ​ന്ന​ ​റോ​ഡ​രി​കി​ൽ​ ​ഇ​രി​ക്കു​ന്ന​ ​അ​ത് ​കു​ഞ്ഞി​ന്റെ​ ​മു​ഖ​ത്ത് ​നോ​ക്കി​ ​തേ​ങ്ങു​ക​യാ​യി​രു​ന്നു.​ ​എ​ന്റെ​ ​ഹൃ​ദ​യ​വും​ ​ഒ​രു​നി​മി​ഷം​ ​പി​ട​ഞ്ഞു​പോ​യി.​ ​സൂ​ക്ഷി​ച്ചു​ ​നോ​ക്കു​മ്പോ​ഴാ​ണ് ​അ​ത് ​ര​ക്തം​ ​പൊ​ടി​ച്ച് ​ക​ട്ട​പി​ടി​ച്ചു​ണ​ങ്ങി​യ​ ​വി​റ​ങ്ങ​ലി​ച്ച​ ​കു​ഞ്ഞി​ന്റെ​ ​ശ​വ​ശ​രീ​ര​മാ​ണെ​ന്നു​ ​അ​റി​ഞ്ഞ​ത്.​ ​റോ​ഡ് ​മു​റി​ച്ചു​ ​ക​ട​ക്കു​മ്പോ​ഴോ​ ​മ​റ്റോ​ ​ഏ​തോ​ ​വാ​ഹ​നം​ ​ഇ​ടി​ച്ച് ​തെ​റി​പ്പി​ച്ച​താ​ക​ണം​ ​ആ​ ​കു​ട്ടി​ക്കു​ര​ങ്ങി​നെ.​ ​അ​തി​നെ​ ​ത​ലോ​ടി​യും​ ​ഉ​മ്മ​വെ​ച്ചും​ ​വി​ങ്ങി​പ്പൊ​ട്ടു​ന്ന​ ​ആ​ ​അ​മ്മ​യു​ടെ​ ​മാ​തൃ​ ​സ്‌​നേ​ഹം​ ​ഈ​ ​രം​ഗം​ ​കാ​ണു​ന്ന​ ​ആ​രു​ടേ​യും​ ​ക​ര​ള​ലി​യി​ക്കു​ന്ന​താ​യി​രു​ന്നു.​

​മാ​ന്യ​ത​യു​ടെ​യും​ ​ക​പ​ട​ ​സ​ദാ​ചാ​ര​ത്തി​ന്റേ​യും​ ​പേ​രി​ൽ​ ​ചോ​ര​ക്കു​ഞ്ഞി​നെ​ ​വ​ഴി​യി​ലെ​റി​ഞ്ഞു​ ​ക​ട​ന്നു​ക​ള​യു​ന്ന​ ​അ​മ്മ​മാ​രും​ ​സ്വ​ന്തം​ ​കു​ഞ്ഞി​ന് ​വി​ഷം​ ​കൊ​ടു​ത്തു​ ​കൊ​ല്ലു​ന്ന​ ​അ​മ്മ​മാ​രും​ ​പ​ണം​ ​മോ​ഹി​ച്ച് ​കു​ട്ടി​ക​ളെ​ ​വി​ൽ​ക്കു​ന്ന​ ​അ​മ്മ​മാ​രെ​യും​ ​ന​മ്മു​ടെ​ ​ഇ​ട​യി​ൽ​ ​കാ​ണാ​റു​ണ്ട്.​ ​'​'​ഒ​രു​ ​ജ​ന്തു​വി​നും​ ​സ്വ​പു​ത്ര​രി​ൽ​ ​പ​രു​ഷ​ത്വം​ ​വി​ധി​ ​ന​ൽ​കി​യി​ല്ല​""​ ​എ​ന്ന് ​മ​ഹാ​ക​വി​ ​വി​ളി​ച്ചോ​തു​മ്പോ​ൾ​ ​ശ​രി​ക്കും​ ​വാ​ലി​ല്ലാ​ത്ത​ ​ന​മ്മു​ടെ​ ​കൂ​ട്ട​ത്തി​ലെ​ ​ആ​ ​ഇ​രു​കാ​ലി​ ​മൃ​ഗ​ങ്ങ​ൾ​ ​ഈ​ ​മി​ണ്ടാ​പ്രാ​ണി​യു​ടെ​ ​മാ​തൃ​സ്‌​നേ​ഹം​ ​കാ​ണേ​ണ്ട​ത് ​ത​ന്നെ​യാ​യി​രു​ന്നു.​ മ​ര​വി​ച്ച​ ​മ​ന​സ്സു​മാ​യി​ ​അ​ൽ​പ​നേ​രം​ ​ആ​ ​അ​മ്മ​യു​ടെ​ ​നൊ​മ്പ​രം​ ​നോ​ക്കി​ ​നി​ന്ന​ ​ഞാ​ൻ​ ​യാ​ന്ത്രി​ക​മാ​യി​ ​എ​പ്പോ​ഴോ​ ​ക്ലി​ക്കു​ചെ​യ്തു​ ​എ​ന്ന് ​മാ​ത്രം​ ​അ​റി​യാം​.​ ​തി​രി​കെ​ ​സ്റ്റു​ഡി​യോ​യി​ലേ​യ്‌​ക്കു​പോ​രു​ന്നു.​ ​അ​പ്പോ​ഴും​ ​ഇ​മ​വെ​ട്ടാ​തെ​ ​ക​ണ്ടു​നി​ന്ന​ ​മാ​തൃ​ ​വാ​ത്സ​ല്യ​ത്തി​ന്റെ​ ​ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു​ ​എ​ന്റെ​ ​ചി​ന്ത​ ​മു​ഴു​വ​ൻ.​ ​

കാ​മ​റ​യി​ൽ​ ​നി​ന്നും​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്തു​ ​സ്ക്രീ​നി​ൽ​ ​പ​ല​രേ​യും​ ​അ​ത് ​വി​ളി​ച്ച് ​കാ​ണി​ച്ചു.​ ​ആ​ർ​ക്കും​ ​വി​ശ്വാ​സം​ ​വ​ന്നി​ല്ല.​ ​അ​ടു​ത്ത​ ​ദി​വ​സം​ ​അ​ത് ​ഞാ​ൻ​ ​നാ​ഷ​ണ​ൽ​ ​ജ്യോ​ഗ്ര​ഫി​ക്കു​ ​അ​യ​ച്ചു​കൊ​ടു​ത്തു.​ ​ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ചു​ ​കാ​ണേ​ണ്ട​ ​ചി​ത്രം​ ​എ​ന്ന​ ​വി​ശേ​ഷ​ണം​ ​കൊ​ടു​ത്ത് ​വ​ലി​യ​ ​പ്രാ​ധാ​ന്യ​ത്തോ​ടെ​ ​അ​വ​ർ​ ​അ​ത് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഇ​ന്നും​ ​നെ​റ്റി​ൽ​ ​പ​ല​ ​ഭാ​ഷ​ക​ളു​ടെ​യും​ ​സൈ​റ്റി​ൽ​ ​ഇ​ത് ​കാ​ണാ​നാ​കും.​ ​കു​റെ​യേ​റെ സ​മ്മാ​ന​ങ്ങ​ളും​ ​അം​ഗീ​കാ​ര​ങ്ങ​ളും​ ​ഇ​തി​നു​ ​കി​ട്ടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE