പഴയതോ?​ അതൊക്കെ ഇനി വെറും പഴങ്കഥ

സജി​നി​ | Sunday 13 January 2019 1:07 AM IST
kauthukamc

ചി​ല​ ​അ​പ്ര​തീ​ഷി​ത​ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി​രി​ക്കും​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​ഒ​രാ​ളി​ൽ​ ​ക​ര​വി​രു​ത് ​തീ​ർ​ത്ത് ​അ​യാ​ളി​ൽ​ ​ മ​റ​ഞ്ഞു​കി​ട​ക്കു​ന്ന​ ​ക​ഴി​വു​ക​ൾ​ക്ക് ​നി​റ​ച്ചാ​ർ​ത്തേ​കു​ക.​ ​അ​ത്ത​ര​മൊ​രു​ ​സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​ ​ക​ട​ന്നു​പോ​യ​പ്പോ​ഴാ​ണ് ​കു​ട്ടി​ക്കാ​ല​ത്തെ​ ​വ​ര​ക​ൾ​ ​പൂ​ക്ക​ളാ​യും​ ​പൂ​മ്പാ​റ്റ​ക​ളാ​യും​ ​റി​ട്ട.​ ​ചീ​ഫ് ​എ​ൻജിനീ​യ​റാ​യ​ ​സാ​റാ​ ​ജോ​ർ​ജി​ന് ​ചു​റ്റും​ ​ പാ​റി​പ്പ​റ​ന്ന​ത്.​ ​അ​വ​യെ​ ​ പി​ടി​ച്ച് ​ അ​ട​ച്ചു വ​ച്ച​തോ​ ​മ​റ്റു​ള്ള​വ​ർ​ ​ഉ​പ​യോ​ഗ​ശൂന്യ​മെ​ന്ന് ​ക​രു​തി​ ​വ​ലി​ച്ചെ​റി​ഞ്ഞ​ ​കു​പ്പി​ക​ളി​ലും​ ​മ​റ്റ് ​വ​സ്തു​ക്ക​ളി​ലും.​ ​ഇ​ത് ​ഡൊ​ക്കോ​പാ​ഷ് ​-​ ​ഉ​പ​യോ​ഗ​ശൂന്യ​മാ​യ​ ​കു​പ്പി​ക​ളെ​യും​ ​മ​റ്റ് ​പാ​ഴ‌്വ​സ്തു​ക്ക​ളെ​യും​ ​മ​നോ​ഹ​ര​മാ​ക്കു​ന്ന​ ​വി​ദ്യ.​ നി​ങ്ങ​ൾ​ക്ക് ​ഒ​ര​ൽ​പ്പം​ ​ക​ലാ​ഭി​രു​ചി​യും​ ​ക്ഷ​മ​യു​മു​ണ്ടെ​ങ്കി​ൽ​ ​പാ​ഴ് ​വ​സ്തു​ക്ക​ളെ​ ​അ​ല​ങ്കാ​ര​ ​വ​സ്തു​ക്ക​ളാ​ക്കി​ ​ മാ​റ്റി​ ​വീ​ട​ല​ങ്ക​രി​ക്കാം.​കാ​ലി​ക്കു​പ്പി​ക​ൾ,​ പ്ളാ​സ്റ്റി​ക് ​പാ​ത്ര​ങ്ങ​ൾ,​ ​ടി​ന്നു​ക​ൾ,​ ​റാ​ന്ത​ൽ​ ​വി​ള​ക്കു​ക​ൾ,​ ​ത​ടി​ ​കൊ​ണ്ട് ​നി​ർ​മ്മി​ച്ച​ ​പെ​ട്ടി​ക​ൾ​ ​മ​റ്റ് ​വ​സ്തു​ക്ക​ൾ​ ​എ​ന്നി​ങ്ങ​നെ​ ​ഏ​തി​ലും​ ​ക​ര​വി​രു​ത് ​തെ​ളി​യി​ച്ച് ​മ​നോ​ഹ​ര​മാ​ക്കാം.​ ​

ഒ​രു​ ​അ​പ​ക​ട​ത്തി​ൽ​ ​പ​രി​ക്ക് ​പ​റ്റി​ ​മ​ക​ൻ​ ​കി​ട​പ്പി​ലാ​യ​പ്പോ​ൾ​ ​മാ​ന​സി​ക​മാ​യി​ ​ത​ക​ർ​ന്ന​ ​അ​മ്മ​യോ​ട് ​മ​ക​ളാ​ണ് ​ചി​ത്ര​ര​ച​ന​ ​ന​ട​ത്തി​ ​ജീ​വി​ത​ത്തെ​ ​വീ​ണ്ടും​ ​മ​നോ​ഹ​ര​മാ​ക്കാ​ൻ​ ​പ​റ​ഞ്ഞ​ത്.​ ​ബോ​ട്ടി​ൽ​ ​ആ​ർ​ട്ട് ​എ​ന്ന​ ​ഫേ​യ്സ്ബു​ക്ക് ​പേ​ജി​നും​ ​ഇ​ത് ​വ​ഴി​വെ​ച്ചു.​ ​കു​ഞ്ഞു​ന്നാ​ളി​ൽ​ ​പ്രി​യ​പ്പെ​ട്ട​ ​ജോ​ൺ.​എ​ഫ്.​കെ​ന്ന​ഡി​യു​ടെ​ ​പ​ടം​ ​വ​ര​ച്ച​ ​അ​തേ​ ​അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ​യാണ് പിന്നീട് ​സാ​റ​ ​ത​ന്റെ​ ​മ​ന​സി​ലെ​ ​വ​ർ​ണ്ണ​ങ്ങ​ളെ​ ​പാ​ഴ‌്വ​സ്‌തു​ക്ക​ളി​ൽ​ ​പി​ടി​ച്ചി​ട്ട​ത്.​ ​ഭ​ർ​ത്താ​വി​ന്റെ​ ​ജോ​ലി​ ​വി​ദേ​ശ​ത്താ​യ​തി​നാ​ൽ​ ​ധാ​രാ​ളം​ ​വി​ദേ​ശ​യാ​ത്ര​ക​ൾ​ ​ചെ​യ്തി​ട്ടു​ള്ള​ ​സാ​റ​ ​അ​വി​ടെ​ ​വെ​ച്ചാ​ണ് ​ഡൊ​ക്കോ​പാ​ഷി​നെ​ക്കു​റി​ച്ച​റി​യു​ന്ന​ത്.​ ​അ​മേ​രി​ക്ക​യി​ൽ​ ​വെ​ച്ച് ​ഇ​ത് ​പ​ഠി​ച്ചെ​ടു​ത്തു.​ ​

ഡൊ​ക്കോ​പാ​ഷി​ന്റെ​ ​പ്രാ​രം​ഭ​രൂ​പം​ 12-ാം​ ​നൂ​റ്റാ​ണ്ടി​ൽ​ ​ഏ​ഷ്യ​യി​ലാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പ​തി​നേ​ഴാം​ ​നൂ​റ്റാ​ണ്ടി​ൽ​ ​യൂ​റോ​പ്പി​ൽ​ ​ഇ​തി​ന് ​ വ​ൻ​ ​സ്വീ​കാ​ര്യ​ത​ ​ല​ഭി​ച്ചു.​ ​പ​ഴ​യ​താ​യി​ ​നി​റം​ ​മ​ങ്ങി​പ്പോ​കു​ന്ന​ ​വ​സ്തു​ക്ക​ളെ​ ​ഇ​തി​ലൂ​ടെ​ ​വ​ള​രെ​ ​മ​നോ​ഹ​ര​ങ്ങ​ളാ​ക്കി​ ​മാ​റ്റാം.​ ​ലോ​ഹം,​ത​ടി,​ ​ഗ്ളാ​സ് ​പ്ര​ത​ല​ങ്ങ​ൾ​ ​എ​ന്നി​വ​യി​ൽ​ ​മു​റി​ച്ചെ​ടു​ത്ത​ ​ചി​ത്ര​ങ്ങ​ൾ​ ​ഒ​ട്ടി​ക്കു​ന്ന​ ​രീ​തി​ക്കാ​ണ് ​ഡൊ​ക്കോ​പാ​ഷ് ​എ​ന്ന് ​പ​റ​യു​ന്ന​ത്.​ ​പേ​പ്പ​റു​ക​ൾ​ ​മു​റി​ച്ചെ​ടു​ക്കു​ന്ന ഇതിന്റെ തുടക്കം​ ​പു​രാ​ത​ന​ ​ചൈ​ന​യിലാ​ണ്.

​ഒ​രു​ ​ക​ഷ‌്ണം​ ​തു​ണി​ ​മു​റി​ച്ചെടു​ത്ത​ ​മ​റ്രൊ​രു​ ​ക​ഷ്‌ണ​ത്തി​നു​മേ​ൽ​ ​തു​ന്നി​ച്ചേ​ർ​ക്കു​ന്ന​ ​സൈ​ബീ​രി​യ​ക്കാ​രു​ടെ​ ​രീ​തി​ ,​പോ​ളി​ഷുകാ​രു​ടെ​ ​നാ​ട​ൻ​ ​ക​ലാ​രൂ​പ​മാ​യ​ ​പേ​പ്പ​ർ​ ​മു​റി​ച്ചെ​ടു​ത്തു​ള്ള​ ​ക​ലാ​രീ​തി​ ​എ​ന്നി​വ​യി​ൽ​ ​നി​ന്നെ​ല്ലാം​ ​പ്ര​ചോ​ദ​നം​ ​ഉ​ൾ​ക്കൊ​ണ്ട് ​വി​ക​സി​ച്ച​ ​ക​ല​യാ​ണി​ത്.​ 17-ാം​ ​നൂ​റ്രാ​ണ്ടി​ൽ​ ​ഫ്രാ​ൻ​സി​ലാ​ണ് ​തു​ട​ക്കം,​ ​ഫ​ർ​ണി​ച്ച​റു​ക​ൾ​ ​അ​ല​ങ്ക​രി​ക്കാ​നാ​യി​ട്ടാ​ണ് ​ അ​വ​ർ​ ​ ഇ​ത് ​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.​ ​യൂ​റോ​പ്പി​ൽ​ ​പ​ട​ർ​ന്ന​ ​ ഈ കലാരൂപം 18-ാം​ ​നൂ​റ്റാ​ണ്ടി​ൽ​ ​യൂ​റോ​പ്യ​ൻ​മാ​രു​ടെ​ ​പ്രി​യ​ ​ഒ​ഴി​വു​ ​വി​നോ​ദ​മാ​യി​ ​മാ​റി.​ ​ഇ​റ്ര​ലി,​ ​ഫ്രാ​ൻ​സ്,​ ​ഇം​ഗ്ളീ​ഷ് ​ ഗൃ​ഹ​ങ്ങ​ളി​ലും ഡൊക്കോപാഷ് സർവസാധാരണയായി. ​ ​ജീ​ൻ​ ​മൈ​ക്ക​ൽ​ ​ഫ്രാ​ങ്ക് ​എ​ന്ന​ ​ഫ്ര​ഞ്ച് ​ചി​ത്ര​കാ​ര​ൻ​ ​ത​ന്റെ​ ​മേ​ശ​ക​ൾ​ക്ക് ​ഡൊ​ക്കോ​പാ​ഷ് ​ ഉ​പ​യോ​ഗി​ച്ചി​രു​ന്നു.​ 1960​ക​ളി​ൽ​ ​ഡൊ​ക്കോ​പാ​ഷ് ​അ​മേ​രി​ക്ക​യി​ൽ​ ​പു​ന​രു​ജ്ജീ​വി​പ്പി​ച്ചു.​

​പ​ഴ​യ​തി​ന് ​ജീ​വ​ൻ​ ​വെ​ക്കു​ന്ന​ത് ​എ​ങ്ങ​നെയെന്ന് നോക്കാം.​ ​ആ​ദ്യ​മാ​യി​ ​ഏ​ത് ​വ​സ്തു​വി​ലാ​ണോ​ ​ഡൊ​ക്കോ​പാ​ഷ് ​ചെ​യ്യേ​ണ്ട​ത് ​അ​തി​ന്റെ​ ​പ്ര​ത​ലം​ ​വൃ​ത്തി​യാ​ക്ക​ണം.​ ​അ​തി​നു​ശേ​ഷം​ ​പ്രൈം​ ​അ​ടി​ക്ക​ണം.​ ​പ്രൈം​ ​ഉ​ണ​ങ്ങി​യ​ശേ​ഷം​ ​ പെ​യി​ന്റ് ​ അ​ടി​ക്ക​ണം.​ ​ ഇതിന്റെ പുറത്ത് ഒട്ടിക്കുന്ന നാ​പ്കി​ന​നു​സ​രി​ച്ചു​ള്ള​ ​പെ​യി​ന്റ​ടി​ച്ചാ​ൽ​ ​കൂ​ടു​ത​ൽ​ ​ന​ന്നാ​യി​രി​ക്കും.​ഇ​തി​നു​ശേ​ഷം​ ​നാ​പ്കി​നി​ലു​ള്ള​ ​മോ​ട്ടി​ഫ്,​ ​അ​താ​യ​ത് ​നാ​പ്കി​നി​ലെ​ ​ചി​ത്ര​ങ്ങ​ളു​ള്ള​ ​ഭാ​ഗം​ ​ഒ​രു​ ​വാ​ട്ട​ർ​ ​ബ്ര​ഷ് ​കൊ​ണ്ട് ​കൊ​ണ്ട് ​ഇ​ള​ക്കി​യെ​ടു​ക്ക​ണം.​ ​ഒ​രു​ ​ഡി​സൈ​ൻ​ ​മ​ന​സി​ൽ​ ​ഉ​ണ്ടാ​ക്കി​യ​തി​നു​ശേ​ഷ​മാ​ണ് ​നാ​പ്കി​നി​ലെ​ ​മോ​ട്ടി​ഫു​ക​ൾ​ ​ഭാ​വ​ന​ക്ക​നു​സ​രി​ച്ച് ​ഒ​ട്ടി​ക്കു​ന്ന​ത്.​ ​ ഡൊ​ക്കോ​പാ​ഷി​നു​ ​മാ​ത്ര​മാ​യു​ള്ള​ ​പ​ശ​ ​ഉ​പ​യോ​ഗി​ച്ച് ​വേ​ണം​ ​നാ​പ്കി​നി​ലെ​ ​മോ​ട്ടി​ഫു​ക​ൾ​ ​ഒ​ട്ടി​ക്കാ​ൻ.​ ​ഇ​തി​നു​ശേ​ഷം​ ​വാ​ർ​ണി​ഷ് ​ചെ​യ്യ​ണം.​മോ​ട്ടി​ഫു​ക​ൾ​ ​ഒ​ട്ടി​ച്ച​ത് ​ഭം​ഗി​യാ​ക്കാ​നും​ ​അ​തി​ന്റെ​ ​വ​ശ​ങ്ങ​ൾ​ ​പ്ര​ത​ല​വു​മാ​യി​ ​ചേ​ർ​ന്ന് ​പോ​കു​ന്ന​തി​നു​മാ​ണ് ​വാ​ർ​ണി​ഷ് ​ചെ​യ്യു​ന്ന​ത്.​ ​വാ​ർ​ണി​ഷ് ​ചെ​യ്യു​ന്ന​ത് ​മൂ​ലം​ ​ന​ല്ലൊ​രു​ ​ഫി​നി​ഷിം​ഗ് ​ല​ഭി​ക്കും,​​​ ​മോ​ട്ടി​ഫു​ക​ൾ​ ​ഒ​ട്ടി​ച്ച​താ​ണെ​ന്ന​ ​തോ​ന്ന​ൽ​ ​ഉ​ണ്ടാ​വു​ക​യു​മി​ല്ല.​ ​ന​ല്ലൊ​രു​ ​പെ​യി​ന്റിം​ഗി​ന്റെ​ ​ഭം​ഗി​ ​ഇ​തി​ന് ​ല​ഭി​ക്കും.​ ​വെ​ള്ള​ത്തി​ലി​ട്ടാ​ലും​ ​ന​ന​യി​ല്ല,​ ​ദീ​ർ​ഘ​കാ​ലം​ ​നി​ൽ​ക്കും.​ ​

ഡെ​ക്കോ​പാ​ഷ് ​നാ​പ്കി​നു​ക​ൾ​ ​വ​ള​രെ​ ​നേ​ർ​ത്ത​ ​മൂ​ന്നോ​ ​നാ​ലോ​ ​ലെ​യ​റു​ക​ളു​ള്ള​ ​നാ​പ്കി​നു​ക​ളാണ്.​ ​കാ​ഴ്ച​യി​ൽ​ ​മ​നോ​ഹ​ര​മാ​യ​ ​തൂ​വാ​ല​ ​പോ​ലി​രി​ക്കും.​ ​ഇ​തി​ൽ​ ​മു​ക​ളി​ൽ​ ​കാ​ണു​ന്ന​ ​ചി​ത്ര​ങ്ങ​ൾ​ ​മാ​ത്ര​മു​ള്ള​ ​ലെ​യ​ർ​ ​ഇ​ള​ക്കി​യെ​ടു​ത്ത് ​വേ​ണം​ ​പ്ര​ത​ല​ത്തി​ൽ​ ​ഒ​ട്ടി​ക്കാ​ൻ.​ ​വ​ള​രെ​ ​നേ​ർ​ത്ത​താ​യ​തി​നാ​ൽ​ ​ഇ​ള​ക്കി​യെ​ടു​ക്കു​മ്പോ​ൾ​ ​വ​ള​രെ​ ​സൂ​ക്ഷി​ക്ക​ണം.​ ​മാ​ത്ര​വു​മ​ല്ല​ ​വെ​ള്ളം​ ​ത​ട്ടി​യാ​ൽ​ ​ഇ​ത് ​പൊ​ടി​ഞ്ഞു​പോ​വും.​ ​ഡൊ​ക്കോ​പാ​ഷി​നു​ള്ള​ ​സാ​ധ​ന​ങ്ങ​ളെ​ല്ലാം​ ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​ ​വി​ദേ​ശ​ത്ത് ​നി​ന്നാ​ണ് ​സാ​റ​ ​വാ​ങ്ങു​ന്ന​ത്.​ ​പ്രൈ​മ​ർ,​ ​പെ​യി​ന്റ്,​ ​നാ​പ്കി​നു​ക​ൾ,​വാ​ർ​ണി​ഷ്,​ ​പ​ശ​ ​മു​ത​ലാ​യ​വ​യെ​ല്ലാം​ ​ഡെ​ക്കോ​പാ​ഷി​ന് ​മാ​ത്ര​മാ​യി​ ​പ്ര​ത്യേ​കം​ ​വി​പ​ണി​യി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​കേ​ര​ള​ത്തി​ൽ​ ​ഡൊ​ക്കോ​പാ​ഷി​നെ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ൽ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ ​സ്ഥാ​നം​ ​സാ​റ​യ്ക്കു​ണ്ട്.​ ​ന​മ്മു​ടെ​ ​നാ​ട്ടി​ൽ​ ​പ​രി​ചി​ത​മ​ല്ലാ​ത്ത​ ​ഈ​ ​ക​ല​യെ​ ​ എ​ല്ലാ​വ​ർ​ക്കും ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​കേ​ര​ള​ത്തി​ലെ​ ​പ​ല​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​പ​രി​ശീ​ല​ന​ ​ക്ളാ​സു​ക​ൾ​ ​സാ​റ​ ​ന​ട​ത്തു​ന്നു.​ ​താ​ത്പ​ര്യ​ത്തോ​ടെ​ ​ഈ​ ​ക്ളാ​സു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്നവർ നിരവധിയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE