ദുബായ് നഗരത്തിന്റെ അഭിമാനമായ ബുർജ് അൽ അറബ് ഹോട്ടലിന്റെ മുകൾ നിലയിലേക്ക് ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഹെലിക്കോപ്ടറിൽ നിന്നും സൈക്കിൾ ഉപയോഗിച്ച് താഴേക്ക് ചാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്കോട്ടിഷ് ബി.എം.എക്സ് റൈഡർ ക്രിസ് കൈൽ ആണ് ഈ അവിശ്വസനീയമായ പ്രകടനത്തിന് പിന്നിൽ. ഹോട്ടലിന്റെ ഹെലിപ്പാഡിൽ നിർമിച്ച താത്കാലിക ലാൻഡിംഗ് സ്പോട്ടിലേക്കായിരുന്നു താരത്തിന്റെ ചാട്ടം. 700 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുകളിലേക്ക് ചാടുമ്പോൾ ഹെൽമറ്റ് അല്ലാതെ മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ ഒന്നുമില്ലായിരുന്നു. റെഡ് ബുള്ളാണ് ഈ സാഹസിക പ്രകടനത്തിന്റെ വീഡിയോ പുറത്തുവിട്ടത്.
വീഡിയോ കാണാം...