ഉപദേശം നൽകപ്പെടും അതും ഫ്രീയായി

Thursday 06 December 2018 3:57 PM IST
michel-obama

ലണ്ടൻ:ബ്രിട്ടനിലെ ഹാരി രാജകുമാര ന്റെഭാര്യ മേഗൻ മാർക്കലിന് മിഷേൽ ഒബാമയുടെ ഗർഭകാല ഉപദേശം. അടുത്തിടെ ബ്രിട്ടനിലെത്തിയ മിഷേൽ നേരിട്ടാണ് മേഗന് ഉപദേശം നൽകിയത്. ഗർഭകാലത്ത് എന്തൊക്കെ ചെയ്യണം, ചെയ്യരുത് തുടങ്ങിയ കാര്യങ്ങൾ വിസ്തരിച്ച് പറഞ്ഞുകൊടുക്കുകയായിരുന്നു.

പതിനഞ്ചുമിനിട്ടോളം ഉപദേശം നീണ്ടു.മേഗനും മിഷേലുമായി വളരെനേരത്തേ ബന്ധമുണ്ട്. പരസ്പരബഹുമാനവുമുണ്ട്. ശരിക്കുപറഞ്ഞാൽ മിഷേലിന്റെ ഫാനാണ് മേഗൻ. ഫോൺവഴിയും മറ്റും ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഇരുവരും തമ്മിൽ കാണുന്നത് ആദ്യം.സ്വകാര്യ ആവശ്യത്തിനായാണ് മിഷേൽ ലണ്ടനിലെത്തിയത്. മിഷേലിന്റെ പ്രസംഗം കേൾക്കാൻ മേഗനുമെത്തിയിരുന്നു. ചടങ്ങ് കഴിഞ്ഞശേഷമായിരുന്നു ഉപദേശം. ഒന്നിലും അമിതവേഗം നന്നല്ല എന്നതായിരുന്നു പ്രധാന ഉപദേശം . ഇതിനൊപ്പം കുടുംബത്തെയും കുട്ടികളെയും നന്നായി നോക്കാനുള്ള ടിപ്പുകളും പറഞ്ഞുകൊടുത്തു. ഇതെല്ലാം ഉരുത്തിരിഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തിലാണെന്ന് മിഷേൽ മേഗനെ അറിയിക്കുകയും ചെയ്തു.

മേഗനും കേറ്റുമായുള്ള പടലപ്പിണങ്ങൾ ചർച്ചയ്ക്ക് വിഷയമായില്ലെന്നാണ് കേൾക്കുന്നത്. എന്തായാലും ഉപദേശം കഴിഞ്ഞതോടെ മേഗൻ പതിന്മടങ്ങ് സന്തോഷത്തിലാണ്.കുടുംബത്തിലെ പ്രശ്നങ്ങൾ നാട്ടാരറിഞ്ഞ് നാണക്കേടായെങ്കിലും മേഗനെ അത് അല്പംപോലും ബാധിച്ചിട്ടില്ല. ഇങ്ങനെയൊരു പ്രശ്നമുണ്ടെന്നുപോലും അവർ പുറമേ കാട്ടുന്നില്ല.
സാമൂഹ്യപ്രവർത്തനങ്ങളിലൂടെ ഇമേജ് വർദ്ധിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണവർ. ഇതിനായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങാനുള്ള തീരുമാനത്തിലാണ് മേഗൻ. ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്ന സംഘടനകളുമായി യോജിച്ചായിരിക്കും പ്രവർത്തനമേഖല വിപുലപ്പെടുത്തുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE