കൊമ്പിന് തീ പിടിച്ച കാണ്ടാമൃഗം

​​ദ​ത്ത​ൻ ​ ​പു​ന​ലൂർ | Sunday 18 November 2018 2:29 AM IST
kazchakkappuram

നാല​ഞ്ചു​ ​നി​ല​ക​ളു​ള്ള​ ​ഒ​രു​ ​വ​ലി​യ​ ​കോം​പ്ല​ക്‌​​​സി​ന്റെ​ ​മൂ​ന്നാ​മ​ത്തെ​ ​നി​ല​യി​ലാ​ണ് ​എ​ന്റെ​ ​സ്റ്റു​ഡി​യോ.​ ​ഏ​റ്റ​വും​ ​മു​ക​ളി​ലെ​ ​ടെ​റ​സി​ൽ​ ​മൈ​ന,​ ​പ്രാ​വ്,​ ​കാ​ക്ക​ ​തു​ട​ങ്ങി​യ​ ​പ​ക്ഷി​ക​ൾ​ ​വ​ന്നി​രി​ക്കു​ന്ന​ത് ​ ഞാ​ൻ​ ​ കാ​ണാ​റു​ണ്ട്.​ ​ചി​ല​ ​വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ​ ​മൈ​ന​ക​ൾ​ ​കൂ​ട്ട​ത്തോ​ടെ​ ​വ​ന്നി​രി​ക്കു​ന്ന​തും​ ​കാ​ണാം.​ ​ദൂ​രെ​ ​എ​വി​ടെ​യോ​ ​നി​ന്നും​ ​പ​റ​ന്നു​വ​ന്ന് ​ ഒ​രി​ട​ത്താ​വ​ളം​ ​പോ​ലെ​ ​അ​തി​ന്റെ​ ​സൈ​ഡു​വാ​ളി​ൽ​ ​ഒ​ന്നി​രു​ന്നി​ട്ടു​ ​പെ​ട്ടെ​ന്ന് ​ത​ന്നെ​ ​പ​റ​ന്നു​പോ​കു​ക​യാ​ണ് ​പ​തി​വ്​.​ ​മി​ക്ക​പ്പോ​ഴും​ ​അ​സ്‌​ത​മ​യ​ ​സ​മ​യ​ത്തോ​ട് ​അ​ടു​ത്താ​യി​രി​ക്കും​ ​ഇ​തെ​ന്ന് ​ഞാ​ൻ​ ​മ​ന​സി​ലാ​ക്കി.​ ​ഒ​രു​ദി​വ​സം​ ​ ഈ​ ​ മൈ​ന​ക​ളെ ​ ​പ്ര​തീ​ക്ഷി​ച്ചു​ ​ അ​സ്‌​ത​മ​യ​ ​സ​മ​യ​ത്തി​നു​ ​മു​മ്പാ​യി​ ​ഞാ​ൻ​ ​ടെ​റ​സി​ലെ​ത്തി.​ ​ അ​സ്‌​ത​മ​യ​ ​സൂ​ര്യ​നൊ​പ്പം​ ​ഇ​വ​യെ​ ​കി​ട്ടു​മോ​ ​എ​ന്നാ​ ​യി​രു​ന്നു​ ​എ​ന്റെ​ ​നോ​ട്ടം.


ചി​ല​ ​ സീ​സ​ണു​ക​ളി​ൽ​ ​ ഇ​വി​ടെ​ ​ നി​ന്നാ​ൽ​ ​മ​ല​മ​ട​ക്കു​ക​ളി​ൽ​ ​അ​സ്‌​ത​മി​ക്കു​ന്ന​ ​സൂ​ര്യ​ന്റെ​ ​സീ​ൻ​ ​ന​ന്നാ​യി​ക്കി​ട്ടും.​ ​സ​ദാ​സ​മ​യ​വും​ ​മ​ഞ്ഞും​ ​മൂ​ട​ലു​മു​ള​ള​ ​ ഊ​ട്ടി​ ​ കാ​ലാ​വ​സ്ഥ​യി​ൽ​ ​ പ​ക്ഷേ​ ​അ​ത് ​ഒ​ട്ടും​ ​പ്ര​തീ​ക്ഷി​ക്കാ​ൻ​ ​പ​റ്റി​ല്ല.​ അ​ന്നും​ ​അ​ങ്ങ​നെ​ ​ത​ന്നെ​ ​സം​ഭ​വി​ച്ചു​ ​എ​ന്ന് ​പ​റ​യ​ട്ടെ.​ ​മ​ഞ്ഞും​ ​മൂ​ട​ലു​മൊ​ന്നു​മാ​യി​രു​ന്നി​ല്ല​ ​കാ​ര​ണം.​ ​ന​ല്ല​ക​ട്ടി​യു​ള്ള​ ​മേ​ഘ​ങ്ങ​ൾ​ ​വ​ന്നു​ ​സൂ​ര്യ​നെ​ ​ മ​റ​ച്ചു​ ​ക​ള​ഞ്ഞി​രി​ക്കു​ന്നു.​ ​മൈ​ന​ക​ൾ​ ​ഒ​ന്നു​പോ​ലും​ ​വ​ന്ന​തു​മി​ല്ല.​ ​എ​ന്നാ​ൽ​ ​അ​ത്യ​പൂ​ർ​വ്വ​മാ​യ​ ​ഒ​രു​ ​കാ​ഴ്ച​യാ​യി​രു​ന്നു​ ​ഞാൻ അ​ന്നു​ ​ആ​കാ​ശ​ത്ത് ​ക​ണ്ട​ത്.​ ​ഒ​ന്ന് ​സൂ​ക്ഷി​ച്ചു​ ​നോ​ക്കി​യ​തും​ ​ഉ​ട​നെ​ ​ക്ലി​ക്കു​ചെ​യ്ത​തും​ ​ഒ​ന്നി​ച്ചാ​യി​രു​ന്നു.​ ​കാ​ര​ണം​ ​കാ​റ്റു​ ​കൊ​ണ്ടു​ ​മേ​ഘ​ങ്ങ​ളു​ടെ​ ​ആ​കൃ​തി​ ​മാ​റു​ന്ന​ത് ​പെ​ട്ട​ന്നാ​യി​രി​ക്കു​മെ​ന്ന് ​എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു.
സം​ഭ​വം​ ​ഇ​താ​ണ്.​ ​ക​ട്ടി​യു​ള്ള​ ​ക​റു​ത്ത​ ​മേ​ഘ​ങ്ങ​ൾ​ ​അ​സ്ത​മ​യ​സൂ​ര്യ​നെ​ ​മ​റ​ച്ചി​രി​ക്കു​ന്നു.​ ​പ​ക്ഷേ​ ​അ​തി​ന്റെ​ ​ആ​കൃ​തി​യു​ടെ​ ​പ്ര​ത്യേ​ക​ത​യാ​ണ് ​എ​ടു​ത്തു​ ​പ​റ​യേ​ണ്ട​ത്.​ ​ഒ​രു​ ​കാ​ണ്ടാ​മൃ​ഗ​ത്തി​ന്റെ​ ​കൊ​മ്പി​നു​തീ​പി​ടി​ച്ചാ​ല​ത്തെ​ ​രൂ​പം​ ​എ​ങ്ങ​നെ​യോ​ ​അ​തേ​ ​രീ​തി​യി​ലാ​യി​രു​ന്നു ​ ​മേ​ഘ​ത്തി​ന്റെ​ ​ആ​കൃ​തി.​ ​സ്വ​ർ​ണ​വ​ർ​ണ​മു​ള്ള​ ​അ​സ്‌​ത​മ​യ​സൂ​ര്യ​ര​ശ്‌​മി​ക​ൾ​ ​മേ​ഘ​ത്തി​ന്റെ​ ​അ​രി​കു​ ​തി​ള​ക്ക​മു​ള്ള​താ​ക്കി​യി​രു​ന്നു.​ ​അ​തി​ന​ടു​ത്ത് ​ചി​ത​റി​ക്കി​ട​ന്ന​ ​മേ​ഘ​പാ​ളി​ക​ൾ​ ​തീ​ജ്വാ​ല​ക​ൾ ​ ​പോ​ലെ​യു​മാ​യി​രു​ന്നു.​ ​കാ​ണ്ടാ​മൃ​ഗ​ത്തി​ന്റെ​ ​ ത​ല​യു​ടെ​ ​ആ​കൃ​തി​യും​ ​കൊ​മ്പും​ ​വാ​യും​ ​ചെ​വി​ക​ളു​ടെ​ ​യ​ഥാ​സ്ഥാ​ന​ങ്ങ​ളി​ലെ​ ​രൂ​പ​വും​ ​എ​ല്ലാം​ ​ഒ​രു നി​മി​ഷം​ ​എ​നി​ക്കാ​യി​ ​രൂ​പ​പ്പെ​ട്ടു​ ​കി​ട്ടി​യ​പോ​ലെ​ ​ആ​യി​രു​ന്നു​ ​എ​ന്ന് ​പ​റ​യാം!


പെ​ട്ടെ​ന്ന് ​മ​നസി​ൽ​ ​അ​ങ്ങ​നെ​ ​ഒ​രു​ ​തോ​ന്ന​ൽ​ ​വ​ന്ന​തു​കൊ​ണ്ടോ,​ ​മ​റി​ച്ച് ​ഭാ​ഗ്യം​ ​ഒ​ന്നു​കൊ​ണ്ടു​ ​മാ​ത്ര​മോ​ ​ആ​ണ് ​ഇ​ത് ​കി​ട്ടി​യ​തെ​ന്ന് ​ഞാ​ൻ​ ​ഉ​റ​ച്ച് ​വി​ശ്വ​സി​ക്കു​ന്നു.​ ​ത​ല​യു​ടെ​ ​ആ​കൃ​തി​യോ​ ​ചെ​വി​ക​ളു​ടെ​ ​സ്ഥാ​ന​മോ​ ​അ​ല്പം​ ​മാ​റി​യി​രു​ന്നെ​ങ്കി​ൽ​ ​പോ​ലും​ ​ഈ​ ​രൂ​പം​ ​കി​ട്ടു​ക​യി​ല്ലാ​യി​രു​ന്നു.​ ​'​കൊ​മ്പി​നു​ ​തീ​പി​ടി​ച്ച​ ​കാ​ണ്ടാ​മൃ​ഗം​"​ ​എ​ന്ന​ ​ടൈ​റ്റി​ൽ​ ​ത​ന്നെ​യാ​ണ് ​ഈ​ ​ഫോ​ട്ടോ​യ്​​ക്ക്​​ ​ഞാ​ൻ​ ​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.​ ​അ​ത് ​വ​ള​രെ​ ​അ​നു​യോ​ജ്യ​മാ​ണെ​ന്നും​ ​എ​നി​ക്ക് ​തോ​ന്നു​ന്നു.​ ​കാ​ണു​ന്ന​ ​ജ​ന​ത്തി​ന്റെ​ ​അ​ഭി​പ്രാ​യ​വും​ ​മ​റ്റൊ​ന്ന​ല്ല​ ​എ​ന്ന​താ​ണ് ​ഇ​തി​ന്റെ​ ​വി​ജ​യം.​ ​ഒ​രു​ ​മി​നു​ക്കു​ ​പ​ണി​ക​ളും​ ​ഇ​ല്ലാ​തെ​ ​ഈ​രൂ​പം​ ​എ​ങ്ങ​നെ​ ​കൃ​ത്യ​മാ​യി​ക്കി​ട്ടി​ ​എ​ന്ന് ​ഞാ​ൻ​ ​ഇ​പ്പോ​ഴും​ ​അ​തി​ശ​യി​ക്കു​ന്നു!

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE