എനിക്ക് വയ്യേ...ഇനിയൊരു യോജിപ്പ് ഈ ജന്മം ഇല്ല

Friday 07 December 2018 2:42 PM IST
divorce

ബെർലിൻ:ഇല്ല, ഇനിയൊരു യോജിപ്പ് ഈ ജന്മം ഇല്ല. അദ്ദേഹവുമായി അത്രയും അകന്നുകഴിഞ്ഞു..മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം ബോറിസ് ബെക്കറുടെ ആദ്യ ഭാര്യയും പ്രശസ്ത ഡച്ച് മോഡലുമായ ലില്ലിയുടേതാണ് ഈ കമന്റ്. ഇരുവരും അകന്നിട്ട് ഏറെ നാളുകളായെങ്കിലും കഴിഞ്ഞ മേയിലാണ് ഔദ്യോഗികമായി വേർപിരിഞ്ഞത്.
ലില്ലിയും ബെക്കറും വീണ്ടും ഒരുമിക്കുന്നുവെന്ന് അടുത്തിടെ ചില കേന്ദ്രങ്ങൾ പറഞ്ഞുപരത്തിയിരുന്നു.
ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് നാൽപ്പത്തിരണ്ടുകാരിയായ ലില്ലി മനസുതുറന്നത്. 2018 എല്ലാം കൊണ്ടും ജീവിതത്തിലെ ഏറ്റവും മോശമായ വർഷമെന്നാണ് ലില്ലി വിശേഷിപ്പിച്ചത്. ശത്രുക്കൾക്കുപോലും ഇതുപോലൊരു കാലം ഉണ്ടാവരുതെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു.

2009 ൽ അപ്രതീക്ഷിതമായാണ് ബെക്കറിന്റെ ജീവിത സഖിയായത്. സെലിബ്രിട്ടിയുമായുള്ള ജീവിതം തുടങ്ങുന്നതിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, ഒന്നുരണ്ടുവർഷങ്ങൾ കഴിഞ്ഞപ്പോൾ എല്ലാം തോന്നലാണെന്ന് വ്യക്തമായി.സംഭവിക്കാൻ പാടില്ലാത്ത ഒരുപാടുകാര്യങ്ങൾ സംഭവിച്ചു. അഡ്ജസ്റ്റ് ചെയ്യാൻ കഴിയാതായപ്പോൾ പിരിഞ്ഞു ലില്ലി പറഞ്ഞു.
മകൻ തന്റെകൂടെയാണെങ്കിലും അവന് അച്ഛന്റെയും അമ്മയുടെയും സ്‌നേഹം അനുഭവിക്കാൻ കഴിയുമെന്നും അതിനായി എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും ലില്ലി സൂചിപ്പിച്ചു. പ്രായം നാൽപ്പത്തിരണ്ടായെങ്കിലും ലില്ലി ഇപ്പോഴും മോഡലിംഗിൽ സജീവമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE