ഇങ്ങനെ കൊല്ലാതെ കെല്ലീ...

Friday 07 December 2018 2:51 PM IST
beauty

ലണ്ടൻ:ബ്രിട്ടീഷ് മോഡലും നടിയുമായ കെല്ലി ബ്രൂക്ക് കലണ്ടറിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകർ. ശരീരത്തിൽ മറച്ചുവയ്‌ക്കേണ്ട പല ഭാഗങ്ങളും തുറന്നുകാട്ടിയാണ് ഫോട്ടോയ്ക്ക് പോസുചെയ്തത്.

ജലാശയത്തിൽ അർദ്ധനഗ്നയായി നിൽക്കുന്നതാണ് ഏറ്റവും മാരകമെന്നാണ് അവർ പറയുന്നത്. മാറുമറയ്ക്കാതെ കണ്ണാടിതോൽക്കും വെള്ളത്തിൽ ഇറങ്ങിനിൽക്കുന്ന കെല്ലിയുടെ നഗ്നസൗന്ദര്യം മുഴുവൻ കാണാൻ കഴിയും.


ഏതെങ്കിലും ഹോട്ടലിനുള്ളിൽവച്ച് ഫോട്ടോഷൂട്ട് നടത്താമെന്ന് സംഘാടകർ പറഞ്ഞെങ്കിലും ഔട്ട്‌ഡോർ തന്നെവേണമെന്ന് കെല്ലിക്കായിരുന്നു വാശി. എങ്കിലേ ഷൂട്ടിന് നാച്വറാലിറ്റി കൈവരൂ എന്നാണ് കെല്ലിയുടെ പക്ഷം. വയസ് മുപ്പത്തൊമ്പതായെങ്കിലും ശരീരം കണ്ടാൽ അതൊന്നും തോന്നില്ല. കഷ്ടിച്ച് ഒരു ഇരുപത്തഞ്ച് മതിക്കും. കഠിന വ്യായാമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയുമാണ് കെല്ലി സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത്.
പ്രായമാകുമ്പോൾ സ്വന്തംശരീരം മറ്റുള്ളവർ കണ്ടാൽ എന്തുവിചാരിക്കും എന്ന തോന്നൽ വിട്ടുമാറും. അതിനാലാണ് താൻ അർദ്ധനഗ്നയായി പോസുചെയ്യാൻ മടിക്കാത്തതെന്നാണ് കെല്ലി പറയുന്നത്. എന്നാൽ സ്വന്തം ശരീരത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് കെല്ലിക്ക് നല്ലബോധ്യമുള്ളതിനാലാണ് അർദ്ധനഗ്നയായി പോസുചെയ്യുന്നതെന്നാണ് ആരാധകർ പറയുന്നത്. ഇത്തരം ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്യാനും കെല്ലിക്ക് മടിയില്ല. കെല്ലിയുടെ പുതിയ കാമുകനും അതിനോട് യോജിപ്പാണത്രേ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE