ഗുരുവിനെ കാണാൻ ഒരു ടണൽ യാത്ര

ദത്തൻ പുനലൂർ | Sunday 16 December 2018 1:26 AM IST
kazhchakkappuram

പുസ്‌​ത​ക​ങ്ങ​ളി​ലൂ​ടെ​ ​പ​ത്ര​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​കേ​ട്ട​റി​ഞ്ഞി​രു​ന്ന​ ​ഗു​രു​ ​നി​ത്യ​ചൈ​ത​ന്യ​ ​യ​തി​ ​ഊ​ട്ടി​ ​ഫേ​ൺ​ഹി​ൽ​ ​ആ​ശ്ര​മ​ത്തി​ൽ​ ​എ​ത്തി​യി​ട്ടു​ള്ള​താ​യി​ ​അ​റി​ഞ്ഞു.​ ​ജോ​ലി​ക്കാ​രി​ൽ​ ​ഒ​രാ​ളെ​യും​ ​കൂ​ട്ടി​ ​ഞാ​ൻ​ ​ അ​ങ്ങോ​ട്ടു​ ​പു​റ​പ്പെ​ട്ടു.​ ​ത​ക​ര​പ്പെ​ട്ടി​ ​പോ​ലെ​ ​ഒ​രു​ ​കാ​മ​റ​യും​ ​അ​യാ​ൾ​ ​കൊ​ണ്ടു​വ​ന്നി​രു​ന്നു.​ ​ഗു​രു​വി​നെ​ ​ഒ​ന്ന് ​നേ​രി​ൽ​ ​കാ​ണു​ക,​സം​സാ​രി​ക്കു​ക​ ​എ​ന്ന​താ​യി​രു​ന്നു​ ​ഉ​ദ്ദേ​ശം.​ ​ഫോ​ട്ടോ​ ​എ​ടു​ക്കാ​ൻ​ ​അ​നു​വ​ദി​ച്ചാ​ൽ​ ​അ​തി​ലെ​ടു​ക്കാ​മെ​ന്നും​ ​വി​ചാ​രി​ച്ചു.​ ​ഊ​ട്ടി​യി​ൽ​ ​ബ​സ്സി​റ​ങ്ങി​ ​അ​യാ​ൾ​ ​പ​റ​ഞ്ഞ​ ​പ്ര​കാ​രം​ ​റെ​യി​ൽ​വേ​ ​ട്രാ​ക്കി​ലൂ​ടെ​ ​ന​ട​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​ലേ​ക്കി​ന്റെ​ ​ക​ര​യി​ലൂ​ടെ​യു​ള്ള​ ​ട്രാ​ക്ക്​​ ​സാ​മാ​ന്യം​ ​വ​ലി​യ​ ​ഒ​രു​ ​ട​ണ​ലി​നു​ള്ളി​ലേ​ക്കാ​ണ് ​പോ​കു​ന്ന​ത്​.​ ​ഇ​രു​ണ്ട​ ​ആ​ർ​ച്ചു​പോ​ലെ​യു​ള്ള​ ​ട​ണ​ലി​നു​ള്ളി​ൽ​ ​തേ​ഞ്ഞു​ ​മി​നു​ങ്ങി​യ​ ​പാ​ള​ങ്ങ​ൾ​ ​വെ​ള്ളി​രേ​ഖ​ക​ൾ​ ​പോ​ലെ​ ​തോ​ന്നി​ക്കു​ന്ന​ ​ര​ണ്ടു​ ​വ​ര​ക​ളാ​യി​ ​പോ​കു​ന്നു.​ ​തു​ര​ങ്ക​ത്തി​ന്റെ​ ​അ​വ​സാ​ന​ഭാ​ഗ​ത്തു​നി​ന്നും​ ​വ​രു​ന്ന​ ​വെ​ളി​ച്ചം​ ​ന​ല്ല​ ​തി​ള​ക്ക​വും​ ​കൊ​ടു​ക്കു​ന്നു.​ ​

ന​മ്മു​ടെ​ ​വ​ഴി​കാ​ട്ടി​യോ​ട് ​തു​ര​ങ്ക​മു​ഖ​ത്തേ​ക്ക് ​ന​ട​ക്കാ​ൻ​ ​പ​റ​ഞ്ഞു.​ ​അ​യാ​ൾ​ ​ന​ട​ക്കു​മ്പോ​ൾ ​ ​കൂ​ടെ​ ​ഏ​തോ​ ​ഒ​രു​ ​യാ​ത്ര​ക്കാ​ര​നും​ ​ഒ​ത്തു​കി​ട്ടി.​ ​അ​വ​രെ​യും​ ​ട​ണ​ലും​ ​ഇ​രു​ട്ടി​ലെ​ ​വെ​ള്ളി​ ​രേ​ഖ​ക​ളും​ ​ചേ​ർ​ത്ത് ​ആ​ ​കൊ​ച്ചു​കാ​മ​റ​യി​ൽ​ ​പ​രീ​ക്ഷ​ണ​ത്തി​ന്റെ​ ​ആ​ദ്യ​ ​ക്ലി​ക്ക് ​അ​ടി​ച്ചു.
പി​ന്നെ​ ​പ​ച്ച​വി​രി​ച്ച​ ​വെ​ളു​ത്തു​ള്ളി​ ​പാ​ട​ങ്ങ​ളി​ലൂ​ടെ​ ​ന​ട​ന്നു​ ​റോ​ഡി​ലെ​ത്തി​ ​ ചെ​റി​യ​ ​ ഒ​രു​ ​ക​യ​റ്റം​ ​ ക​യ​റി​യ​പ്പോ​ൾ​ ​ഗു​രു​കു​ല​ത്തി​ന്റെ​ ​മു​ൻ​പി​ലാ​യി.​ ​അ​രി​ച്ചു​ക​യ​റു​ന്ന​ ​ത​ണു​പ്പും​ ​കാ​റ്റു​മാ​യി​രു​ന്നു​ ​അ​വി​ടെ.​ ​വാ​തി​ലി​ന​ടു​ത്തേ​ക്കു​ ​ചെ​ന്ന​പ്പോ​ൾ​ ​ഗു​രു​ ​അ​ക​ത്തു​ണ്ടെ​ന്നും​ ​അ​വി​ടേ​ക്കു​ ​ചെ​ല്ലാ​മെ​ന്നും​ ​ഒ​രാ​ൾ​ ​അ​റി​യി​ച്ചു.​ ​എ​ന്തോ​ ​എ​ഴു​തു​ക​യാ​യി​രു​ന്ന​ ​ഗു​രു​ ​വ​ര​വി​ന്റെ​ ​ഉ​ദ്ദ്യേ​ശ​മൊ​ക്കെ​ ​ചോ​ദി​ച്ച​റി​ഞ്ഞു.​ ​കു​റ​ച്ചു​നേ​രം​ ​സം​സാ​രി​ച്ചു.​ ​വേ​റെ​യും​ ​ആ​രൊ​ക്കെ​യോ​ ​കാ​ണാ​ൻ​ ​വ​ന്നി​ട്ടു​ണ്ട്.​ ​യാ​ത്ര​ ​പ​റ​ഞ്ഞി​റ​ങ്ങു​മ്പോ​ൾ​ ​മ​ടി​ച്ചു​ ​മ​ടി​ച്ചാ​ണെ​ങ്കി​ലും​ ​ഗു​രു​വി​ന്റെ​ ​ര​ണ്ട് ​ഫോ​ട്ടോ​ ​എ​ടു​ക്ക​ട്ടെ​ ​എ​ന്ന് ​ചോ​ദി​ച്ചു.​ ​ഫ്ളാ​ഷി​ല്ലാ​ത്ത​തി​നാ​ൽ​ ​വെ​ളി​യി​ലെ​ ​പ​റ്റൂ​ ​എ​ന്ന് ​ഞാ​ൻ​ ​പ​റ​ഞ്ഞു.​ ​ഒ​രു​ ​മ​ടി​യും​ ​കൂ​ടാ​തെ​ ​ഗു​രു​ ​വെ​ളി​യി​ലേ​ക്കു​ ​വ​ന്നു.​ ​ര​ണ്ടു​ ​മൂ​ന്ന് ​ഫോ​ട്ടോ​ക​ൾ​ ​എ​ടു​ത്തു.​ ​യാ​ത്ര​പ​റ​ഞ്ഞു​ ​തി​രി​ച്ചു​പോ​ന്നു.​ ​അ​താ​യി​രു​ന്നു​ ​ഞാ​നെ​ടു​ത്ത​ ​ഗു​രു​വി​ന്റെ​ ​ആ​ദ്യ​ ​ഫോ​ട്ടോ.​ ​അ​തേ​പ്പ​റ്റി​ ​ഇ​നി​ ​ഒ​രി​ക്ക​ൽ​ ​പ​റ​യാം.

ഞാ​ൻ ഉ​ദ്ദേ​ശി​ച്ച​തി​നേ​ക്കാ​ൾ​ ​ട​ണ​ൽ​ ​ഫോ​ട്ടോ​ ​വ​ള​രെ​ ​ഗം​ഭീ​ര​മാ​യി​രു​ന്നു.​ ​അ​ടു​ത്ത​ ​ദി​വ​സം​ ​അ​തി​ന്റെ​ ​വ​ലി​യ​ ​ഒ​രു​ ​പ്രി​ന്റ​ടി​ച്ചു.​ ​ജോ​ലി​ ​തേ​ടു​ന്ന​ ​അ​ന്ന​ത്തെ​ ​ചെ​റു​പ്പ​ക്കാ​രു​ടെ​ ​ഏ​ക​ ​ആ​ശ്ര​യ​മാ​യി​രു​ന്നു​ ​എം​പ്ലോ​യ്‌​​​മെ​ന്റ് ​ന്യൂ​സ് ​വീ​ക്കി​ലി​ ​എ​ന്ന​ ​പ്ര​സി​ദ്ധീ​ക​ര​ണം.​ ​ഇം​ഗ്ളീ​ഷി​ലും​ ​ഹി​ന്ദി​യി​ലും​ ​ഉ​ർ​ദു​വി​ലും​ ​അ​ച്ച​ടി​ച്ചു​ ​ ഇ​ന്ത്യ ​മു​ഴു​വ​നും​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ ​അ​തി​ന്റെ​ ​ ക​വ​ർ​ ​പേ​ജി​ൽ​ ​സാ​മാ​ന്യം​ ​വ​ലി​യ​ ​ഒ​രു​ ​ബ്ളാ​ക്ക് ​ആ​ന്റ് ​വൈ​റ്റ് ​ഫോ​ട്ടോ​ ​കൊ​ടു​ക്കാ​റു​ണ്ടാ​യി​രു​ന്നു.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ഉ​ട​മ​യി​ലു​ള്ള​ ​പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ​ ​അ​ത് ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്നാ​ണ് ​അ​ച്ച​ടി​ക്കു​ന്ന​ത്.​ ​അ​തി​നാ​ൽ​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​ലോ​ബി​ക​ളാ​യി​രു​ന്നു​ ​ഇ​തി​ന്റെ​ ​അ​ണി​യ​റ​യി​ൽ.​ ​എ​ങ്കി​ലും​ ​ഒ​രു​ ​പ​രീ​ക്ഷ​ണം​ ​എ​ന്ന​നി​ല​യി​ൽ​ ​ഈ​ ​പു​തി​യ​ ​പ​ടം​ ​അ​ടു​ത്ത​ ​ദി​വ​സം​ ​എം​പ്ലോ​യ്‌​​​മെ​ന്റ് ​ന്യൂ​സി​നു​ ​പോ​സ്റ്റ് ​ചെ​യ്തു.​ ​പ​ട​ത്തി​ന്റെ​ ​ മേ​ന്മ​ ​ഒ​ന്നു​ ​മാ​ത്ര​മാ​യി​രു​ന്നു​ ​എ​ന്റെ​ ​കൈ​മു​ത​ലും​ ​ആ​ത്മ​വി​ശ്വാ​സ​വും​!​ ​നാ​ലാ​മ​ത്തെ​ ​ആ​ഴ്‌​ച​ ​ടൗ​ണി​ലേ​ക്ക് ​ചെ​ല്ലു​മ്പോ​ൾ​ ​എ​ന്റെ​ ​ട​ണ​ൽ​ ​ഫോ​ട്ടോ​ ​ക​വ​ർ​ ​പേ​ജാ​ക്കി​യ​ ​എം​പ്ലോ​യ്‌​​​മെ​ന്റ് ​ന്യൂ​സ് ​വീ​ക്കി​ലി​ ​മാ​ല​പോ​ലെ​ ​ബു​ക്ക് ​ക​ട​ക​ളി​ൽ​ ​തൂ​ക്കി​യി​ട്ടി​രി​ക്കു​ന്നു​ ​ക​ണ്ടു.​ ​അ​തി​ന്റെ​ ​നാ​ലാം​ ​ദി​വ​സം​ ​ഒ​രു​ ​ര​ജി​സ്‌​​​ട്രേ​ഡ് ​ ക​ത്തും​ ​കി​ട്ടി​ ​ആ​ ​പ​ടം​ ​ഉ​പ​യോ​ഗി​ച്ച​തി​ന് 30​ ​രൂ​പ​യു​ടെ​ ​ഒ​രു​ ​ഡി​ഡി​ ​എ​ന്റെ​ ​പേ​രി​ൽ​ ​സ്റ്റേ​റ്റ് ​ബാ​ങ്കി​ലേ​ക്കും​ ​ഒ​പ്പം​ ​സ​ഹ​ക​ര​ണ​ത്തി​ന് ​ന​ന്ദി​ ​പ​റ​ഞ്ഞ് ​ഒ​രു​ ​ക​ത്തും.​ 1980​ ​ക​ളി​ൽ​ ​അ​ത് ​ഒ​രു​ ​ന​ല്ല​ ​പ്ര​തി​ഫ​ല​മാ​യി​രു​ന്നു,​ ​അ​തും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്നും​ ​കി​ട്ടു​ന്ന​ത്!​ ​ആ​ ​സ​മ​യ​ത്തു​ ​കേ​ര​ള​ ​കൗ​മു​ദി​യി​ൽ​ ​നി​ന്നും​ ​ആ​ദ്യ​മാ​യി​ ​മ​ല​യാ​ള​ത്തി​ൽ​ ​ഇ​റ​ങ്ങി​യ​ ​ഒ​രു​ ​ഫോ​ട്ടോ​ ​മാ​ഗ​സി​ൻ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​തി​ലും​ ​പി​ന്നെ​ ​മാ​തൃ​ഭൂ​മി​ ​വീ​ക്കി​ലി​യി​ലും​ ​ജൂ​നി​യ​ർ​ ​വി​ക​ട​ൻ​ ​തു​ട​ങ്ങി​യ​ ​ചി​ല​ ​ത​മി​ഴ് ​വാ​രി​ക​ക​ളും​ ​ഫു​ൾ​പേ​ജി​ൽ​ ​ഈ​ ​ഫോ​ട്ടോ​ ​അ​ടി​ച്ചു​ ​വ​ന്നു.​ ​എ​ന്നു​മാ​ത്ര​മ​ല്ല​ ​ഊ​ട്ടി​യി​ലും​ ​കൂ​നൂ​രി​ലെ​യും​ ​റെ​യി​വേ​സ്റ്റേ​ഷ​ൻ,​ ​പോ​സ്റ്റ് ​ഓ​ഫീ​സ് ​തു​ട​ങ്ങി​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ഇ​ന്നും ​ ​ഈ​ ​ഫോ​ട്ടോ​ ​അ​വ​ർ​ ​വ​ള​രെ​ ​കാ​ര്യ​മാ​യി​ ​സൂ​ക്ഷി​ക്കു​ന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE