​ഭീകരനാണിവൻ കൊടും ഭീകരൻ!! മ​നു​ഷ്യ​ന്റെ​ ​പ​ല്ലി​നോ​ട് ​ഏ​റെ​ ​സാ​മ്യ​മു​ള്ള​ ​ഒ​രു​ ​മ​ത്സ്യം

Wednesday 06 February 2019 3:35 PM IST
pacu

മ​നു​ഷ്യ​ന്റെ​ ​പ​ല്ലി​നോ​ട് ​ഏ​റെ​ ​സാ​മ്യ​മു​ള്ള​ ​ഒ​രു​ ​മ​ത്സ്യ​മു​ണ്ട് ​ബ്ര​സീ​ലി​ലെ​ ​ആ​മ​സോ​ൺ​ ​ന​ദി​യി​ൽ.​ ​പ​ക്ഷേ,​​​ ​അ​പ​ക​ട​കാ​രി​യെ​ന്നു​ള്ള​ ​പേ​രു​ദോ​ഷ​വും​ ​ആ​വോ​ള​മു​ണ്ട് ​ക​ക്ഷി​യ്ക്ക്.​ ​പാ​ക്കു​വെ​ന്ന് ​പേ​രു​ള്ള​ ​ഈ​ ​മ​ത്സ്യ​ത്തി​ന് ​ഉ​റ​പ്പു​ള്ള​ ​താ​ടി​യെ​ല്ലും​ ​പ​ര​ന്ന​ ​പ​ല്ലു​ക​ളു​മാ​ണു​ള്ള​ത്.

​​ ന​ദി​യി​ൽ​ ​വീ​ഴു​ന്ന​ ​പ​ഴ​ങ്ങ​ളും​ ​കാ​യ​ക​ളു​മൊ​ക്കെ​ ​ച​വ​ച്ച​ര​ച്ച് ​ഭ​ക്ഷി​ക്കാ​ൻ​ ​പ​റ്റി​യ​ ​ഘ​ട​ന​യാ​ണ് ​ഇ​വ​യു​ടെ​ ​പ​ല്ലു​ക​ൾ​ക്കു​ള്ള​ത്.​ ​എ​ന്നാ​ൽ​ 2013​ൽ​ ​ആ​ഫ്രി​ക്ക​യി​ലെ​ ​ന്യൂ​ ​ഗി​നി​യ​യി​ൽ​വ​ച്ച് ​ര​ണ്ട് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ജനനേന്ദ്രി​യം ​പാ​ക്കു​ ​മ​ത്സ്യം​ ​ക​ടി​ച്ചെ​ടു​ത്തു.​ ​ചോ​ര​ ​വാ​ർ​ന്ന് ​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ ​മ​രി​ക്കു​ക​യും​ ​ചെ​യ്തു.​ ​ഇ​തോ​ടെ​ ​പാ​ക്കു​വി​ന് ​ആ​ക്ര​മ​ണ​കാ​രി​യെ​ന്ന​ ​പേ​രും​ വീ​ണു.

സാ​ഹ​സി​ക​ത​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ലോ​ക​ത്ത് ​പ​ല​യി​ട​ത്തും​ ​പാ​ക്കു​വി​നെ​ ​ചി​ല്ലു​കൂ​ട്ടി​ലി​ട്ടു​ ​വ​ള​ത്താ​ൻ​ ​ആ​രം​ഭി​ച്ചു.​ ​പ​ക്ഷെ​ ​നാ​ല​ടി​ ​നീ​ള​വും​ 25​ ​കി​ലോ​ ​ഭാ​ര​വും​ ​ഉ​ള്ള​ ​ഈ​ ​മ​ത്സ്യ​ത്തെ​ ​വീ​ട്ടി​ൽ​ ​വ​ള​ർ​ത്താ​ൻ​ ​പ​ല​ർ​ക്കും​ ​ബു​ദ്ധി​മു​ട്ടാ​യി.​ ​അ​വ​രൊ​ക്കെ​ ​പാ​ക്കു​വി​നെ​ ​ത​ടാ​ക​ങ്ങ​ളി​ലും​ ​ന​ദി​യി​ലും​ ​ഒ​ക്കെ​ ​ഉ​പേ​ക്ഷി​ച്ചു.​ ​പി​ന്നീ​ടും​ ​ഇ​വ​ ​മ​നു​ഷ്യ​രെ​ ​ആ​ക്ര​മി​ച്ച​താ​യി​ ​വാ​ർ​ത്ത​ക​ൾ​ ​വ​ന്നു.

ന​ദി​ക​ളി​ൽ​ ​ഇ​റ​ങ്ങാ​ൻ​ ​പു​രു​ഷ​വ​ർഗ​ത്തി​ന് ​ത​ന്നെ​ ​ഭ​യ​മാ​യി.​ ​എ​ന്നാ​ൽ,​ ​പാ​ക്കു​വി​നെ​ക്കു​റി​ച്ച് ​പ​ഠ​നം​ ​ന​ട​ത്തു​ന്ന​വ​ർ​ ​പ​റ​യു​ന്ന​ത് ​പാ​ക്കു​ ​അ​പ​ക​ട​കാ​രി​യേ​ ​അ​ല്ല​ ​എ​ന്നാ​ണ്!​ എ​ന്താ​യാ​ലും​ ​പാ​ക്കു​ ​മ​ത്സ്യം​ ​ഇ​പ്പോ​ഴും​ ​അ​പ​ക​ട​കാ​രി​യെ​ന്ന​ ​പേ​രു​ദോ​ഷ​ത്തി​ൽ​ത​ന്നെ​യാണ് ​ജീ​വി​ക്കു​ന്ന​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE